Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business & Money

സാമ്പത്തിക ഭദ്രതയിലെ രാഷ്ട്രീയ ജാഗ്രത;എമർജൻസി ഫണ്ട് എന്ന അദൃശ്യ കവചം

​ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ അതിന്റെ ആഭ്യന്തര സുരക്ഷിതത്വം എങ്ങനെ സ്വാധീനിക്കുന്നുവോ അതുപോലെതന്നെയാണ് ഓരോ വ്യക്തിയുടെയും സാമ്പത്തിക ജീവിതത്തിൽ അടിയന്തര ഫണ്ട് അഥവാ എമർജൻസി ഫണ്ടിനുള്ള സ്ഥാനം. ആധുനിക കാലത്തെ സാമ്പത്തിക പ്ലാനിംഗുകളിൽ പലരും റിട്ടയർമെന്റ് ഫണ്ടിനും ദീർഘകാല നിക്ഷേപങ്ങൾക്കും വലിയ പ്രാധാന്യം നൽകാറുണ്ടെങ്കിലും, അപ്രതീക്ഷിതമായുണ്ടാകുന്ന സാമ്പത്തിക ആഘാതങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകളിൽ പലപ്പോഴും പരാജയപ്പെടാറുണ്ട്. ഈ പശ്ചാത്തലത്തിൽ, ഒരു വ്യക്തിയുടെ സാമ്പത്തിക പരമാധികാരം സംരക്ഷിക്കുന്നതിൽ എമർജൻസി ഫണ്ട് വഹിക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ പ്രാധാന്യം വിസ്മരിക്കാനാവില്ല. കേവലം ഒരു നിക്ഷേപം […]
Read more

മണ്ഡല പുനര്‍നിര്‍ണയം ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം; മുഖ്യമന്ത്രി

തിരുവനന്തപുരം: വനിതാ സംവരം എന്ന പേരില്‍ മണ്ഡല പുനര്‍നിര്‍ണയം കേന്ദ്ര സര്‍ക്കാര്‍ ധൃതിയില്‍ നടത്താന്‍ ശ്രമിക്കുന്നത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുന്ന ബില്ലും 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി മുന്നോട്ടുവെക്കുന്ന അതിലെ നിര്‍ദ്ദേശങ്ങളും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതിയേയും സാരമായി ബാധിക്കുന്നതാണ്. സംസ്ഥാനങ്ങളുമായി സമവായത്തില്‍ എത്താതെയാണ് ഇത്തരം നിര്‍ണായക വിഷയത്തില്‍ കേന്ദ്രം മുന്നോട്ട് പോകുന്നത് എന്നതുതന്നെ ആശങ്കാജനകമാണെന്നും കേന്ദ്രസര്‍ക്കാര്‍ ഈ ജനാധിപത്യവിരുദ്ധ നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി […]
Read more

ബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യം; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കം

രാജ്യത്തെ ഊർജ്ജ സംഭരണ മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പുതിയ നയം നടപ്പിലാക്കാൻ ഒരുങ്ങുന്നു. സോളാർ മേഖലയിലെ മാതൃക പിന്തുടർന്ന്, സർക്കാർ പദ്ധതികൾക്കായി ബാറ്ററികൾ വിതരണം ചെയ്യാൻ അനുമതിയുള്ള കമ്പനികളുടെ ‘അംഗീകൃത പട്ടിക’ തയ്യാറാക്കാനാണ് നീക്കം. ഇതിലൂടെ ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ആശ്രയം കുറച്ച് ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാനാണ് ലക്ഷ്യം. പുതിയ ചട്ടങ്ങൾ ഈ സാമ്പത്തിക വർഷം തന്നെ പുറത്തിറങ്ങാനാണ് സാധ്യത. നിലവിൽ ബാറ്ററി നിർമ്മാണത്തിനാവശ്യമായ ഭൂരിഭാഗം ഘടകങ്ങളും ഇന്ത്യ ചൈനയിൽ നിന്ന് […]
Read more

മൊബൈൽ ഫോണുകൾക്ക് വിലകൂട്ടാൻ സാംസങും ആപ്പിളും

പുതിയ സ്മാർട്ട്‌ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് നിരാശ നൽകിക്കൊണ്ട് വിപണിയിൽ മൊബൈൽ ഫോണുകളുടെ വില കുത്തനെ വർധിക്കുന്നു. ഏപ്രിൽ അവസാനത്തോടെ രാജ്യത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം തങ്ങളുടെ ഹാൻഡ്‌സെറ്റുകൾക്ക് വലിയ തോതിൽ വില വർധിപ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആഗോളതലത്തിൽ നേരിടുന്ന സെമി കണ്ടക്ടർ ചിപ്പുകളുടെ ദൗർലഭ്യവും വിദേശ നാണയ വിനിമയ നിരക്കിലുണ്ടാകുന്ന വലിയ വ്യതിയാനങ്ങളുമാണ് സാധാരണക്കാരന്റെ പോക്കറ്റ് ചോർത്തുന്ന ഈ പെട്ടെന്നുള്ള വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ​ഓൾ ഇന്ത്യ മൊബൈൽ റീട്ടെയിലേഴ്സ് അസോസിയേഷൻ പുറത്തുവിട്ട […]
Read more

കൂടുതല്‍ ആശ്വാസം; 20,000 മെട്രിക് ടണ്‍ എല്‍പിജി ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: ഇന്ധന പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസം. 20,400 മെട്രിക് ടണ്‍ എല്‍പിജി വഹിച്ച് ജഗ് വിക്രം എന്ന ഇന്ത്യന്‍ കപ്പല്‍ ഇന്ന് ഗുജറാത്തിലെത്തും. 24 നാവികരാണ് കപ്പലില്‍ ഉള്ളത്. ഏപ്രില്‍ 11ന് ഹോര്‍മോസ് കടന്ന കപ്പലാണ് ഇന്ന് ഇന്ത്യ തൊടുന്നത്. ഇതോടെ ഇന്ധന പ്രതിസന്ധിയില്‍ കുറവ് വരുത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. അമേരിക്കയും ഇറാനും തമ്മിലുള്ള 14 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷം ഈ തന്ത്രപ്രധാന മാര്‍ഗം വഴി സഞ്ചരിക്കുന്ന ആദ്യ ഇന്ത്യന്‍ കപ്പലാണ് ഇത്.
Read more

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു

തൊടുപുഴ: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ തൊടുപുഴയിലെ നവീകരിച്ച ഷോറൂം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. തൊടുപുഴ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍, വൈസ് ചെയര്‍മാന്‍ ദീപക് കെ, വാര്‍ഡ് കൗണ്‍സിലര്‍ ഗോപാലകൃഷ്ണന്‍, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് റീട്ടെയില്‍ ഓപ്പറേഷന്‍ ഹെഡ് (കേരള) ആര്‍. അബ്ദുള്‍ ജലീല്‍, ഹെഡ് മാനേജ്‌മെന്റ് സുബൈര്‍ എം പി, സോണല്‍ ഹെഡ് (സൗത്ത് കേരള) ജാഫര്‍ എം പി, ഷോറൂം ഹെഡ് ജെറാള്‍ഡ് മാനുവല്‍, തൊടുപുഴ മെര്‍ച്ചന്റ്‌സ് […]
Read more

വരുന്നു റിപ്പോര്‍ട്ടര്‍ ടിവിയുടെ ഇംഗ്ലീഷ് ചാനല്‍; കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചു

റിപ്പോര്‍ട്ടര്‍ ടിവിക്ക് ഇംഗ്ലീഷ് ചാനല്‍ ആരംഭിക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. Reporter world 24*7 LIVE എന്ന പേരിലാണ് ഇംഗ്ലീഷ് ചാനല്‍ പ്രര്‍ത്തിക്കുക. റിപ്പോര്‍ട്ടര്‍ ടി വി മാനേജ്‌മെന്റ് 100% ഓഹരി സ്വന്തമാക്കിയ കമ്പനിയുടെ പേരിലാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. 2034 വരെയാണ് പ്രവര്‍ത്തിക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞാല്‍ സൗത്ത് ഇന്ത്യയില്‍ നിന്നും സംപ്രേക്ഷണം ചെയ്യുന്ന എക ഇംഗ്ലീഷ് സാറ്റ്‌ലൈറ്റ് ചാനലായി റിപ്പോര്‍ട്ടര്‍ വേള്‍ഡ് മാറും. ലൈസന്‍സ് നല്‍കണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ടര്‍ മാനേജ്‌മെന്റ് കോടതിയെ സമീപിച്ചിരുന്നു. […]
Read more

റോക്കറ്റ് പോലെ കുതിച്ച് ക്രൂഡ് ഓയില്‍; തകര്‍ന്ന് തരിപ്പണമായി ഓഹരി വിപണി

മുംബൈ: ഇസ്ലാമാബാദിൽ നടന്ന അമേരിക്ക – ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 101.86 ഡോളറിലേക്ക് കുതിച്ചുയർന്നു. ഇതോടെ ഇന്ന് രാവിലെ ഇന്ത്യൻ ഓഹരി വിപണികൾ വലിയ തകർച്ചയോടെയാണ് വ്യാപാരം ആരംഭിച്ചത്. ഇറാനിയൻ തുറമുഖങ്ങൾക്ക് ചുറ്റും നാവിക ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക പദ്ധതിയിടുന്നതായും അതോടൊപ്പം ഇറാനുനേരെയുള്ള ആക്രമണങ്ങൾ പുനരാരംഭിക്കാൻ ഇസ്രയേൽ ലക്ഷ്യമിടുന്നതായുമുള്ള വാർത്തകൾ വിപണിയെ ബാധിച്ചിട്ടുണ്ട്. ബിഎസ്ഇ സെൻസെക്സ് 1415.93 പോയിന്റ് അഥവാ 1.83 ശതമാനം ഇടിഞ്ഞ് 76,134.32 എന്ന നിലയിലെത്തി. […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ്; പവന് 280 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നലെ അപേക്ഷിച്ച് ചെറിയ ഇടിവ് രേഖപ്പെടുത്തി. ആൾ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 1 പവന് 1,11,800 രൂപയാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇത് 1,12,080 രൂപ ആയിരുന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇടിവ്. വെള്ളി വിലയും ഇന്ന് ചെറിയ ഇടിവാണ് കാണുന്നത്. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും, 10 ഗ്രാം വെള്ളിക്ക് 2,550 രൂപയുമാണ് ഇന്നത്തെ വില. […]
Read more

പെട്രോളില്ല, 3 മണിക്കൂര്‍ ക്യൂ; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്‌

ധാക്ക: ഹോർമൂസ് കടലിടുക്ക് തുറക്കാത്തിനാൽ ക്രൂഡ് ഓയിൽ പ്രതിസന്ധി നേരിടാൻ ഇന്ത്യയുടെ സഹായം തേടി ബംഗ്ലദേശ്. റഷ്യയിൽ നിന്ന് വാങ്ങുന്ന ക്രൂഡ് ഓയിൽ ഇന്ത്യയിലെത്തിച്ച് ശുദ്ധീകരിച്ച ശേഷം ബംഗ്ലദേശിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യ അനുകൂലിച്ചാൽ ക്രൂഡ് ഓയിൽ ഇറക്കുമതി, ഇന്ത്യയിലെ ശുദ്ധീകരണം, തിരികെ ബംഗ്ലാദേശിലേക്ക് കൊണ്ടുപോകുന്നത് എന്നിവ അടക്കമുള്ള ചെലവുകൾ ബംഗ്ലദേശ് വഹിക്കും. ഇത് ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ വരുമാനം നേടാനുള്ള സാധ്യതയാണ്. കേന്ദ്ര സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബംഗ്ലദേശിലെ ഏക എണ്ണ ശുദ്ധീകരണ കമ്പനിയായ ഈസ്റ്റേൺ […]
Read more

Recent News

Advertisement
WhiteswanTV Footer