Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Breaking News

അമേരിക്കയിൽ യാത്രക്കാരുമായി പറന്നുയർന്ന വിമാനം തകർന്നുവീണു

മെയ്നെ: അമേരിക്കയിൽ വിമാനം തകർന്നുവീണു. മെയ്നെയിലെ ബങ്കോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എട്ട് യാത്രക്കാരുമായി പറന്നുയർന്ന സ്വകാര്യ വിമാനമാണ് തകർന്നുവീണത്. പറന്നുയർന്ന ഉടനായിരുന്നു അപകടമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ പറഞ്ഞു. വിമാനത്തിലുണ്ടായ യാത്രക്കാരെ കുറിച്ച് യാതൊരു വിവരവും കിട്ടിയിട്ടില്ല. ഇവർ എല്ലാവരും കൊല്ലപ്പെട്ടെന്നാണ് സംശയം. കനത്ത മൂടൽമഞ്ഞാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. അപകടത്തെ തുടർന്ന് വിമാനത്താവളം അടച്ചു. അപകടത്തിൽപെട്ട വിമാനത്തിന് തീപിടിക്കുകയും തീയണക്കാൻ അടിയന്തിര സേവനം ഉപയോഗപ്പെടുത്തി വിമാനത്താവള അധികൃതർ രക്ഷാപ്രവർത്തനവും തുടങ്ങി. അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം […]
Read more

ജുവനൈൽ ഹോമിൽ നിന്ന് കാണാതായ 16കാരനെ ലഹരി സംഘങ്ങൾക്കൊപ്പം കണ്ടെത്തി

കോഴിക്കോട്: ജുവനൈൽ ഹോമിൽ നിന്ന് കാണാതായ 16കാരനെ ലഹരി സംഘങ്ങൾക്കൊപ്പം കണ്ടെത്തി. ഈ മാസം 23ന് ആണ് കുട്ടിയെ കോഴിക്കോട് ജുവനൈൽ ഹോമിൽ നിന്ന് കാണാതാകുന്നത്. കോഴിക്കോട് റെയിൽവെ സ്റ്റേഷന് സമീപത്തെ ലഹരി സംഘങ്ങൾക്കിടയിൽ നിന്നാണ് പൊലീസും ഡാൻസാഫും കുട്ടിയെ കണ്ടെത്തിയത്. ശേഷം ലഹരി സംഘങ്ങൾക്കിടയിൽ നിന്ന് കുട്ടിയെ പോലീസ് രക്ഷപ്പെടുത്തുകയായിരുന്നു.
Read more

റിപ്പബ്ലിക്ക് ദിന ആഘോഷത്തിനിടയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞു വീണു

തിരുവനതപുരം: 77 മത് റിപ്പബ്ലിക്ക് ഡേ ആഘോഷങ്ങൾക്കിടയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞു വീണു.പ്രസംഗത്തിന് പിന്നാലെ ക്ഷീണം അനുഭവപ്പെടുകയായിരുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെയാണ് കുഴഞ്ഞു വീണത്.
Read more

കൊട്ടാരക്കരയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കരയിൽ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം. രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. എഴുകോൺ അമ്പലത്തുംകാല സ്വദേശി അഭിഷേക് (27), കൊട്ടാരക്കര മൈലം സ്വദേശി സിദ്ദിവിനായക് (20) എന്നിവരാണ് മരിച്ചത്. ദേശീയ പാതയിൽ കൊട്ടാരക്കര കൊല്ലം റോഡിൽ നെടുവത്തൂർ താമരശ്ശേരി ജങ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. 4 യുവാക്കൾ ആണ് രണ്ട് ബൈക്കുകളിലായി ഉണ്ടായിരുന്നത്.അമിത വേഗതയാണ് അപകട കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽ മറ്റ് രണ്ടു പേർക്ക് ഗുരുതരമായി […]
Read more

റിപ്പബ്ലിക് ദിനത്തിൽ നോൺവെജ് ആഹാരങ്ങൾക്ക് ഒഡീഷയിൽ വിലക്ക്

കോറാപുത്ത്: റിപ്പബ്ലിക് ദിനത്തിൽ മാംസഭക്ഷണ വിൽപന പാടില്ലെന്ന് ഒഡിഷയിലെ കോറാപുത്ത് ജില്ലാ കലക്ടർ മനോജ് മഹാജൻ ഉത്തരവിറക്കി. നിരോധനം ഉറപ്പുവരുത്തണമെന്നും ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും തഹസീൽദാർമാർക്ക് കലക്ടർ നിർദേശം നൽകി. രാജ്യം 77–ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിരോധനം എന്ന് ഉത്തരവിൽ പറയുന്നു. അച്ചടക്കം നിലനിർത്തുന്നതിന്റെ ഭാഗമാണ് നിരോധനമെന്നാണ് കലക്ടറുടെ വിശദീകരണം.
Read more

ഞാൻ ആരുടെയും അടിമയാകില്ല, “കപ്പ് മുഖ്യം”: ടിവികെ അധ്യക്ഷൻ വിജയ്

ചെന്നൈ: തമിഴക വെട്രി കഴകം (ടി വി കെ) ഭാരവാഹി യോഗത്തിൽ ഡിഎംകെ സർക്കാരിനും എഐഎ ഡിഎംകെ മുന്നണിക്കെതിരെയും നിലപാട് വ്യക്തമാക്കി വിജയ്. താൻ മുന്നണികൾക്കൊപ്പമില്ലെന്നും ജനങ്ങൾക്കൊപ്പമാണെന്നും വിജയ് പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടമാണ് താൻ നടത്തുന്നത്. ടി വി കെയുടെ കടന്നുവരവ് തമിഴ്‌നാട് രാഷ്ട്രീയത്തിലെ സുപ്രധാന ഘട്ടമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. തന്നെ ആർക്കും സമ്മർദത്തിലാക്കാൻ കഴിയില്ലെന്നും, രാഷ്ട്രീയത്തിൽ വന്നത് ആരുടെയും അടിമയാകാനല്ലെന്നും വിജയ് തുറന്നടിച്ചു. ജനനായകൻ വിവാദത്തിലടക്കം ബിജെപി, വിജയ്‌യെ സമ്മർദത്തിലാക്കുന്നു എന്ന ആക്ഷേപങ്ങൾക്കിടെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. […]
Read more

ഗണേശ് കുമാറിനെതിരെ മുൻ മന്ത്രിയുടെ കടുത്ത വിമർശനം: “മന്ത്രിസഭയിൽ നിന്ന് മാറ്റിയത് അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ട്”

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ തകർത്തുവെന്ന് ആരോപിച്ച കെ ബി ഗണേശ് കുമാറിന്റെ പരാമർശങ്ങൾക്ക് മുൻ മന്ത്രി കെ സി ജോസഫ് മറുപടിയുമായി രംഗത്തെത്തി. ജോസഫ് പറഞ്ഞു, “ഗണേശ് കുമാർ ഒരു ‘ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കുന്ന’ രീതിയിൽ പെരുമാറേണ്ട. ഉമ്മൻ ചാണ്ടിയെ ഭയപ്പെടേണ്ട കാര്യമില്ല, കേരളത്തിലെ ജനങ്ങൾ ആരാണെന്ന് എല്ലാവർക്കും അറിയാം. മന്ത്രിസഭയിൽ നിന്ന് അദ്ദേഹത്തെ മാറ്റിയത് ഗണേശിന്റെ സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ്. കേസിന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് അദ്ദേഹത്തോട് രാജി വയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. തുടര്‍ച്ചയായി ഉണ്ടായ […]
Read more

പതിമൂന്നുകാരിയെ രണ്ടര വര്ഷം പീഡിപ്പിച്ചു;മാതാവിനും സുഹൃത്തിനുമെതിരെ കേസ്

കോഴിക്കോട്: 13 വയസ്സുകാരിയെ രണ്ടര വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ മാതാവിനും മാതാവിന്റെ സുഹൃത്തിനുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വടകര സ്വദേശി അബ്ദുൽ റഫീഖ് ആണ് കേസിലെ ഒന്നാം പ്രതി. ഇയാൾ കുട്ടിയെ തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയതായാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ പിതാവ് വിദേശത്തായിരുന്ന സമയത്താണ് പീഡനം നടന്നത്. മാതാവിന്റെ അറിവോടെയാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സ്‌കൂളിലെ കൗൺസിലിംഗ് സെഷനിലൂടെയാണ് കുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് […]
Read more

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു:മൂന്ന് പേർക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. കോന്നി മാമൂടിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. മറ്റൊരു കാറുമായി കൂട്ടിയിടിച്ച കളക്ടറുടെ വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ കളക്ടർ എസ്. പ്രേംകൃഷ്ണന്‍, ഡ്രൈവർ കുഞ്ഞുമോൻ, ഗൺമാൻ മനോജ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. അപകടത്തെ തുടർന്ന് സ്ഥലത്ത് കുറച്ചുനേരം ഗതാഗത തടസ്സം നേരിട്ടു. സംഭവത്തിൽ പൊലീസ് […]
Read more

കഞ്ചാവ് കൈവശം വെച്ച് വിപണന;പ്രതിക്ക് നാല് വർഷം തടവും പിഴയും; ശിക്ഷാവിധി മധുര ജയിലിൽ കഴിയവെ

മധുര: ആറ് കിലോ കഞ്ചാവ് കൈവശം വച്ച് വിപണനം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിക്ക് നാല് വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ഒന്നാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി കെ.പി. അനിൽകുമാറാണ് വിധി പ്രസ്താവിച്ചത്. മലയിൻകീഴ് മണിയറവിള ഹിമ ഭവനിൽ ഹരികുമാറിനെയാണ് കോടതി ശിക്ഷിച്ചത്. പിഴത്തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ നാല് മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. നിലവിൽ മറ്റൊരു മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട് മധുര […]
Read more

Recent News

Advertisement
WhiteswanTV Footer