Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Chennai

നടി കസ്തൂരി ബിജെപിയിൽ ചേർന്നു

നടി കസ്തൂരി ബിജെപിയിൽ ചേർന്നു. തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ്റെ സാന്നിധ്യത്തിലാണ് കസ്തൂരി ബിജെപിയിൽ ചേർന്നത്. കൂടാതെ ട്രാൻസ്ജെൻഡർ നമിത മാരിമുത്തുവും ബിജെപിയിൽ ചേർന്നു. ചെന്നൈ സ്വദേശിയായ കസ്തൂരി 1991ൽ സംവിധായകൻ കസ്തൂരി രാജയുടെ ആത്ത ഉൻ കൊയിലിലെ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ചു. മുൻനിര നടന്മാരായ സത്യരാജ്, പ്രഭു, കാർത്തിക് എന്നിവരോടൊപ്പം അവർ അഭിനയിച്ചു. അടുത്തിടെ നടി ഡിഎംകെ സർക്കാരിനെ […]
Read more

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണം, മലയാളിക്ക് ദാരുണാന്ത്യം

ഗൂഡല്ലൂര്‍: തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60 ) ആണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് സംഭവം. സ്വകാര്യ എസ്റ്റേറ്റില്‍ ജോലിക്ക് പോയ സമയത്ത് കാട്ടാന ആക്രമിക്കുകയായിരുന്നു. മറ്റൊരാളും ഒപ്പമുണ്ടായിരുന്നു. ഇയാള്‍ ഓടി രക്ഷപ്പെട്ടു. കാട്ടാന ആക്രമണം ഏറ്റവും രൂക്ഷമായ പ്രദേശമാണ് നീലഗിരിയെന്ന് നാട്ടുകാര്‍ പറയുന്നു. മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് സംഭവസ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
Read more

ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതൽ വളർച്ച നിരക്ക് തമിഴ്‌നാട്ടിൽ; കുറവ് കേരളത്തിൽ

സംസ്ഥാനത്തിന്റെ ജിഎസ്ഡിപി വളര്‍ച്ച ഒരു വര്‍ഷം മുമ്പ് രേഖപ്പെടുത്തിയ 6.73% ല്‍ നിന്ന് കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.3 ശതമാനമാണ്. സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്ക് ഈ ശതമാനത്തിനും താഴെയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്‌നാടാണ് മുന്നിൽ 11.19 ശതമാനമാണ് തമിഴ്‌നാടിന്റെ വളര്‍ച്ചാ നിരക്ക്. കൂടാതെ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയും തമിഴ്‌നാടാണ്. ആന്ധ്രാപ്രദേശ് (8.21%), തെലങ്കാന (8.08%), കര്‍ണാടക (7.37%), ഒഡീഷ (6.84%) എന്നിവയും കേരളത്തേക്കാള്‍ മുന്നിലാണ്. സംസ്ഥാനത്തിന്റെ നാമമാത്ര ജി.എസ്.ഡി.പി 9.97 […]
Read more

തിരുപ്പൂരില്‍ എസ്ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു

ചെന്നൈ : തിരുപ്പൂരില്‍ എസ്ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു. തിരിപ്പൂര്‍ സ്വദേശിയായ മണികണ്ഠന്‍ എന്നയാളാണ് മരിച്ചത്. അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പൊലീസിനെ ആക്രമിച്ചുവെന്നും വെടിയുതിര്‍ക്കേണ്ടി വന്നുവെന്നുമാണ് പൊലീസിന്റെ വാദം. ഒരു പൊലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ് ഐ യെ വെടിവെച്ച കേസില്‍ മറ്റ് രണ്ട് പ്രതികള്‍ ഇന്നലെ കീഴടങ്ങിയിരുന്നു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയാണ് സ്‌പെഷ്യല്‍ എസ്ഐ ഷണ്മുഖസുന്ദരം കൊല്ലപ്പെട്ടത്. എംഎല്‍എയുടെ ഫാംഹൗസില്‍ നടന്ന കുടുംബ തര്‍ക്കം അന്വേഷിക്കാനെത്തിയതായിരുന്നു തമിഴ്‌നാട് പൊലീസ് സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ […]
Read more

മദ്യപാനത്തിനിടെ ഫാം ഹൗസില്‍ തര്‍ക്കം; അന്വേഷണത്തിനെത്തിയ എസ്‌ഐയെ വെട്ടിക്കൊന്നു

തിരുപ്പൂര്‍: അണ്ണാ ഡിഎംകെ എംഎല്‍എ സി.മഹേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസില്‍ വച്ച് സബ് ഇന്‍സ്‌പെക്ടറെ വെട്ടി കൊന്നു. ഉദുമല്‍പേട്ട കൂടിമംഗലം മുങ്കില്‍തൊഴുവ് ഗ്രാമത്തിലെ ഒരു ഫാംഹൗസില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കം അന്വേഷിക്കാനെത്തിയ സ്‌പെഷല്‍ ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍ ഷണ്‍മുഖവേല്‍ (52) ആണ് മരിച്ചത്. കേസില്‍ 5 പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. ഫാം ഹൗസിലെ ജോലിക്കാരനായ മൂര്‍ത്തി, മകന്‍ തങ്കുപാണ്ഡി എന്നിവര്‍ തമ്മില്‍ മദ്യലഹരിയിലുണ്ടായ തര്‍ക്കം കയ്യാങ്കളിയിലേക്ക് കടന്നതോടെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫാംഹൗസില്‍ […]
Read more

തമിഴ് നടന്‍ മദന്‍ ബോബ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് നടൻ മദൻ ബോബ് (71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ ശനിയാഴ്ച വൈകിട്ടാണ് അന്ത്യം. കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. ഹാസ്യ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം ഫ്രണ്ട്സ്, തെനാലി, വസൂൽരാജ എംബിബിഎസ്, റെഡ് ‌തുടങ്ങിയ ചിത്രങ്ങളില്‍ അവതരിപ്പിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിൽ സെല്ലുലോയിയ്ഡ്, ഭ്രമരം എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഹിന്ദി തെലുങ്ക് എന്നെ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഹാസ്യാഭിനയത്തില്‍ തന്‍റേതായ ശൈലി ഉണ്ടായിരുന്ന മദന് പുന്നഗൈ മന്നന്‍ എന്നയായിരുന്നു എല്ലാവരും, വിളിച്ചിരുന്നത്. കരിയറില്‍ […]
Read more

തിരുനെൽവേലി ദുരഭിമാനക്കൊല; ധനസഹായം നിരസിച്ച് കൊല്ലപ്പെട്ട കെവിന്റെ കുടുംബം

ചെന്നൈ: തിരുനെൽവേലിയിലെ ദുരഭിമാനക്കൊലയിൽ ധനസഹായം വേണ്ടെന്ന് കൊല്ലപ്പെട്ട കെവിന്റെ കുടുംബം. വീട്ടിലെത്തിയ സർക്കാർ പ്രതിനിധികളെ കുടുംബം തിരിച്ചയച്ചു. പണമല്ല തങ്ങൾക്കാവശ്യം നീതിയാണ് ‌എന്നാണ് കൊലപ്പെട്ട കെവിന്റെ കുടുംബത്തിന്റെ നിലപാട്. കേസിൽ ഒന്നും രണ്ടും പ്രതികളായവർ പൊലീസ് ഉദ്യോ​ഗസ്ഥരാണ്. കെവിനുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ അച്ഛനും അമ്മയുമാണ് ഇവർ. ഇവരെ പ്രതികളാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പെൺകുട്ടിയുടെ സഹോദരനെ റിമാൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ ഒന്നും രണ്ടും പ്രതികളായവർക്കെതിരെ നടപടി ഒന്നും സ്വീകരിച്ചിട്ടില്ല. ഇവരെ നിയമത്തിന് […]
Read more

തടി കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ചെന്നൈ: തടി കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയ വിദ്യാർഥി മരിച്ചു. കുളച്ചലിനു സമീപം പർനട്ടിവിള സ്വദേശി നാഗരാജന്റെ മകൻ ശക്തീശ്വർ (17) ആണ് മരിച്ചത്. പ്ലസ്ടു കഴിഞ്ഞു തിരുച്ചിറപ്പള്ളിയിലെ കോളജിൽ ചേരാനിരിക്കുകയായിരുന്നു വിദ്യാർത്ഥിയുടെ മരണം. കോളജിൽ ചേരുന്നതിനു മുൻപ് തടി കുറയ്ക്കാനാണ് യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയത്. കഴിഞ്ഞ 3 മാസത്തോളം മറ്റു ഭക്ഷണം ഉപേക്ഷിച്ചു. ജ്യൂസ് മാത്രമാണ് കഴിച്ചിരുന്നത്. ദിവസങ്ങൾക്കു മുൻപ് ശക്തീശ്വർ രോഗബാധിതനായി. കഴിഞ്ഞ ദിവസം ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് മാതാപിതാക്കൾ […]
Read more

പിറന്നാള്‍ ദിനത്തില്‍ മാസ്സ് ടീസറുമായി സൂര്യ ചിത്രം ”കറുപ്പ്”

സൂര്യയുടെ മാഗ്‌നം ഓപസ് ചിത്രം കറുപ്പിന്റെ ടീസര്‍ ഇന്ന് താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങി. സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ആഘോഷിക്കാനുള്ള രംഗങ്ങള്‍ ഉള്ള ടീസര്‍ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഡ്രീം വാരിയര്‍ പിക്ചേഴ്സിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കറുപ്പില്‍ സൂര്യയുടെ കഥാപാത്രം തീവ്രത, ധൈര്യം, സമാനതകളില്ലാത്ത സ്‌ക്രീന്‍ സാന്നിധ്യം എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു. ഒരു മിനിറ്റും മുപ്പത്തിയെട്ടു സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ടീസര്‍, തീക്ഷ്ണമായ ദൃശ്യങ്ങളുടെയും, ആരാധകര്‍ക്ക് ആര്‍പ്പു വിളിക്കാന്‍ സാധിക്കുന്ന നിമിഷങ്ങളും […]
Read more

വിഎസിന്റെ വിയോഗത്തില്‍ അനുശോചിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

ചെന്നൈ: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ മരണത്തില്‍ അനുശോചിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ആജീവനാന്ത കമ്യൂണിസ്റ്റും തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റേയും പൊതുസേവനത്തിന്റേയും മൂര്‍ത്തിമദ്ഭാവവുമായിരുന്നു വി.എസ്. എന്ന് സ്റ്റാലിന്‍ അനുസ്മരിച്ചു. കേരളത്തിന്റെ രാഷ്ട്രീയ മനസ്സാക്ഷിയില്‍ ആഴത്തില്‍ പതിഞ്ഞ ഒരു വിപ്ലവ പാരമ്പര്യം സഖാവ് വി.എസ്. അച്യുതാനന്ദന്‍ അവശേഷിപ്പിക്കുന്നുണ്ട്. പ്രിയങ്കരനായ ജനനേതാവും, ആജീവനാന്ത കമ്മ്യൂണിസ്റ്റും, തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും മൂര്‍ത്തിമദ്ഭാവമായിരുന്നു മുന്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം. വിപ്ലവ സൂര്യന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനും, കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix