സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ബിന്ദുവിനെ കൊലപ്പെടുത്തിയതായി സെബാസ്റ്റ്യന്റെ കുറ്റസമ്മതം

ആലപ്പുഴ: ചേർത്തല സ്വദേശിനി ബിന്ദു പത്മനാഭന്റെ കൊലപാതകത്തിൽ പ്രതിയായ സി.എം. സെബാസ്റ്റ്യൻ കുറ്റസമ്മതം നടത്തിയതായി ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. ബിന്ദുവിനെ താനാണ് കൊലപ്പെടുത്തിയതെന്ന് സെബാസ്റ്റ്യൻ നൽകിയ മൊഴി അടിസ്ഥാനമാക്കിയാണു കേസിൽ ഇയാളെ പ്രതിയാക്കി ചേർത്തത്. ജൈനമ്മ കൊലക്കേസിൽ റിമാൻഡിലായിരുന്ന സെബാസ്റ്റ്യനെ കഴിഞ്ഞ ദിവസം ജയിലിൽ എത്തിച്ചാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ബിന്ദു കൊലക്കേസിലെ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കാൻ പോലീസ് ഒരുങ്ങുകയാണ്. കോയമ്പത്തൂർ, കുടക്, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ സെബാസ്റ്റ്യനും ബിന്ദുവും ചേർന്ന് യാത്ര […]
Read more

യുവതിയ്ക്ക് കുത്തി പരിക്കേൽപ്പിച്ചു; ആക്രമിച്ചത് കൊച്ചി ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി

തൃശൂർ: കൊച്ചി ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി മാർട്ടിൻ ജോസഫ് തൃശൂരിൽ യുവതിയെ കുത്തി പരുക്കേൽപ്പിച്ചു. അടാട്ടുള്ള സ്വകാര്യ ഫ്ലാറ്റിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മുളങ്കുന്നത്തുകാവ് സ്വദേശിനി ശർമിളക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ശാർമിളയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ഒരുമിച്ചായിരുന്നു താമസം. അഭിപ്രായ വ്യത്യാസത്തെ തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അക്രമത്തിന് ശേഷം ഒളിവിൽ പോയ മാർട്ടിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കോഴിക്കോട് ഭാഗത്തേക്ക് കടന്നതായാണ് വിവരം. കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ […]
Read more

തെന്നല സ്വദേശിയിൽ നിന്ന് 2 കോടി തട്ടിയ കേസ്: നാലാം പ്രതി പിടിയില്‍

മലപ്പുറം: തെന്നല സ്വദേശിയെ ആക്രമിച്ച് രണ്ടു കോടിയോളം രൂപ കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയിൽ. നേരിട്ട് പങ്കാളിയായ നാലാം പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ ഡാനി അയ്യൂബ് ആണ് പൊലീസ് പിടിയിലായത്. ഇതോടെ പണം തട്ടിപ്പറിക്കാന്‍ വാഹനത്തിലെത്തിയ നാലുപേരും പൊലീസിന്റെ പിടിയിലായി. സംഭവം ആസൂത്രണം ചെയ്ത വിദേശത്തുള്ള തലക്കാട് സ്വദേശി പോത്തഞ്ചേരി ഷാജഹാന്‍ (35), കുരിയാട് സ്വദേശി ഏറിയാടന്‍ സാദിഖ് അലി (35) എന്നീ രണ്ടുപേരെയാണ് ഇനി പിടികൂടാനുള്ളത്. കഴിഞ്ഞദിവസം താനൂര്‍ പൊലീസ് പിടികൂടിയ താനൂര്‍ ചിരാന്‍ കടപ്പുറം […]
Read more

പോത്തൻകോട് കെഎസ്ആർടിസി സ്റ്റാൻഡിൽ സംഘർഷം: പ്ലസ്ടുക്കാരന് കുത്തേറ്റു

തിരുവനന്തപുരം: പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ പ്ലസ്ടു വിദ്യാർത്ഥിക്ക് കുത്തേറ്റു. മുഖത്തും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലും കുത്തേറ്റ വിദ്യാർത്ഥിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമല്ല. കുത്തേറ്റത് തുണ്ടത്തിൽ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ വർഷം പ്ലസ്ടു പാസ്സായ വിദ്യാർത്ഥികളാണ് ആക്രമണം നടത്തിയത്. ഇതിനു മുന്‍പ് ഇന്നലെ വൈകുന്നേരവും വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. തർക്കം പരിഹരിക്കാൻ എത്തിയ പോലീസ്, ബന്ധപ്പെട്ട വിദ്യാർത്ഥികളെ പിടികൂടി രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിട്ടയച്ചിരുന്നു. […]
Read more

ബസ് സ്റ്റാൻഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ബെംഗളൂരു: വിവാഹം കഴിഞ്ഞ് വെറും മൂന്ന് മാസം, ഭർത്താവ് തന്റെ 28 വയസ്സുള്ള ഭാര്യയെ മകളുടെ കണ്ണിനു മുന്നിൽ ബസ് സ്റ്റാൻഡിൽ കുത്തിക്കൊലപ്പെടുത്തി. 35 വയസ്സുള്ള ക്യാബ് ഡ്രൈവർ ലോഹിതാശ്വയാണ് കൊലപാതകത്തിന് പിന്നിൽ. കൊലപാതക സമയത്ത് 12 വയസ്സുള്ള മകളും സമീപം ഉണ്ടായിരുന്നു. നെഞ്ചിലും വയറ്റിലും നിരവധി തവണ കുത്തേറ്റതിന്റെ ഫലമായി സംഭവം സ്ഥലത്തുതന്നെ മരണം സംഭവിച്ചു. പ്രദേശത്തെ ആളുകൾ പ്രതിയെ തടയാൻ ശ്രമിച്ചെങ്കിലും, ലോഹിതാശ്വ കത്തി കാട്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടു. രേഖയും ലോഹിതാശ്വയും സുഹൃത്തുക്കളായി പരിചയപ്പെട്ട […]
Read more

ബിന്ദു കൊലക്കേസ്: ഇടപാടുകാരൻ സെബാസ്റ്റ്യൻ അറസ്റ്റ്

ആലപ്പുഴ: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ കൊല്ലപ്പെട്ട കേസിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ സി.എം. സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ച് നീക്കം. നിലവിൽ ജയ്‌നമ്മ കൊലക്കേസിൽ റിമാൻഡിലാണ് സെബാസ്റ്റ്യൻ. ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്ന അവകാശവാദമുള്ള ശബ്ദരേഖയാണ് ഇപ്പോഴത്തെ അന്വേഷണത്തിന് പുതിയ വഴിതുറക്കിയത്. ‘സോഡാ’ പൊന്നപ്പൻ എന്ന ദല്ലാളൻ അയൽവാസിയായ ശശികലയോടാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. നാല് വർഷം മുൻപുള്ള ഈ സംഭാഷണത്തിന്റെ ശബ്ദരേഖ ക്രൈംബ്രാഞ്ച് പരിശോധിച്ചതിനെ […]
Read more

സ്‌കൂട്ടറിൽ കറങ്ങി നടന്ന് മദ്യവിൽപന നടത്തിയ 43 കാരൻ എക്സൈസ് പിടിയിൽ

തിരുവനന്തപുരം: സ്‌കൂട്ടറിൽ കറങ്ങി നടന്ന് മദ്യവിൽപന നടത്തിയ യുവാവ് എക്സൈസ് പിടിയിൽ. ചെറിയകൊണ്ണി രാജേഷ് ഭവനിൽ രാജേഷ് (43) എന്നയാളെയാണ് എക്സൈസ് പിടികൂടിയത്. ആര്യനാട് എക്സൈസ് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ അജയകുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിൽ അരുവിക്കര ചെറിയകൊണ്ണി കടമ്പനാടിനടുത്ത് വച്ച് രാജേഷ് സഞ്ചരിച്ച വാഹനത്തിൽ നിന്നും വിദേശ മദ്യം കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ തിരച്ചിൽ നടത്തി ഡ്രൈ ഡേയിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 30 കുപ്പി ബിയർ പിടിച്ചെടുക്കുകയും ചെയ്തു. ആകെ 22 […]
Read more

സൗദി പൗരനുമായി വാക്കുതർക്കം; ദമ്മാമിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു

ദമ്മാം: തിരുവനന്തപുരം ആറാലുംമൂട് സ്വദേശിയായ അഖിൽ അശോക് കുമാർ ദമ്മാമിൽ വാക്കുതർക്കത്തിനിടെ കൊല്ലപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച ബാദിയ മേഖലയിൽ സൗദി പൗരനുമായുണ്ടായ തർക്കമാണ് ദാരുണ കൊലയിലേക്ക് കൈമാറിയത്. സംഭവത്തെക്കുറിച്ച് അറിയിച്ചിരിക്കുന്നത് സംഘർഷത്തിനിടെ സമീപത്തുണ്ടായിരുന്ന സുഡാനി പൗരനാണ്. ഇയാളുടെ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഒരു സൗദി പൗരനാണ് എന്നാണ് റിപ്പോർട്ടുകൾ.ദമ്മാമിന് സമീപം ഖത്തീഫിൽ എ.സി ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന അഖിലിന്റെ ഭാര്യയും മാതാപിതാക്കളും ഒപ്പം ദമ്മാമിലുണ്ടായിരുന്നുവെങ്കിലും ഏതാനും […]
Read more

കൊട്ടക് മഹീന്ദ്രയുടെ വ്യാജ ആപ്പിൽ വമ്പൻ തട്ടിപ്പ്; കർണാടക സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയിൽ ഓൺലൈൻ ട്രേഡിങ് വഴി പണം തട്ടിയ കർണാടക സ്വദേശി അറസ്റ്റിൽ. 9 ലക്ഷത്തി നാല്പതിനായിരം രൂപയാണ് പ്രതി തട്ടിയെടുത്തത്. കർണാടക സ്വദേശിയായ പ്രകാശ് ഇരപ്പയെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം കുളത്തൂർ ആറ്റിപ്ര സ്വദേശിയായ ജയിംസ് സുകുമാരനിൽ നിന്നാണ് പണം തട്ടിയത്. 2024ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പേരിൽ വ്യാജ ആപ്പ് രൂപീകരിച്ച് ആയിരുന്നു തട്ടിപ്പ് നടത്തിയത്. ദില്ലി, കർണാടക എന്നിവിടങ്ങളിലെ രണ്ട് അക്കൗണ്ടുകൾ വഴിയാണ് […]
Read more

അനാഥനാണ്, ആരുമില്ലെന്ന് ഡേറ്റിംഗ് ആപ്പിലെ യുവതിയോട്; ഗർഭിണിയാക്കി യുവാവ് മുങ്ങി

തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റിലായ യുവാവ് യുവതിയെ പരിചയപ്പെട്ടത് ഡേറ്റിംഗ് ആപ്പ് വഴി. വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചാണ് യുവതിയുമായി പരിചയം സ്ഥാപിച്ചത്. എറണാകുളം കൂത്താട്ടുകുളം പലകുഴ വില്ലേജില്‍ താമസിക്കുന്ന കൂത്താട്ടുകുളം സ്വദേശി അഖില്‍(24) ആണ് പൊലീസിന്റെ പിടിയിലായത്. താന്‍ അനാഥനാണെന്നും ബന്ധുക്കളായി ആരുമില്ലെന്നും പറഞ്ഞാണ് യുവതിയുമായി പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ചത്. യുവതി ഗര്‍ഭിണിയായതോടെ അഖില്‍ മുങ്ങുകയായിരുന്നു. ഇതോടെയാണ് യുവതി താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന് മനസിലാക്കിയത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.