Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Chennai

കരൂര്‍ ദുരന്തം; ഒരു ടിവികെ നേതാവ് കൂടി അറസ്റ്റില്‍

ചെന്നൈ: കരൂരിലെ റാലിയില്‍ ടിവികെ പൊലീസ് നിര്‍ദ്ദേശം ലംഘിച്ചുവെന്ന് കണ്ടെത്തല്‍. റാലിക്കായി പൊലീസ് നല്‍കിയ 11 നിര്‍ദ്ദേശങ്ങളും ലംഘിച്ചു എന്നാണ് കണ്ടെത്തല്‍. ഇതേതുടര്‍ന്ന് ഒരു ടിവികെ ഭാരവാഹി കൂടി അറസ്റ്റിലായി. പരിപാടി നടത്തിപ്പിന് ചുമതലുള്ള പത്ത് പേരില്‍ ഒരാളായ കരൂര്‍ സൗത്ത് സിറ്റി ട്രഷറര്‍ പൗന്‍രാജാണ് അറസ്റ്റിലായത്. മുന്നറിയിപ്പും നിര്‍ദ്ദേശങ്ങളും ലംഘിച്ചതോടെയാണ് അപേക്ഷകനായ ജില്ലാ ട്രഷററെ അറസ്റ്റ് ചെയ്തത്. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ ജീവന്‍ നഷ്ടപ്പെടും എന്ന മുന്നറിയിപ്പ് പൊലീസ് നല്‍കിയിരുന്നു. പൗന്‍രാജ് ആണ് പരിപാടിക്ക് അനുമതി തേടി […]
Read more

കരൂർ ദുരന്ത൦; ഒളിവിൽ കഴിയുന്നതിനിടെ ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി അറസ്റ്റിൽ

ചെന്നൈ: വിജയ്‍യുടെ കരൂർ റാലിയിലുണ്ടായ ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി തമിഴ്നാട് പൊലീസ്. ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണ സംഘമാണ് മതിയഴകനെ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്നതിനിടെയാണ് മതിയഴകൻ അറസ്റ്റിലായത്. മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ടിവികെ ജനറൽ സെക്രട്ടറി ആനന്ദിനെയും രാത്രി തന്നെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘത്തിൻ്റെ നീക്കം. കേസിൽ വിജയ്‌യെ പ്രതിസ്ഥാനത്തുനിർത്തി ഭാരവാ​ഹികളെ അറസ്റ്റ് ചെയ്യുകയാണ് പൊലീസ്. അതേസമയം, ടിവികെ സ്ഥാപക നേതാവും […]
Read more

കരൂരിൽ വിജയ്‌ക്കെതിരെ പോസ്റ്ററുകൾ

ചെന്നൈ: കരൂര്‍ റാലി ദുരന്തത്തിന് പിന്നാലെ നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയിനെതിരെ പോസ്റ്ററുകൾ നഗരത്തിൽ വ്യാപകമായി പതിച്ചിരിക്കുകയാണ്. കൊലയാളിയായ വിജയിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്ററുകൾ തയ്യാറാക്കിയത്. ‘തമിഴ്‌നാട് വിദ്യാർത്ഥി കൂട്ടായ്മ” എന്ന പേരിൽ, ചോര പുരണ്ട കൈയുമായി നിൽക്കുന്ന വിജയിന്റെ ചിത്രത്തോടെയുള്ള പോസ്റ്ററാണ് നഗരത്തിൽ പ്രസിദ്ധീകരിച്ചത്. ഡിഎംകെയും സെന്തിൽ ബാലാജിയും വിജയ്‌ക്കെതിരായ പോസ്റ്ററുകളുടെ പിന്നിൽ ഉണ്ടെന്നാണ് ടിവികെ ആരോപിക്കുന്നത്.
Read more

കരൂര്‍ ദുരന്തം: മരണം 41 ആയി, 50 പേര്‍ ചികിത്സയില്‍

ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്യുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 65 വയസ്സുകാരി സുഗുണയാണ് മരിച്ചതെന്നാണ് വിവരം. അതേസമയം, ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര്‍ ആശുപത്രി വിട്ടു. നിലവില്‍ 50 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു.
Read more

ദുരന്തത്തിന് പിന്നാലെ ടിവികെ ഓഫീസ് പൂട്ടി

ചെന്നൈ: നാല്‍പത് പേരുടെ മരണത്തിന് ഇടയാക്കിയ ടിവികെ റാലിക്കിടെ അപകടത്തിന് പിന്നാലെ കരൂരിലെ ടിവികെ നേതാക്കള്‍ പരിധിക്ക് പുറത്ത്. കരൂര്‍ വെസ്റ്റ് ജില്ലയിലെ ആണ്ടാള്‍ കോവില്‍ സ്ട്രീറ്റിലെ പാര്‍ട്ടി ഓഫീസ് അപകടത്തിന് ശേഷം അടഞ്ഞുകിടക്കുകയാണ്. ജില്ലയിലെ പ്രധാന നേതാക്കളില്‍ ഒരാളായ ജില്ലാ സെക്രട്ടറി വി പി മതിയഴകനെ ഉള്‍പ്പെടെ ബന്ധപ്പെടാനും സാധിക്കുന്നില്ല. മുതിര്‍ന്ന നേതാക്കളുടെയെല്ലാം ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കരൂര്‍ അപകടത്തില്‍ മതിയഴകന്റെ ഭാര്യയ്ക്ക് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടകള്‍. എന്നാല്‍ ഇക്കാര്യം സ്ഥിരീകിക്കാന്‍ പോലും […]
Read more

കരൂര്‍ ദുരന്തം: മരണം 40 ആയി

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍പെട്ട് മരിച്ചവരുടെ എണ്ണം 40 ആയി. ഇന്നലെ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ കരൂര്‍ സ്വദേശിയായ കവിന്‍ ആണ് അല്‍പ്പസമയം മുന്‍പ് മരിച്ചത്. ഇയാള്‍ ഇന്നലെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാര്‍ജ് വാങ്ങി പോയിരുന്നു. ശേഷം വീട്ടിലെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. 111 ഓളം പേരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്്. അതേസമയം, മരിച്ചവരില്‍ 39 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരില്‍ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തില്‍ […]
Read more

കരൂര്‍ ദുരന്തം: അനുശോചിച്ച് രജനികാന്തും കമല്‍ഹാസനും

ചെന്നൈ: ടിവികെ അധ്യക്ഷന്‍ വിജയ്യുടെടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സംഭവത്തില്‍ അനുശോചനം അറിയിച്ച് കമല്‍ഹാസനും രജനികാന്തും രംഗത്തെത്തി. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തിയ ഇരുവരും കരൂരില്‍ നിന്നും വരുന്ന ഓരോ വര്‍ത്തകളും ഹൃദയം നുറുക്കുന്നുവെന്നാണ് കുറിച്ചത്. ‘എന്റെ ഹൃദയം നുറുങ്ങുന്നു. കരൂരില്‍ നിന്ന് വരുന്ന വാര്‍ത്ത ഞെട്ടലും സങ്കടവും നല്‍കുന്നതാണ്. ജനത്തിരക്കില്‍ അകപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട നിരപരാധികളോട് എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്താന്‍ വാക്കുകളില്ല. അപകടത്തില്‍ രക്ഷപ്പെട്ടവര്‍ക്ക് […]
Read more

തമിഴ്‌നാടിൻ്റെ രക്ഷകനായി വന്നു, കരൂരിൽ നിന്ന് രക്ഷയില്ലാതെ കടന്ന് വിജയ്

കരൂർ: തമിഴ്നാട് ഭരണം 2026ൽ പിടിക്കുമെന്ന് പ്രഖ്യാപിച്ച് ജനങ്ങളിലേക്ക് ഇറങ്ങിയ നടനാണ് വിജയ്. ടിവികെ കരൂർ റാലി ദുരന്തത്തിന് പിന്നാലെ വൻ നിയമക്കുരുക്കിലേക്കാണ് വിജയ് വീഴുന്നത്. കോടതിയെ പോലും ധിക്കരിച്ച് നിയന്ത്രണമില്ലാത്ത ജനക്കൂട്ടത്തിനിടയിലേക്ക് പ‌ഞ്ച് ഡയലോഗുകളുമായി ഇറങ്ങിയ വിജയ്‌യുടെ മാസ് പരിവേഷം കരൂരിൽ തകർന്നുവീണു. 39 പേരുടെ മരണത്തിനും ഇരട്ടിയിലേറെ പേർക്ക് പരിക്കേൽക്കാനും കാരണമായ സംഭവത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കാതെ ചെന്നൈക്ക് മടങ്ങിയ താരത്തിനെതിരെ വിമർശനം ശക്തമാവുകയാണ്. അപകടത്തിന് പിന്നാലെ അതിവേഗം വേദി വിട്ട വിജയ്, തിരുച്ചിറപ്പള്ളിയിൽ […]
Read more

പൂജാ അവധി: മംഗളൂരു – ചെന്നൈ പ്രത്യേക തീവണ്ടി റിസര്‍വേഷന്‍ ആരംഭിച്ചു

ചെന്നൈ: പൂജായാത്രത്തിരക്ക് കുറയ്ക്കുന്നതിനായി മംഗളൂരു സെന്‍ട്രലില്‍നിന്ന് ചെന്നൈ സെന്‍ട്രലിലേക്കും തിരിച്ചും പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തും. ശനിയാഴ്ച രാവിലെ എട്ടിന് റിസര്‍വേഷന്‍ ആരംഭിച്ചു. മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് 29-ന് രാത്രി 11-ന് പുറപ്പെടുന്ന പ്രത്യേക വണ്ടി(06006) പിറ്റേന്ന് വൈകീട്ട് 4.30-ന് ചെന്നൈ സെന്‍ട്രലിലെത്തും. 30-ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് രാത്രി ഏഴിന് പുറപ്പെടുന്ന പ്രത്യേക വണ്ടി(06005) പിറ്റേന്ന് ഉച്ചയോടെ 12.30-ന് മംഗളൂരു സെന്‍ട്രലിലെത്തും. ഒരു ടു ടയര്‍ കോച്ച്, രണ്ട് എസി ത്രീ ടയര്‍ കോച്ചുകള്‍, 15 സ്ലീപ്പര്‍ […]
Read more

ലാലേട്ടനെ കാണുമ്പോൾ സ്വന്തം നാട്ടുകാരനാണെന്ന ഫീൽ; വെളിപ്പെടുത്തി ഋഷഭ് ഷെട്ടി

കൊച്ചി: താൻ മോഹൻലാൽ ഫാൻ ആണെന്നും അദ്ദേഹത്തെ കാണുമ്പോൾ സ്വന്തം നാട്ടുകാരൻ എന്ന ഫീലാണെന്നും നടൻ ഋഷഭ് ഷെട്ടി. തന്റെ ഒരു ബന്ധുവിനെ കാണാൻ ലാലേട്ടനെ പോലെയാണെന്നും ആ ഒരു ഇമോഷണൽ ബന്ധം അദ്ദേഹവുമായി ഉണ്ടെന്നും ഋഷഭ് കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ ആദ്യമായി ആശംസ അറിയിച്ച താരങ്ങളിൽ ഒരാളാണ് ഋഷഭ്. “ഞാൻ ലാലേട്ടന്റെ വലിയ ഫാനാണ്. കന്നഡ സിനിമ മേഖലയിൽ എന്റെ എക്കാലത്തെയും ഇഷ്ടനടൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix