ജി. സുധാകരന് കെ. സുധാകരന്റെ രാഷ്ട്രീയ ധാർമികത പോലുമില്ല : സജി ചെറിയാൻ
ആലപ്പുഴ: അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരനെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി മന്ത്രി സജി ചെറിയാൻ രംഗത്ത്. രാഷ്ട്രീയ ധാർമികതയുടെ കാര്യത്തിൽ കോൺഗ്രസ് നേതാവ് കെ. സുധാകരൻ കാണിക്കുന്ന മാന്യത പോലും ജി. സുധാകരനില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചേർത്തലയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി. പ്രസാദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു സജി ചെറിയാൻ.ജി. സുധാകരൻ കാണിച്ചത് ശുദ്ധമായ രാഷ്ട്രീയ വഞ്ചനയാണെന്ന് സജി ചെറിയാൻ പറഞ്ഞു. സ്വന്തം പ്രസ്ഥാനത്തിന്റെ ചങ്കിൽ കുത്തുന്ന നിലപാടാണ് അദ്ദേഹം […]
Read more

