Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Chennai

3000 രൂപ വീതം 2.20 കോടി പേർക്ക്; പൊങ്കൽ സമ്മാനവുമായി തമിഴ്നാട് സർക്കാർ

ചെന്നൈ: പൊങ്കലിന് 3000 രൂപ സമ്മാനം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. സംസ്ഥാനത്തെ 2.20 കോടി റേഷൻ കാർഡ് ഉടമകൾക്കും 3000 രൂപ വീതം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. ഒരു കിലോ വീതം അരിയും പഞ്ചസാരയും കരിമ്പും അടങ്ങുന്ന പൊങ്കൽ കിറ്റിനൊപ്പമാണ് പണം നൽകുക. തമിഴ്നാട്ടിലെ ക്യാംപുകളിൽ കഴിയുന്ന ലങ്കൻ അഭയാർത്ഥികൾക്കും പണം നൽകുമെന്ന് സർക്കാർ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സർക്കാർ പ്രഖ്യാപനം. കഴിഞ്ഞ വർഷം പൊങ്കൽ കിറ്റിനൊപ്പം പണം […]
Read more

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പൊലീസിന്റെ പിടിയില്‍

ചെന്നൈ: തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് കടന്നുകളഞ്ഞ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പിടിയില്‍. തെങ്കാശിയില്‍ വാഹന പരിശോധനയ്ക്കിടയിലാണ് ബാലമുരുകന്‍ പിടിയിലായത്. വിയ്യൂര്‍ ജയിലിലേക്ക് ഹാജരാക്കാന്‍ എത്തിക്കുന്നതിനിടെയായിരുന്നു ബാലമുരുകന്‍ കടന്നുകളഞ്ഞത്. ബാലമുരുകന്‍ തെങ്കാശിയില്‍ എത്തിയെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് പരിശോധന ഊര്‍ജിതമാക്കിയിരുന്നു. ആട് മേയ്ക്കുന്നവരുടെ വേഷത്തില്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് ബാലമുരുകന്‍ ഭാര്യയെ കാണാന്‍ വീട്ടിലും എത്തിയിരുന്നെങ്കിലും പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. തെങ്കാശി ജില്ലയിലെ കടയത്തിനു സമീപത്തെ കുന്നിന്‍ മുകളിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു ബാലമുരുകന്‍. ഇതിനിടെ ബാലമുരുകനെ […]
Read more

ടിവികെയിൽ ജില്ലാ സെക്രട്ടറി ആക്കിയില്ല; വനിതാ നേതാവ് ജീവനൊടുക്കാൻ ശ്രമിച്ചു

ചെന്നൈ: രണ്ടു വർഷത്തിലേറെ സജീവമായി പ്രവർത്തിച്ചിട്ടും ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതിൽ മനംനൊന്ത് അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ടിവികെ വനിതാ നേതാവ് ഗുരുതര നിലയിൽ. തൂത്തുക്കുടി സ്വദേശി അജിത ആഗ്‌നലാണു ജീവനൊടുക്കാൻ ശ്രമിച്ചത്. ടിവികെ തൂത്തുക്കുടി സെൻട്രൽ ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് അജിത ആഗ്‌നലും അനുയായികളും കഴിഞ്ഞ ദിവസം പാർട്ടി പ്രസിഡന്റ് വിജയ്‌‌യുടെ കാർ തടയുകയും നടന്റെ വീടിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തുകയും ചെയ്തിരുന്നു. തുടർന്നു തൂത്തുക്കുടിയിലേക്കു മടങ്ങിയതിനു പിന്നാലെയാണ് […]
Read more

അമേരിക്കന്‍ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആര്‍ഒ

ചെന്നൈ: ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നു. എല്‍വിഎം 3 യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യമാണിത്. അമേരിക്കന്‍ കമ്പനി എഎസ്ടി സ്‌പേസ് മൊബൈലിന്റെ ബ്ലൂബേര്‍ഡ് ബ്ലോക്ക് 2 ഉപഗ്രഹത്തെയാണ് ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുന്നത്. 6100 കിലോ ഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് എഎസ്ടി സ്‌പേസ് മൊബൈല്‍. […]
Read more

9.46 കിലോ സ്വർണം കടത്താൻ ശ്രമം; വിമാന ജീവനക്കാർ ഉൾപ്പടെ 5 പേർ അറസ്റ്റിൽ

ചെന്നൈ: വിമാന ജീവനക്കാർ ഉൾപ്പെട്ടയുള്ള വൻ സ്വർണക്കടത്ത് സംഘത്തെ ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. 11.5 കോടി രൂപ വിലമതിക്കുന്ന 9.46 കിലോ സ്വർണം പിടിച്ചെടുത്ത കസ്റ്റംസ് പിടിച്ചെടുത്തത്. ദുബായിൽനിന്ന് ചെന്നൈയിലെത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ ജീവനക്കാരനെ തടഞ്ഞു നടത്തിയ പരിശോധനയിൽ നെഞ്ചിലും അരയിലും പ്രത്യേക ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സൂക്ഷിച്ചിരുന്ന 9.46 കിലോ 24 കാരറ്റ് സ്വർണം കണ്ടെത്തുകയായിരുന്നു. പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, ചെന്നൈ കസ്റ്റംസിലെ എയർ ഇന്റലിജൻസ് യൂണിറ്റാണ് (എഐയു) പരിശോധന നടത്തിയത്. സ്വർണം കൈപ്പറ്റാനെത്തിയ 3 […]
Read more

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ പൂജ ; നിർമ്മാണം വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്, ഡി ഗ്രൂപ്പ്

യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമായ “കോസ്മിക് സാംസൺ” ഇന്ന് നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടന്ന പൂജ ചടങ്ങിൽ ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തു. സംവിധായകൻ ജിസ് ജോയ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച ചിത്രത്തിന്, ആദ്യ ക്ലാപ് നൽകിയത് അൻവർ റഷീദ് ആണ് . “ജോൺ ലൂതർ” എന്ന […]
Read more

സൂര്യ – ജിത്തു മാധവൻ ചിത്രം സൂര്യ47 ആരംഭിച്ചു; നിർമ്മാണം ഴഗരം സ്റ്റുഡിയോസ്

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ 47 ചെന്നൈയിൽ നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും പ്രധാന താരങ്ങളും പൂജ ചടങ്ങിൽ പങ്കെടുത്തു. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്‌ലനും നിർണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് നസ്രിയ നസിം ആണ്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ്. ചിത്രത്തിൻ്റെ […]
Read more

ഡിറ്റ് വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ കനത്ത മഴ , ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ചെന്നൈ: ന്യൂനമര്‍ദമായി മാറിയ ഡിറ്റ്‌വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ വടക്കന്‍ തമിഴ്‌നാടിന്റെ തീരദേശ മേഖലകളില്‍ ഉള്‍പ്പെടെ മഴ തുടരുന്നു. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ധര്‍മപുരി, കൃഷ്ണഗിരി, തൂത്തുക്കുടി, തിരുനെല്‍വേലി, കന്യാകുമാരി, രാമനാഥപുരം എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ്. ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഇന്ന് മഴ മുന്നറിയിപ്പില്ല. ചെന്നൈയിലും തിരുവള്ളൂരിലും സ്‌കൂളുകള്‍ക്ക് ഇന്ന് അവധി.
Read more

തമിഴ്‌നാട്ടിൽ സർക്കാർ ബസുകൾ കൂട്ടിയിടിച്ച് 11 പേർ മരിച്ചു

ശിവഗംഗ: തമിഴ്‌നാട്ടിൽ സർക്കാർ ബസുകൾ കൂട്ടിയിടിച്ച് 11 പേർ മരിച്ചു. തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്പോർട് കോർപറേഷൻ്റെ രണ്ട് ബസുകളാണ് അപകടത്തിൽപെട്ടത്. കാരൈക്കുടിയിൽ നിന്ന് ദേവക്കോട്ടയിലേക്ക് പോയ ബസും ദേവക്കോട്ടയിൽ നിന്ന് ദിണ്ടിഗലിലേക്ക് പോയ ബസുമാണ് നാചിയപുരത്തെ വിവേകാനന്ദ പോളിടെക്‌നിക് കോളേജിന് സമീപത്ത് വച്ച് കൂട്ടിയിടിച്ചത്. ഒരു ബസിൻ്റെ ഡ്രൈവറായ പി സെന്ദരയ്യൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ കാരൈക്കുടി ഗവൺമെൻ്റ് ആശുപത്രിയിലും തിരുപ്പത്തൂർ സർക്കാർ ആശുപത്രിയിലും ശിവഗംഗ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആറ് പേരെ മധുരൈയിലെ രാജാജി സർക്കാർ […]
Read more

ഡിറ്റ് വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ മൂന്ന് മരണം

ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ മൂന്ന് പേർ മരിച്ചു. . ഡെൽറ്റ ജില്ലകളിലെ കനത്ത മഴ വ്യാപക കൃഷിനാശമുണ്ടാക്കിയതായി റിപ്പോർട്ടുകളുണ്ട്. ചെന്നൈ ഉൾപ്പെടെ വടക്കൻ ജില്ലകളിൽ നാളെ രാവിലെ വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാഗപ്പട്ടണത്തും മയിലാടുതുറൈയിലും രാമനാഥപുരത്തും ആയിരത്തിലേറെ ഹെക്ടർ കൃഷിഭൂമിയിൽ വെള്ളം കയറിയിട്ടുണ്ട്. പുതുച്ചേരിയിൽ മഴയും കാറ്റും ശക്തമായതോടെ തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ശ്രീലങ്കയിലേക്കുള്ള വിമാനങ്ങൾ അടക്കം ചെന്നൈയിൽ നിന്നുള്ള 50 ലധികം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix