Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വാഗ്ദാനങ്ങള്‍ എല്ലാം നടപ്പാക്കും, പുതുയുഗം സൃഷ്ടിക്കും, ഒരു ടീമായി മുന്നോട്ട് പോകും; നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പാര്‍ട്ടിയും ജനങ്ങളും തന്നെ ഏല്‍പ്പിച്ചിരിക്കുന്നത് ഭാരിച്ച ഉത്തരവാദിത്തമാണെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനം ഒരു ദൈവനിയോഗമായി കാണുന്നു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം പാലിച്ച് ഒരു പുതിയ യുഗം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ വിഡി സതീശന്‍ പറഞ്ഞു.

തന്റെ വിജയത്തിന് പിന്നില്‍ ‘ടീം യു.ഡി.എഫ്’ ആണെന്നും തന്നെ ഈ നിലയില്‍ എത്തിച്ചത് മുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരാള്‍ക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. പ്രതിപക്ഷത്തിന്റെ ഉള്‍പ്പെടെ പൂര്‍ണ്ണ പിന്തുണ താന്‍ ആഗ്രഹിക്കുന്നു. രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും തന്റെ നേതാക്കളാണെന്നും മുതിര്‍ന്ന നേതാക്കളെ ഒപ്പം നിര്‍ത്തിക്കൊണ്ടുമാത്രമേ മുന്നോട്ട് പോകൂ എന്നും അദ്ദേഹം ഉറപ്പുനല്‍കി.

എല്ലാവരുമായും ആഴത്തില്‍ ചര്‍ച്ചകള്‍ നടത്തിയതുകൊണ്ടാണ് തീരുമാനത്തിന് അല്പം വൈകിയത്. ജനങ്ങള്‍ യു.ഡി.എഫില്‍ വലിയ പ്രതീക്ഷ വെച്ചിരിക്കുകയാണെന്നും തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ച് മുന്നോട്ട് പോകുമെന്നും സതീശന്‍ വ്യക്തമാക്കി. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ പാര്‍ട്ടി കൂട്ടായി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recent News

Advertisement
WhiteswanTV Footer