Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Breaking News

സ്റ്റാലിന് അപ്രതീക്ഷിത തോല്‍വി; ചരിത്ര വിജയവുമായി വിജയ്

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞെട്ടിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അപ്രതീക്ഷിത പരാജയം. കൊളത്തൂര്‍ മണ്ഡലത്തില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാര്‍ത്ഥി വി.എസ്. ബാബുവിനോട് 9,121 വോട്ടുകള്‍ക്കാണ് സ്റ്റാലിന്‍ പരാജയപ്പെട്ടത്. തമിഴ്‌നാട്ടിലുടനീളം വീശിയടിച്ച വിജയ് തരംഗത്തില്‍ ഭരണകക്ഷിയായ ഡിഎംകെ തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. ഏറ്റവും പുതിയ ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം മൂന്ന് സീറ്റുകളില്‍ വിജയിച്ച ടിവികെ 105 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഡിഎംകെ അഞ്ച് സീറ്റുകളില്‍ വിജയിച്ചെങ്കിലും വെറും 53 സീറ്റുകളില്‍ […]
Read more

ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ… LDFനെ കുത്തി പോസ്റ്റുമായി വിഡി സതീശന്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തകര്‍പ്പന്‍ വിജയത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സതീശന്റെ പ്രതികരണം. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പരസ്യങ്ങളെ പരിഹസിച്ചായിരുന്നു സതീശന്റെ പോസ്റ്റ്. ‘മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ? ടീം യുഡിഎഫ്. കേരളം ജയിച്ചു. ഇനി യുഡിഎഫ് നയിക്കും’ എന്നാണ് ഫെയ്സ്ബുക്കില്‍ വിഡി സതീശന്‍ കുറിച്ചത്. 102 സീറ്റുകളിലാണ് ഒടുവിലത്തെ കണക്കുകള്‍ അനുസരിച്ച് യുഡിഎഫ് വിജയിച്ചിരിക്കുന്നത്. വെറും 35 സീറ്റുകളിലേക്ക് ഇടതുപക്ഷം ഒതുങ്ങി. 3 സീറ്റുകള്‍ […]
Read more

ഒല്ലൂര്‍ മണ്ഡലവും സംസ്ഥാന ഭരണവും; 44 വര്‍ഷത്തെ ആ ചരിത്രം അവസാനിച്ചു

കൊച്ചി: കഴിഞ്ഞ 44 വര്‍ഷത്തെ ചരിത്രത്തിന് അവസാനം കുറിച്ച് ഒല്ലൂര്‍ മണ്ഡലവും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലവും. ഒല്ലൂര്‍ മണ്ഡലം ആര്‍ക്കൊപ്പമോ, കേരളവും അവര്‍ക്കൊപ്പം എന്ന രാഷ്ട്രീയ ചരിത്രത്തിനാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് അവസാനം കുറിച്ചത്. 1982 മുതല്‍ കേരളത്തില്‍ ഭരണ മുന്നണിയെ മാത്രം വിജയിപ്പിച്ച ചരിത്രമാണ് ഒല്ലൂരിനുണ്ടായിരുന്നത്. എന്നാല്‍ കേരളം ഇത്തവണ യുഡിഎഫിനു കൈകൊടുക്കുമ്പോള്‍ ചരിത്രം തിരുത്തിക്കുറിച്ച് ഒല്ലൂര്‍ മൂന്നാം തവണയും ഇടതുമുന്നണിക്കൊപ്പമാണ്. യുഡിഎഫിന്റെ ഷാജി ജെ കോടങ്കണ്ടത്തിനെ പിന്നിലാക്കി സിപിഐയുടെ കെ രാജനാണ് ജയമുറപ്പിച്ചത്. കേരളത്തില്‍ 1982ലെ […]
Read more

വാടിക്കരിഞ്ഞ് രണ്ടില, മാണി വിഭാഗം തകര്‍ന്നു; കരുത്ത് കാട്ടി ജോസഫ് ഗ്രൂപ്പ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ കരുത്ത് കാട്ടി പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ്. എട്ടിടത്ത് മത്സരിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഏഴിടത്താണ് ലീഡ് ചെയ്യുന്നത്. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശ്ശേരി, കുട്ടനാട്, തിരുവല്ല മണ്ഡലങ്ങളിലാണ് പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നത്. അതേസമയം ഇടതുമുന്നണിയിലുള്ള കേരള കോണ്‍ഗ്രസ് ( എം) ദയനീയ തിരിച്ചടിയാണ് നേരിട്ടത്. 12 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് (എം ) ന് ഒരു സീറ്റിലും […]
Read more

ആദ്യ താമര വിരിഞ്ഞത് ചാത്തന്നൂരില്‍; ബിബി ഗോപകുമാര്‍ വിജയിച്ചു

കൊല്ലം: ചാത്തന്നൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ബി ബി ഗോപകുമാര്‍ 4002 വോട്ടിന് വിജയിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ബി.ബി. ഗോപകുമാര്‍ ആണ് ചാത്തന്നൂരില്‍ നിന്ന് വിജയക്കൊടി പാറിച്ചത്. 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പ്രധാന വാര്‍ത്തകളിലൊന്ന് ബിജെപിയുടെ ഈ ചരിത്ര മുന്നേറ്റമാണ്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ചാത്തന്നൂരില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍, എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചു.
Read more

മുഖ്യമന്ത്രി തീരുമാനം മെയ് 10ന്, കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക് പറക്കും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചതോടെ ആരെയാണ് മുഖ്യമന്ത്രിയാക്കേണ്ടത് എന്നതിനെ സംബന്ധിച്ച് വീണ്ടും ചര്‍ച്ചയാകുന്നു. വിഷയത്തില്‍ മെയ് 10ന് തീരുമാനമെടുക്കും. ഇതിനായി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ മെയ് ഏഴിന് ഡല്‍ഹിക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവിലെ വോട്ടെണ്ണല്‍ നില അനുസരിച്ച് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഏറ്റവും കൂടുതല്‍ പരിഗണിക്കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പേരാണ്. സതീശന്റെ നേതൃത്വത്തിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. യുഡിഎഫിന് വലിയ വിജയം നേടി കൊടുക്കുന്നതില്‍ നിര്‍ണായ പങ്ക് […]
Read more

യുഡിഎഫ് തേരോട്ടം, ആദ്യമായി മുന്നിലെത്തി പിണറായി- Election Updates LIVE

കണ്ണൂര്‍: വോട്ടെണ്ണല്‍ തുടങ്ങിയതിന് ശേഷം ആദ്യമായി മുന്നിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. 1536 വോട്ടിനാണ് ആറാം റൗണ്ടല്‍ പിണറായി മുന്നിലെത്തിയിരിക്കുന്നത്. അതേസമയം കേരളത്തിലെങ്ങും യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണ്. പുതുപള്ളിയില്‍ 29,430 വോട്ടുകള്‍, ചാണ്ടി ഉമ്മന്‍ മുന്നില്‍. മന്ത്രിമാരില്‍ മിക്കവരും കനത്ത തോല്‍വിയിലേക്കാണ് നീങ്ങുന്നത്. പാലക്കാട് പിഷാരടിയും ശോഭ സുരേന്ദ്രനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖര്‍ തന്നെ വിജയമുറപ്പിച്ചു.
Read more

നാലിൽ ലീഡ് നിലനിർത്തി ബിജെപി; രണ്ടിടത്ത് അപ്രതീക്ഷിത മുന്നേറ്റം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി നാല് മണ്ഡലങ്ങളിൽ ലീഡ് തുടരുന്നു. നേമം, പാലക്കാട്, കോഴിക്കോട് സൗത്ത്, തിരുവല്ല എന്നീ സീറ്റുകളിലാണ് എൻഡിഎ മുന്നിൽ നിൽക്കുന്നത്. ഇതിൽ നേമവും പാലക്കാടും പ്രതീക്ഷിച്ച മുന്നേറ്റമാണെങ്കിലും കോഴിക്കോട് സൗത്തിലും തിരുവല്ലയിലും ബിജെപിക്ക് അപ്രതീക്ഷിത മുന്നേറ്റമാണ് ലഭിച്ചിരിക്കുന്നത്. രാജീവ് ചന്ദ്രശേഖർ, ശോഭാ സുരേന്ദ്രൻ, നവ്യ ഹരിദാസ്, അനൂപ് ആന്റണി എന്നിവരാണ് വിവിധ മണ്ഡലങ്ങളിൽ മുന്നിൽ നിൽക്കുന്നത്. അതേസമയം, കാസർകോട് മണ്ഡലത്തിൽ ആദ്യഘട്ടത്തിൽ ലീഡ് നേടിയിരുന്നെങ്കിലും പിന്നീട് ബിജെപി പിന്നിലേക്ക് പോയി. […]
Read more

ധര്‍മ്മടത്ത് പിണറായി വിജയന്‍ പിന്നില്‍,നേമത്ത് രാജീവ് ചന്ദ്രശേഖര്‍ മുന്നില്‍,

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി പിന്നില്‍. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മുന്നിലാണ്. കേരളത്തില്‍ യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണ്. 93 സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. 43 മണ്ഡലങ്ങളില്‍ മാത്രമാണ് ഇടത് ലീഡ് ചെയ്യുന്നത്. 4 ഇടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. പല മന്ത്രിമാരും പിന്നിലാണ്.
Read more

നെഞ്ചിടിപ്പിൽ കേരളം; സംസ്ഥാനത്ത് വോട്ടെണ്ണൽ തുടങ്ങി

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുന്നത്. തുടർന്ന് രാവിലെ എട്ടരയോടെ ഇവിഎം മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. ഒമ്പത് മണിയോടെ ആദ്യ ഫല സൂചനകൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ, ഉച്ചയോടെ സമ്പൂർണ ചിത്രം വ്യക്തമാകും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളിൽ എൽഇഡി വാളുകൾ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് മടങ്ങിയെത്താമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എക്സിറ്റ്പോൾ പ്രവചനങ്ങൾ തള്ളിക്കളയുന്ന എൽഡിഎഫ്, ചെറിയ ഭൂരിപക്ഷത്തോടെ […]
Read more

Recent News

Advertisement
WhiteswanTV Footer