എംപിമാർക്ക് മത്സരമില്ലെന്ന് തീരുമാനം; സുധാകരനും രാഹുൽ ഗാന്ധിയും തമ്മിൽ ഇന്ന് കൂടിക്കാഴ്ച്ച
ന്യൂഡൽഹി: വിവാദങ്ങളും നീണ്ട ചർച്ചകളും തുടരുന്നതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കില്ലെന്ന നിലപാട് കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ ഉറച്ച ആവശ്യത്തിന് അനുസരിച്ചാണ് തീരുമാനം. ഇതിനിടെ പാർട്ടിയുമായി അകലം പാലിച്ചുകൊണ്ടിരിക്കുന്ന കെ സുധാകരൻ ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിൽ കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം രാവിലെ ചേരും. അതേസമയം, മത്സരിക്കാൻ ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സുധാകരനും […]
Read more