Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Chennai

മാഹിയിൽ മദ്യവില ഉയരും; തീരുവയും ലൈസൻസ് ഫീസും കൂട്ടി

ചെന്നൈ: മദ്യശാലകളുടെ വാർഷിക ലൈസൻസ് ഫീസും മദ്യത്തിന്റെ എക്സൈസ് തീരുവയും വർധിപ്പിക്കാനൊരുങ്ങി പുതുച്ചേരി സർക്കാർ. ഇത് നടപ്പിലാകുന്നതോടെ മാഹിയിലെ മദ്യത്തിന്റെ വിലയിൽ വർധനവുണ്ടാകും. വില ഏതാണ്ട് ഇരട്ടിയാക്കാനാണ് പുതുച്ചേരി മന്ത്രിസഭയുടെ തീരുമാനം. ലഫ്റ്റനന്റ് ഗവർണർ ഒപ്പുവെക്കുന്നതോടെ ഇത് പ്രാബല്യത്തിൽ വരും. ഇതോടെ പുതുച്ചേരി, മാഹി, കാരൈയ്ക്കൽ, യാനം എന്നിവിടങ്ങളിൽ മദ്യവില ഗണ്യമായി ഉയരും. കൂടാതെ വാഹനങ്ങളുടെയും ഭൂമിയുടെയും രജിസ്‌ട്രേഷൻ ഫീസും ഉയരും. തീരുവ വർധനയ്ക്കനുസരിച്ച് മദ്യവില ഏതു തരത്തിൽ വർധിപ്പിക്കണമെന്ന് മദ്യക്കമ്പനികളും വിൽപ്പന ശാലകളുമാണ് തീരുമാനിക്കുന്നത്. ഒമ്പതു […]
Read more

കർണാടക മുൻ ഡിജിപി വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; ഭാര്യ കസ്റ്റഡിയിൽ

ബംഗളൂരു : കർണാടക മുൻ പോലീസ് മേധാവി ഓം പ്രകാശിനെ (68) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എച്ച്‌എസ്‌ആർ ലേഔട്ടിലെ മൂന്നുനില വസതിയുടെ താഴത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിരമിച്ച മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയായ സുഹൃത്തിനെ വീഡിയോകോള്‍ ചെയ്ത് താൻ ‘ആ പിശാചിനെ’ കൊന്നു’ എന്നു പറഞ്ഞതായും ആ സുഹൃത്ത് പോലീസിനെ ഇക്കാര്യമറിയിച്ചതായും ദ ഹിന്ദു റിപ്പോർട്ട് ചെയ്തു. വിവരം ലഭിച്ചതിനെ തുടർന്ന് ഓം പ്രകാശിന്റെ വസതിയിലെത്തിയ പോലീസ് നിരവധി കുത്തേറ്റ നിലയില്‍ അദ്ദേഹത്തിന്റെ മൃതശരീരം […]
Read more

സൂര്യയുടെ വമ്പന്‍ തിരിച്ചു വരവ് : റെട്രോയുടെ കള്‍ട്ട് ക്ലാസ്സിക് ആക്ഷന്‍ ട്രെയ്‌ലര്‍ റിലീസായി

ലോകമെമ്പാടുമുള്ള സൂര്യാ ആരാധകര്‍ കാത്തിരുന്ന ചിത്രം റെട്രോയുടെ ട്രെയ്‌ലര്‍ റിലീസായി. ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഗംഭീരമായ ചടങ്ങിലാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. സൂര്യയുടെ ശക്തമായ തിരിച്ചു വരവ് സമ്മാനിക്കുന്ന ചിത്രമാകും റെട്രോയെന്ന് ട്രെയ്‌ലര്‍ ഉറപ്പ് നല്‍കുന്നു. അല്‍ഫോന്‍സ് പുത്രന്‍ ആണ് റെട്രോയുടെ ട്രെയ്‌ലര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്.സൂര്യയോടൊപ്പം മലയാളി താരങ്ങളായ ജോജു ജോര്‍ജ്, ജയറാം, സുജിത് ശങ്കര്‍, സ്വാസിക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.മേയ് ഒന്നിന് ലോകവ്യാപകമായി ചിത്രം തിയേറ്ററുകളിലെത്തും. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന […]
Read more

കോയമ്പത്തൂര്‍ സ്‌ഫോടനം; അഞ്ചു പേരെ കൂടി പ്രതിചേര്‍ത്ത് NIA കുറ്റപത്രം സമര്‍പ്പിച്ചു

ചെന്നൈ: 2022ല്‍ നടന്ന കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ അഞ്ചു പേരെ കൂടി പ്രതിചേര്‍ത്ത് NIA കുറ്റപത്രം സമര്‍പ്പിച്ചു . ഷെയ്ക്ക് ഹിദായത്തുള്ള, ഉമര്‍ ഫാറൂഖ്, പവാസ് റഹ്‌മാന്‍ , ശരണ്‍ മാരിയപ്പന്‍, അബു ഹനീഫ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. സ്‌ഫോടനം ആസൂത്രണം ചെയ്യുന്നതിനായി പ്രതികള്‍ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലും, സത്യമംഗലം റിസര്‍വ് വനത്തിലും കൂടിക്കാഴ്ച നടത്തിയെന്നാണ് എന്‍ഐഎ പറയുന്നത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട ഭീകരവാദത്തിലും ധനസഹായത്തിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ഇതുവരെ 17 പേര്‍ക്ക് എതിരെയാണ് […]
Read more

സംവിധായകനും നടനുമായ എസ്‌.എസ്‌.സ്റ്റാൻലി അന്തരിച്ചു

ചെന്നൈ: തമിഴ് സംവിധായകനും നടനുമായ എസ്‌.എസ്‌.സ്റ്റാൻലി (57) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും നാളുകളായി ആ​രോ​ഗ്യപരമായ പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈയിൽ. 1967ൽ മൂന്നാറിൽ ആയിരുന്നു എസ്‌.എസ്‌.സ്റ്റാൻലിയുടെ ജനനം. 2002ൽ ‘ഏപ്രിൽ മാതത്തിൽ’ എന്ന ആദ്യ ചിത്രം സംവിധാനം ചെയ്തു. ആകെ നാല് ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. ‘പെരിയാർ’ സിനിമയിൽ അണ്ണാദുരൈ ആയി വേഷമിട്ടിരുന്നു. ‘രാവണൻ’, ‘സർക്കാർ’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2024ൽ പുറത്തിറങ്ങിയ ‘മഹാരാജ’യാണ് […]
Read more

സ്ത്രീ വിരുദ്ധ പരാമർശം: തമിഴ്‌നാട് മന്ത്രി കെ പൊൻമുടിയെ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കംചെയ്തു

ചെന്നൈ: തമിഴ്‌നാട് മന്ത്രി കെ പൊൻമുടിയെ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കംചെയ്തു..സ്ത്രീകളെയും ശൈവരെയും വൈഷ്ണവരെയും കുറിച്ച്‌ പൊതുപരിപാടിയില്‍ മോശം പരാമർശം നടത്തിയതിന്റെ പേരിലാണ് നടപടി. ഡിഎംകെ നിയമസഭാംഗം കെ കനിമൊഴിയും പൊൻമുടിയുടെ പരാമർശത്തില്‍ വിമർശനം അറിയിച്ചിരുന്നു. ‘പൊൻമുടിയുടെ സമീപകാല പ്രസംഗം അംഗീകരിക്കാനാവില്ല. കാരണം എന്തുതന്നെയായാലും, അത്തരം അശ്ലീല പരാമർശങ്ങള്‍ അപലപനീയമാണ്’, കനിമൊഴി എക്‌സില്‍ പറഞ്ഞു. എന്നാല്‍, സ്ഥാനത്തുന്ന് മന്ത്രിയെ നീക്കിയത് ഏത് സാഹചര്യത്തിലാണെന്ന് സ്റ്റാലില്‍ വ്യക്തമാക്കിയിട്ടില്ല. പുരുഷൻ ലൈംഗിക തൊഴിലാളിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് […]
Read more

തമിഴ്നാട് ബിജെപിയെ ഇനി നൈനാർ നാഗേന്ദ്രൻ നയിക്കും

ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷനായി നൈനാർ നാഗേന്ദ്രനെ തെരഞ്ഞെടുത്തു. വോട്ടെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെയായിരുന്നു അധ്യക്ഷനെ തെരഞ്ഞെടുത്തത്.വാനതി ശ്രീനിവാസൻ, കെ. അണ്ണാമലൈ, പൊൻ രാധാകൃഷ്‌ണൻ തുടങ്ങി പത്ത് ബിജെപി നേതാക്കളാണ് നൈനാർ നാഗേന്ദ്രനെ പിന്തുണച്ചത്. ചെന്നൈയില്‍ പാർട്ടി ആസ്ഥാനമായ കമലാലയത്തില്‍ ആയിരുന്നു തെരഞ്ഞെടുപ്പ്. നിലവില്‍ തിരുനെല്‍വേലി എംഎല്‍എ ആണ് നൈനാർ നാഗേന്ദ്രൻ. നേരത്തെ എഐഎഡിഎംകെയില്‍ പ്രവർത്തിച്ച നൈനാർ നാഗേന്ദ്രൻ ജയലളിത മന്ത്രിസഭയില്‍ അംഗമായിരുന്നു. 2020 ല്‍ ആണ് അദ്ദേഹം ബിജെപിയില്‍ ചേർന്നത്.
Read more

അണ്ണാമല പുറത്തേക്ക്; തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെ വീണ്ടും ബി.ജെ.പി സഖ്യത്തിൽ

ചെന്നൈ: തമിഴ്നാട് പിടിക്കാൻ കച്ചമുറുക്കി ബിജെപി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും അണ്ണാ ഡി.എം.കെയും സഖ്യമായി മത്സരിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാർട്ടികളും ഒന്നിച്ച്‌ ജനവിധി തേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. അണ്ണാ ഡി.എം.കെ നേതാവും മുൻമുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി കൂടി പങ്കെടുത്ത സംയുക്ത വാർത്താസമ്മേളനത്തിലാണ് സഖ്യം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എടപ്പാടി പളനിസ്വാമിയായിരിക്കും എൻ.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. ചെന്നൈയില്‍ ബി.ജെ.പിയുടെയും അണ്ണാ ഡി.എം.കെ.യുടെയും നേതാക്കള്‍ പങ്കെടുത്ത ചർച്ചയ്ക്കൊടുവിലാണ് സഖ്യ തീരുമാനമുണ്ടായത്.അണ്ണാമലയ്ക്ക് പകരം നൈനാർ […]
Read more

തമിഴ്‌നാട് ബിജെപിക്ക് പുതിയ മുഖം; കെ അണ്ണാമലൈയുടെ സീറ്റ് ഇനി നൈനാര്‍ നാഗേന്ദ്രന്

ചെന്നൈ: തമിഴ്നാട്ടില്‍ നൈനാര്‍ നാഗേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക്. പാര്‍ട്ടി ആസ്ഥാനമായ കമലാലയത്തില്‍ കെ അണ്ണാമലൈയോടൊപ്പമാണ് പത്രിക നല്‍കാന്‍ നൈനാര്‍ എത്തിയത്. ഇന്ന് വൈകുന്നേരം നാലുമണി വരെയായിരുന്നു ഈ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം. എന്നാല്‍ പത്രിക നല്‍കിയത് നൈനാര്‍ നാഗേന്ദ്രന്‍ മാത്രമാണ്. ഔദ്യോഗിക പ്രഖ്യാപനം നാളെ വൈകിട്ട് ഉണ്ടാകും. എഐഎഡിഎംകെ പ്രവര്‍ത്തകനായിരുന്നു നൈനാര്‍ 2017-ലാണ് ബിജെപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പത്ത് വര്‍ഷമായി ബിജെപി അംഗം ആയിരിക്കണമെന്ന നിബന്ധനയില്‍ […]
Read more

ഋതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് പുറത്ത്; ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കാൻ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണി

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിന്റെ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റൻ സ്ഥാനത്തേക്ക് മടങ്ങിവരുന്നു. ഐപിഎല്‍ 18-ാം സീസണിലെ ബാക്കിയുള്ള മത്സരങ്ങളില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെ മഹേന്ദ്ര സിംഗ് ധോണി നയിക്കും. നായകൻ ഋതുരാജ് ഗെയ്ക്വാദിന് പരിക്കേറ്റതിനെ തുടർന്നാണ് തീരുമാനം. കൈമുട്ടിന് പൊട്ടലുണ്ടായ റുതുരാജ് സീസണിലെ ബാക്കിയുള്ള മത്സരങ്ങളില്‍ കളിക്കില്ല. പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് ആണ് ധോണി നായകനാകുന്ന കാര്യം അറിയിച്ചത്. സീസണില്‍ മോശം ഫോമിലാണ് ചെന്നൈ സൂപ്പർ കിംഗ്സ്. അഞ്ചു മത്സരങ്ങളില്‍ കളിച്ച ചെന്നൈയ്ക്ക് […]
Read more
Advertisement
WhiteswanTV Footer