Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business & Money

ഒറ്റക്ലിക്കിൽ മിനിറ്റുകൾക്കുള്ളിൽ കല്യാണപ്പന്തലിലേക്ക് ലഹംഗയും പൂജാസാധനങ്ങളുമെത്തും

മുംബൈ: ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക വിപണികളിലൊന്നായ ഇന്ത്യൻ വിവാഹ മേഖല ഇപ്പോൾ അതിവേഗ വിതരണ ശൃംഖലകളുടെ (ക്വിക്ക് കൊമേഴ്‌സ്) പിടിയിലാണ്. സ്വർണ്ണാഭരണങ്ങൾ, വസ്ത്രങ്ങൾ, പന്തൽ അലങ്കാരങ്ങൾ, സദ്യ എന്നിങ്ങനെ കോടികൾ ഒഴുകുന്ന കല്യാണ ആഘോഷങ്ങൾക്കിടയിൽ അവസാന നിമിഷം സാധനങ്ങൾ വാങ്ങാൻ മറന്നുപോകുന്ന പതിവ് രീതിയെയാണ് ഈ ആപ്പുകൾ ഇപ്പോൾ ബിസിനസ്സ് അവസരമാക്കി മാറ്റുന്നത്. ആഡംബര പൂർണ്ണമായ ഇന്ത്യൻ വിവാഹങ്ങൾ പുതിയൊരു ‘ക്വിക്ക്-കൊമേഴ്‌സ്’ വിപ്ലവത്തിന് സാക്ഷ്യം വഹിക്കുമ്പോൾ ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ […]
Read more

എണ്ണയിതര കയറ്റുമതിയിൽ കുത്തനെ ഇടിവ്:കുവൈത്തിന് സാമ്പത്തിക തിരിച്ചടി

കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത സംഘർഷങ്ങളും ഇറാൻ യുദ്ധത്തെത്തുടർന്നുള്ള പ്രാദേശിക അസ്ഥിരതയും കുവൈത്തിന്റെ എണ്ണയിതര കയറ്റുമതിയെ സാരമായി ബാധിച്ചു. 2026-ന്റെ ആദ്യ പാദത്തിൽ രാജ്യത്തെ എണ്ണയിതര ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ 39.2 ശതമാനത്തിന്റെ വൻ ഇടിവ് രേഖപ്പെടുത്തിയതായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളും ഭൂരാഷ്ട്രീയ പിരിമുറുക്കങ്ങളും കുവൈത്തിന്റെ വ്യാപാര മേഖലയ്ക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. 2025-ന്റെ ആദ്യ പാദത്തിൽ 91.95 കോടി ദിനാറായിരുന്ന കയറ്റുമതി, ഈ വർഷം […]
Read more

സ്വര്‍ണക്കടത്ത് വീണ്ടും കൂടുമോ? വില റോക്കറ്റ് പോലെ കുതിക്കും; നികുതി ചോര്‍ന്നാല്‍ കേരളത്തിനും തിരിച്ചടി

സ്വർണവും വെള്ളിയും ഇറക്കുമതി ചെയ്യുമ്പോൾ നൽകേണ്ട നികുതി വർധിപ്പിച്ചതോടെ വലിയ മാറ്റങ്ങളാണ് രാജ്യത്ത് ഉണ്ടാകാൻ പോകുന്നത്. ഇതോടെ ഇടക്കാലത്ത് കുറഞ്ഞുപോയ സ്വർണക്കടത്ത് വർധിപ്പിക്കുമെന്നതാണ് പ്രധാന ആശങ്ക. ഒരുകാലത്ത് കേരളത്തിലടക്കം വ്യാപകമായിരുന്ന സ്വർണക്കടത്ത് 2024ൽ ഇറക്കുമതി തീരുവ കുറച്ചതോടെ കുത്തനെ ഇടിഞ്ഞിരുന്നു. തീരുവ വീണ്ടും 15 ശതമാനമാക്കി ഉയർത്തിയതോടെ സ്വർണക്കടത്ത് സംഘങ്ങള്‍ വ്യാപകമാക്കുമെന്നാണ് വ്യാപാരികൾ നൽകുന്ന മുന്നറിയിപ്പ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഇറക്കുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു സൂചന നൽകിയിരുന്നു. […]
Read more

നഷ്ടത്തില്‍ വലയുന്നു, സര്‍വീസുകള്‍ വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ; പ്രവാസികള്‍ ആശങ്കയില്‍

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ വിമാന ഇന്ധനവിലയില്‍ വന്‍ കുതിപ്പുണ്ടായതിന് പിന്നാലെ എയര്‍ ഇന്ത്യ അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു. ഇന്ധന പ്രതിസന്ധി കാരണം കടുത്ത സാമ്പത്തിക ബാധ്യതയാണ് കമ്പനിക്ക് നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തിലാണ് സര്‍വീസുകള്‍ കുറയ്ക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ മുതല്‍ മൂന്ന് മാസത്തേക്ക് നൂറോളം സര്‍വീസുകള്‍ റദ്ദാക്കുകയോ കുറയ്ക്കുകയോ ചെയ്യാനാണ് കമ്പനിയുടെ നീക്കം. ഡല്‍ഹിയില്‍ നിന്ന് ഷിക്കാഗോ, നെവാര്‍ക്ക്, സിംഗപ്പൂര്‍, ഷാങ്ഹായ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചതായാണ് വിവരം. […]
Read more

കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡി മിന്നല്‍ മാജിക് വിപണിയിലേക്ക്; വില 400 രൂപ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പുതിയ മദ്യ ബ്രാന്റായ ‘മിന്നല്‍ മാജിക്ക്’ ഈ മാസം വിപണിയിലെത്തും. ബിവറേജസ് കോര്‍പ്പറേഷന്റെ ബെവ്കോ ഔട്ട്ലെറ്റുകള്‍ വഴി വിതരണം ചെയ്യുന്ന മിന്നല്‍ മാജിക് ഒരു കുപ്പിക്ക് 400 രൂപയാണ് വില. കുറഞ്ഞ വിലയ്ക്ക് സര്‍ക്കാരിന്റെ തന്നെ മദ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്രാന്റി ഉല്‍പാദിപ്പിക്കുന്നത്. പാലക്കാട്ടെ മലബാര്‍ ഡിസ്ലറിയിലാണ് ‘മിന്നല്‍ മാജിക്ക്’ ഉല്‍പാദിപ്പിക്കുന്നത്. പ്രതിദിനം 900 കെയിസ് മദ്യമുണ്ടാക്കാനാണ് ബെവ്കോയുടെ ലക്ഷ്യം. ഈ മാസം അവസാനത്തോടെ മിന്നല്‍ മാജിക് ഔട്ട്ലെറ്റുകളില്‍ […]
Read more

സോണി ബ്രാവിയ 3II പുറത്തിറക്കി എക്‌സ്ആര്‍ പ്രോസസറും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും പ്രധാന സവിശേഷതകള്‍

കൊച്ചി: സോണി ഇന്ത്യ പുതിയ ബ്രാവിയ 3II ടിവി ശ്രേണി പുറത്തിറക്കി. എക്‌സ്ആര്‍ പ്രൊസസര്‍, 4കെ 120 ഹെര്‍ട്‌സ്, എക്‌സ്ആര്‍ ട്രിലൂമിനസ് പ്രോ, ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്മോസ് തുടങ്ങിയ സാങ്കേതികവിദ്യകളോട് കൂടിയാണ് പുതിയ മോഡലുകള്‍ എത്തുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച ദൃശ്യ- ശ്രാവ്യ അനുഭവം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്രാവിയ 3II ശ്രേണി അവതരിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ 55 ഇഞ്ച്, 65 ഇഞ്ച് മോഡലുകളാണ് പുറത്തിറങ്ങുന്നത്. 100 ഇഞ്ച് വേരിയന്റ് ജൂലൈ – ഓഗസ്റ്റ് മാസങ്ങള്‍ക്കിടയില്‍ […]
Read more

വൻ പ്രതിസന്ധി; അന്താരാഷ്ട്ര വിമാനസർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾ മൂന്ന് മാസത്തേക്ക് വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ. വിമാന ഇന്ധനവില കുത്തനെ ഉയർന്നതിനെ തുടർന്നാണ് നടപടി. പ്രതിദിനം ഏകദേശം 100 സർവീസുകളാണ് കുറയ്ക്കുന്നത്. ന്യൂഡൽഹിയിൽ നിന്ന് ചിക്കാഗോ, സിംഗപ്പൂർ, ഷാങ്ഹായ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പൂർണമായി നിർത്തി. സാൻ ഫ്രാൻസിസ്കോ, പാരീസ്, ടൊറന്റോ തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകളും കുറച്ചിട്ടുണ്ട്. ഇന്ധനവില വർധിച്ചതും വിദേശ റൂട്ടുകളിൽ നഷ്ടം കൂടിയതുമാണ് പ്രധാന കാരണം. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ചില ആകാശപാതകൾ അടച്ചതും വിമാനങ്ങൾ ദീർഘദൂര വഴികൾ […]
Read more

മോദിയുടെ ആഹ്വാനം പുതിയ തന്ത്രമോ? ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചില പരാമർശങ്ങളാണ് ഇപ്പോൾ രാജ്യത്ത് ചർച്ചാവിഷയം. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മോദി ജനങ്ങൾക്ക് മുന്നിൽവച്ച നിർദേശങ്ങൾ സംബന്ധിച്ച ആശങ്കകൾ ​ഗൗരവമുള്ളതാണ്. അടുത്ത ഒരു വർഷത്തേക്ക് അത്ര അത്യാവശ്യമല്ലെങ്കിൽ സ്വർണം വാങ്ങുന്നത് ഒഴിവാക്കാനാണ് മോദി പറഞ്ഞത്. നിലവിൽ 6 ശതമാനമാണ് സ്വർണം ഇറക്കുമതിക്ക് കേന്ദ്രസർക്കാർ ചുമത്തുന്ന തീരുവ. നിലവിലെ സാഹചര്യത്തിൽ, വിദേശനാണയശേഖരം സംരക്ഷിക്കാനായി കേന്ദ്രം സ്വർണം ഇറക്കുമതി തീരുവ കൂട്ടിയേക്കുമെന്ന ആശങ്കയാണ് ശക്തമായത്. എന്നാൽ സ്വർണം എന്നത് ഇന്ത്യക്കാരെ സംബന്ധിച്ച് […]
Read more

സ്വർണം വാങ്ങരുതെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം;ജ്വല്ലറി ഓഹരികൾ തകർന്നടിഞ്ഞു

മുംബൈ:രാജ്യത്തെ സാമ്പത്തിക വിപണിയെയും സ്വർണ മേഖലയെയും ഞെട്ടിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനം ജ്വല്ലറി ഓഹരികളിൽ വലിയ തകർച്ചയ്ക്ക് കാരണമായി. വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് ഹൈദരാബാദിൽ നടന്ന ഒരു പരിപാടിക്കിടെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതാണ് വിപണിയെ പിടിച്ചുലച്ചത്. ഈ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളായ ടൈറ്റാൻ, സെൻകോ ഗോൾഡ്, കല്യാൺ ജ്വല്ലേഴ്‌സ് എന്നിവയുടെ ഓഹരി മൂല്യത്തിൽ ഒമ്പത് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. നിക്ഷേപകർ […]
Read more

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ബിഎസ്ഇ എന്‍ഹാന്‍സ്ഡ് വാല്യൂ 30 ഇന്‍ഡക്‌സ് ഫണ്ട് പുറത്തിറക്കി

കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ക്കായി പുതിയ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ബിഎസ്ഇ എന്‍ഹാന്‍സ്ഡ് വാല്യൂ 30 ഇന്‍ഡക്‌സ് ഫണ്ട് പുറത്തിറക്കി. മികച്ച സാമ്പത്തിക അടിത്തറയുള്ളതും എന്നാല്‍ വിപണിയില്‍ ആകര്‍ഷകമായ മൂല്യത്തില്‍ ലഭ്യമായതുമായ ലാര്‍ജ്-ക്യാപ്, മിഡ്-ക്യാപ് കമ്പനികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആസ്തി വര്‍ദ്ധിപ്പിക്കാന്‍ നിക്ഷേപകരെ സഹായിക്കുകയാണ് ഈ ഫണ്ടിന്റെ ലക്ഷ്യം. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള നിക്ഷേപ രീതി പിന്തുടരുന്നതിനാല്‍ ഇത് കൂടുതല്‍ സുതാര്യവും ചിട്ടപ്പെടുത്തിയതുമാണ്. ബുക്ക് വാല്യൂ-ടു-പ്രൈസ്, ഏണിങ്‌സ്-ടു-പ്രൈസ്, സെയില്‍സ്-ടു-പ്രൈസ് എന്നീ […]
Read more

Recent News

Advertisement
WhiteswanTV Footer