Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Breaking News

പ്രധാനമന്ത്രിയെ മജീഷ്യന്‍ എന്ന് വിളിച്ചു; രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതില്‍ ബില്ലില്‍ ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിടെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി അപമാനിച്ചെന്ന ആരോപണവുമായി ബിജെപി. വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. പരാമര്‍ശത്തെ വിലക്കിയ സ്പീക്കര്‍ ഓം ബിര്‍ല പരാമര്‍ശം അണ്‍പാര്‍ലമെന്ററിയെന്ന് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയെ രാഹുല്‍ ജാലവിദ്യക്കാരന്‍ എന്നുവിളിച്ചെന്നായിരുന്നു ബിജെപിയുടെ ആരോപണം. എല്ലാവര്‍ക്കും ഈ മജീഷ്യന്‍ – ബിസിനസ്മാന്‍ പങ്കാളിത്തത്തെക്കുറിച്ച് അറിയാം. ഓപ്പറേഷന്‍ സിന്ദൂറിന്റെയും ഓപ്പറേഷന്‍ ബാലാകോട്ടിന്റെയും ജാലവിദ്യക്കാരന്‍ ഇപ്പോള്‍ പിടിക്കപ്പെട്ടു കഴിഞ്ഞു”എന്നായിരുന്നു ആരുടെയും പേരെടുത്തു പറയാതെ […]
Read more

നേമത്ത് ബിജെപിയെ സഹായിച്ചത് തെളിഞ്ഞു; സിപിഐ നേതാവിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിയെ തോൽപ്പിക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ നേതാവിനെതിരേ നടപടിയെടുത്ത് സിപിഐ. സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം വിഎസ് സുലോചനനെയാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. അമ്പലത്തറ വാർഡിലെ മുൻ കൗൺസിലറാണ് സുലോചനൻ. നേമത്ത് ബിജെപിക്ക് വേണ്ടി വോട്ട് ചോദിച്ചുകൊണ്ടും ശിവൻകുട്ടിയെ തോൽപ്പിക്കണമെന്ന് പറയുകയും ചെയ്യുന്ന സുലോചനന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഒരു സുഹൃത്തിനോടാണ് സുലോചനൻ ഇക്കാര്യം പറയുന്നത്. തിരഞ്ഞെടുപ്പിൽ താനും ശിവൻകുട്ടിയും തമ്മിൽ ഉടക്കാണെന്ന് അറിയാമല്ലോയെന്നും രഹസ്യമായിട്ട് നിങ്ങളെ […]
Read more

വനിതാ സംവരണ ബില്‍ അവതരിപ്പിച്ചു, നാളെ 4 മണിക്ക് വോട്ടെടുപ്പ്; അതുവരെ ചര്‍ച്ച നടക്കും

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ബഹളങ്ങള്‍ക്കും വാക്‌പോരിനുമിടെ വനിതാ സംവരണ ഭേദഗതി ബില്‍ അവതരിപ്പിച്ചു. ബില്ലിന് അവതരണാനുമതി നല്‍കണമോ എന്ന കാര്യത്തില്‍ നടന്ന വോട്ടെടുപ്പില്‍ 251 പേര്‍ അനുകൂലിച്ചും 187 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. അങ്ങനെ ബില്‍ സഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിന് അനുമതി ലഭിച്ചു. നാളെ നാല് മണിക്ക് ബില്ലില്‍ വോട്ടെടുപ്പ് നടക്കും. അതുവരെ ചര്‍ച്ചകള്‍ നടത്താം. ബില്ലിനെതിരെ കോണ്‍ഗ്രസ്, ഡി.എം.കെ, ടി.എം.സി, എസ്.പി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ സഭയില്‍ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. വനിതാ […]
Read more

വനിതാ സംവരണ ബില്‍; അവതരിപ്പിക്കാന്‍ അനുമതി, എതിര്‍ത്തത് 126 പേര്‍ മാത്രം

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വനിതാ സംവരണ ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ അനുമതി. ബില്‍ അവതരണത്തിന് അനുമതി തേടി നടന്ന വോട്ടെടുപ്പില്‍ 207 പേര്‍ അനുകൂലിച്ചപ്പോള്‍ എതിര്‍ത്തത് 126 പേര്‍ മാത്രമാണ്. ബില്ലിന്റെ പേരില്‍ രാവിലെ മുതല്‍ കടുത്ത വാക്‌പോരാണ് സഭയില്‍ അരങ്ങേറുന്നത്. ഫെഡറല്‍ തത്വത്തിന് നേരെയുള്ള ആക്രമണമെന്ന് കോണ്‍ഗ്രസ് വാദിച്ചു. ഇനി ബില്‍ അവതരണത്തിന് വരുമ്പോള്‍ ശക്തമായി എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
Read more

പെർമിറ്റില്ലാതെ ഹജ്ജിന് ശ്രമിച്ചാൽ 20,000 റിയാൽ പിഴ; സഹായിക്കുന്നവർക്കും ലക്ഷങ്ങൾ പിഴ വരുമെന്ന് സൗദി

​മക്ക: ഹജ്ജ് പെർമിറ്റില്ലാതെ തീർഥാടനത്തിന് ശ്രമിക്കുന്നവർക്കും നിയമലംഘകർക്ക് സഹായം നൽകുന്നവർക്കുമെതിരെ കർശന നടപടികളുമായി സൗദി ആഭ്യന്തര മന്ത്രാലയം. കൃത്യമായ പെർമിറ്റില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്നവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ദുൽഖഅ്ദ്‌ മാസം ഒന്നാം തീയതി മുതൽ ദുൽഹജ്ജ് 14 വരെ നീളുന്ന കാലയളവിൽ വിസിറ്റ് വിസ കൈവശം വെച്ച് മക്കയിലോ പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കുന്നവർക്കും താമസിക്കുന്നവർക്കും ഈ പിഴ ബാധകമായിരിക്കും. ​ഹജ്ജ് പെർമിറ്റില്ലാത്തവർക്ക് വിസിറ്റ് വിസ എടുത്തുനൽകുന്നവർക്കും ഇതിനായി ഒത്താശ ചെയ്യുന്നവർക്കും […]
Read more

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് കുമാര്‍; ഒഴിയുന്നത് രണ്ട് പതിറ്റാണ്ടോളം നീണ്ട ഭരണം

പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ജെഡിയു നേതാവും രാജ്യസഭാ എംപിയുമായ നിതീഷ് കുമാര്‍. ലോക്ഭവനിലെത്തി രാജിക്കത്ത് കൈമാറി. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയ്ക്കൊപ്പം എത്തിയാണ് രാജിക്കത്ത് കൈമാറിയത്. 20 വര്‍ഷത്തോളം നീണ്ട നിതീഷ് യുഗമാണ് ഇതോടെ അവസാനിക്കുന്നത്. ബിഹാറില്‍ ഏറ്റവും അധികം കാലം മുഖ്യമന്ത്രിയായിരുന്ന നേതാവാണ് നിതീഷ് കുമാര്‍. 2005-ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. ഇക്കാലമത്രയും ബിഹാറിന്റെ വികസനത്തിനായാണ് പ്രവര്‍ത്തിച്ചതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ബിഹാറിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും പുതിയ സര്‍ക്കാരിന് […]
Read more

രോഹിത് വെമുല മുതൽ നിധിൻ രാജ് വരെ; അടങ്ങാത്ത ജാതിവെറിയിൽ തീർന്ന് പോയ യുവ ജീവിതങ്ങൾ

കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന നിധിൻ രാജ് എന്ന ഇരുപത്തിയൊന്നുകാരന്റെ ആത്മഹത്യ കേരളത്തിന്റെ പൊതുബോധത്തിന് നേരെ ഉയർത്തുന്ന ചോദ്യങ്ങൾ അതീവ ഗൗരവകരമാണ്. അക്ഷരമുറ്റങ്ങളിൽ തുല്യതയും സാഹോദര്യവും പഠിപ്പിക്കേണ്ടവർ തന്നെ ജാതിവെറിയുടെ വക്താക്കളായി മാറുന്ന കാഴ്ച പരിഷ്കൃത സമൂഹത്തിന് ലജ്ജാകരമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിവേചനത്തിന്റെ ഇരുണ്ട അറകളായി മാറുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി നിധിൻ രാജിന്റെ മരണം മാറിയിരിക്കുന്നു. ജ ​ഒരു വിദ്യാർത്ഥിക്ക് ലഭിക്കേണ്ട സ്വാഭാവികമായ പിന്തുണയ്ക്കും മാർഗനിർദ്ദേശങ്ങൾക്കും പകരം ജാതീയമായ അധിക്ഷേപങ്ങളും മാനസിക പീഡനങ്ങളും […]
Read more

തൃശ്ശൂരിൽ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതിപോസ്റ്റിലിടിച്ചു; രണ്ടുയുവാക്കൾക്ക് ദാരുണാന്ത്യം

തൃശ്ശൂർ: സംസ്ഥാന പാതയിൽ വാടാനാപ്പള്ളി കാരമുക്ക് മാങ്ങാട്ടുകര റോഡിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അന്തിക്കാട് ആലിന് കിഴക്ക് കോൾപ്പാടം റോഡിലെ പൂക്കാട്ട് അശ്വിൻ (23), കണ്ടശ്ശാംകടവ് മാമ്പുള്ളി തയ്യിൽ വിഷ്ണു (20) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. മാങ്ങാട്ടുകര സബ് റോഡിന് സമീപം സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ബൈക്ക് മറ്റൊരു സൈക്കിളിലും ഇടിച്ചു. സൈക്കിൾ യാത്രക്കാരന് നിസ്സാര പരിക്കേറ്റു. […]
Read more

16 കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കോഴിക്കോട്: ചെലവൂരിൽ 16 വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. മൂഴിക്കൽ സ്വദേശിനിയായ നസ്രീനയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധുവായ അദിനാൻ എന്ന യുവാവാണ് നസ്രീനയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന് പിന്നാലെ അദിനാൻ സ്വയം ജീവനൊടുക്കിയതായും പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Read more

കോണ്‍ഗ്രസ് വിട്ട എന്‍എസ് നുസൂര്‍ സിപിഎമ്മില്‍ ചേര്‍ന്നു

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍എസ് നുസൂര്‍ സിപിഎമ്മില്‍ ചേര്‍ന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നുസൂറിനെ ഷാള്‍ അണിയിച്ച്് സ്വീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് നൂസൂര്‍ പാര്‍ട്ടി വിട്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നുസൂര്‍ ഉന്നയിച്ചിരുന്നത്. എസ്ഡിപിഐയുടെ ആവശ്യപ്രകാരമാണ് വാമനപുരം മണ്ഡലത്തില്‍ സുധീര്‍ ഷാ പാലോടിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത് എന്നായിരുന്നു നുസൂറിന്റെ ആരോപണം. […]
Read more

Recent News

Advertisement
WhiteswanTV Footer