Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Chennai

സെങ്കോട്ടയ്യന്‍ ടിവികെയില്‍, പാര്‍ട്ടിയിലേക്ക് വരവേറ്റ് അധ്യക്ഷന്‍ വിജയ

ചെന്നൈ: എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കിയ മുതിര്‍ന്ന നേതാവ് കെ എ സെങ്കോട്ടയ്യന്‍ ടിവികെയില്‍ ചേര്‍ന്നു. ടിവികെ അധ്യക്ഷന്‍ വിജയ് സെങ്കോട്ടയ്യനെ വരവേറ്റു. ഡിഎംകെയുടെ ക്ഷണം തള്ളിയാണ് ടിവികെയില്‍ ചേര്‍ന്നത്. പണയൂരിലെ ടിവികെ ഓഫീസില്‍ എത്തി പാര്‍ട്ടിയില്‍ അംഗത്വം എടുത്തു. 1977 മുതല്‍ എഐഎഡിഎംകെ എംഎല്‍എയാണ് കെ എ സെങ്കോട്ടയ്യന്‍. ജയലളിത, ഇപിഎസ് സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്നു. എംജിആറിന്റെ കാലത്ത് എഐഎഡിഎംകെ ട്രഷറര്‍ പദവിയും വഹിച്ചിരുന്നു. ടിവികെ കോര്‍ കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ ആയേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. മുന്‍ എംപി വി.സത്യഭാമയും […]
Read more

പുതുച്ചേരിയില്‍ വിജയ്യുടെ റോഡ് ഷോ; അനുമതിക്കായി പൊലീസ് മേധാവിക്ക് കത്തയച്ച് ടിവികെ

പുതുച്ചേരി: ഡിസംബര്‍ അഞ്ചിന് പുതുച്ചേരിയില്‍ റോഡ് ഷോ നടത്താന്‍ അനുമതി തേടി പൊലീസ് മേധാവിക്ക് ടിവികെ കത്ത് നല്‍കി. രാവിലെ 9 മണി മുതല്‍ വൈകീട്ട് അഞ്ച് വരെ പരിപാടി നീളുമെന്നും ഉപ്പളത്ത് വിജയ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമെന്നുമാണ് കത്തില്‍ പറയുന്നത്. റോഡ് ഷോ 8 പോയിന്റുകളിലൂടെ കടന്നുപോകും. പുതുച്ചേരി മുഖ്യമന്ത്രിയും എന്‍ഡിഎ നേതാവുമായ എന്‍.രംഗസ്വാമി വിജയ്യുടെ ആരാധകന്‍ കൂടിയാണ്. തമിഴ്‌നാട്ടിലെ സേലത്ത് പൊതുയോഗത്തിന് വിജയ് അനുമതി തേടിയെങ്കിലും പൊലീസ് അനുമതി നല്‍കിയിരുന്നില്ല.
Read more

തമിഴ്നാട്ടിൽ കനത്ത മഴ; തിരുവാരൂരിൽ സ്ത്രീ ഷോക്കേറ്റ് മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ മഴക്കെടുതിയിൽ മരണസംഖ്യ 5 ആയി. തിരുവാരൂരിൽ സ്ത്രീ ഷോക്കേറ്റ് മരിച്ചു, നന്നിലത്ത് സ്വദേശി ജയന്തി ആണ് മരിച്ചത്. തിരുനെൽവേലി, തൂത്തുക്കുടി, തേനി ഉൾപ്പെടെ 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുനെൽവേലിയിലെ കുറുക്കുത്തുറൈ മുരുകൻ ക്ഷേത്രത്തിൽ വെള്ളം കയറി. താമിരഭരണി നദി തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നാഗപട്ടണിൽ 15,000 ഏക്കർ കൃഷി നശിച്ചു. തൂത്തുക്കുടിയിൽ എൻ.ഡി.ആർ.എഫ് സംഘം രോഗികളെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട് സെന്യാർ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. മത്സ്യതൊഴിലാളികൾ […]
Read more

തമിഴ്നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് 6 പേർ മരിച്ചു

ചെന്നൈ: തമിഴ്നാട് തെങ്കാശിയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. അപകടത്തിൽ 28 പേർക്ക് പരിക്കേറ്റു. രണ്ട് പ്രൈവറ്റ് ബസുകളാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ ചിലരുടെ നില ​ഗുരുതരമാണെന്നും മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. മധുരയിൽ നിന്നും ചെങ്കോട്ടയാക്ക് പോകുന്ന ബസും തെങ്കാശിയിൽ നിന്ന് കോവിൽപ്പെട്ടിയിലേക്ക് പോവുകയായിരുന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്. രണ്ട് ബസിന്റെയും മുൻഭാ​ഗം പൂർണമായും തകർന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. .
Read more

ടിവികെ അധ്യക്ഷന്‍ വിജയ് കാഞ്ചീപുരത്തെ പൊതുവേദിയില്‍

ചെന്നൈ: കരൂര്‍ ദുരന്തത്തിന് ശേഷം വീണ്ടും പൊതുവേദിയിലെത്തി ടിവികെ അധ്യക്ഷന്‍ വിജയ്. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാഞ്ചീപുരത്തെ പൊതുവേദിയില്‍ വിജയ് രൂക്ഷമായി വിമര്‍ശിച്ചു. ഒപ്പം 2026 ല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന പ്രഖ്യാപിച്ചു. ഡിഎംകെയുടെ നയം കൊള്ളയെന്ന് തുറന്നടിച്ച വിജയ്, ചില ക്ഷേമവാഗ്ജാനങ്ങളും മുന്നോട്ടുവച്ചു. അതീവ സുരക്ഷയില്‍ കാഞ്ചീപുരത്ത് നടന്ന യോഗത്തില്‍, ബിജെപിയെ കുറിച്ച് കാര്യമായ പരാമര്‍ശമുണ്ടായില്ല. കരൂര്‍ ദുരന്തം നടന്ന് 57 ദിവസത്തിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തിയ വിജയ് കര്‍ഷകരെയും ജെന്‍സി വോട്ടര്‍മാരെയും ഒപ്പം നിര്‍ത്താനുള്ള […]
Read more

വിജയ് മതിയെന്ന് തമിഴ്നാട് പിസിസിയുടെ ആവശ്യം; ഡിഎംകെയുമായി ചർച്ചക്ക് സമിതിയെ നിയോഗിച്ചു

ചെന്നൈ: 2026 ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ഡി എം കെയുമായി ചർച്ച നടത്താൻ സമിതിയെ നിയോഗിച്ച് കോൺഗ്രസ്. എം കെ സ്റ്റാലിന്‍റെ പാർട്ടിയുമായി സഹകരണം തുടരുന്ന കാര്യത്തിലടക്കം ചർച്ചക്കായി 5 അംഗ സമിതിയെയാണ് ഹൈക്കമാൻഡ് നിയോഗിച്ചിട്ടുള്ളത്. സീറ്റ് ചർച്ചയ്ക്കായി സമിതിയെന്നാണ് എഐസിസി അറിയിക്കുന്നത്. വിജയ് യുടെ പാർട്ടിയായ ടിവികെയുമായി സഖ്യം വേണമെന്ന ആവശ്യം തമിഴ്നാട് പിസിസിയിൽ ശക്തമായതോടെയാണ് നടപടിയെന്നാണ് വ്യക്തമാകുന്നത്. സമിതി ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് എഐസിസിയിൽ നിന്നുള്ള വിവരം. കെ സി […]
Read more

വിജയുടെ സംസ്ഥാന പര്യടനം ഇനിയും വൈകും; നാലിന് അനുവദിക്കാതെ പോലീസ്

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയുടെ സംസ്ഥാന പര്യടനത്തിന്റെ തീയതി ഇനിയും വൈകും. ഡിസംബര്‍ നാലിന് പ്രഖ്യാപിച്ച സേലത്തെ പൊതുയോഗത്തിന്റെ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊലിസ്. നാലിന് കാര്‍ത്തിക ദീപം നടക്കുന്നതിനാല്‍ സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്നാണ് പൊലിസ് പറയുന്നത്. കരൂര്‍ ദുരന്തത്തിന് ശേഷം നിര്‍ത്തിവെച്ച സംസ്ഥാന പര്യടനം ഡിസംബര്‍ നാലിന് സേലത്ത് നിന്ന് തുടങ്ങാനായിരുന്നു ടിവികെയുടെ തീരുമാനം. ഇതിനായി സേലം പൊലിസില്‍ അപേക്ഷയും നല്‍കി. സേലത്തെ മൂന്ന് ഗ്രൗണ്ടുകളില്‍ ഏതിലെങ്കിലും ഒന്നിന് അനുമതി നല്‍കണമെന്നായിരുന്നു ടിവികെയുടെ അപേക്ഷ. […]
Read more

വിജയ് യുടെ സേലത്തെ പൊതുയോഗത്തിന് അനുമതി നിരസിച്ച് ജില്ലാ പൊലീസ് മേധാവി

ചെന്നൈ: തമിഴകം വെട്രി കഴകം അധ്യക്ഷന്‍ വിജയ് യുടെ സേലത്തെ പൊതുയോഗത്തിന് അനുമതിയില്ല. അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു. ഡിസംബര്‍ നാലിന് പൊതുയോഗം സംഘടിപ്പിക്കാന്‍ ടിവികെ നല്‍കിയ അപേക്ഷയാണ് നിരസിച്ചത്. കാര്‍ത്തിക ദീപം ആയതിനാല്‍ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പൊലീസുകാരെ നിയോഗിക്കണം എന്നാണ് വിശദീകരണം. മാത്രവുമല്ല ബാബറി മസ്ജിദ് ദിനമായ ഡിസംബര്‍ ആറിന് പൊതുയോഗം അനുവദിക്കില്ലെന്നും എസ്പി അറിയിച്ചു. പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി പരിശോധന എന്നാല്‍, മറ്റൊരു ദിവസത്തേക്ക് അപേക്ഷ നല്‍കിയാല്‍ അനുകൂല […]
Read more

കനത്ത മഴയിൽ നിയന്ത്രണം വിട്ട കാർ മരണത്തിലിടിച്ചു; 3 ഡോക്ടർമാർക്ക് ദാരുണാന്ത്യം

ചെന്നൈ: തൂത്തുക്കുടിയിൽ ഡോക്ടർമാർ സഞ്ചരിച്ച കാർ മരത്തിലിടിച്ച് അപകടം. അപകടത്തിൽ 3 പേർക്കു ദാരുണാന്ത്യം. 2 പേരുടെ നില അതീവ ഗുരുതരമാണ്. ന്യൂ പോർട്ട് ബീച്ച് റോഡിലാണ് അപകടം. തൂത്തുക്കുടി ഗവ. മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. കനത്ത മഴയെത്തുടർന്നു നിയന്ത്രണം വിട്ട കാർ റോഡിരികിലെ മരത്തിൽ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഹൗസ് സർജൻമാരായ സരൂപൻ (23), രാഹുൽ ജെബാസ്റ്റ്യൻ (23) എന്നിവർ സംഭവ സ്ഥലത്തും മുകിലൻ (23) ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയും […]
Read more

പ്രണയം നിരസിച്ചു, തമിഴ് നാട്ടിൽ പതിനാറുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തികൊലപ്പെടുത്തി. രാമേശ്വരത്തെ ചേരന്‍കോട്ട സ്വദേശിനിയായ ശാലിനിയാണ് കൊല്ലപ്പെട്ടത്. പ്രതി മുനിരാജി(21)നെ പൊലീസ് അറസ്റ്റ് ചെയ്തു രാമേശ്വരത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട ശാലിനി. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയെ പ്രതി മുനിരാജ് ആക്രമിച്ചത്. സ്‌കൂളിലേക്കുള്ള വഴിയില്‍ കാത്തിരുന്ന പ്രതി പെണ്‍കുട്ടി എത്തിയപ്പോള്‍ കത്തികൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു. ശാലിനിയുടെ കഴുത്തിനാണ് കുത്തേറ്റത്. പ്രദേശവാസികള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതി മുനിരാജ് രണ്ട് വര്‍ഷമായി പെണ്‍കുട്ടിയെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix