Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Business & Money

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്തുണയുമായി സിറ്റി ഗ്രൂപ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സിറ്റി ഗ്രൂപ്പ് ചെയര്‍പേഴ്‌സണും സിഇഒയുമായ ജെയ്ന്‍ ഫ്രേസര്‍ കൂടിക്കാഴ്ച നടത്തി മുംബൈ: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും വികസന മുന്‍ഗണനകള്‍ക്കും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ ആഗോള ധനകാര്യ സ്ഥാപനമായ സിറ്റി ഗ്രൂപ്പിന്‍റെ ചെയര്‍പേഴ്‌സണും സിഇഒയുമായ ജെയ്ന്‍ ഫ്രേസര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. മുംബൈയില്‍ വെച്ചായിരുന്നു ഈ സുപ്രധാന കൂടിക്കാഴ്‌ച നടന്നത്. ‘വികസിത് ഭാരത് 2047’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി രാജ്യത്തിന്‍റെ സാമ്പത്തിക മുന്നേറ്റം വേഗത്തിലാക്കുന്നതിനുള്ള കാഴ്‌ചപ്പാടുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി […]
Read more

ട്രേഡര്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത; ട്രേഡിങ് സമയം നീട്ടി NSE, മാറ്റം ഇങ്ങനെ

ട്രേഡര്‍മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് വിഭാഗത്തിലെ ട്രേഡിംഗ് സമയത്തില്‍ മാറ്റം പ്രഖ്യാപിച്ചു. പുതിയ തീരുമാനപ്രകാരം, 2026 ഓഗസ്റ്റ് 3 മുതല്‍ F&O മാര്‍ക്കറ്റ് നിലവിലെ 3:30 ന് പകരം 3:40 വരെ പ്രവര്‍ത്തിക്കും. ഈ മാറ്റത്തോടെ F&O ട്രേഡര്‍മാര്‍ക്ക് അധികമായി 10 മിനിറ്റ് ട്രേഡിംഗ് സമയം ലഭിക്കും. വിപണിയിലെ ലിക്വിഡിറ്റിയും വില നിര്‍ണയ കാര്യക്ഷമതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എന്‍എസ്ഇ ഈ നീക്കം നടത്തുന്നത്. സര്‍ക്കുലര്‍ പ്രകാരം, ഡെറിവേറ്റീവ് […]
Read more

വീണ്ടും തകർന്ന് വീണ് രൂപയും ഇന്ത്യൻ വിപണിയും; ഡോളറിനെതിരെ രൂപ 95.64 എന്ന താഴ്ചയിൽ

മുംബൈ: യുഎസ് നയങ്ങളും ഒടുങ്ങാത്ത പശ്ചിമേഷ്യൻ സംഘർഷവും ചേർന്ന് ഓഹരി വിപണിക്കും രൂപയ്ക്കും നൽകുന്നത് കനത്ത തിരിച്ചടി. സംഘര്‍ഷ സാഹചര്യം നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചതോടെ രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലേക്ക് നീങ്ങി. ഓഹരി വിപണിയിൽ വൻ തകർച്ചയാണ് രേഖപ്പെടുത്തിയത്.. ബുധനാഴ്ച വ്യാപാരം ആരംഭിച്ചയുടൻ തന്നെ ഡോളറിനെതിരെ രൂപയുടെ മൂല്യം 28 പൈസ ഇടിഞ്ഞ് 95.64 എന്ന നിരക്കിലെത്തി. ചൊവ്വാഴ്ച 17 പൈസ ഇടിഞ്ഞ് 95.36 എന്ന നിരക്കിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചിരുന്നത്. രാജ്യാന്തര വിപണിയിൽ ഡോളർ കരുത്താർജ്ജിച്ചതും […]
Read more

വിഴിഞ്ഞം തുറമുഖത്തിന് ചരക്കുനീക്കത്തിൽ റെക്കോർഡ്

തിരുവനന്തപുരം: പ്രവർത്തനം തുടങ്ങി 18 മാസങ്ങൾക്കുള്ളിൽ 20 ലക്ഷം ടിഇയു (ട്വന്റി ഫൂട്ട് ഇക്വിവലന്റ് യൂണിറ്റ്സ്) കൈകാര്യം ചെയ്ത് വിഴിഞ്ഞം രാജ്യാന്തര തുറമുഖം ചരിത്രനേട്ടം കൈവരിച്ചു. രാജ്യത്തെ ഏറ്റവും വേഗത്തിൽ ഈ നേട്ടം നേടുന്ന തുറമുഖമാണിതെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ തുറമുഖത്ത് 950-ൽ അധികം കപ്പലുകൾ എത്തിയിട്ടുണ്ട്. ഇതിൽ 67 അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകളും ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നായ എംഎസ്‌സി ഐറിന, എംഎസ്‌സി വെറോണ എന്നിവയും ഇവിടെ നങ്കൂരമിട്ടിരുന്നു. സംസ്ഥാന സർക്കാരിന്റെ […]
Read more

റബർ ഉൽപാദനത്തിൽ കുതിപ്പ്; വിലയിലും റെക്കോർഡ് വർധന

കോട്ടയം: ഇന്ത്യയിലെ റബർ മേഖലയ്ക്ക് 2025–26 വർഷത്തിൽ മികച്ച മുന്നേറ്റം ഉണ്ടായതായി റിപ്പോർട്ട്. ഈ വർഷത്തെ ഉൽപാദനം 9.05 ലക്ഷം ടണ്ണിൽ എത്തി. മുൻവർഷം ഇത് 8.75 ലക്ഷം ടണ്ണായിരുന്നു. റബർ ബോർഡ് സ്റ്റാറ്റിസ്റ്റിക്സ് കൺസൽറ്റേറ്റീവ് പാനൽ പ്രകാരം ഉൽപാദനത്തിൽ 3.4 ശതമാനം വളർച്ചയും ഉപയോഗത്തിൽ 1.2 ശതമാനം വളർച്ചയും രേഖപ്പെടുത്തി. 2024–25ൽ 14.10 ലക്ഷം ടണ്ണായിരുന്ന ഉപയോഗം 14.27 ലക്ഷം ടണ്ണായി ഉയർന്നു. പ്രകൃതിദത്ത റബർ ഉൽപാദന രാജ്യങ്ങളിൽ ഇന്ത്യ ഇപ്പോൾ ആറാം സ്ഥാനത്താണ്. അനുകൂല […]
Read more

എണ്ണവില ഇടിഞ്ഞ് 91 ഡോളറിലേക്ക്; രാജ്യത്തെ ഇന്ധന വില കുറയുമോ?

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ നേരിയ അയവ് വന്നതിനെ തുടര്‍ന്ന് എണ്ണവില കുത്തനെ ഇടിഞ്ഞത് ഇന്ത്യ അടക്കമുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് താത്കാലിക ആശ്വാസം. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ ബാരലിന് 1.70 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബാരലിന് 91.12 എന്ന നിലയിലേക്കാണ് എണ്ണവില കുറഞ്ഞത്. അമേരിക്കയും ഇറാനും തമ്മില്‍ ഉടന്‍ തന്നെ സമാധാന കരാര്‍ നിലവില്‍ വരുമെന്ന പ്രതീക്ഷയിലാണ് എണ്ണവിലയും കുറഞ്ഞിരിക്കുന്നത്. അമേരിക്കയും ഇറാനും വെടിനിര്‍ത്തല്‍ നീട്ടുന്നതിനും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് […]
Read more

വരുമാനത്തിന് പുതിയ വഴികൾ വേണം, സാധാരണക്കാരെ ചേർത്ത് നിർത്തണം; ആദ്യ ബജറ്റിന് വെല്ലുവിളികളേറെ

യുഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്ന് തന്നെയാണ് സർക്കാരിന്റെ നയപ്രഖ്യാപനത്തിലും വ്യക്തമാക്കുന്നത്. എല്ലാം വളരെ വിശാലമായതും ജനകീയമായതും കേരളത്തിന്റെ ഭാവി മുന്നിൽ കണ്ടുള്ളതുമായ ദീർഘവീക്ഷണം നിറഞ്ഞ പദ്ധതികൾ തന്നെയാണെന്നതിൽ തർക്കമില്ല. എന്നാൽ ഈ സർക്കാരിന് മുന്നിൽ വെല്ലുവിളികൾ ഏറെയുണ്ട്. ഖജനാവ് പൂച്ച പെറ്റ് കിടക്കുന്നതല്ല എന്ന് തെളിഞ്ഞെങ്കിലും അത്ര സമ്പന്നവുമല്ല എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടേ തീരു. അങ്ങനെ നോക്കുമ്പോൾ ഈ പ്രഖ്യാപനങ്ങളിൽ എന്തിനൊക്കെ മുൻഗണന നൽകുമെന്നും എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിനു ശേഷം ‘ചോർന്ന’ 20,000 കോടി രൂപ‌ […]
Read more

പ്ലാസ്റ്റിക് കറൻസി പുറത്തിറക്കുന്നത്‌ പരിഗണിച്ച് റിസർവ് ബാങ്ക്

മുംബൈ: കടലാസിന് പകരം പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള കറൻസി നോട്ടുകൾ പുറത്തിറക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 10 രൂപയും 20 രൂപയും അടങ്ങിയ പോളിമർ നോട്ടുകളാണ് ആദ്യം അവതരിപ്പിക്കാൻ സാധ്യതയുള്ളത്. കൂടുതൽ കാലം നിലനിൽക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമാണ് ഈ നീക്കം. കഴിഞ്ഞ സാമ്പത്തികവർഷം കറൻസി വിനിമയത്തിൽ 11.5 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് കൂടുതൽ ഈടുനിൽക്കുന്ന നോട്ടുകൾ ആവശ്യമാണ് എന്ന വിലയിരുത്തലാണ് ആർബിഐ യോഗങ്ങളിൽ ഉയർന്നത്. പട്നയിലും മുംബൈയിലും നടന്ന സെൻട്രൽ ബോർഡ് യോഗങ്ങളിൽ ഈ […]
Read more

സ്വർണ്ണവിലയിൽ നേരിയ കുറവ്; പവന് 440 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ആശ്വാസം. 22 കാരറ്റ് സ്വർണത്തിന് പവന് 440 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,15,160 രൂപയായി. ഗ്രാമിന് 55 രൂപ കുറഞ്ഞതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 14,395 രൂപയായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,830 രൂപയാണ് വില. 18 കാരറ്റ് സ്വർണത്തിന്റെ 8 ഗ്രാമിന്റെ വില 94,640 രൂപയാണ്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് വലിയ മാറ്റമില്ലെങ്കിലും സ്വർണവിലയിലെ ഈ ഇടിവ് […]
Read more

സിഎംആര്‍ ഗ്രീന്‍ ടെക്നോളജീസ് ഐപിഒ ജൂണ്‍ 3 മുതല്‍

കൊച്ചി: സിഎംആര്‍ ഗ്രീന്‍ ടെക്നോളജീസ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2026 ജൂണ്‍ 3 മുതല്‍ 5 വരെ നടക്കും. പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 32,858,323 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 182 മുതല്‍ 192 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 78 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 78ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. അര്‍ഹരായ ജീവനക്കാര്‍ക്കായി മാറ്റിവെച്ചിരിക്കുന്ന വിഭാഗത്തില്‍ ഓഹരിയൊന്നിന് 18 രൂപ വീതം ഡിസ്കൗണ്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix