Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒടുവില്‍ മാരുതിയും കാറുകള്‍ക്ക് വില കൂട്ടുന്നു; ജൂണ്‍ 1 മുതല്‍ 30,000 രൂപ വരെ വര്‍ധിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കാര്‍ വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ഇരുട്ടടി. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ജൂണ്‍ മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നു. വിവിധ മോഡലുകള്‍ക്ക് 30,000 വരെയാണ് വില വര്‍ധിക്കുക. നിര്‍മാണ ചെലവ് ഉയരുന്നതും പണപ്പെരുപ്പ സമ്മര്‍ദ്ദവും മൂലമാണ് തീരുമാനമെന്ന് കമ്പനി ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കി. ഏതാനും മാസങ്ങളായി ചെലവ് കുറയ്ക്കല്‍ നടപടികള്‍ വഴി വില കൂട്ടാതിരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇപ്പോള്‍ വേറെ വഴിയില്ലെന്നാണ് കമ്പനി പറയുന്നത്.

ജൂണ്‍ 1 മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. എല്ലാ മോഡലുകള്‍ക്കും ഒരേ തോതില്‍ വില വര്‍ധനയുണ്ടാകില്ലെന്ന് കമ്പനി വ്യക്തമാക്കി. മോഡലിനും വേരിയന്റിനും അനുസരിച്ചായിരിക്കും വര്‍ധന. എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്കുകള്‍ മുതല്‍ എസ്യുവികളും എംപിവികളും ഉള്‍പ്പെടുന്ന മുഴുവന്‍ പോര്‍ട്ട്ഫോളിയെയും വിലവര്‍ധന ബാധിക്കും. 2025 സെപ്റ്റംബറില്‍ ചെറു കാറുകള്‍ക്കുള്ള ജിഎസ്ടി കുറച്ചതിനെ തുടര്‍ന്ന് ചില മോഡലുകളുടെ വില മാരുതി കുറച്ചിരുന്നു.

Recent News

Advertisement
WhiteswanTV Footer