Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Chennai

വാല്‍പാറയിൽ പ്രവേശിക്കാൻ നവംബര്‍ ഒന്നുമുതല്‍ ഇ- പാസ് നിര്‍ബന്ധം

കോയമ്പത്തൂര്‍: നവംബര്‍ ഒന്നുമുതല്‍ വാല്‍പാറയില്‍ പ്രവേശിക്കാന്‍ ഇ- പാസ് നിര്‍ബന്ധം. നവംബര്‍ ഒന്നുമുതല്‍ വാല്‍പാറയില്‍ പ്രവേശിക്കാന്‍ വിനോദസഞ്ചാരികള്‍ ഇ- പാസ് എടുക്കണമെന്ന് കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. നീലഗിരി ജില്ലയിലും കൊടൈക്കനാലിലും വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതിനാല്‍ നേരത്തെ തന്നെ പാസ് നിര്‍ബന്ധമാക്കിയിരുന്നു. അതോടെ സഞ്ചാരികള്‍ വാല്‍പാറയിലേക്ക് പോകാൻ തുടങ്ങിയതോടെ നഗരം പലപ്പോഴും ഗതാഗതക്കുരുക്കിൽപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. സഞ്ചാരികളുടെ ഇഷ്ട റൂട്ടായ വാൽപ്പാറയിൽ ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ മദ്രാസ് ഹൈക്കോടതി നിർ‌ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടത്തിന്റെ […]
Read more

ചെന്നൈയിൽ യുവതിക്ക് നേരെ ടാക്സി ഡ്രൈവറുടെ ലൈം​ഗികാതിക്രമം

ചെന്നൈ: ചെന്നൈയിൽ യുവതിക്ക് നേരെ ബൈക്ക് ടാക്സി ഡ്രൈവറുടെ ലൈം​ഗികാതിക്രമം. സുഹൃത്തിനെ കാണാനായി പോയ യുവതി പുലർച്ചെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബുക്ക് ചെയ്ത ബൈക്ക് ടാക്സിയിലായിരുന്നു സംഭവം. പ്രതിയായ ശിവകുമാർ യുവതിയെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുപോകുന്നതിനിടെ വിജനമായ വഴിയിലൂടെ കൊണ്ടുപോയി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് യുവതിയെ വീടിന് സമീപം ഇറക്കിവിട്ട ഇയാൾ സ്ഥലംവിട്ടു. സംഭവം ഭർത്താവിനോട് പറഞ്ഞ യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്നുള്ള പരിശോധനയിൽ ശിവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. […]
Read more

മുഖ്യമന്ത്രി സ്റ്റാലിൻ നടത്തിയ നിയമനങ്ങളിൽ അഴിമതി ആരോപിച്ച് ഇഡി

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ ജോലികളിൽ കോഴ ഇടപാട് നടന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഈ വർഷം ഓഗസ്റ്റ് 6ന് വിതരണം ചെയ്ത നിയമന ഉത്തരവുകളുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നത്. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഇഡി തമിഴ്‌നാട് പൊലീസിന് കത്ത് അയച്ചു. തമിഴ്‌നാട് മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ആൻഡ് വാട്ടർ സപ്ലൈ വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയർ, ജൂനിയർ എഞ്ചിനീയർ, ടൗൺ പ്ലാനിംഗ് ഓഫീസർ തുടങ്ങിയ തസ്തികകളിലെ നിയമനത്തിനായി ഉദ്യോഗാർത്ഥികളിൽ നിന്ന് 25 മുതൽ 35 ലക്ഷം […]
Read more

വിജയ് കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കും

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കുള്ള സന്ദർശനം ഒഴിവാക്കുമെന്ന് അറിയിച്ചു. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിൽ എത്തിക്കാനാണ് തീരുമാനം. അടുത്താഴ്ച മഹാബലിപുരത്ത് എല്ലാവരെയും ഒന്നിച്ച് കാണും എന്ന് ടിവികെ അറിയിച്ചു. ദുരന്തബാധിതരുടെ കുടുംബാംഗങ്ങളുമായി ടിവികെ നേതാക്കൾ നേരിട്ട് സംസാരിച്ചു. ചെന്നൈയിലെ പരിപാടിയിൽ ഭൂരിഭാഗം കുടുംബങ്ങളും വരാമെന്ന് സമ്മതിച്ചതായാണ് സൂചനകൾ. കരൂരിൽ ടിവികെയ്ക്ക് ഹാൾ ലഭിച്ചില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. രണ്ട് കല്യാണമണ്ഡപങ്ങളുടെ ഉടമകൾ വാക്ക് പറഞ്ഞതിന് ശേഷം പിന്മാറി. ഡിഎംകെയുടെ സമ്മർദം കാരണമാണ് ഈ നടപടിയെന്ന് […]
Read more

സ്റ്റണ്ട് മാസ്റ്റര്‍ മലേഷ്യ ഭാസ്‍കര്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ഫൈറ്റ് മാസ്റ്ററും സിനിമാ നിർമ്മാതാവുമായ മലേഷ്യ ഭാസ്‌ക്കർ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. തെന്നിന്ത്യൻ ഭാഷാ സിനിമകളിൽ വ്യാപകമായി പ്രവർത്തിച്ച ഭാസ്‌ക്കർ, മലയാള സിനിമയിലും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഫാസിൽ, സിദ്ദിഖ്, സിബി മലയാൽ തുടങ്ങിയ മുൻനിര സംവിധായകരുടെ ചിത്രങ്ങളോടൊപ്പം പുതുമുഖ സംവിധായകരുടെ സിനിമകളിലും അദ്ദേഹം ആക്ഷൻ കൊറിയോഗ്രഫി നിർവഹിച്ചു. മലയാള സിനിമാപ്രേമികൾക്ക് അദ്ദേഹത്തിന്റെ പേര് ടൈറ്റിൽ കാർഡുകളിലൂടെ ഏറെ പരിചിതമാണ്. കൈയെത്തും ദൂരത്ത്, ബോഡി ഗാർഡ്, മൈ ഡിയർ കരടി തുടങ്ങിയ ചിത്രങ്ങളിലായിരുന്നു ഭാസ്‌ക്കർ […]
Read more

പിഎം ശ്രീ: ഒപ്പുവയ്ക്കാതെ ബംഗാളും തമിഴ്‌നാടും

ചെന്നൈ: പിഎം ശ്രീക്ക് വഴങ്ങാന്‍ കേരളം തയാറെടുക്കുമ്പോള്‍, ദേശീയ വിദ്യാഭ്യാസ നയം (NEP) അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട . ഇതേ തുടര്‍ന്ന് സ്വന്തം നയം രൂപീകരിച്ചു കേന്ദ്രത്തിനെതിരെ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്. എന്‍ഇപിയുടെ പ്രധാന നിബന്ധനകളെ ശക്തമായി എതിര്‍ത്ത തമിഴ്‌നാട്, സുപ്രീംകോടതിയെ സമീപിച്ചാണു കേന്ദ്ര ഫണ്ട് നേടിയെടുത്തത്. അപ്പോഴും, എന്‍ഇപിയില്‍ ഒപ്പിടാത്തതിനാല്‍ സംസ്ഥാനത്തിനു ലഭിക്കേണ്ട 4,000 കോടി രൂപ കേന്ദ്രം തടഞ്ഞുവയ്ക്കുകയും വിദ്യാഭ്യാസ അവകാശ നിയമം (RTE) നടപ്പിലാക്കുന്നതിന് 450 കോടി രൂപ മാത്രം അനുവദിക്കുകയുമാണു ചെയ്തത്. അധ്യാപകരുടെ […]
Read more

പാര്‍ട്ടിയുടെ പേരില്‍ ദീപാവലി ആഘോഷം വേണ്ട, നിര്‍ദേശം നല്‍കി TVK

ചെന്നൈ: പാര്‍ട്ടിയുടെ പേരില്‍ ആരും ദീപാവലി ആഘോഷിക്കരുതെന്ന് തമിഴക വെട്രിക് കഴകം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. കരൂര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആണ് നിര്‍ദേശം നല്‍കിയത്. ദുരന്തബാധിതര്‍ക്ക് വേണ്ടി അനുശോചനപരിപാടികള്‍ നടത്താനും ആഹ്വാനം. 20-ാം തീയതി രാജ്യമെമ്പാടും ദീപാവലി ആഘോഷിക്കപ്പെടുമെന്നത് ശ്രദ്ധേയമാണ്. ദാരുണമായ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 41 പേര്‍ക്കുള്ള ആദരാഞ്ജലിയായി ദീപാവലി ആഘോഷിക്കരുതെന്ന് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിച്ചുകൊണ്ട് എന്‍. ആനന്ദ് പ്രഖ്യാപിച്ചു. അതേസമയം വിജയ്യെ RSS യൂണിഫോമില്‍ അവതരിപ്പിച്ച് കാര്‍ട്ടൂണ്‍ പങ്കുവെച്ച് DMK ഐടി […]
Read more

പിടിഐ വാര്‍ത്താ ഏജന്‍സിയുടെ ഓഫീസിന് ബോംബ് ഭീഷണി

ചെന്നൈ: വാര്‍ത്താഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി ടി ഐ) ചെന്നൈ ഓഫീസിന് ബോംബ് ഭീഷണി. കോടമ്പാക്കത്തുള്ള ഓഫീസിനാണ് വെള്ളിയാഴ്ചയോടെ ഭീഷണി സന്ദേശമെത്തിയത്. ഭീഷണി സന്ദേശത്തിന്റെ ഉറവിടം പോലീസ് വ്യക്തമാക്കിയിട്ടില്ല. സന്ദേശമെത്തിയതിന് തൊട്ടുപിന്നാലെ ബോംബ് സ്‌ക്വാഡും പോലീസുമടങ്ങുന്ന സംഘം വാര്‍ത്താ ഏജന്‍സിയുടെ ഓഫീസിലെത്തി പരിശോധന ആരംഭിച്ചു. മുന്‍കരുതലിന്റെ ഭാഗമായി ഓഫീസിലുണ്ടായിരുന്ന ജീവനക്കാരെയെല്ലാം ഓഫീസില്‍നിന്ന് പുറത്തിറക്കിയായിരുന്നു പരിശോധന നടത്തിയത്.
Read more

വിഷമരുന്ന് വിവാദം; ശ്രേഷൻ ഫാർമ ഉടമ അറസ്റ്റിൽ

ചെന്നൈ: മധ്യപ്രദേശിൽ 20 കുട്ടികളുടെ ജീവൻ നഷ്ടപ്പെടുത്തിച്ച ചുമമരുന്ന് ദുരന്തവുമായി ബന്ധപ്പെട്ട് ശ്രേഷൻ ഫാർമ കമ്പനിയുടെ ഉടമ ജി. രംഗനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന ഇയാളെ ചെന്നൈ പൊലീസിന്റെ സഹായത്തോടെ മധ്യപ്രദേശ് പൊലീസ് പിടികൂടുകയായിരുന്നു. ചിന്ത്വാര എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് നടത്തിയത്. 2023-ൽ നിർമ്മിച്ച കോൾഡ്രിഫ് കഫ് സിറപ്പാണ് കുട്ടികളുടെ മരണത്തിന് കാരണമായത്. ഈ മരുന്ന് വിദേശത്തേക്കും കയറ്റുമതി ചെയ്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമാക്കാൻ ലോകാരോഗ്യ സംഘടന ഇന്ത്യയോട് വിശദീകരണം തേടിയിട്ടുണ്ട്. […]
Read more

കഞ്ചാവ് പാർട്ടി നടത്തിയ 18 പേർ അറസ്റ്റിൽ

ചെന്നൈ: ചെന്നൈ കിൽപോക്കിലെ ഹോട്ടലിൽ കഞ്ചാവ് ഉപയോഗിച്ച് പാർട്ടി നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മുറികളിൽ നിന്നായി മൊത്തം 18 പേരെയാണ് പിടികൂടിയത്. പാർട്ടിക്ക് ശേഷം സംഘം മുറികളിൽ ഒത്തു ചേർന്ന് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ പ്ലാൻ ചെയ്ത്, ഹോട്ടൽ മാനേജരുടെ അനുമതിയോടെ പാർട്ടി നടന്നതാണെന്നാണു വിവരം. നേരത്തെയും ഇവർ സമാനമായ ഒത്തുചേരലുകൾ നടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പിടിയിലായവരിൽ നിന്ന് മൊബൈൽ ഫോണുകൾ, കാറുകൾ, ഇരുചക്ര വാഹനങ്ങൾ തുടങ്ങി പല […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix