Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Business & Money

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,11,000 രൂപ നൽകണം. ഒരു ഗ്രാമിന് 13,875 രൂപയാണ് ഇന്നത്തെ വില. ഇന്നലെ പവന് 225 രൂപയുടെ വർധന ഉണ്ടായിരുന്നെങ്കിലും ഇന്ന് വില കുറയുകയായിരുന്നു. ഇന്നലെ ഒരു പവന്റെ വില 1,11,120 രൂപയായിരുന്നു. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 265 രൂപയായി തുടരുന്നു. 10 ഗ്രാം […]
Read more

എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് നിക്ഷേപ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു; മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.90 ശതമാനം വരെ പലിശ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്മോള്‍ ഫിനാന്‍സ് ബാങ്കായ എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് വിവിധ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. ഫിക്സഡ് ഡെപ്പോസിറ്റ്, റെക്കറിംഗ് ഡെപ്പോസിറ്റ്, പ്രവാസികള്‍ക്കാര്‍ക്കുള്ള ഫോറിന്‍ കറന്‍സി നോണ്‍-റെസിഡന്‍റ് നിക്ഷേപങ്ങള്‍ (എഫ്സിഎന്‍ആര്‍ (ബി)) എന്നിവയുടെ പലിശ നിരക്കുകളാണ് ബാങ്ക് പുതുക്കിയിരിക്കുന്നത്. പുതിയ നിരക്കുകള്‍ 2026 ജൂണ്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്നു. രാജ്യത്തെങ്ങുമുള്ള എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് ശാഖകളില്‍ പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കള്‍ക്ക് ഈ പുതിയ നിരക്കുകള്‍ ലഭിക്കും. പുതുക്കിയ […]
Read more

വീടുകളിലിരിക്കുന്ന സ്വർണത്തിൽ കണ്ണ് വെച്ച് കേന്ദ്രം; ലക്ഷ്യം ഇറക്കുമതി കുറയ്ക്കൽ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വീടുകളിലും ബാങ്ക് ലോക്കറുകളിലും ഉപയോഗിക്കാതെ കിടക്കുന്ന സ്വര്‍ണം വിപണിയിലിറക്കാന്‍ തലപുകഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ ഇറക്കുമതി കുറക്കല്‍ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനായി വിശദപദ്ധതി തയാറാക്കാനുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയതായി ദേശിയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ വീടുകളിലും ലോക്കറുകളിലും ഉള്ള സ്വര്‍ണത്തിന്റെ ഏകദേശകണക്ക് കേന്ദ്ര സര്‍ക്കാര്‍ ശേഖരിച്ചു തുടങ്ങിയെന്നാണ് സൂചന. സ്വര്‍ണപണയ സ്ഥാപനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഇവയുടെ കണക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറക്ക് വിശദപദ്ധതി അവതരിപ്പിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. വീടിനുള്ളില്‍ ഉപയോഗിക്കാതെ കിടക്കുന്ന […]
Read more

‌370 രൂപ ബിരിയാണി വിവാദം; പരാമർശം നടത്തിയ യുവാവിന്റെ ജോലി തെറിച്ചു

ന്യൂഡൽഹി: സ്റ്റാൻഡ് അപ്പ് കോമഡി ഷോയ്ക്കിടെ പരസ്യമായി സ്ത്രീവിരുദ്ധതയും അതിക്രമവും വെളിപ്പെടുത്തിയ യുവാവിനെ ജോലിയിൽ നിന്ന് പുറത്താക്കി. ഹരിയാനയിലെ ഗുഡ്ഗാവ് സ്വദേശിയും വെബ് ഡെവലപ്പറുമായ ഹിമാൻഷു ജാഗ്രയെന്ന (23) യുവാവിനെയാണ് ഗുഡ്ഗാവിലെ ‘സ്റ്റാർവിക് ഡിസൈൻ’ എന്ന കമ്പനി പിരിച്ചുവിട്ടത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചയാൾക്കൊപ്പം ചേർന്നുപ്രവർത്തിക്കാനാകില്ലെന്ന് കമ്പനി ഉടമ വിവേക് വിശ്വകർമ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. പ്രമുഖ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ പ്രണീത് മോറെയുടെ പരിപാടിക്കിടെയായിരുന്നു ഹിമാൻഷുവിന്റെ വിവാദ പരാമർശം. ഡേറ്റിങ് അനുഭവം പങ്കുവെക്കാനുള്ള അവതാരകന്റെ ചോദ്യത്തിന് […]
Read more

മലബാര്‍ ഗ്രൂപ്പിന്‍റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതിക്ക് തുടക്കം; കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഉള്‍പ്പെടെയുള്ള വിവിധ ബിസിനസ് സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മലബാര്‍ ഗ്രൂപ്പ് നടപ്പാക്കി വരുന്ന ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി മുംബൈ കാന്തിവ്ലി ഈസ്റ്റിലെ വാജ്പേയ് കൗശല്യ വികാസ് കേന്ദ്രയിലും ആരംഭിച്ചു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പട്ടിണി രഹിത ലോകം ലക്ഷ്യമാക്കി ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ പോഷകാഹാരം നല്‍കുന്നതിനായി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കി വരുന്ന ഏറ്റവും പ്രധാനപ്പെട്ട സി […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്; പവന് 1080 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് സ്വർണത്തിന് 1 ഗ്രാമിന് 135 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് 1,080 രൂപ വില വർധിച്ചതിനാൽ ഇന്ന് 1 ഗ്രാം സ്വർണം വാങ്ങാൻ 14,040 രൂപ നൽകേണ്ടി വരും. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,12,320 രൂപയും പണിക്കൂലിയും നികുതിയും കൂടി കൊടുക്കേണ്ടി വരും. കഴിഞ്ഞ 4 ദിവസങ്ങളായി സ്വർണ വിലയിൽ കുറവുണ്ടായിരുന്നെങ്കിലും, ഇന്ന് പുനരുജ്ജീവനമാണ് കാണിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ ഇടിവ് തുടരുകയാണ്. […]
Read more

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്; പവന് 760 രൂപ കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ ഇന്നും ഇടിവ് തുടരുന്നു. തുടർച്ചയായ നാലാം ദിവസവും വിപണിയിൽ സ്വർണ വില കുറഞ്ഞു. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,905 രൂപയും, ഒരു പവന് 1,11,240 രൂപയും വിലവരുന്നു. ഗ്രാംവിലയിൽ 95 രൂപയും പവന് 760 രൂപയും ഇടിവാണ് ഉണ്ടായത്. മുൻ ദിവസങ്ങളുമായി താരതമ്യം ചെയ്താൽ വലിയ ഇടിവാണ് നിലവിലുള്ളത്. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 265 രൂപയാണും, 10 ഗ്രാം വെള്ളിയുടെ വില 2,650 രൂപയുമാണ്.
Read more

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 2200 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 275 രൂപ കുറഞ്ഞതോടെ വില 14,000 രൂപയായി. ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് 2,200 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,000 രൂപയായി. ഇന്നലെ ഒരു പവന് ഏകദേശം 280 രൂപ മാത്രമാണ് കുറഞ്ഞിരുന്നത്. അതിനേക്കാൾ വലിയ ഇടിവാണ് ഇന്ന് വിപണിയിൽ ഉണ്ടായിരിക്കുന്നത്. സ്വർണവിലയ്ക്കൊപ്പം വെള്ളിവിലയും കുറഞ്ഞിട്ടുണ്ട്. നിലവിൽ ഒരു ഗ്രാം വെള്ളിയുടെ വില […]
Read more

രാജ്യത്തെ ആദ്യ ഫെയ്ത്ത് ഇൻറലിജൻറ് ഹോസ്പിറ്റാലിറ്റി ബ്രാൻഡായ റേ ബൈ താമര അവതരിപ്പിച്ച് താമര ലെഷർ

കൊച്ചി: താമര ലെഷർ എക്സ്പീരിയൻസസ് രാജ്യത്തെ ആദ്യത്തെ ഫെയ്ത്ത് ഇൻറലിജൻറ് ഹോസ്പിറ്റാലിറ്റി ബ്രാൻഡായ റേ ബൈ താമര അവതരിപ്പിച്ചു. ആത്മീയ യാത്രകളുടെ വൈകാരികതയും മികച്ച ആതിഥേയത്വ സേവനങ്ങളും സമന്വയിപ്പിച്ചുകൊണ്ട് രാജ്യത്തെ യാത്രാ മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു ബ്രാൻഡ് അവതരിപ്പിക്കുന്നത്. 450,000 ത്തിലധികം മത-സാംസ്കാരിക കേന്ദ്രങ്ങളുള്ള ഇന്ത്യയിലെ ആത്മീയ വിനോദസഞ്ചാര വിപണിക്ക് ഏറെ നിർണ്ണായകമായ ഒരു സമയത്താണ് ഈ പുതിയ ചുവടുവെപ്പ്. ഗുരുവായൂരിലും കുംഭകോണത്തുമുള്ള കമ്പനിയുടെ സ്വന്തം പ്രോപ്പർട്ടികളും വെളാങ്കണ്ണിയിൽ വരാനിരിക്കുന്ന പുതിയ പ്രോപ്പർട്ടിയും റേ ബൈ താമര […]
Read more

അക്കൗണ്ടിൽ പണമില്ലെങ്കിലും യുപിഐ പേയ്മെന്റ് ചെയ്യാം; പുതിയ സംവിധാനം എത്തി

അക്കൗണ്ടിൽ പണമില്ലാത്തത്തിന്റെ പേരിൽ കടകളിലും മറ്റും പെട്ടുപോയിട്ടുണ്ടോ? യുപിഐ പേയ്‌മെന്റുകളിൽ വിപ്ലവകരമായ മാറ്റവുമായി ഭാരത് ഫെ്‌ലക്‌സ് നിലവിൽ വന്നു. യെസ് ബാങ്കുമായി ചേർന്ന് ഭാരത്‌പേ ആപിലാണ് പുതിയ സംവിധാനം. പണമില്ലെങ്കിലും യുപിഐ പേയ്‌മെന്റ് നടത്താൻ സഹായിക്കുന്ന സംവിധാനമാണിത്. കടമായി ലഭിക്കുന്ന തുക 45 ദിവസത്തിനുള്ളിൽ തിരിച്ചടച്ചാൽ മതി. 45 ദിവസത്തിനുള്ളിൽ തിരിച്ചടക്കുന്ന തുകക്ക് പ്രത്യേക പലിശയില്ല. ക്രെഡിറ്റ് കാർഡുകൾക്ക് സമാനമായിരിക്കും ഇവിടേയും പ്രവർത്തനം. കടമായി ലഭിക്കുന്ന തുക തവണവ്യവസ്ഥയിൽ തിരികെ നൽകാനും സൗകര്യമുണ്ട്. മൂന്ന് മുതൽ 12 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix