Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business & Money

മന്ത്രി ഇടപെട്ടു; സപ്ലൈകോ പരസ്യത്തില്‍ നിന്ന് ദിലീപിന്റെ ചിത്രം മാറ്റി

തിരുവനന്തപുരം: സപ്ലൈകോ പരസ്യത്തില്‍ നിന്ന് നടന്‍ ദിലീപിന്റെ ചിത്രം മാറ്റി. മന്ത്രി ജി ആര്‍ അനില്‍ വിഷയത്തില്‍ ഇടപെട്ട് ദിലീപിനെ ഉള്‍പ്പെടുത്തിയുള്ള പരസ്യം നീക്കം ചെയ്യാന്‍ സപ്ലൈകോയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. നേരത്തെ, സപ്ലൈകോ പരസ്യത്തില്‍ ദിലീപിനെ ഉള്‍പ്പെടുത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. അതിജീവിതയ്ക്കൊപ്പം എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമ്പോഴാണ് ഇത്തരമൊരു പരസ്യം സപ്ലൈകോ പുറത്തിറക്കിയതെന്ന വിമര്‍ശനം ശക്തമായിരുന്നു. ‘അരിക്കും പഞ്ചസാരയ്ക്കും, വെളിച്ചെണ്ണയ്ക്കും സപ്ലൈകോയിലാണ് വിലക്കുറവ് എന്നറിയില്ലെങ്കില്‍ എത്ര ഓണം ഉണ്ടിട്ടെന്താ’ എന്നതായിരുന്നു പരസ്യവാചകം. ഇതിനൊപ്പം ദിലീപിന്റെ ചിത്രവും […]
Read more

ഇലക്ഷന്‍ കഴിഞ്ഞു, ഇനി കാത്തിരിക്കില്ല, അടുത്തത് ഇന്ധന വില കൂട്ടുമെന്ന സൂചന നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ന് രാവിലെയാണ് ഇടിത്തീ പോലെ വാണിജ്യ പാചകവാതകത്തിന് ആയിരം രൂപയോളം ഒറ്റയടിക്ക് കൂട്ടിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ കൂടുതല്‍ ഇരുട്ടടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ വര്‍ധിച്ച ഊര്‍ജ്ജ ചെലവ് ഉപഭോക്താക്കള്‍ക്ക് കൈമാറേണ്ടത് അനിവാര്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇന്ധനവില ഉയര്‍ത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നത്. ‘ചില രാജ്യങ്ങള്‍ ഇതിനോടകം തന്നെ വില വര്‍ധനയുടെ ഭാരം ഉപഭോക്താക്കളിലേക്ക് […]
Read more

പാകിസ്ഥാനില്‍ ഇനി 7 ദിവസത്തേക്കുള്ള എണ്ണ മാത്രം; അവസ്ഥ തുറന്ന് പറഞ്ഞ് മന്ത്രി

ഇസ്ലാമാബാദ് : ആഗോള എണ്ണവിപണിയിലെ പ്രതിസന്ധി തങ്ങളെ വളരെ മോശം അവസ്ഥയിലേക്ക് എത്തിച്ചെന്ന് സമ്മതിച്ച് പാകിസ്ഥാന്‍ പെട്രോളിയം മന്ത്രി അലി പര്‍വേസ് മാലിക്. ഇന്ത്യക്ക് സാമ്പത്തിക ഭദ്രതയുണ്ടെന്നും പാകിസ്ഥാന് അതില്ലെന്നും മാലിക് പറഞ്ഞു. ഇന്ത്യയുടെ പക്കല്‍ 600 ശതകോടി ഡോളറിന്റെ വിദേശനാണ്യ ശേഖരത്തിന് പുറമെ കരുത്തുറ്റ കരുതല്‍ ശേഖരവുമുണ്ടെന്നും ഇത് പ്രതിസന്ധികളെ അതിജീവിക്കാന്‍ അവരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന് തന്ത്രപ്രധാനമായ എണ്ണ ശേഖരമില്ല. വെറും അഞ്ചു മുതല്‍ ഏഴു ദിവസത്തേക്കുള്ള അസംസ്‌കൃത എണ്ണ മാത്രമേ പക്കലുള്ളൂ. […]
Read more

PNG ഉള്ളവര്‍ക്ക് ഇനി LPG ഇല്ല, ബുക്ക് ചെയ്യാന്‍ OTP നിര്‍ബന്ധം; ഇന്ന് മുതല്‍ മാറ്റങ്ങള്‍

രാജ്യത്തെ എല്‍പിജി വിതരണത്തില്‍ വലിയ മാറ്റങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരുന്നു. പശ്ചിമേഷ്യന്‍ യുദ്ധത്തിന് പിന്നാലെ ഉടലെടുത്ത പ്രതിസന്ധി മറികടക്കുക എന്നതാണ് ലക്ഷ്യം. പൈപ്പ് ലൈന്‍ വഴി പ്രകൃതി വാതകം ഉപയോഗിക്കുന്ന കുടുംബങ്ങള്‍ ഗാര്‍ഹിക എല്‍പിജി കണക്ഷന്‍ ഉപേക്ഷിക്കണം എന്നതാണ് ഇതില്‍ പ്രധാനം. എല്‍പിജി റീഫില്ലുകള്‍ക്കോ പുതിയ കണക്ഷനുകള്‍ക്കോ പിഎന്‍ജി ഉപഭോക്താക്കള്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ല. പൈപ്പ്ലൈന്‍ വഴിയുള്ള പ്രകൃതിവാതക വിതരണത്തെ പ്രോത്സാഹിപ്പിക്കുക എന്നതുകൂടെയാണിതിന്റെ ലക്ഷ്യം. ഇരട്ട ഉടമസ്ഥരായ 43,000 കുടുംബങ്ങള്‍ ഇതിനകം സിലിണ്ടറുകള്‍ തിരികെ നല്‍കിക്കഴിഞ്ഞു. പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ […]
Read more

സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവിലയിൽ ഇടിവ്; പവന് 280 രൂപ കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നലെ ഒറ്റദിവസം മൂന്ന് തവണയായി പവന് 1680 രൂപ വർധിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ 280 രൂപ കുറഞ്ഞ് ഒരു പവന്റെ വില 1,11,720 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,965 രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 8 ഡോളർ കുറഞ്ഞ് 4608 ഡോളറിലെത്തി. ഹോർമുസ് കടലിടുക്ക് വിഷയവുമായി ബന്ധപ്പെട്ട ജിയോപൊളിറ്റിക്കൽ ആശങ്കകളും ആഗോള സാമ്പത്തിക സാഹചര്യങ്ങളുമാണ് വിപണിയെ ബാധിച്ചത്. ഇറാൻ മുന്നോട്ടുവെച്ച ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള […]
Read more

രൂപയുടെ തകർച്ചയും എണ്ണവിലയുടെ കുതിപ്പും; ഇറാൻ യുദ്ധം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഉലയ്ക്കുന്നു

ആഗോളതലത്തിൽ ഇറാൻ യുദ്ധം സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ ലോകരാജ്യങ്ങളെ എന്നപോലെ ഇന്ത്യയെയും അതിശക്തമായി പിടിച്ചുലയ്ക്കുകയാണ്. ഓഹരി വിപണി മുതൽ രൂപയുടെ വിനിമയ മൂല്യത്തിൽ വരെ ദൃശ്യമാകുന്ന ഈ തിരിച്ചടി ഇന്നും വിപണികളെ വിടാതെ പിന്തുടരുകയാണ്. വിപണിയിൽ നിലനിൽക്കുന്ന അനിശ്ചിതത്വവും നെഗറ്റീവ് സാഹചര്യങ്ങളും നിക്ഷേപകരെ ആശങ്കയുടെ നിഴലിലാക്കി നിർത്തിയിരിക്കുന്നു. യുദ്ധം സൃഷ്ടിച്ച ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ ഇന്ത്യൻ വിപണിയെയും സാമ്പത്തിക അടിത്തറയെയും എങ്ങനെ ബാധിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടുവരുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് തകർച്ചയിലേക്ക് കൂപ്പുകുത്തിയതാണ് ഇന്നത്തെ […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്; പവന് 1040 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് ഉച്ചയ്ക്ക് ശേഷം 1,040 രൂപയാണ് കൂടിയത്. ഇതോടെ നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,11,520 രൂപയായി. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 1,10,480 രൂപയായിരുന്നു. അതിനുശേഷമാണ് വിലയിൽ വലിയ ഉയർച്ച ഉണ്ടായത്. ഓൾ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് പുതിയ വില. ഈ മാസം കേരളത്തിൽ ഏറ്റവും ഉയർന്ന സ്വർണവില ഏപ്രിൽ 19-നായിരുന്നു. അന്ന് […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർദ്ധനവ്; ഒരു പവന് 120 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ചെറിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഇന്നത്തെ വില 1,10,480 രൂപയായി. ഇന്നലെ വൈകീട്ട് ഒരു പവൻ സ്വർണത്തിന്റെ വില 1,10,320 രൂപയായിരുന്നു. എന്നാൽ ഇന്നലെ രാവിലത്തെ വിലയെ അപേക്ഷിച്ച് ചെറിയ കുറവും ഉണ്ടായിട്ടുണ്ട്.ഈ മാസം കേരളത്തിൽ ഏറ്റവും ഉയർന്ന സ്വർണവില ഏപ്രിൽ 19-നായിരുന്നു. അന്ന് അക്ഷയ തൃതീയ ദിനത്തിൽ ഒരു പവൻ സ്വർണത്തിന് 1,14,240 രൂപ വരെ ഉയർന്നിരുന്നു.
Read more

എട്ടുമാസത്തിനിടെ 40 രൂപവരെ കുറഞ്ഞു; വെളിച്ചെണ്ണ വിലയിൽ വൻ ഇടിവ്

കോട്ടയം: കഴിഞ്ഞ രണ്ടുവർഷമായി ഉയർന്ന നിലയിൽ തുടരുന്ന വെളിച്ചെണ്ണയുടെ വിലയിൽ വൻ ഇടിവ്. കഴിഞ്ഞ ദിവസം കിലോഗ്രാമിന് ഏകദേശം 250 രൂപ വരെ കുറഞ്ഞു. 2025-ൽ 500 രൂപവരെ ഉയർന്ന ശേഷമാണ് ഈ ഇടിവ് ഉണ്ടായത്. തേങ്ങയും കൊപ്രയും വിലയും താഴ്ന്നിട്ടുണ്ട്. പച്ചത്തേങ്ങയുടെ വില കിലോഗ്രാമിന് 80 രൂപയിൽ നിന്ന് 42 രൂപയായി കുറഞ്ഞു. ഉണക്കത്തേങ്ങയുടെ വില 52 രൂപയിലേക്ക് ഇടിഞ്ഞു. എട്ടുമാസത്തിനിടെ തേങ്ങവിലയിൽ 36 മുതൽ 40 രൂപവരെ കുറവുണ്ടായി. കൊപ്രയുടെ വിലയും 150 രൂപയ്ക്ക് […]
Read more

അനിൽ അംബാനി ഗ്രൂപ്പിന് വൻ തിരിച്ചടി; 3,034 കോടിയുടെ ആസ്തികൾ കൂടി ഇഡി കണ്ടുകെട്ടി

ന്യൂഡൽഹി: റിലയൻസ് അനിൽ അംബാനി ഗ്രൂപ്പ് കമ്പനികൾക്കെതിരെ നടന്നുവരുന്ന കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി 3,034 കോടി രൂപയുടെ ആസ്തികൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. റിലയൻസ് കമ്യൂണിക്കേഷൻസ്, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ഫ്ലാറ്റ്, ഖണ്ഡാലയിലെ ഫാം ഹൗസ്, അഹമ്മദാബാദിലെ ഭൂമി, റിലയൻസ് ഇൻഫ്രായുടെ 7.71 കോടി ഓഹരികൾ എന്നിവയാണ് പുതുതായി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) പുറപ്പെടുവിച്ച പുതിയ ഉത്തരവോടെ, അനിൽ അംബാനി ഗ്രൂപ്പിനെതിരായ കേസുകളിൽ ഇതുവരെ കണ്ടുകെട്ടിയ […]
Read more

Recent News

Advertisement
WhiteswanTV Footer