ചെന്നൈ: ചെന്നൈയിൽ യുവതിക്ക് നേരെ ബൈക്ക് ടാക്സി ഡ്രൈവറുടെ ലൈംഗികാതിക്രമം. സുഹൃത്തിനെ കാണാനായി പോയ യുവതി പുലർച്ചെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബുക്ക് ചെയ്ത ബൈക്ക് ടാക്സിയിലായിരുന്നു സംഭവം.
പ്രതിയായ ശിവകുമാർ യുവതിയെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുപോകുന്നതിനിടെ വിജനമായ വഴിയിലൂടെ കൊണ്ടുപോയി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് യുവതിയെ വീടിന് സമീപം ഇറക്കിവിട്ട ഇയാൾ സ്ഥലംവിട്ടു.
സംഭവം ഭർത്താവിനോട് പറഞ്ഞ യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്നുള്ള പരിശോധനയിൽ ശിവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയുടെ ബൈക്ക് ടാക്സിയും പൊലീസ് പിടിച്ചെടുത്തു.


