Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

നടന്‍ വിവേക് ഗോപന്‍ ബിജെപി സ്ഥാനാര്‍ത്ഥി; മൂന്നാം പട്ടിക പുറത്ത്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി. 11 സീറ്റുകളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇതോടെ ആകെ 97 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികള്‍ ആയി. തിരുവനന്തപുരം സെന്‍ട്രലില്‍ കരമന ജയന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും. നടന്‍ വിവേക് ഗോപന്‍ അരുവിക്കരയില്‍ നിന്നാണ് ജനവിധി തേടുന്നത്. പീരുമേട് വി രതീഷ്, പുതുപ്പള്ളി രവീന്ദ്രനാഥ് വാകത്താനം, മാവേലിക്കര അജിമോന്‍, അടൂര്‍ പന്തളം പ്രതാപന്‍, ചവറ കെ ആര്‍ രാജേഷ്, ചടയമംഗലം ആര്‍എസ് അരുണ്‍ രാജ്, ചിറയന്‍കീഴ് ബിഎസ് അനൂപ്, കോവളം ടി […]
Read more

തിരുവനന്തപുരത്ത് കൃഷ്ണകുമാറിനെ കളത്തിലിറക്കാൻ BJP

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി ചലച്ചിത്രതാരം സുധീർ കരമന മത്സരിക്കുന്ന സാഹചര്യത്തിൽ ചുവടു മാറ്റി ബിജെപി. മണ്ഡലത്തിൽ നിലവിൽ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്ന ജില്ലാ പ്രസിഡന്റ് കരമന ജയനെ മാറ്റിയാണ് നടൻ ജി. കൃഷ്ണകുമാറിനെ കളത്തിലിറക്കാൻ നീക്കം നടത്തുന്നത് . പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം സന്ദർശിച്ച ചിത്രങ്ങളടക്കം കൃഷ്ണകുമാർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാർഥിത്വം സംബന്ധിച്ച വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ദൈവികം ഈ ബന്ധമെന്നും ലോകനേതാക്കൾ പോലും ആദരവോടെ ഉറ്റുനോക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ […]
Read more

വള്ളിക്കുന്നിൽ എൽഡിഎഫ് ‘സർപ്രൈസ്’ : താനൂരിലും മങ്കടയിലും സ്ഥാനാർത്ഥി മാറ്റത്തിന് സാധ്യത

കോഴിക്കോട്:നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണ്ണയം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മലബാറിലെ വിവിധ മണ്ഡലങ്ങളിൽ അപ്രതീക്ഷിത നീക്കങ്ങളുമായി മുന്നണികൾ. വള്ളിക്കുന്ന് മണ്ഡലത്തിൽ ഇടതുമുന്നണി ഒരു ‘സർപ്രൈസ്’ സ്ഥാനാർത്ഥിയെ ഇറക്കുമെന്നാണ് ഏറ്റവും പുതിയ സൂചന. ഒരു പ്രമുഖ യുവ കോൺഗ്രസ് നേതാവിനെ എൽഡിഎഫ് പാളയത്തിലെത്തിച്ച് വള്ളിക്കുന്നിൽ മത്സരിപ്പിക്കാനുള്ള ചർച്ചകൾ സജീവമാണ്. ഇത് യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ​അതേസമയം, മന്ത്രി വി. അബ്ദുറഹിമാൻ താനൂരിൽ നിന്ന് തിരൂരിലേക്ക് മാറുന്നതോടെ താനൂർ പിടിച്ചെടുക്കാൻ തന്ത്രപരമായ നീക്കങ്ങളാണ് എൽഡിഎഫ് നടത്തുന്നത്. മുസ്ലിം ലീഗിൽ നിന്നുള്ള […]
Read more

‘അത് സ്ഥാനാർത്ഥിയാക്കിയവരുടെ കുഴപ്പമല്ല’: ലക്ഷ്‍മിയെയും വീണയെയും പിന്തുണച്ചു അഖിൽ മാരാർ

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതിന് പിന്നാലെ കേരളത്തിൽ തിരഞ്ഞെടുപ്പ് ആവേശം ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇത്തവണ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ട്വന്റി ട്വന്റിയുടെ സ്ഥാനാർഥി പട്ടികയായിരുന്നു. വീണാ നായർ, ലക്ഷ്മി പ്രിയ, അഖിൽ മാരാർ, പ്രോമി തുടങ്ങിയ താരങ്ങളായിരുന്നു ട്വന്റി ട്വന്റിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ആദ്യം ഇടം പിടിച്ചത്. പിന്നാലെ വോട്ടില്ലാത്തതിന്റെ പേരിൽ വീണയ്ക്കും ലക്ഷ്മിയ്ക്കും മത്സരത്തിൽ നിന്നും പിന്മാറേണ്ടതായും വന്നിരുന്നു . ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിഗ്ബോസ് മുൻതാരവും തൃക്കാക്കര മണ്ഡലത്തിലെ ട്വന്റി ട്വന്റിയുടെ സ്ഥാനാർത്ഥിയുമായ […]
Read more

കൊഴിഞ്ഞുപോക്ക് തടയാന്‍ പുതിയ തന്ത്രം; അസംതൃപ്തര്‍ക്ക് പാര്‍ട്ടി പദവികള്‍ നല്‍കും

തിരുവനന്തപുരം: പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. അസംതൃപ്തര്‍ക്ക് പദവികള്‍ നല്‍കി അവരെ പാര്‍ട്ടിയോട് ചേര്‍ത്തുനിര്‍ത്താനാണ് നീക്കം. ഒപ്പം ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെ കേള്‍ക്കാനും പരിഗണിക്കാനും തീരുമാനിച്ചു. വിമത ശബ്ദം ഉയര്‍ത്തിയാല്‍ പിന്നാലെ അനുനയനീക്കം നടത്തും. എല്ലാവരെയും ചേര്‍ത്ത് നിര്‍ത്താനാണ് തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ പല യുവനേതാക്കളും പാര്‍ട്ടി വിടുന്ന സാഹചര്യത്തിലാണ് നീക്കം. എഐസിസി നിരീക്ഷകരായ സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ ഉടന്‍ കേരളത്തില്‍ എത്തും.
Read more

സംഭവിച്ചതെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുന്നു, യുഡിഎഫ് അധികാരത്തിലെത്തും: കെ സുധാകരൻ

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കെ സുധാകരൻ. എൽഡിഎഫ് മൂന്നാം തവണ വരില്ലെന്നും ഇടത് കോട്ടകൾ കോൺഗ്രസ്‌ പിടിച്ചെടുക്കുമെന്നും കെ സുധാകരൻ പറഞ്ഞു. മനസ് മടുത്ത് പോകില്ലെന്നും സംഭവിച്ചതെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാർട്ടി നേതാക്കളുടെ ഉപദേശം അംഗീകരിക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും സുധാകരൻ പ്രതികരിച്ചു. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകണമെന്ന് ആഗ്രഹിച്ചു. അതിനായി രാഹുൽ ഗാന്ധിയുമായി സംസാരിച്ചിരുന്നു അവർക്കും പരിമിതികൾ ഉണ്ടായിരുന്നു. നിയമസഭയിലേക്ക് മത്സരിപ്പിക്കാം എന്ന വാഗ്ദാനം തനിക്ക് ഉണ്ടായിരുന്നില്ല. വി ഡി സതീശനുമായി […]
Read more

മുസ്ലിം സമുദായത്തിനെതിരെ നടത്തിയ പരാമർശം; മാപ്പ് ചോദിച്ച് പി.സി.ജോർജ്

കോട്ടയം: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുസ്ലിം സമുദായത്തിനെതിരെ നടത്തിയ പരാമർശങ്ങളിൽ മാപ്പ് ചോദിച്ച് എൻഡിഎ സ്ഥാനാർഥിയും മുൻ എംഎൽഎയുമായ പി.സി. ജോർജ്. അവർ പലതും പറഞ്ഞപ്പോൾ അരിശം തോന്നി പറഞ്ഞതാണെന്നും പരസ്യമായി ക്ഷമ പറയുകയാണെന്നും പി.സി. ജോർജ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ അനായാസം വിജയിക്കുമെന്നും എല്ലാ വിഭാഗത്തിന്റെ വോട്ടും തനിക്ക് കിട്ടുമെന്നും പി.സി. ജോർജ് പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ചു. ആ തെറ്റിദ്ധാരണയൊക്കെ നീങ്ങി. ഞാൻ ഒരു തെറ്റും ചെയ്യുന്നവനല്ല. ആ വിഭാഗവുമായി നല്ല ബന്ധം […]
Read more

കൈപ്പത്തി വേണ്ടെന്ന് ഒരു വിഭാഗം : ഒറ്റപ്പാലത്ത് പി.കെ ശശി സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കും

​പാലക്കാട്: ഒറ്റപ്പാലം നിയസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.കെ ശശി സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കും. ശശിക്ക് കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ ‘കൈപ്പത്തി’ നൽകരുതെന്ന ഒരു വിഭാഗം നേതാക്കളുടെ ആവശ്യം പാർട്ടി നേതൃത്വം അംഗീകരിച്ചതോടെയാണിത്. ​പ്രശ്നപരിഹാരത്തിനായി പി.കെ ശശിയോട് കോൺഗ്രസിൽ ചേരാൻ നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചു. ഇതോടെയാണ് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനമായത്. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാൽ ഇടത് വോട്ടുകൾ സമാഹരിക്കാൻ കഴിയില്ലെന്ന പ്രാദേശിക നേതാക്കളുടെ വാദമാണ് നേതൃത്വം കണക്കിലെടുത്തത്. ഇതിനിടെ, കൈപ്പത്തി ചിഹ്നം ഉൾപ്പെടുത്തിയുള്ള […]
Read more

‘പാലക്കാട് സിപിഎം ജയിക്കുമെന്ന് പ്രതിപക്ഷ നേതാവിന് പരിഭ്രാന്തി’: എംബി രാജേഷ്

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സിപിഎം-ബിജെപി ഡീൽ ഉണ്ടെന്നുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ തള്ളി മന്ത്രി എം. ബി. രാജേഷ്. എൽഡിഎഫ് സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടത് പ്രതിപക്ഷ നേതാവിന്റെ പണിയല്ലന്നും , പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് വിജയിക്കുമെന്ന പരിഭ്രാന്തിയിലാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടുകാരനായ ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ തന്നെയാണ് ഇത്തവണ എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. പൂർണ്ണ ആത്മവിശ്വാസത്തോടെ തന്നെയാണ് ഈ തിരഞ്ഞെടുപ്പിനെ മുന്നിൽ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിൽ നഷ്ടമായ […]
Read more

ബംഗാളിൽ തൃണമൂലിന്റെ ‘പത്ത് പ്രതിജ്ഞകൾ’ : അസമിൽ ഹിമന്തയ്‌ക്കെതിരെ ബിഡിഷ നിയോഗിനെ ഇറക്കി കോൺഗ്രസ്

​കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആവേശകരമായ പ്രകടനപത്രിക പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്. ‘ദീദിയുടെ 10 പ്രതിജ്ഞകൾ’ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന പത്രികയിൽ ജനപ്രിയ വാഗ്ദാനങ്ങളുടെ പെരുമഴയാണുള്ളത്. ലക്ഷ്മി ഭണ്ഡാർ പദ്ധതി പ്രകാരം വനിതകൾക്കുള്ള പ്രതിമാസ ധനസഹായം 500 രൂപ വർദ്ധിപ്പിച്ച് 1500 രൂപയാക്കി ഉയർത്തുമെന്ന് മമത ബാനർജി പ്രഖ്യാപിച്ചു. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ വനിതകൾക്ക് പ്രതിമാസം 1700 രൂപ നൽകും. തൊഴിൽരഹിതരായ യുവാക്കൾക്ക് 1500 രൂപ പ്രതിമാസ സഹായം നൽകുമെന്നും തൃണമൂൽ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, എല്ലാ ബൂത്തുകളിലും […]
Read more

Recent News

Advertisement
WhiteswanTV Footer