Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വീണ്ടും തകർന്ന് വീണ് രൂപയും ഇന്ത്യൻ വിപണിയും; ഡോളറിനെതിരെ രൂപ 95.64 എന്ന താഴ്ചയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: യുഎസ് നയങ്ങളും ഒടുങ്ങാത്ത പശ്ചിമേഷ്യൻ സംഘർഷവും ചേർന്ന് ഓഹരി വിപണിക്കും രൂപയ്ക്കും നൽകുന്നത് കനത്ത തിരിച്ചടി. സംഘര്‍ഷ സാഹചര്യം നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചതോടെ രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലേക്ക് നീങ്ങി. ഓഹരി വിപണിയിൽ വൻ തകർച്ചയാണ് രേഖപ്പെടുത്തിയത്..

ബുധനാഴ്ച വ്യാപാരം ആരംഭിച്ചയുടൻ തന്നെ ഡോളറിനെതിരെ രൂപയുടെ മൂല്യം 28 പൈസ ഇടിഞ്ഞ് 95.64 എന്ന നിരക്കിലെത്തി. ചൊവ്വാഴ്ച 17 പൈസ ഇടിഞ്ഞ് 95.36 എന്ന നിരക്കിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചിരുന്നത്. രാജ്യാന്തര വിപണിയിൽ ഡോളർ കരുത്താർജ്ജിച്ചതും (Dollar Index: 99.24) ക്രൂഡ് ഓയിൽ വില ബാരലിന് 96.79 ഡോളറായി ഉയർന്നതും രൂപയ്ക്ക് മേൽ സമ്മർദ്ദം കൂട്ടി. അനിശ്ചിതത്വത്തെ തുടർന്ന് വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിച്ചതാണ് ആഭ്യന്തര വിപണിയെ തകർത്തത്.

Advertisement
WhiteswanTV Footer