Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Breaking News

അസമില്‍ ബിജെപി തന്നെ; വന്‍ ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍

ന്യൂഡല്‍ഹി: അസം നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ എന്‍ഡിഎ തന്നെ അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. എന്‍ഡിടിവി- ആക്‌സിസ് മൈ ഇന്ത്യ പ്രവചനം അനുസരിച്ച് ബിജെപി-എജിപി-ബിപിഎഫ് (BJP-AGP-BPF) സഖ്യം 88 മുതല്‍ 100 വരെ സീറ്റുകള്‍ നേടും. തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യം 24 മുതല്‍ 36 വരെ സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നു. ബിജെപി മാത്രം 70-80 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും പ്രതീക്ഷിക്കുന്നു. മറ്റു സര്‍വേ ഫലങ്ങള്‍ ആക്‌സിസ് […]
Read more

ബംഗാള്‍ ഇത്തവണ ബിജെപി പിടിക്കും; മമത ഔട്ട് ആകുമെന്ന് പ്രവചിച്ച് എക്‌സിറ്റ് പോള്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി സംഭവിക്കുമെന്ന് പ്രവചനം. 15 വര്‍ഷം നീണ്ട മമത ബാനര്‍ജി സര്‍ക്കാരിന് അന്ത്യം കുറിച്ച് ബിജെപി അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോള്‍ സര്‍വേകള്‍. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 150 മുതല്‍ 175 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പി മാര്‍ക്ക് പ്രവചിക്കുന്നത്. 146- 161 സീറ്റുകള്‍ നേടി ബിജെപി അധികാരത്തില്‍ വരുമെന്നാണ് മാട്രിസ് കണക്കുകൂട്ടുന്നത്. കേവല ഭൂരിപക്ഷത്തിന് 148 സീറ്റുകളാണ് വേണ്ടത്. വോട്ടെണ്ണല്‍ മെയ് നാലിനാണ്. ബംഗാള്‍ രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി മമത […]
Read more

കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങളുടെ പ്രവചനം. കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ് ഉണ്ടായെന്നാണ് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് പ്രവചിക്കുന്നത്. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. യുഡിഎഫിന് മുന്‍തൂക്കം ഉണ്ടാവുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നത്. ആക്സിസ് മൈ ഇന്ത്യ മാത്രമാണ് യുഡിഎഫിന് 90 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്ന് […]
Read more

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2025; എക്കോ മികച്ച ചിത്രം, മോഹന്‍ലാല്‍ നടന്‍, രാജേഷ് തില്ലങ്കേരി മികച്ച തിരക്കഥാകൃത്ത്

തിരുവനന്തപുരം: 2025ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ‘എക്കോ’ മികച്ച ചിത്രമായപ്പോള്‍ തുടരും, ഹൃദയപൂര്‍വം എന്നി ചീത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി. ഡൊമിനിക് അരുണ്‍ ആണ് മികച്ച സംവിധായകന്‍ (ലോക: ചാപ്റ്റര്‍ വണ്‍). ഇതേ ചിത്രത്തിലൂടെ കല്യാണി പ്രിയദര്‍ശനും രേഖാചിത്രം, മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍ എന്നീ ചിത്രങ്ങളിലൂടെ അനശ്വര രാജനും മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു. എ പ്രെഗ്നന്റ് വിഡോ എന്ന ചിത്രത്തിലൂടെ രാജേഷ് തില്ലങ്കേരി മികച്ച […]
Read more

ബേപ്പൂരില്‍ ജയിക്കും, പിണറായി പരാജയപ്പെടും; സ്വന്തം സര്‍വേയുമായി പിവി അന്‍വര്‍

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉജ്ജ്വല വിജയമുണ്ടാകുമെന്ന സര്‍വേ റിപ്പോര്‍ട്ടുമായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. 89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് പിവി അന്‍വറിന്റെ സര്‍വേ റിപ്പോര്‍ട്ട്. അന്‍വര്‍ തന്നെയാണ് സര്‍വേ റിപ്പോര്‍ട്ട് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. മലബാറില്‍ 60 ല്‍ 40 സീറ്റും യുഡിഎഫ് നേടുമെന്നാണ് സര്‍വേയില്‍ കാണിക്കുന്നത്. മധ്യകേരളത്തില്‍ 32 ല്‍ 21 സീറ്റിലും തെക്കന്‍ കേരളത്തില്‍ 48 ല്‍ 25 സീറ്റും യുഡിഎഫിന് ലഭിക്കും. ബേപ്പൂരില്‍ താന്‍ തന്നെ ജയിക്കും. മലമ്പുഴയില്‍ […]
Read more

ആംബുലന്‍സുകളും തടയുന്നു, വഴിയില്‍ കുടുങ്ങി പരീക്ഷാര്‍ത്ഥികളും

തിരുവനന്തപുരം: നിതിന്‍ രാജിന്റെ മരണത്തില്‍ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലും ദളിത് സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വലഞ്ഞ് ജനം. സംസ്ഥാനത്ത് പലയിടത്തും വ്യാപകമായി വാഹനങ്ങള്‍ തടയുന്നു. തിരുവനന്തപുരം തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് സമരാനുകൂലികള്‍. കണിയാപുരത്തും നെടുമങ്ങാടും ബസ്സുകള്‍ തടഞ്ഞു. അടൂരില്‍ വാഹനം തടഞ്ഞ സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. കണ്ണൂര്‍ പഴയങ്ങാടി ടൗണിലും എറണാകുളത്തും തിരുവല്ലയിലും വാഹനങ്ങള്‍ തടയുന്നുണ്ട്. എറണാകുളത്തും തിരുവല്ലയിലും വാഹനങ്ങള്‍ തടയുന്നുണ്ട്. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ കോട്ടയം തിരുനക്കരയില്‍ ആംബുലന്‍സ് […]
Read more

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; 10 പേർക്ക് പരിക്ക്

കൊല്ലം: ആയൂർ വഞ്ചിപ്പേട്ടയിൽ കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം; പത്ത് പേർക്ക് പരിക്ക്. ബസിലും കാറിലും സഞ്ചരിച്ചവർക്കാണ് പരിക്കേറ്റത്. ആയൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോയിരുന്ന ബസും, കൊട്ടാരക്കരയിൽ നിന്ന് കിളിമാനൂരിലേക്ക് വരികയായിരുന്ന കാറും തമ്മിലാണ് അപകടം സംഭവിച്ചത്. കാറിൽ ഉണ്ടായിരുന്നവർ കിളിമാനൂർ സ്വദേശികളാണ്. ഇവരിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ട് ചെയ്യുന്നു. ബസിൽ ഉണ്ടായിരുന്ന ഏഴ് പേരുടെ പരിക്ക് ഗുരുതരമല്ല.
Read more

ബിഗ് ബോസ് താരം ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതി

കൊച്ചി: ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് പരാതി. കൊച്ചിയിൽ താമസിക്കുന്ന യുവതിയാണ് പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി അറിയുന്നു. ആരോപണങ്ങളുടെ വിശദാംശങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Read more

തലശേരിയിൽ വീണ്ടും ബോംബ് വേട്ട;കൊളവല്ലൂരിൽ വൻ ശേഖരം കണ്ടെത്തി

കണ്ണൂർ: തലശേരി കൊളവല്ലൂർ മേപ്പാട് മേഖലയിൽ നിന്ന് വൻ ബോംബ് ശേഖരമാണ് പോലീസ് പിടികൂടിയിരിക്കുന്നത്. അഞ്ച് ഐസ്ക്രീം ബോംബുകളും ഒരു നാടൻ ബോംബുമാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. ജനവാസ മേഖലയ്ക്ക് സമീപമുള്ള ഒരു തെങ്ങിൻ തോട്ടത്തിൽ ബക്കറ്റിൽ പൂഴി നിറച്ച് അതീവ ജാഗ്രതയോടെ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു സ്ഫോടകവസ്തുക്കൾ. രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ വ്യാപകമായ തിരച്ചിലിലാണ് ഈ മാരകായുധങ്ങൾ കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെയും രാഷ്ട്രീയ സംഘർഷ സാധ്യതകൾ നിലനിൽക്കെയും ഇത്തരത്തിൽ ബോംബുകൾ കണ്ടെത്തുന്നത് പ്രദേശവാസികളെ […]
Read more

ഇവിടെ ചില വെടിയൊച്ചകൾ മുഴങ്ങും: വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയുടെ പ്രതികരണം വൈറൽ

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വിരുന്നിനിടെ വെടിവെപ്പ് ഉണ്ടായത് ആശങ്കയുണർത്തി. പരിപാടി ആരംഭിച്ചതിന് പിന്നാലെ മുറിക്ക് പുറത്തുനിന്നാണ് വെടിയൊച്ച കേട്ടത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപ് അടക്കമുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകർ സംഘടിപ്പിച്ച അത്താഴ വിരുന്നിനിടെയാണ് സംഭവം നടന്നത്. ആക്രമണത്തിൽ ആരെങ്കിലും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല. അതേസമയം, പരിപാടിക്ക് മുൻപ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് നടത്തിയ ഒരു പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തെ കുറിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer