Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Breaking News

വെടിവെപ്പ് നടത്തിയയാളുടെ കീഴ്‌പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവിട്ട് ട്രംപ്

വാഷിങ്ടൺ: വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകർ സംഘടിപ്പിച്ച വിരുന്നിനിടെ ആയുധങ്ങളുമായി എത്തിയ ഒരാളെ ഡൊണാൾഡ് ട്രംപ് പുറത്തുവിട്ട ദൃശ്യങ്ങളിലൂടെ ലോകം കണ്ടു. തോക്കും കത്തിയും കൈവശം വച്ചാണ് ഇയാൾ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ഓടിക്കയറിയത്. കാലിഫോർണിയ സ്വദേശിയായ 31-കാരനായ കോൾ തോമസ് അലനാണ് പ്രതിയെന്ന് യു.എസ്. അധികൃതർ സ്ഥിരീകരിച്ചു. വാഷിങ്ടണിലെ വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിനിടെയാണ് സംഭവം. പ്രസിഡന്റ് ട്രംപും മറ്റ് ഉന്നത നേതാക്കളും പങ്കെടുത്തിരുന്ന വിരുന്നിലേക്ക് ഇയാൾ പ്രവേശിക്കാൻ ശ്രമിച്ചു. സംഭവം നടന്ന ഉടൻ തന്നെ […]
Read more

വൈകുന്നേരും 6നും രാത്രി 11നും ഇടയില്‍ ഉപയോഗം കുറച്ച് സഹകരിക്കണം; ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി KSEB

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് പീക്ക് സമയ വൈദ്യുതി ഉപയോഗം എത്തിയിരുന്നു. വൈകുന്നേരം ആറിനും പത്തിനുമിടയിലെ വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. പലയിടത്തും കറന്റ് പോകുന്നതിനാല്‍ സംഘര്‍ഷങ്ങളുമുണ്ടാകുന്നുണ്ട്. KSEBയുടെ അറിയിപ്പ്: പ്രിയ ഉപഭോക്താക്കളെ രാത്രികാലകളില്‍ ഉണ്ടാകുന്ന അപ്രഖ്യാപിത ലോഡ് നിയന്ത്രണം സെക്ഷന്‍ ഓഫീസുകളില്‍ പൊതു ജനങ്ങളും ജീവനക്കാരും തമ്മില്‍ വലിയ […]
Read more

ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് ഒമാനിൽ നിയമസാധുതയില്ല

മസ്കറ്റ് : ക്രിപ്റ്റോകറൻസികളുടെ ഉപയോഗവും ഇടപാടുകളും നിയമാനുസൃതമല്ലെന്ന് വ്യക്തമാക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) രംഗത്തെത്തിയിരിക്കുകയാണ്. ഡിജിറ്റൽ കറൻസികൾക്ക് രാജ്യത്ത് നിയമപരമായ അംഗീകാരമില്ലെന്നും ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ വലിയ സാമ്പത്തിക സുരക്ഷാ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും ബാങ്ക് പുറത്തിറക്കിയ പ്രത്യേക അറിയിപ്പിൽ വ്യക്തമാക്കുന്നു. ക്രിപ്റ്റോകറൻസികൾക്ക് സെൻട്രൽ ബാങ്ക് യാതൊരുവിധ ഗ്യാരണ്ടിയും നൽകുന്നില്ലെന്നും ഒമാന്റെ ഔദ്യോഗിക സാമ്പത്തിക വ്യവസ്ഥയിൽ ഇവയ്ക്ക് യാതൊരു സ്ഥാനവുമില്ലെന്നും പ്രസ്താവനയിൽ ആവർത്തിച്ചു പറഞ്ഞു. അടുത്ത കാലത്തായി സമൂഹ മാധ്യമങ്ങളിൽ ക്രിപ്റ്റോകറൻസി ഇടപാടുകളെക്കുറിച്ച് […]
Read more

അടച്ചിട്ട വീട് കുത്തിതുറന്ന് 10 പവനും 30000 രൂപയും ഡയമണ്ട് കമ്മലുകളും കവർന്നു

കോഴിക്കോട്: പൂവാട്ടുപറമ്പിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം നടന്നതായി പരാതി. സംഭവത്തിൽ പത്ത് പവൻ സ്വർണവും 30,000 രൂപയും ഡയമണ്ട് കമ്മലുകളും നഷ്ടപ്പെട്ടു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. ദിവ്യയും കുടുംബവും തൃശ്ശൂരിലേക്ക് പോയിരുന്ന സമയത്താണ് മോഷണം നടന്നതെന്നാണ് പ്രാഥമിക വിവരം. ഇന്നലെ വൈകിട്ട് വീട്ടിലെത്തിയപ്പോൾ മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പന്തീരങ്കാവ് പൊലീസ് സ്ഥലത്തെത്തി കേസെടുത്തു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. […]
Read more

രാഘവ് ഛദ്ദ ഉൾപ്പെടെ ആം ആദ്‌മിയുടെ മൂന്ന് എംപിമാർ ബിജെപിയിലേക്ക്

ന്യൂഡൽഹി: ആം ആദ്‌മി പാർട്ടിക്ക് വലിയ തിരിച്ചടിയായി രാജ്യസഭാംഗം രാഘവ് ഛദ്ദ ഉൾപ്പെടെ മൂന്ന് നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിലേക്ക്. രാജ്യസഭാംഗങ്ങളായ അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരാണ് മറ്റു രണ്ടുപേർ. വാർത്താ സമ്മേളനത്തിലൂടെയാണ് ഇവർ ബിജെപിയിലേക്ക് ചേർന്ന വിവരം പ്രഖ്യാപിച്ചത്. പാർട്ടിയിലെ മൂന്നിൽ രണ്ട് എംപിമാരും തങ്ങൾക്കൊപ്പമാണെന്നും നേതാക്കൾ വ്യക്തമാക്കി. രാജ്യസഭയിൽ ഡൽഹിയും പഞ്ചാബും ഉൾപ്പെടെ ആകെ ഏഴ് അംഗങ്ങളാണ് ആം ആദ്‌മി പാർട്ടിക്കുള്ളത്. സഞ്ജയ് സിംഗ് ഒഴികെയുള്ള മറ്റു എംപിമാർ എല്ലാവരും പാർട്ടിവിടുന്നതായി രാഘവ് […]
Read more

വെടിക്കെട്ട് ഇല്ലാതെ തൃശൂര്‍ പൂരം നടത്തും, കുടമാറ്റവും മറ്റ് ചടങ്ങുകളും ഉണ്ടാകും; ഉന്നതതല യോഗത്തില്‍ തീരുമാനം

തൃശൂര്‍: ഇത്തവണ തൃശ്ശൂര്‍ പൂരം നടക്കും, വെടിക്കെട്ട് ഒഴിവാക്കി. ഇന്ന് ചേര്‍ന്ന മന്ത്രിമാരും കളക്ടറും ദേവസ്വം പ്രതിനിധികളും ഉള്‍പ്പെട്ട ഉന്നതതല യോഗത്തിലാണ് തീരുമാനം. വെടിക്കെട്ട് മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത്. കുടമാറ്റവും ഇലഞ്ഞിത്തറ മേളവും മഠത്തില്‍ വരവും ഉള്‍പ്പെടെയുള്ള മറ്റ് ചടങ്ങുകളെല്ലാം നടക്കും. അമിതമായ ആഘോഷങ്ങള്‍ ഒഴിവാക്കും. മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉയര്‍ന്നത്. എന്നാല്‍ മാസങ്ങളോളം നീണ്ട തയ്യാറെടുപ്പുകള്‍ നടന്നതിനാല്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനോട് ദേവസ്വങ്ങളും മുഖംതിരിച്ചിരുന്നു.
Read more

ഉറക്കത്തിൽ പാമ്പുകടിയേറ്റ് 8 വയസ്സുകാരൻ മരിച്ചു; സംഭവം ചിറയിൻകീഴിൽ

തിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു. അഴൂർ മൂലേൽ വീട്ടിൽ അനുവിന്റെ മകൻ ദിക്ഷലാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. കാലിൽ എന്തോ കടിച്ചതായി കുട്ടി പറഞ്ഞതായാണ് വിവരം. തുടർന്ന് കുട്ടിയെ ഉടൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നു. വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം […]
Read more

തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു; 14 ലക്ഷം ധനസഹായം

തിരുവനന്തപുരം: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. രാവിലെ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നല്‍കാനും ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. അതിനായി മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയില്‍ നിന്നാണ് 10 ലക്ഷം അനുവദിച്ചിട്ടുള്ളത്. ശേഷിക്കുന്ന നാലു ലക്ഷം രൂപ എസ്ഡിആര്‍എഫില്‍ നിന്നും അനുവദിക്കും. വെടിക്കെട്ട് ദുരന്തത്തില്‍ ആദ്യം മജിസ്റ്റീരിയല്‍ അന്വേഷണമാണ് […]
Read more

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സംസ്ഥാന സർക്കാർ. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷയും സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്ഡിആർഎഫ്) നിന്ന് 4 ലക്ഷം രൂപയും നൽകാനാണ് മന്ത്രിസഭാ യോ​ഗം തീരുമാനിച്ചത്. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നൽകും. സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം നടത്താനും മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു.
Read more

പൊട്ടിച്ചിതറിയത് അമിട്ടും കുഴിമിന്നലും; മരണസംഖ്യ 13 ആയി

തൃശൂര്‍: തൃശ്ശൂര്‍ പൂരം വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 5 പേരോളം 70% പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രണ്ടര ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന 12 താല്‍ക്കാലിക വെടിക്കെട്ട് പുരകളിലുണ്ടായ സ്‌ഫോടനം ഒരു നാടിനെയാണ് പിടിച്ചുകുലുക്കിയത്. സ്‌ഫോടന ശബ്ദം കേട്ടിട്ട് ഭൂകമ്പം പോലെ തോന്നിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വീടിന്റെ ജനാലകളും വാതിലുകളും വാഹനങ്ങളും കുലുങ്ങി. പ്രദേശമാകെ കനത്ത പുകയും തീയും മാത്രമായിരുന്നു. സമീപത്തെ മരങ്ങളിലേക്കും തീ പടര്‍ന്നു. കുഴി മിന്നലുകളും അമിട്ടുകളും തുടരെത്തുടരെ പൊട്ടി. […]
Read more

Recent News

Advertisement
WhiteswanTV Footer