Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Business & Money

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുതിപ്പ്; പവന് 1160 രൂപ കൂടി

തിരുവനന്തപുരം: സ്വർണവില വീണ്ടും ഉയർച്ച. ഇറാൻ– അമേരിക്ക ബന്ധത്തിൽ വെടിനിർത്തൽ സാധ്യതകളുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ മാറ്റങ്ങൾ സംഭവിച്ചതാണ് വില ഉയരാൻ കാരണമെന്ന് വിലയിരുത്തുന്നു. ഇന്നലെ വലിയ ഇടിവ് രേഖപ്പെടുത്തിയ ശേഷം ഇന്ന് രാജ്യാന്തര സ്വർണവില ഔൺസിന് 4503 ഡോളറിലേക്കാണ് ഉയർന്നത്. ഒരു ഘട്ടത്തിൽ ഇത് 4520 ഡോളർ വരെ എത്തിയിരുന്നു. കേരളത്തിൽ ഇന്ന് രാവിലെ സ്വർണവിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 145 രൂപ ഉയർന്ന് 14,450 രൂപയായി. പവന് 1160 രൂപ ഉയർന്ന് […]
Read more

ഒടുവിൽ സൂക്ഷിച്ച് വെച്ച എണ്ണക്കിണർ തുറക്കാൻ ഇന്ത്യ; സ്വന്തം എണ്ണ വരുമ്പോൾ ഇന്ധന വില കുറയുമോ?

ന്യൂഡല്‍ഹി: ആഗോളവിപണിയില്‍ എണ്ണവില കുതിച്ചുയരുമ്പോൾ സ്വന്തം എണ്ണക്കിണർ തുറക്കാനൊരുങ്ങി ഇന്ത്യ. പശ്ചിമ ബംഗാളിലെ അശോക്‌നഗറില്‍ വീണ്ടും എണ്ണഖനനം തുടങ്ങാന്‍ ഒഎന്‍ജിസി ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊല്‍ക്കത്തയില്‍ നിന്ന് നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലാണ് അശോക്‌നഗര്‍ സ്ഥിതി ചെയ്യുന്നത്. 2018ലാണ് ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ അശോക്‌നഗറില്‍ എണ്ണ ഖനനം തുടങ്ങിയത്. 240 മില്യണ്‍ ബാരല്‍ ക്രൂഡോയില്‍ അശോക് നഗറില്‍ ഉണ്ടെന്നാണ് ഒഎന്‍ജിസി കണക്കാക്കുന്നത്. മുമ്പ് പ്രാദേശികമായ ചില എതിര്‍പ്പുകള്‍ മൂലം ഇവിടെ എണ്ണഖനനം മുടങ്ങിയിരിക്കുകയായിരുന്നു. ഭൂമിക്കടിയിൽ 24 […]
Read more

എൽഐസി ഓഹരി വിൽക്കാൻ കേന്ദ്ര സർക്കാർ; ഓഹരിവിലയിൽ 3% ഇടിവ്

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ എൽഐസി യുടെ 2 ശതമാനം ഓഹരികൾ കൂടി വിറ്റഴിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. ജൂൺ അല്ലെങ്കിൽ ജൂലൈ മാസങ്ങളിൽ വിൽപന നടക്കുമെന്നാണ് പ്രതീക്ഷ. ഈ ഓഹരി വിൽപനയിലൂടെ ഏകദേശം 10,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾക്കായി (QIB) ഓഹരികൾ വിറ്റഴിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഓഹരി വിൽപന സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ എൽഐസി ഓഹരിവില ഇടിവ് രേഖപ്പെടുത്തി. ഇന്നത്തെ വ്യാപാരത്തിൽ നിഫ്റ്റിയിൽ […]
Read more

പിന്‍വാതില്‍ നിയമന ആരോപണം; മിന്നല്‍ മാജിക് ഉടന്‍ എത്തില്ല

പാലക്കാട്: സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡി മിന്നല്‍ മാജിക് ഉടന്‍ വിപണിയിലേക്ക് എത്തിയേക്കില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാലക്കാട് മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറിസില്‍ ”മിന്നല്‍ മാജിക്” വിപണിയിലെത്തിക്കുന്നതിന് മുന്നോടിയായി പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ രംഗത്ത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനഘട്ടത്തിലാണ് 90 താല്‍ക്കാലിക വനിതാ തൊഴിലാളികളെ നിയമിച്ചതെന്നും, സിപിഎം ഭരിക്കുന്ന നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കുടുംബശ്രീ എഡിഎസ് മുഖേന സിപിഎം നേതാക്കള്‍ ഇടപെട്ടാണ് തൊഴിലാളിപ്പട്ടിക തയ്യാറാക്കിയതെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ കമ്പനി അധികൃതര്‍ തള്ളി. […]
Read more

മുത്തൂറ്റ് ഫിനാന്‍സ് സി.എസ്.ആര്‍ പദ്ധതിയുടെ ഭാഗമായി അളകനന്ദയില്‍ പോലീസ് ബൂത്ത് ഉദ്ഘാടനം ചെയ്തു

കൊച്ചി: സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായി മുത്തൂറ്റ് ഫിനാന്‍സ് തങ്ങളുടെ സി.എസ്.ആര്‍ പദ്ധതിയുടെ കീഴില്‍ ന്യൂഡല്‍ഹിയിലെ അളകനന്ദയില്‍ പുതിയ പോലീസ് ബൂത്ത് ഉദ്ഘാടനം ചെയ്തു. പ്രദേശവാസികളുടെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഡല്‍ഹി പോലീസും റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജോര്‍ജ്ജ് മുത്തൂറ്റ്, സൗത്ത് ഡല്‍ഹി എ.സി.പി സോംനാഥ് പൃഥി എന്നിവര്‍ ചേര്‍ന്നാണ് പോലീസ് ബൂത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍ […]
Read more

കേരളത്തിലെ 33 നഗരങ്ങളിലേക്ക് കൂടി 5ജി സേവനങ്ങള്‍ വിപുലീകരിച്ച് വി

കൊച്ചി: കേരളത്തിലെ 14 ജില്ലകളിലായി 18 നഗരങ്ങളില്‍ വിജയകരമായി 5ജി സേവനങ്ങള്‍ ലഭ്യമാക്കിയതിന് പിന്നാലെ പ്രമുഖ ടെലികോം സേവനദാതാവായ വി സംസ്ഥാനത്തെ 33 നഗരങ്ങളിലേക്ക് കൂടി 5ജി സേവനങ്ങള്‍ വ്യാപിപ്പിക്കുന്നു. ഇതോടെ പ്രധാന നഗരസഭകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമായി വിയുടെ 5ജി സാന്നിധ്യം കൂടുതല്‍ ശക്തമാകുന്നു. പ്രധാന ജില്ലകളിലും വളര്‍ന്നുവരുന്ന നഗരങ്ങളിലുമായുള്ള വിയുടെ സാന്നിധ്യം കൂടുതല്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലായിരുന്നു വി ആദ്യഘട്ടത്തില്‍ 5ജി സേവനങ്ങള്‍ ആരംഭിച്ചത്. […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് 440 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ കുറവ്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 14,510 രൂപയായി. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 1,16,080 രൂപ നൽകണം. ഇന്നലെത്തെ അപേക്ഷിച്ച് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞതാണ് ഇന്നത്തെ പ്രത്യേകത. 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 11,920 രൂപയും പവന് 95,360 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് […]
Read more

രക്ഷയില്ല… വീണ്ടും വീണ് രൂപ; ഡോളറിനെതിരെ 95.73 ആയി

മുംബൈ: പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കാത്തതും ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പും ഇന്ത്യൻ രൂപയെ റെക്കോർഡ് ഇടിവിലേക്ക് എത്തിച്ചിരിക്കുകയാണ്. ഡോളറിനെതിരെ 47 പൈസയുടെ ഇടിവോടെ രൂപയുടെ മൂല്യം 95.73 എന്ന നിലവാരത്തിലേക്ക് താഴ്ന്നു. ഇതോടെ രാജ്യത്തെ വിലക്കയറ്റും കൂടുതൽ രൂക്ഷമാകും. വിദേശ വിപണിയിലെ പ്രതികൂല സാഹചര്യങ്ങളും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവും ഇന്ത്യൻ രൂപയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നത് ആഗോളതലത്തിൽ സാമ്പത്തിക ആശങ്കകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ അമേരിക്കൻ ഡോളറിലേക്ക് […]
Read more

റബ്ബർ മേഖലയ്ക്ക് പ്രതീക്ഷ; ഹെക്ടറിന് 75,000 രൂപ പുനർനടീൽ സഹായം

കണ്ണൂർ: റബ്ബർ കർഷകർക്ക് ആശ്വാസമായി പുതിയ പദ്ധതിയുമായി കൃഷിവകുപ്പ്. ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന ‘കേര’ പദ്ധതിയിലൂടെ റബ്ബർ പുനർനടീൽ നടത്തുന്ന കർഷകർക്ക് ഹെക്ടറിന് 75,000 രൂപ വരെ ധനസഹായം നൽകും. പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഉത്പാദനക്ഷമത കുറഞ്ഞ പഴയ റബ്ബർ മരങ്ങൾ മുറിച്ചുമാറ്റി കൂടുതൽ വിളവുതരുന്ന പുതിയ ഇനങ്ങൾ നട്ടുപിടിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ കഴിയുന്ന ഇനങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. സംസ്ഥാനത്ത് 30,000 ഹെക്ടർ വരെ പുതുനടീൽ നടത്താനാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഇതിലൂടെ ഏകദേശം […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; പവന് 360 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഇന്നലെ കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞതോടെ ഇന്നത്തെ വില 1,16,520 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 45 രൂപ കുറഞ്ഞ് 14,565 രൂപയായി. വിദഗ്ധരുടെ അഭിപ്രായത്തിൽ സ്വർണവിലയിൽ അടുത്ത ദിവസങ്ങളിലും ചാഞ്ചാട്ടം തുടരാനാണ് സാധ്യത. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വർണവില മേയ് 5-നാണ് രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,09,400 രൂപയായിരുന്നു. പിന്നീട് മേയ് 13-ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix