Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

ചാലക്കുടി എങ്ങോട്ട്; നിലനിർത്തുമോ അതോ തിരിച്ചുപിടിക്കുമോ

തൃശൂർ: ഏതെങ്കിലും മുന്നണിയോട് ചായ്‌വ് കാണിക്കാതെ വികസനത്തിനും സ്ഥാനാർത്ഥികളുടെ വ്യക്തിപ്രഭാവത്തിനും വോട്ടർമാർ മുൻഗണന നൽകുന്ന മണ്ഡലമാണ് ചാലക്കുടി. ഇവിടെ ഒരു മുന്നണിക്കും സ്ഥിരമായ കുത്തകയില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും തമ്മിൽ കടുത്ത മത്സരം നടക്കുന്ന മണ്ഡലം കൂടിയാണ് ചാലക്കുടി. ഒരു പാർട്ടിക്കും സ്ഥിരം കോട്ടയാകാൻ നിന്നുകൊടുക്കാറില്ല ഇവിടുത്തെ വോട്ടർമാർ. മൂന്ന് തവണ വിജയം കണ്ട എൽഡിഎഫിലെ ബി ഡി ദേവസി തന്നെയാണ് കൂടുതൽ കാലം ചാലക്കുടിയില്‍ എംഎല്‍എ ആയത്. നാലാം തവണ ഒരാൾക്ക് […]
Read more

പാലാ ഞങ്ങളുടെ ഹൃദയമാണ്, ചോരയാണ്; ജോസ് കെ. മാണി

പാലാ: കേരള രാഷ്ട്രീയത്തിന്റെ ഹൃദയതുടിപ്പായ പാലാ മണ്ഡലം ഇത്തവണ അഭിമാന പോരാട്ടത്തിലൂടെ തിരിച്ചുപിടിക്കുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. കെ.എം. മാണി എന്ന വികസന നായകൻ കെട്ടിപ്പടുത്ത പാലായുടെ സുവർണ്ണകാലം മാണി സി. കാപ്പന്റെ കാലയളവിൽ തകർക്കപ്പെട്ടുവെന്നും, ആ തകർച്ചയിൽ നിന്ന് മണ്ഡലത്തെ വീണ്ടെടുക്കുക എന്നത് പാർട്ടിയുടെയും ഇടതുമുന്നണിയുടെയും ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ വെറുമൊരു മണ്ഡലമല്ല, അത് തങ്ങളുടെ ഹൃദയവും ചോരയുമാണെന്ന് വികാരാധീനനായി അദ്ദേഹം കൂട്ടിച്ചേർത്തു. ​കഴിഞ്ഞ ഏഴ് വർഷമായി പാലാ […]
Read more

അത് BJPയുടെ അബദ്ധമല്ല; ട്വന്റി 20ക്കു വാരിക്കോരി സീറ്റ് നല്‍കാന്‍ കാരണമുണ്ട്

ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പട്ടികയും സീറ്റ് വിഭജനവും കഴിഞ്ഞപ്പോള്‍ പലരും ഞെട്ടുകയും മറ്റു ചിലര്‍ നെറ്റി ചുളിക്കുകയും ചെയ്ത ഒരു കാര്യമാണ് ട്വന്റി 20യെന്ന താരതമ്യേന പുതുമുഖങ്ങളായ, മധ്യകേരളത്തിലെ കുറച്ച് പഞ്ചായത്തുകളില്‍ മാത്രം ചെറിയ സ്വാധീനമുള്ള ഒരു പാര്‍ട്ടിക്ക് എന്‍ഡിഎ പോലൊരു മുന്നണിയില്‍ കിട്ടിയ സ്വാധീനവും സീറ്റുകളുടെ എണ്ണവും. അതും ബിജെപിക്ക് ചെറിയ പ്രതീക്ഷയും അടിസ്ഥാനതലത്തില്‍ വേരുറപ്പുമുള്ള മണ്ഡലങ്ങളില്‍ പോലും സീറ്റുകള്‍. മധ്യകേരളത്തില്‍, പ്രത്യേകിച്ച് എറണാകുളം ജില്ലയില്‍ ബിജെപിക്ക് മുകളിലാണ് ട്വന്റി20ക്ക് സീറ്റുകള്‍ ലഭിച്ചത്. ഇത് ബിജെപി […]
Read more

വ്യാജ ആധാര്‍ കാര്‍ഡ് ആരോപണം; കെ സി വേണുഗോപാലിന് വക്കീല്‍ നോട്ടീസ്

കണ്ണൂര്‍: പയ്യന്നൂരിലെ വ്യാജ കാര്‍ഡ് ആരോപണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഐഎം. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ് നിയമനടപടി സ്വീകരിച്ചത്. പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിന്റെ മൂന്നാം നിലയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിക്കുന്നുണ്ടെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സിപിഐഎമ്മിന്റെ ഭാഗത്ത് നിന്നും നിയമനടപടി വന്നിരിക്കുന്നത്.നേരത്തെ വിഷയത്തില്‍ കെപിസിസി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പരാജയഭീതിയെ തുടർന്നാണ് ഇത്തരത്തിൽ പഴയ […]
Read more

ബിജെപിക്കെതിരെ പണമൊഴുക്ക് ആരോപണവുമായി എൽഡിഎഫ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിയിലായ നേമം മണ്ഡലത്തിൽ അർദ്ധരാത്രി എത്തിയ ദുരൂഹമായ പെട്ടികൾ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുന്നു. ബിജെപി കേന്ദ്രങ്ങളിൽ നിന്ന് റെയിൽവേ പാർസൽ വഴി എത്തിയ നാല് വലിയ പെട്ടികൾ മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിക്കാൻ എത്തിച്ച പണമാണെന്ന ഗുരുതരമായ ആരോപണമാണ് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി നൽകാനൊരുങ്ങുകയാണ് ഇടതുമുന്നണി. റെയിൽവേ സ്റ്റേഷനിൽ നിന്ന് അതിവേഗം കാറിൽ കയറ്റി നേമത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയ ഈ പെട്ടികൾക്ക് പിന്നിൽ […]
Read more

മികച്ച സ്‌കൂളുകള്‍, പുത്തന്‍ സൗകര്യങ്ങള്‍, അടിമുടി മാറി വിദ്യാഭ്യാസം

തുടര്‍ച്ചയായ രണ്ട് ടേമുകളില്‍ അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ഏറ്റവും കൂടുതൽ മാറ്റങ്ങളുണ്ടാക്കിയത് വിദ്യാഭ്യാസ വകുപ്പിലാണ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മേഖലയിൽ പുതിയ മാറ്റങ്ങളാണ് ഉണ്ടായത്. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, അത്യാധുനിക സൗകര്യങ്ങളോടെ 714 വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ലബോറട്ടറികള്‍, 2000 ഹൈസ്‌കൂളുകളിലായി 7000 റോബോട്ടിക് ലാബുകള്‍, സ്‌കൂള്‍ വെതര്‍ സ്റ്റേഷനുകള്‍ എന്നിവയാണ് ആ പ്രധാന നേട്ടങ്ങൾ. ഓണപ്പരീക്ഷ കഴിഞ്ഞ് മാത്രം പാഠ പുസ്തകങ്ങള്‍ ലഭിച്ചിരുന്ന സമ്പ്രദായത്തില്‍ നിന്ന്, സ്‌കൂള്‍ തുറക്കും മുന്‍പ് കുട്ടികള്‍ക്ക് […]
Read more

ഹാട്രിക്കിനായി റോജി,അങ്കത്തിന് സാജു പോൾ; അങ്കമാലി ആർക്കൊപ്പം

അങ്കമാലി: 1965 മുതലുള്ള തെരഞ്ഞെടുപ്പുകളിലെ ചരിത്രം പരിശോധിച്ചാൽ എട്ട് തവണ വലത്തോട്ടും ആറുതവണ ഇടത്തോട്ടും ചാഞ്ഞ മണ്ഡലമാണ് അങ്കമാലി. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും വാർഡുകളിലുടനീളം ഇടകലർന്ന് താമസിക്കുന്ന മണ്ഡലമായതുകൊണ്ടുതന്നെ ഒരു സമുദായത്തിനും ഇവിടെ ഏകപക്ഷീയമായ ആധിപത്യമില്ല. കൊച്ചി മെട്രോ ഉള്‍പ്പെടെ അങ്കമാലിയിലേക്ക് നീട്ടണമെന്ന ആവശ്യാം ചർച്ച ചെയ്യുന്ന പശ്ചാത്തലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് എന്നതും ഏറെ ശ്രദ്ധേയമാണ്. സ്ഥാനാർത്ഥിയുടെ വിശ്വാസ്യത, പ്രാദേശിക ബന്ധങ്ങൾ, സംഘടനാ കരുത്ത് എന്നിവയാണ് ഇവിടെ വിജയിയെ തീരുമാനിക്കുന്നത്. 2016ലും 2021ലും മണ്ഡലത്തിൽ നിന്ന് വിജയിച്ച […]
Read more

പ്രീപോൾ സർവേകൾ നിരോധിക്കണം; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

തിരുവനന്തപുരം: 2026ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിനെ മുന്നോടിയായി പ്രീപോൾ സർവേകളും അഭിപ്രായ സർവേകളും നിരോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. കെ.പി.സി.സി അംഗവും അഭിഭാഷകനുമായ ജെ.എസ് അഖിലാണ് തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി സമർപ്പിച്ചത്. ഇത്തരം സർവേകൾ വോട്ടർമാരുടെ മനോഭാവത്തെയും തിരഞ്ഞെടുപ്പ് ഫലത്തെയും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചില വാർത്താ അവതാരകർ നിർദിഷ്ട മണ്ഡലങ്ങളിൽ ചില സ്ഥാനാർഥികൾ വിജയിക്കുമെന്ന് പ്രവചിക്കുന്നതിലൂടെ ‘ബാൻഡ്വാഗൺ ഇഫക്റ്റ്’ സൃഷ്ടിക്കപ്പെടുകയും അനിശ്ചിത വോട്ടർമാരെ ബാധിക്കുകയും ചെയ്യുന്നുവെന്നും പരാതിയിൽ പറയുന്നു. ഇത്തരം സർവേകളുടെ പ്രക്ഷേപണം […]
Read more

‘സംവാദത്തിനുള്ള വെല്ലുവിളി ഏറ്റെടുത്തതിന് ശേഷം രാജീവ് ചന്ദ്രശേഖര്‍ ഈ വഴിക്ക് വന്നിട്ടില്ല’

തിരുവനന്തപുരം: പരസ്യ സംവാദത്തിനുള്ള രാജീവ് ചന്ദ്രശേഖറിന്റെ വെല്ലുവിളി താൻ ഏറ്റെടുത്തശേഷം പിന്നെ ഈ വഴിക്ക് അദ്ദേഹം വന്നിട്ടില്ല എന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി. നേമം മണ്ഡലത്തിൽ ബിജെപി വിതരണം ചെയ്ത നോട്ടിസിനു മറുപടിയുണ്ടെന്നും കഴിഞ്ഞ 5 വർഷം മണ്ഡലത്തിൽ നടത്തിയ വികസനത്തെക്കുറിച്ചുള്ള സംവാദത്തിനു താൻ തയാറാണെന്നും വി.ശിവൻകുട്ടി പറഞ്ഞു. നേമത്തെ ആയുർവേദ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ പൂർണതോതിലുള്ള ആയുർവേദ ആശുപത്രിയാക്കി ഉയർത്താനുള്ള നടപടി നടന്നുവരികയാണ്. ശാന്തിവിളയിലെ താലൂക്ക് ആശുപത്രിയിൽ 22.24 കോടി രൂപ ചെലവിട്ടുള്ള […]
Read more

ഐഷാ പോറ്റി മാറിയത് സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടി: കെ എന്‍ ബാലഗോപാല്‍

കൊല്ലം: ഐഷ പോറ്റി പാർട്ടി വിട്ടു പോയത് സ്വന്തം താല്പര്യത്തിനു വേണ്ടിയാണെന്നും, സ്ഥാനത്തിന് വേണ്ടിയാണ് യുഡിഫിലേക്ക് പോയതെന്നും കെ എന്‍ ബാലഗോപാല്‍ ആരോപിച്ചു. കേരളത്തിൽ ഡീൽ ഇല്ലന്നും ആരോപണങ്ങൾ എല്ലാം ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. ഡീല്‍ ഉണ്ടാക്കുന്നത് യുഡിഎഫ് ആണെന്നും മുന്‍കൂര്‍ ജാമ്യം എടുക്കാനാണ് ശ്രമമെന്നും കെ എന്‍ ബാലഗോപാലിന്റെ ആരോപണം.കൊട്ടാരക്കരയില്‍ വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. വിജയ പ്രതീക്ഷയില്‍ തന്നെയാണ് മുന്നണികള്‍. ധനകാര്യ വകുപ്പും വിജയകരമായി കൊണ്ടുപോവാന്‍ കഴിഞ്ഞു എന്നാണ് പ്രതീക്ഷ. സാമ്പത്തിക പ്രതിസന്ധിയെന്നത് […]
Read more

Recent News

Advertisement
WhiteswanTV Footer