സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

നായ്ക്കുഞ്ഞിനെ വാങ്ങാൻ പണം നൽകിയില്ല; ഛത്തീസ്ഗഡിൽ വൃദ്ധ മാതാവിനെ കൊന്ന് മകൻ

ഛത്തീസ്​ഗഢ്: ഛത്തീസ്ഗഡിലെ റായ്പുരിൽ അമ്മയെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി മകൻ. നായ്ക്കുഞ്ഞിനെ വാങ്ങാൻ 200 രൂപ നൽകിയല്ലെന്നാരോപിച്ചാണ് അതിദാരൂണമായ കൊലപാതകം നടന്നത്. സംഭവത്തിൽ 45കാരനായ പ്രദീപ് ദേവഗണിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഗണേഷ് ദേവിയെന്നാണ് അമ്മയുടെ പേര്. അതേസമയം ആക്രമണത്തിൽ പരിക്കേറ്റ പ്രദീപിന്‍റെ ഭാര്യ രാമേശ്വരി ചികിത്സയില്‍ തുടരുകയാണ്. അപകടനില തരണം ചെയ്തെന്നാണ് വിവരം. പ്രദീപിന്റെ മകനാണ് കൊലപാതകം നേരിട്ട് കണ്ടത്. കൊലപാതക സമയം പ്രദീപിനെ തള്ളിമാറ്റി വീട്ടില്‍ നിന്നിറങ്ങിയോടി അയല്‍ക്കാരോട് കുട്ടി വിവരം […]
Read more

‘ഒരുമിച്ച് ജീവിക്കാൻ തടസ്സം’ യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

ബറേലി: യുവാവിനെ വിഷം കൊടുത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. യുവാവിന്റെ ഭാര്യ രേഖയെയും കാമുകന്‍ പിന്റുവിനേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത് . ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയാക്കി വരുത്തി തീര്‍ക്കാന്‍ മൃതദേഹം ഇരുവരും ചേർന്ന് കെട്ടിത്തൂക്കിയിരുന്നു .തുടർന്ന് ഭാര്യ രേഖ അകത്ത് നിന്ന് വാതില്‍ കുറ്റിയിട്ട് അലറി കരയുകയും തുടര്‍ന്ന് അയല്‍ക്കാരെത്തി, ജനലിലൂടെ നോക്കിയപ്പോള്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ യുവാവ് തടസ്സമാകുമെന്നതിനാലാണ് […]
Read more

പാലക്കാട് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു

പാലക്കാട്: ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു. കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കണ്ണമംഗലം സ്വദേശി ഷണ്മുഖനാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഷണ്മുഖന്റെ അമ്പലപ്പാറയിലെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം. രാംദാസും ഷണ്മുഖനും മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.മോഷണം അടക്കം വിവിധ കേസുകളിൽ പ്രതികളാണ് ഇരുവരും. സംഭവസമയം വീട്ടിൽ മറ്റാരുമില്ലായിരുന്നതിനാൽ വിശദമായ അന്വേഷണം നടക്കുകയാണ്. രാമദാസിന്റെ ഇരുകാലുകൾക്കുമാണ് വെട്ടേറ്റത്. ശബ്ദം കേട്ട് ഓടിയെത്തിയവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

കഞ്ചാവ് വിൽപ്പന പോലീസിൽ അറിയിച്ചു; ലഹരി സംഘം യുവാക്കളെ വെട്ടിപരിക്കേൽപ്പിച്ചു

തിരുവനതപുരം: പോത്തൻകോട് കഞ്ചാവ് വിൽപ്പന പോലീസിൽ അറിയിച്ച യുവാക്കൾക്ക് നേരെ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. സഹോദരങ്ങളായ രതീഷ്, രജനീഷ് എന്നിവരാണ് ആക്രമത്തിനിയായത്. ഇന്നലെ വൈകിട്ടോടെയാണ് എട്ടംഗ സംഘം കാട്ടായിക്കോണം അരിയോട്ടുകോണത്താണ് വെച്ച് ആക്രമിച്ചത്. വീടിനടുത്ത് രതീഷും രജനീഷും നടത്തുന്ന പശു ഫാമിന്റെ സമീപത്ത് ലഹരി ഉപയോഗവും വില്‍പനയും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വിവരം പോത്തന്‍കോട് പോലീസില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകിട്ട് രജനീഷിനെ ലഹരി സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചു. ഇക്കാര്യം പോലീസിൽ അറിയിച്ചിരുന്നു. ശേഷം […]
Read more

‘ജിം സന്തോഷിനെ കൊലപ്പെടുത്തിയത് പങ്കജിന്റെ നിർദ്ദേശ പ്രകാരം’; മൊഴി നൽകി അലുവ അതുൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ ജിം സന്തോഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സുപ്രധാന മൊഴിയുമായി പ്രതി അലുവ അതുൽ. ജിം സന്തോഷിനെ കൊലപ്പെടുത്തിയത് പങ്കജ് പറഞ്ഞിട്ടാണെന്നും പങ്കജിന് ഉണ്ടായിരുന്ന വ്യക്തിവിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് അലുവ അതുലിൻ്റെ വെളിപ്പെടുത്തൽ. വർഷങ്ങളായി പങ്കജും സന്തോഷും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളും കൈയ്യാങ്കളികളും എല്ലാം വിരോധത്തിന് കാരണമായി എന്നാണ് റിപ്പോർട്ട്. ഇതിനൊടുവിലാണ് സന്തോഷിനെ കൊലപ്പെടുത്താൻ പങ്കജ് തീരുമാനം എടുത്തതെന്നാണ് പ്രതികളുടെ മൊഴി. ഇന്നലെയാണ് വയനകം സംഘത്തിലെ പ്രധാനിയായ അലുവ അതുലിനെ കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.
Read more

ലഹരി ഉപയോഗത്തെക്കുറിച്ചു പരാതി പറഞ്ഞ വിദ്യാർത്ഥിക്ക് ക്രൂര മർദനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ആറം​ഗസംഘത്തിന്റെ മർദനം. പൂവച്ചൽ സ്വദേശി ഫഹദ് (18) നെയാണ് മർദിച്ചത്. സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ഫഹദ് അധികൃതരോട് പരാതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കാറിലെത്തിയ ആറംഗസംഘം ഫഹദിനെ മർദിച്ചത്. തുടർന്ന് ഫഹദിന്റെ കുടുംബം പോലീസിൽ പരാതി നൽകി. അജ്മൽ, ജിസം, സലാം, അൽത്താഫ്, തൗഫീഖ്, ആലിഫ് എന്നിവർക്കെതിരെ കാട്ടാക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

ചേർത്തല സ്വദേശി സുമിയുടെ മരണം കൊലപാതകം: ഭാർത്താവ് അറസ്റ്റിൽ

ആലപ്പുഴ: ചേർത്തല കടക്കരപ്പള്ളിയിലെ സുമിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സുമിയുടെ ഭർത്താവ് ഹരിദാസനാണ് കൊല നടത്തിയത്. ഇന്നലെ പുലർച്ചെയാണ് സുമി മരിച്ചത്. ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് നടന്ന പോസ്റ്റ്‌മോർട്ടത്തിൽ സുമിയുടെ കഴുത്തിലെ ചില പാടുകൾ ഡോക്ടർമാർക്ക് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഹരിദാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമ്പോഴാണ് കൊലപാതക വിവരം പുറത്ത് വന്നത്.
Read more

വിനീത കൊലക്കേസ്; പ്രതി രാജേന്ദ്രൻ കുറ്റക്കാരൻ,കേസ് ഈ മാസം 21ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: അമ്പലമുക്ക് വിനീത് കൊലക്കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം അഡി. സെഷൻസ് കോടതിയുടേതാണ് വിധി. പ്രോസിക്യൂഷന്റെ വാദം പൂർണമായും ശരിവെച്ച് കൊണ്ടാണ് വിധി. കേസ് ഈ മാസം 21ന് വീണ്ടും പരിഗണിക്കും. 2022 ഫെബ്രുവരി ആറിനായിരുന്നു പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരിയായിരുന്ന വിനീതയെ കുത്തി കൊലപ്പെടുത്തിയത്. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗർ സ്വദേശി രാജേന്ദ്രനാണ് കേസിലെ ഏക പ്രതി. വിനീതയുടെ കഴുത്തില്‍ കിടന്ന നാലരപവന്‍ തൂക്കമുളള സ്വര്‍ണമാല […]
Read more

വീട്ടിലെ പ്രസവം; അസ്മയുടെ പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍

മലപ്പുറം: ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തിന് പിന്നാലെ അസ്മ എന്ന യുവതി മരിച്ച സംഭവത്തില്‍ പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍. ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫാത്തിമയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് വിവരം. പ്രസവത്തിന് സഹായിച്ച മറ്റുളളവരെയും വൈകാതെ ചോദ്യംചെയ്യുമെന്നാണ് വിവരം. അതേസമയം യുവതിയുടെ ഭര്‍ത്താവ് ആലപ്പുഴ വണ്ടാനം സ്വദേശിയും മതപ്രഭാഷകനുമായ സിറാജുദ്ദീനെ തിങ്കളാഴ്ച്ച പ്രസവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇയാള്‍ക്കെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയത്.
Read more

മദ്യപിക്കാൻ പണം നൽകിയില്ല, പിതാവ് ഉറങ്ങി കിടന്ന മകനെ വെട്ടിപരിക്കേൽപ്പിച്ചു

കൊല്ലം: പരവൂരിൽ മദ്യലഹരിയിലെത്തിയ പിതാവ് മകനെ വെട്ടി പരിക്കേൽപ്പിച്ചു. കുറുമണ്ഡൽ സ്വദേശി രാജേഷാണ് മകനായ അഭിലാഷിനെ വെട്ടി പരിക്കേൽപ്പിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. രാജേഷിനെ പരവൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മദ്യപിക്കാൻ മകൻ പണം നല്കാത്തതിന്റെ വൈരാഗ്യത്തിൽ ഉറങ്ങി കിടന്ന മകനെ രാജേഷ് മദ്യ ലഹരിയിലെത്തി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.