Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആംബുലന്‍സുകളും തടയുന്നു, വഴിയില്‍ കുടുങ്ങി പരീക്ഷാര്‍ത്ഥികളും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിതിന്‍ രാജിന്റെ മരണത്തില്‍ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലും ദളിത് സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വലഞ്ഞ് ജനം. സംസ്ഥാനത്ത് പലയിടത്തും വ്യാപകമായി വാഹനങ്ങള്‍ തടയുന്നു. തിരുവനന്തപുരം തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് സമരാനുകൂലികള്‍. കണിയാപുരത്തും നെടുമങ്ങാടും ബസ്സുകള്‍ തടഞ്ഞു.

അടൂരില്‍ വാഹനം തടഞ്ഞ സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. കണ്ണൂര്‍ പഴയങ്ങാടി ടൗണിലും എറണാകുളത്തും തിരുവല്ലയിലും വാഹനങ്ങള്‍ തടയുന്നുണ്ട്. എറണാകുളത്തും തിരുവല്ലയിലും വാഹനങ്ങള്‍ തടയുന്നുണ്ട്.

സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ കോട്ടയം തിരുനക്കരയില്‍ ആംബുലന്‍സ് അടക്കമുള്ളവ കുടുങ്ങി. ശ്രീകണ്ഠപുരത്ത് കടകള്‍ അടപ്പിച്ചു. കണ്ണൂര്‍ നഗരത്തില്‍ എവിടെയും വാഹനങ്ങള്‍ തടയുന്നില്ല. പേരാമ്പ്രയിലും ഉള്ളിയേരിയിലും സ്വകാര്യ ബസുകള്‍ തടഞ്ഞു. കുറച്ചു നേരം പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയതിനു ശേഷം ബസുകള്‍ കടത്തിവിട്ടു.

പരീക്ഷ എഴുതാനെത്താനാകാതെ വിദ്യാര്‍ഥികള്‍. വിഐടി (വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) എന്‍ട്രന്‍സ് പരീക്ഷ എഴുതാനെത്തിയ പല വിദ്യാര്‍ഥികളും പെരുവഴിയിലായി. പലര്‍ക്കും പരീക്ഷാ കേന്ദ്രത്തില്‍ എത്താനായില്ല.

Recent News

Advertisement
WhiteswanTV Footer