സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

മഞ്ചേരിയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

മലപ്പുറം: മഞ്ചേരിയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചാത്തങ്ങോട്ടുപുറം സ്വദേശിയായ പ്രവീൺ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മഞ്ചേരി ചാരങ്കാവ് സ്വദേശി മൊയ്തീൻ കുട്ടിയെ പോലീസ് കസ്റ്റഡിയെലെടുത്തു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം നടന്നത്. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. കഴുത്തിൽ ഗുരുതരമായ മുറിവേറ്റ പ്രവീൺ സംഭവസ്ഥലത്തുതന്നെ മരിച്ചു. നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്.
Read more

പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ ഗർഭിണിയാക്കിയ സംഭവം; 27കാരന് 50 വർഷം കഠിന തടവ്

തൃശൂർ: 17 വയസുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ 27കാരന് 50 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. ചാവക്കാട് പുത്തൻ കടപ്പുറം പണിക്കവീട്ടിൽ ജംഷീറിനെയാണ് ചാവക്കാട് പ്രത്യേക അതിവേഗ കോടതി ജഡ്‌ജ്‌ എസ് ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പെൺകുട്ടി ഗർഭിണിയാണെന്ന് വീട്ടുകാർ കണ്ടെത്തുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ആശുപത്രി അധികൃതർ ചാവക്കാട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചാവക്കാട് എസ്.ഐ സി കെ രാജേഷ് കേസ് രജിസ്റ്റർ […]
Read more

മുറുക്കി തുപ്പിയതിനെ തുടർന്നുണ്ടായ വാക്കുതർക്ക൦; യുവാവിനെ കുത്തിപ്പരിക്കേല്പിച്ച പ്രതി പിടിയിൽ

ഹരിപ്പാട്: മുറുക്കി തുപ്പിയതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിൽ യുവാവിനെ കുത്തിപ്പരിക്കേല്പിച്ച പ്രതിയെ ഹരിപ്പാട് പൊലീസ് പിടികൂടി. പന്തളം സ്വദേശി സജീവ് (54) വണ്ടാനം മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പ്രതിയായ ദിൽകുമാർ (52) എന്നയാളെ വെട്ടുവേനിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പെരുകുളം റോഡിന് സമീപമാണ് സംഭവം നടന്നത്. ചോരയിൽ കുളിച്ച് കിടക്കുന്ന സജീവിനെ വഴിയാത്രക്കാരാണ് കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. എസ്എച്ച്ഒ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ, […]
Read more

വിസ തട്ടിപ്പ് കേസ്; പ്രതികളിലൊരാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

മലപ്പുറം: വിസ തട്ടിപ്പ് കേസില്‍ മുങ്ങിയ പ്രതികളിലൊരാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. കണ്ണൂര്‍ പിണറായി സ്വദേശി ഇമ്രാനെയാണ് (25) പരപ്പനങ്ങാടി പൊലീസ് മാഹിയില്‍ നിന്ന് പിടികൂടിയത്. സ്ലോവാക്യയില്‍ ജോലി തരാമെന്ന് വിശ്വസിപ്പിച്ച് പരപ്പനങ്ങാടി സ്വദേശി ഹര്‍ഷിദില്‍ നിന്ന് ഇരുപതിനായിരം രൂപയും രണ്ട് സുഹൃത്തുക്കളില്‍ നിന്ന് നാല്‍പതിനായിരം രൂപയുമാണ് തട്ടിയെടുത്തത്. 2022ലാണ് സംഭവം. വ്യാപകമായ അന്വേഷണത്തിനൊടുവില്‍ മാഹിയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്നതായി പരപ്പനങ്ങാടി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് അന്വേഷണ സംഘം സ്ഥലത്തെത്തി നടത്തിയ രഹസ്യ നീക്കത്തിലൂടെ ഇന്നലെ […]
Read more

അനസ്തീസിയ മരുന്ന് നൽകി ഭാര്യയെ കൊന്ന സംഭവം; കൊലപാതകം നടത്തിയത് ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിൽ

ബെംഗളൂരു: മനുഷ്യശരീരം മരുന്നുകളോട് എങ്ങനെ പ്രതികരിക്കും എന്ന് ഉഡുപ്പി മണിപ്പാൽ സ്വദേശിയും സർജനുമായ ഡോ.മഹേന്ദ്ര റെഡ്ഡിക്ക് (31) നന്നായി അറിയാമായിരുന്നു. ആ അറിവ് ഭാര്യയെ കൊലപ്പെടുത്താൻ ഉപയോഗിച്ചതോടെ ഡോക്ടർ ജയിലിലായി. ത്വക്ക് രോഗ വിദഗ്ധയായ ഭാര്യ ഡോ.കൃതിക റെഡ്ഡിയെ (28) ചികിത്സയുടെ മറവിൽ അനസ്തീസിയ മരുന്ന് നൽകിയാണ് മഹേന്ദ്ര കൊലപ്പെടുത്തിയത്. കൃതികയ്ക്ക് ദീർഘകാലമായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും, വിവാഹത്തിനു മുൻപ് ഭാര്യയുടെ കുടുംബം ഇതു വെളിപ്പെടുത്താത്തതിൽ മഹേന്ദ്ര അസ്വസ്ഥനായിരുന്നെന്നും പൊലീസ് പറയുന്നു. ഇതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഒരു […]
Read more

നെൻമാറ സജിത കൊലക്കേസിൽ വിധി ഇന്ന്

പാലക്കാട്: പാലക്കാട് പോത്തുണ്ടി സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന് . പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ചെയ്‌തുകൊണ്ടിരിക്കുന്ന വിധിപ്രഖ്യാപനത്തിലാണ് പ്രതി ചെന്താമറയ്ക്ക് ശിക്ഷ പ്രഖ്യാപിക്കുക. പ്രോസിക്യൂഷൻ ചെന്താമറയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു വാദം. 2019 ഓഗസ്റ്റ് 31 നാണ് നെന്മാറ പോത്തുണ്ടി ബോയൻസ് നഗർ സ്വദേശിനി സജിത കൊല്ലപ്പെട്ടത്. കേസിൽ കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ചു കടക്കൽ എന്നിവയിലായിരുന്നു കുറ്റങ്ങൾ തെളിഞ്ഞിരിക്കുന്നത്. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ചെന്താമറ സജിതയുടെ ഭർത്താവിനെയും ഭർതൃമാതാവിനെയും കൊല്ലാൻ ശ്രമിച്ചുവെന്ന് കണ്ടെത്തി. […]
Read more

പൊറോട്ട വില്‍പ്പനയുടെ മറവില്‍ ലഹരി വില്‍പ്പന നടത്തിയ യുവാവ് കോഴിക്കോട് പിടിയില്‍

കോഴിക്കോട്: പൊറോട്ട വില്‍പ്പനയുടെ മറവില്‍ ലഹരി വില്‍പ്പന നടത്തിയ യുവാവ് കോഴിക്കോട് പിടിയില്‍. ഫ്രാന്‍സിസ് റോഡ് സ്വദേശി കെടി അഫാമാണ് പിടിയിലായത്. 30 ഗ്രാം എംഡിഎംഎയും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. പൊറോട്ട നിര്‍മിച്ച് അടുത്തുള്ള ഹോട്ടലുകളില്‍ വിതരണം ചെയ്യലായിരുന്നു ഇയാളുടെ ജോലി. പൊറോട്ട വാങ്ങിക്കാനെന്ന് പറഞ്ഞ് ആവശ്യക്കാരെത്തിയാല്‍ അവര്‍ക്ക് എംഡിഎംഎയും വിതരണം ചെയ്യും. ഇങ്ങനെ വ്യത്യസ്ഥമായ ലഹരി വില്‍പ്പന രീതിയാണ് കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി കെടി അഫാം പിന്തുടര്‍ന്നത്. രഹസ്യ വിവരം കിട്ടിയ ഡാന്‍സാഫിന്‍റേയും […]
Read more

ഇരിങ്ങാലക്കുടയിൽ ലക്ഷങ്ങൾ വിലവരുന്ന എം ഡി എം എയുമായി യുവാവ് പിടിയിൽ

തൃശൂർ: ഇരിങ്ങാലക്കുടയിൽ വിതരണത്തിന് എത്തിച്ച ലക്ഷങ്ങൾ വിലവരുന്ന എം ഡി എം എയുമായി യുവാവ് പിടിയിൽ. ബുധനാഴ്ച്ച പുലർച്ചെ കോയമ്പത്തൂരിൽ നിന്നും എത്തിയ കെ എസ് ആർ ടി സി ബസിൽ വന്നിറങ്ങിയ പുതു പൊന്നാനി സ്വദേശിയായ യുവാവാണ് പൊലീസിൻ്റെ പിടിയിലായത്. ബസ്റ്റാൻഡ് പരിസരത്തു നിന്നും ബുധനാഴ്ച പുലർച്ചെ വിതരണത്തിന് എത്തിച്ച 110 ഗ്രാം എംഡിഎംഐയുമായി ഫിറോസ് (31) ആണ് പിടിയിലായത്. പൊലീസ് നിരീക്ഷിക്കുന്നതറിഞ്ഞില്ല, കൽപ്പറ്റ ബൈപ്പാസ് റോഡിൽ ഇടപാടുകാരന് പൊളിത്തീൻ കവറിൽ പൊതിഞ്ഞ എംഡിഎംഎ കൈമാറുന്നതിനിടെ […]
Read more

ഗോൾഡ് ഫ്ലേക് സിഗരറ്റിന്റെ വ്യാജനുമായി 23കാരൻ പിടിയിൽ

മാനന്തവാടി: ഗോൾഡ് ഫ്ലേക് സിഗരറ്റ് വ്യാജമായി നിർമ്മിച്ച് വിൽപന നടത്തി. പിടിയിലാവുമെന്നായപ്പോൾ വിദേശത്തേക്ക് കടന്ന 23കാരനെ മാസങ്ങൾക്ക് ശേഷം പിടികൂടി. ഐടിസി കമ്പനി വിപണിയിലെത്തിക്കുന്ന ഗോള്‍ഡ് ഫ്ലേക് സിഗരറ്റ് പാക്കറ്റുകള്‍ ആണ് യുവാവ് വ്യാജമായി നിര്‍മിച്ച് വില്‍പ്പന നടത്തിയത്. കേസായതോടെ 23കാരൻ വിദേശത്തേക്ക് മുങ്ങി. സുല്‍ത്താന്‍ബത്തേരി പള്ളിക്കണ്ടി കായാടന്‍ വീട്ടില്‍ മുഹമ്മദ് യാസിന്‍ (23) നെയാണ് തലപ്പുഴ പൊലീസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്. 2024 സെപ്റ്റംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഐടിസി കമ്പനിയുടെ […]
Read more

ക്ഷേത്രത്തിൽ വിലക്ക് മോഷണം പോയ സംഭവ൦; പ്രതി പിടിയിൽ

ആലപ്പുഴ: ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. ആലപ്പുഴ ചന്ദനക്കാവിന് കിഴക്കുവശമുള്ള അണ്ണാവി ക്ഷേത്രത്തിലെ നിലവിളക്കുകൾ മോഷ്ടിച്ച കേസിൽ പഴവീട് ഹൗസിങ് കോളനി വാർഡിൽ പ്ലാംപറമ്പ് വീട്ടിൽ 63 വയസ്സുള്ള രമേഷ് കുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരനാണ് നിത്യവും ഉപയോഗിച്ചിരുന്ന നിലവിളക്കുകൾ കാണാതായതായി കണ്ടെത്തിയത്. തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ ഐഎസ്എച്ച് ഒ റെജിരാജ് വിഡിയെ വിവരം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.