തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് സ്വർണത്തിന് 1 ഗ്രാമിന് 135 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് 1,080 രൂപ വില വർധിച്ചതിനാൽ ഇന്ന് 1 ഗ്രാം സ്വർണം വാങ്ങാൻ 14,040 രൂപ നൽകേണ്ടി വരും. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,12,320 രൂപയും പണിക്കൂലിയും നികുതിയും കൂടി കൊടുക്കേണ്ടി വരും. കഴിഞ്ഞ 4 ദിവസങ്ങളായി സ്വർണ വിലയിൽ കുറവുണ്ടായിരുന്നെങ്കിലും, ഇന്ന് പുനരുജ്ജീവനമാണ് കാണിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ ഇടിവ് തുടരുകയാണ്. നിലവിൽ ഒരു ഗ്രാം വെള്ളി 260 രൂപയാണ്, 10 ഗ്രാം വെള്ളിയുടെ വില 2,600 രൂപയായി.





