തമിഴ് സിനിമാ താരം അഭിനയ് കിങ്ങർ അന്തരിച്ചു
ചെന്നൈ: തമിഴ് നടൻ അഭിനയ് കിങ്ങർ(44) അന്തരിച്ചു. ‘തുള്ളുവതോ ഇളമൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ്. കരൾ രോഗ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്നു രാവിലെ ചെന്നൈയിലാണ് അന്ത്യം. ‘തുള്ളുവതോ ഇളമൈ’ കൂടാതെ ‘സൊല്ല സൊല്ല ഇനിക്കും’, ‘പാലൈവാന സോലൈ’, ‘ജംക്ഷൻ’, ‘സിങ്കാര ചെന്നൈ’, ‘പൊൻ മേഘലൈ’, ‘തുപ്പാക്കി’, ‘അൻജാൻ’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയ് അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ ‘കൈ എത്തും ദൂരത്തി’ൽ കിഷോർ എന്ന കഥാപാത്രമായി അഭിനയ് മലയാള സിനിമയിലും എത്തിയിരുന്നു. […]
Read more