Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ITR ഫയൽ ചെയ്യാനുള്ള സമയം തീരുന്നു, വൈകിയാൽ കനത്ത പിഴ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: വ്യക്തിഗത ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള സമയപരിധി ഇനി ഒരു മാസം കൂടി മാത്രം. ഐടിആർ–1, ഐടിആർ–2 ഫോമുകൾ ഫയൽ ചെയ്യുന്നവർക്കുള്ള സമയപരിധി ജൂലൈ 31 ആണ്. സമയപരിധി നീട്ടുമോയെന്നു വ്യക്തമല്ല. പരിധിക്കുള്ളിൽ ചെയ്യാത്തവർക്ക് ഡിസംബർ 31 വരെ ഫയൽ ചെയ്യാമെങ്കിലും ലേറ്റ് ഫീ നൽകേണ്ടി വരും. വാർഷിക ആദായം 5 ലക്ഷത്തിനു മുകളിലുള്ളവർക്ക് 5,000 രൂപയും താഴെയുള്ളവർക്ക് 1,000 രൂപയുമാണ് പിഴ.

റിട്ടേൺ ഫയൽ ചെയ്തവർക്ക് റിവൈസ്ഡ് റിട്ടേ സമർപ്പിക്കണമെങ്കിൽ 2027 മാർച്ച് 31 വരെ സമയമുണ്ടാകും. പക്ഷേ ഡിസംബർ 31നു ശേഷമാണ് റിവൈസ്ഡ് റിട്ടേൺ നൽകുന്നതെങ്കിൽ ലേറ്റ് ഫീ ബാധകമാകും. ഫയൽ ചെയ്ത റിട്ടേണിൽ തിരുത്തലുകൾ ആവശ്യമുള്ളപ്പോഴാണ് റിവൈസ്ഡ് റിട്ടേൺ നൽകുന്നത്. ഐടിആർ–3, ഐടിആർ–4 ഫോമുകൾ ഫയൽ ചെയ്യുന്നവർക്കുള്ള (നികുതി ഓഡിറ്റ് ആവശ്യമില്ലാത്തവർ) അവസാന തീയതി വരുന്ന ഓഗസ്റ്റ് 31 ആണ്.

Advertisement
WhiteswanTV Footer