Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Breaking News

പരീക്ഷണത്തിന് ഇല്ല; സിറ്റിങ് എംഎൽഎമാർ തന്നെ ഇറങ്ങും

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പരീക്ഷണത്തിന് നിൽക്കാതെ സിപിഎം. 10 സിറ്റിങ്ങ് എംഎൽഎമാരെ തന്നെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ധാരണയായി. നിർദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും. വിജയസാധ്യത പരി​ഗണിച്ചാണ് സിറ്റിങ് എംഎൽഎമാരെ തന്നെ കളത്തിലിറക്കുന്നത്. കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്ത് നിന്നും മത്സരിക്കും. ജില്ലാ സെക്രട്ടറി വി ജോയ് വർക്കലയിൽ വീണ്ടും ജനവിധി തേടും. ആറ്റിങ്ങൽ- ഒ.എസ് അംബിക, വാമനപുരം-ഡി.കെ.മുരളി, വട്ടിയൂർക്കാവ്- വി.കെ.പ്രശാന്ത്, നേമം-വി.ശിവൻകുട്ടി, അരുവിക്കര-ജി.സ്റ്റീഫൻ, പാറശ്ശാല-സി.കെ.ഹരീന്ദ്രൻ, കാട്ടക്കട- ഐബി സതീഷ്, നെയ്യാറ്റിൻകര- കെ.ആൻസലൻ എന്നിവരും […]
Read more

കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ

കോഴിക്കോട് : കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. പോയിൽകാവ് സ്വദേശി അനിയുടെ മകൾ ശ്രീനന്ദയാണ് (18) മരിച്ചത്. മൃതദേഹത്തിൽ സംശയാസ്പദമായ രീതിയിൽ മുറിവുകൾ കണ്ടെത്തിയതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. ഗുരുദേവ കോളേജ് വിദ്യാർത്ഥിനിയായ ശ്രീനന്ദയെ ചൊവ്വാഴ്ച രാത്രിയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് മാതാപിതാക്കൾ പോയ സമയത്തായിരുന്നു സംഭവം. ഉത്സവത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ മാതാപിതാക്കളാണ് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]
Read more

സതീശന് ചെന്നിതലയുടെ ചെക്ക് : മതമേലദ്ധ്യക്ഷന്മാരെ സന്ദര്‍ശിച്ച്‌ ചെന്നിത്തല

കോട്ടയം : കേരള രാഷ്ട്രീയത്തിലെ ഗ്രൂപ്പ് പോരുകളുടെ ചരിത്രം തിരുത്തിക്കുറിക്കുന്ന പുതിയൊരു പടയൊരുക്കത്തിനാണ് കോൺഗ്രസ് സാക്ഷ്യം വഹിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ കേരളത്തിന്റെ തെരുവുകളിൽ ജനമനസ്സുകൾ കീഴടക്കാൻ ശ്രമിക്കുമ്പോൾ, അണിയറയിൽ നിശബ്ദമായി കരുനീക്കി മുഖ്യമന്ത്രി കസേര ലക്ഷ്യമിടുകയാണ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. മതമേലദ്ധ്യക്ഷന്മാരെയും സമുദായ നേതാക്കളെയും നേരിൽ കണ്ട് ചെന്നിത്തല നടത്തുന്ന ഈ ‘സോളോ സന്ദർശനങ്ങൾ’ സതീശന് നൽകുന്ന കൃത്യമായ ‘ചെക്ക്’ ആണെന്നതിൽ തർക്കമില്ല. ​കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം എക്കാലത്തും […]
Read more

വൈറ്റിലയിലെ യുവതിയുടെ മരണം കൊലപാതകം : പ്രതിയുമായി തെളിവെടുപ്പ് നടത്തി

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം പനച്ചിക്കാട് സ്വദേശിനി സുധ ബേബിയെ (46) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമാണെന്ന് പോലീസ്. കേസിലെ പ്രതി വൈറ്റില പൊന്നുരുന്നി സ്വദേശി കെ.വി. ഷാജിയെ (63) സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കുടുംബജീവിതം തകർക്കുമെന്ന ഭീഷണിയെത്തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഷാജിയും സുധയും ദീർഘനാളായി സൗഹൃദത്തിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ കാറിൽ വൈറ്റില റെയിൽവേ പാലത്തിനടുത്തെത്തിയ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ സുധ ഷാജിയുടെ ഫോൺ […]
Read more

മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല; രേഖ പുറത്ത് വിട്ടു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങളടക്കമുള്ള ഡാറ്റ ചോര്‍ന്നെന്ന പരാതിയിൽ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ തേടി സ്പാര്‍ക്കിന് കത്തയച്ചുവെന്നും ഡാറ്റാ ചോര്‍ച്ചയുടെ നഗ്നമായ ഉദാഹരണമാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത് സംബന്ധിച്ച കത്തും പുറത്ത് വിട്ടു. മുഖ്യമന്ത്രി അറിയാതെ ഇത്തരത്തിൽ ഓഫീസ് ഇത്തരത്തിൽ കത്ത് അയക്കില്ല. ഞെട്ടിക്കുന്ന വിവരമാണ് ഇതുസംബന്ധിച്ച് പുറത്തുവരുന്നത്. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഓഫീസര്‍ ഓണ്‍ സ്പെഷ്യൽ […]
Read more

35 രൂപക്ക് വേണ്ടി ആറ് കിലോമീറ്റർ യാത്ര : സ്വിഗി ഡെലിവറി പങ്കാളിയുടെ വീഡിയോ വൈറലാകുന്നു

ന്യൂഡൽഹി: ആധുനിക തൊഴിൽ മേഖലയായ ഗിഗ് ഇക്കോണമിയിലെ തൊഴിലാളികൾ നേരിടുന്ന കടുത്ത ചൂഷണത്തിന്റെയും ദുരിതത്തിന്റെയും നേർച്ചിത്രം വെളിപ്പെടുത്തിക്കൊണ്ട് ഒരു സ്വിഗി ഡെലിവറി പങ്കാളി പങ്കുവെച്ച വീഡിയോ ഡിജിറ്റൽ ലോകത്ത് വലിയ തർക്കങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിതെളിച്ചിരിക്കുകയാണ്. കൃത്യമായ തൊഴിൽ നിയമങ്ങളോ സുരക്ഷാ മാനദണ്ഡങ്ങളോ ഇല്ലാതെ ലക്ഷക്കണക്കിന് യുവാക്കൾ ഈ മേഖലയിൽ കബളിപ്പിക്കപ്പെടുന്നു എന്ന യാഥാർത്ഥ്യമാണ് ഈ വീഡിയോയിലൂടെ പുറത്തുവരുന്നത്. ​ഭക്ഷണം കൃത്യസമയത്ത് ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ പാടുപെടുന്ന ഒരു ഡെലിവറി പങ്കാളിയുടെ ദൈനംദിന ജീവിതത്തിലെ കഠിനമായ സാഹചര്യങ്ങളാണ് വീഡിയോയിൽ വിവരിക്കുന്നത്. […]
Read more

സുരേഷ് ഗോപി തൃശൂരിലെ ഒരു കുമ്പിടി : അനിൽ അക്കരെ

തൃശൂർ : കേരള രാഷ്ട്രീയത്തിലെ വർത്തമാനകാല ചർച്ചകളിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന പേരാണ് സുരേഷ് ഗോപിയുടേത്. സിനിമയിലെ മാസ് ഡയലോഗുകൾ കൊണ്ട് വെള്ളിത്തിര കീഴടക്കിയ താരം, ഇന്ന് കേന്ദ്രസഹമന്ത്രി എന്ന നിലയിൽ രാഷ്ട്രീയ കളിക്കളത്തിലും സജീവമാണ്. എന്നാൽ, ഇത്തവണ സുരേഷ് ഗോപി വാർത്തകളിൽ നിറയുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾ കൊണ്ടോ പ്രസംഗങ്ങൾ കൊണ്ടോ മാത്രമല്ല, മറിച്ച് അദ്ദേഹത്തിന്റെ വോട്ടർ പട്ടികയിലെ വിലാസ മാറ്റം കൊണ്ടാണ്. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും വിലാസം മാറുന്ന സുരേഷ് ഗോപിയുടെ ഈ ‘മാറ്റത്തെ’ പരിഹസിച്ചുകൊണ്ട് […]
Read more

സിനിമയെ സിനിമയായി കാണണം കേരള സ്റ്റോറി ബിജെപിയുടേതല്ല: എം.ടി രമേശ്

കോഴിക്കോട്: ‘കേരള സ്റ്റോറി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് രംഗത്തെത്തി. സിനിമയെ സിനിമയായി മാത്രം കണ്ടാൽ മതിയെന്നും അതിൽ പറയുന്ന എല്ലാ കാര്യങ്ങളും ബിജെപി അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ ബിജെപിയുടേതല്ലെന്നും അതിനാൽ അതിന്മേൽ പ്രത്യേക നിലപാട് വ്യക്തമാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ആരെയും നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതായി തന്റെ അറിവിലില്ലെന്നും അദ്ദേഹം പറഞ്ഞു.​കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ജനങ്ങൾക്ക് കൃത്യമായ ധാരണയുണ്ട്. സംസ്ഥാനത്ത് മതതീവ്രവാദം ഉൾപ്പെടെ എതിർക്കപ്പെടേണ്ട പലതുമുണ്ടെന്നും […]
Read more

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; മാർച്ച് 6 ന് കൊച്ചിയിലെത്തും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരള സന്ദർശനത്തിന് ഒരുങ്ങുന്നു. മാർച്ച് 6ന് കൊച്ചിയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. സന്ദർശനത്തിനിടെ എൻഡിഎയുടെ പ്രകടനപത്രിക പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ, വിവിധ സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ടെന്ന് സൂചനകൾ വ്യക്തമാക്കുന്നു.
Read more

സംസ്ഥാനത്ത് മഴ കനക്കുന്നു : മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം തന്നെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ​തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്തി […]
Read more

Recent News

Advertisement
WhiteswanTV Footer