10 സീറ്റുകളിൽ സിപിഎം-ബിജെപി ഡീൽ , പാലക്കാട് ബിജെപിയെ സഹായിക്കാൻ ദുർബല സ്ഥാനാർത്ഥി’: വി.ഡി. സതീശൻ
തിരുവനന്തപുരം: കേരളത്തിൽ 10 നിയമസഭാ സീറ്റുകളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാലക്കാട് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബിജെപിയെ സഹായിക്കാനായി സിപിഎം ദുർബലരായ സ്ഥാനാർത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ധാരണയുള്ള മണ്ഡലങ്ങൾ ഏതൊക്കെയാണെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ബിജെപിയുമായി അവിഹിതബന്ധം ഉണ്ടാക്കിയത് സിപിഎമ്മാണെന്നും, ചിലയിടങ്ങളിൽ സിപിഎമ്മിനെ സഹായിക്കാൻ ട്വന്റി-20 ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ടെന്നും സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ‘ഇരട്ടച്ചങ്കൻ’ അല്ലെന്നും മറിച്ച് 90 ഡിഗ്രി വളഞ്ഞുനിൽക്കുന്ന വ്യക്തിയാണെന്നും […]
Read more