Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Breaking News

കണ്ണൂരിൽ ആളൊഴിഞ്ഞ പറമ്പിൽ മൂന്ന് ബോംബുകൾ കണ്ടെത്തി

കണ്ണൂർ: ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ബോംബുകൾ കണ്ടെടുത്തു. കണ്ണൂർ നീർവേലിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. മൂന്ന് നാടൻ ബോംബുകളാണ് കണ്ടെടുത്തത്. വിവരമറിഞ്ഞെത്തിയ കൂത്തുപറമ്പ് പൊലീസും ബോംബ് സ്‌ക്വാഡും ബോംബുകൾ നിർവീര്യമാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. മൂന്ന് പ്ളാസ്റ്റിക് പാത്രങ്ങളിലായാണ് ബോംബ് ഉണ്ടായിരുന്നത്. ഇവ ബോംബ് തന്നെയാണോയെന്ന സംശയം ഉയർന്നിരുന്നു. തുടർന്ന് ബോംബ് സ്‌ക്വാഡെത്തി സ്ഥിരീകരിക്കുകയായിരുന്നു. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലൊന്നും സംഘർഷങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.
Read more

രാഷ്ട്രീയമേതായാലും രാഷ്ട്രം നന്നായാൽ മതി; പ്രതികരണവുമായി ശശി തരൂർ

തിരുവനന്തപുരം: ചില വിഷയങ്ങളിൽ വ്യക്തിപരമായ അഭിപ്രായം തനിക്കുണ്ടെന്നും അത് തുറന്ന് പറയാറുണ്ടെന്നും കോൺഗ്രസ് എം പി ശശി തരൂർ. അതോടൊപ്പം പാർട്ടിക്ക് നിലപാടുള്ല വിഷയത്തിൽ വേറെ അഭിപ്രായം പറയാറില്ലെന്നും അഭിപ്രായങ്ങൾ തുറന്ന് പറയുന്നിടത്ത് പറയുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയുടെ അഭിപ്രായം വക്താവിനോട് ചോദിക്കണമെന്നും ഇത് തൻ്റെ അഭിപ്രായമാണെന്ന് വ്യക്തമാക്കാറുണ്ടെന്നും തരൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉത്തരം പറയാതിരിക്കുന്നതാണ് ഭേദമെങ്കിൽ അങ്ങനെ ചെയ്യാമെന്നും തരൂർ വ്യക്തമാക്കി. രാഹുൽ ഗാന്ധി ആത്മാർത്ഥമായി നിൽക്കുന്ന നേതാവ് അദ്ദേഹം രാജ്യത്തിനുവേണ്ടി ശക്തമായ […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ്; ഗ്രാമിന് കുറഞ്ഞത് 655 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‌ർണവിലയിൽ കുത്തനെ കുറവ്. മുമ്പില്ലാത്ത വിധം കുതിപ്പാണ് കുറച്ചു നാളുകളായി സ്വർണ്ണവിലയിൽ കണ്ടുവന്നിരുന്നത്. കഴിഞ്ഞ ദിവസം ജനുവരിയിലെ ഏറ്റവും ഉയർന്ന സ്വർണ നിരക്കായ 1,31,160 രൂപയിലാണ് ഒരു പവന്റെ വില എത്തിയത്. എന്നാൽ വൈകീട്ട് വിലയിൽ ഇടിവുണ്ടായി. വൈകുന്നേരം ആയപ്പോഴേയ്ക്കും 800 രൂപ കുറഞ്ഞ് 1,30,360 രൂപയായാണ് പവന് രേഖപ്പെടുത്തിയത്. ​ഗ്രാമിന് 100 രൂപ കുറഞ്ഞ് 16,295 രൂപയുമായി. ഇപ്പോഴിതാ സ്വർണവില വീണ്ടും കുറഞ്ഞിരിക്കുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,25,120 രൂപയായി. […]
Read more

വോട്ടർപട്ടിക പരിഷ്‌കരണം ;പരാതി അറിയിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൽ പുറത്തായവർക്ക് പരാതി നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ജനുവരി 22 വരെയാണ്‌ പരാതികളും എതിർപ്പുകളും അറിയിക്കാനുള്ള സമയപരിധി ആദ്യം നിശ്ചയിച്ചിരുന്നത്‌. എന്നാൽ തീയതി നീട്ടണമെന്ന്‌ കേരളം ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയും ഇക്കാര്യം തെരഞ്ഞെടുപ്പ്‌ കമീഷനോട്‌ നിർദേശിച്ചിരുന്നു‍. ഇ‍ൗ പശ്‌ചാത്തലത്തിലാണ്‌ സമയപരിധി 30 വരെ നീട്ടിയത്. ഡിസംബർ 23ന്‌ ആണ്‌ സംസ്ഥാനത്ത് കരട്‌ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചത്‌. 25 ലക്ഷത്തോളം പേരാണ് എസ്‌ഐആറിൽ വോട്ടർ പട്ടികയ്ക്ക് പുറത്തായത്. ബൂത്ത് ലെവൽ ഓഫീസർമാർ നടത്തിയ പരിശോധനയിൽ […]
Read more

ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിനെ ചോദ്യം ചെയ്തു

ചെന്നൈ: ശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തു. ചെന്നൈയിലെ ജയറാമിന്റെ വസതിയിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയുമായി പരിചയം ആരംഭിച്ചതെന്നും, പിന്നീട് പോറ്റി പലതവണ പൂജകൾക്കായി വീട്ടിലെത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നൽകി. പോറ്റിയോട് പൂർണ വിശ്വാസം ഉണ്ടായിരുന്നുവെന്നും, ഏതെങ്കിലും സാമ്പത്തിക ഇടപാടുകളെയോ തട്ടിപ്പുകളെയോ കുറിച്ച് അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കട്ടിളപാളി സ്മാർട്ട് ക്രിയേഷനിൽ പൂജ നടത്തിയപ്പോഴും പോറ്റിയുടെ ക്ഷണപ്രകാരം പങ്കെടുത്തിരുന്നുവെന്നും, വാതിൽപാളികൾ കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും താൻ […]
Read more

രഹസ്യ രേഖകൾ പങ്കുവെച്ചു: ഇന്ത്യൻ വംശജനായ അമേരിക്കൻ ഉദ്യോഗസ്ഥൻ അന്വേഷണ നിഴലിൽ

അമേരിക്ക: രഹസ്യ രേഖകൾ പങ്കുവെച്ചതിൽ അമേരിക്കൻ ഉദ്യോഗസ്ഥൻ അന്വേഷണ നിഴലിൽ. രാജ്യത്തിന്റെ അതീവ രഹസ്യ സ്വഭാവമുള്ള ഔദ്യോഗിക രേഖകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ചാറ്റ് ജിപിടി വഴി പങ്കുവെച്ചുവെന്ന ആരോപണത്തിൽ ഇന്ത്യൻ വംശജനായ ഉന്നത ഉദ്യോഗസ്ഥൻ അന്വേഷണ പരിധിയിലായി. 2025 മെയ് മുതൽ സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസിയുടെ (CISA) ഡെപ്യൂട്ടി ഡയറക്ടറായും ആക്ടിംഗ് ഡയറക്ടറായും പ്രവർത്തിച്ചിരുന്ന ഡോ. മധു ഗോട്ടുമുക്കാലയ്ക്കെതിരെയാണ് അന്വേഷണം പുരോഗമിക്കുന്നത്. സർക്കാർ മാർഗനിർദേശങ്ങൾ ലംഘിച്ച് സെൻസിറ്റീവ് രേഖകൾ ഐ.ഐ ടൂളുകളിൽ […]
Read more

എല്ലാ ജനങ്ങ‍ള്‍ക്കും പരിഗണന നല്‍കി; ബജറ്റിന് പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ജനകീയ ബജറ്റാണ് ധനമന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും സർവ്വ മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനും പരിഗണന നൽകുന്ന തരത്തിലുള്ള ബജറ്റാണ് ഈകുറി അവതരിപ്പിച്ചത്. ആധുനികവും വികസിതവുമായ മധ്യവരുമാന സമൂഹമായി കേരളത്തെ മാറ്റാനാണ് എൽഡിഎഫ് സർക്കാർ കഴിഞ്ഞ പത്തുവർഷമായി പരിശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന നിർദ്ദേശക തത്വങ്ങൾക്കനുസൃതമായി ജനങ്ങൾക്കുവേണ്ടിയുള്ള ക്ഷേമ രാഷ്ട്രം നിർമ്മിക്കുക എന്നതാണ് അതിലൊന്നാമത്തേതെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തികവളർച്ച ത്വരിതപ്പെടുത്തുന്നതിനായി മൂലധന നിക്ഷേപവും പശ്ചാത്തല […]
Read more

തിരുവനന്തപുരത്ത് വി എസിന്റെ ഓർമ്മയ്‌ക്കായി ‘വി എസ് സെന്റർ ഉടൻ പണികഴിപ്പിക്കും

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ജനനായകൻ വി എസ് അച്യുതാനന്ദന്റെ ഓർമ്മ എന്നും ജന മനസ്സിനെ പിടിച്ചുലയ്ക്കുന്നതാണ്. അദ്ദേഹത്തിന്റെ വിയിഗം നികത്താനാവാത്ത വിടവ് തന്നെയാണ് എന്ന് വേണം പറയാൻ. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി എന്നും നിലകൊണ്ട സി പി ഐ എമ്മിന്റെ സമര നായകന്റെ ഓർമയ്ക്കായി ‘വി എസ് സെന്റർ’ പണിക്കഴപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി ബജറ്റിൽ 20 കോടി രൂപ മാറ്റി വച്ചു. കെ എൻ ബാലഗോപാൽ ആണ് ബജറ്റ് അവതരണത്തിൽ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം വി എസിനു […]
Read more

സ്വയം സ്ഥാനാർത്ഥികാളകാൻ ആരും നിൽക്കണ്ട; സമയം ആകുമ്പോൾ പാർട്ടി തീരുമാനിക്കും, തുടർഭരണം ഉറപ്പെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: സംസ്ഥാനത്ത് എൽ.ഡി.എഫിന് തുടർഭരണം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭവന സന്ദർശനം എല്ലാ പ്രതിസന്ധികളും നീക്കുമെന്നും പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ഇപ്പോൾ പാർട്ടിക്ക് നേരിടുന്നതായ എല്ലാ വീഴ്ചകളും ഈ വരുന്ന തെരഞ്ഞെടുപ്പോടെ ഇല്ലാതാകും. ആരും സ്വയം സ്ഥാനാർത്ഥികൾ ആകേണ്ടെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. സമയം ആകുമ്പോൾ പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിറ്റിംഗ് എം.എൽ.എമാർ ശ്രദ്ധിക്കുക. ചിലപ്പോൾ നിങ്ങൾ തന്നെ സ്ഥാനാർത്ഥിയാകും. ചിലപ്പോൾ മാറേണ്ടിവരുമെന്നും മുഖ്യമന്ത്രി സൂചന നൽകി. തിരഞ്ഞെടുപ്പ് പ്രചാരണം […]
Read more

സംസ്ഥാന ബഡ്ജറ്റ് 2026; വിഴിഞ്ഞിന് 1000 കോടി പ്രഖ്യാപിച്ച് കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനത്തിന് സ്ഥലം ഏറ്റെടുക്കലിന് അടക്കം 1000 കോടി കിൻഫ്രയിൽ നിക്ഷേപിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. പ്രാരംഭ പ്രവർത്തനത്തിന് 100 കോടി വകയിരുത്തിയതായും ധനമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തോട് ചേർന്നുള്ള റോഡ്, റെയിൽ സൗകര്യങ്ങൾക്കും സ്ഥലമേറ്റെടുക്കലുകൾക്കും വേണ്ടിയാണ് 1000 കോടി വകയിരുത്തിയത്. പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ പ്രാരംഭ നടപടികൾക്കായാണ് 100 കോടി വകയിരിത്തിയിരിക്കുന്നത്. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുന്നതോടെ […]
Read more

Recent News

Advertisement
WhiteswanTV Footer