Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പുതുചരിത്രം കുറിച്ച് ‘സ്‌പൈഡർമാൻ; ബ്രാൻഡ് ന്യൂ ഡേ’ ട്രെയിലർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗോളതലത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ‘സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’ ചിത്രത്തിന്റെ ട്രെയിലർ. പുറത്തിറങ്ങി ആദ്യ 24 മണിക്കൂറിനുള്ളിൽ ട്രെയിലർ കണ്ടത് 71.8 കോടി കാഴ്ച്ചക്കാർ . സോണി പിക്ചേഴ്സാണ് ട്രെയിലർ പുറത്തിറക്കിയത്. ഇതോടു കൂടി സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിലർ ലോഞ്ച് എന്ന ബഹുമതിയും ഈ ചിത്രത്തിൻറെ പേരിലായി .പല വമ്പൻ ചിത്രങ്ങളും നേടിയ റെക്കോർഡുകളെ തകർത്തുകൊണ്ടാണ് സ്പൈഡർമാന്റെ ഈ കുതിപ്പ്. ‘ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ’ എന്ന ചിത്രം ഒരു ദിവസം കൊണ്ട് നേടിയ 365 മില്യൺ കാഴ്‌ചകളുടെ റെക്കോർഡാണ് ബ്രാൻഡ് ന്യൂ ഡേ തിരുത്തിയത് . റിലീസ് ചെയ്തതിനു ശേഷം വെറും എട്ട് മണിക്കൂറിനുള്ളിൽ തന്നെ ട്രെയിലർ 373 ദശലക്ഷം വ്യൂസ് പിന്നിട്ടിരുന്നു .

‘സ്പൈഡർമാൻ: നോ വേ ഹോം’ എന്ന ചിത്രത്തിലെ സംഭവങ്ങൾക്ക് നാല് വർഷങ്ങൾക്ക് ശേഷമുള്ള കഥയാണ് ചിത്രം പറയുന്നത്. നഗരം തിരിച്ചറിയാത്ത ഒരു സ്പൈഡർമാനായി പ്രവർത്തിക്കുമ്പോൾ പീറ്റർ നേരിടുന്ന മാനസിക സമ്മർദ്ദങ്ങളും ശാരീരികമായ മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ടോം ഹോളണ്ട് വീണ്ടും സ്പൈഡർമാനായി എത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് എത്തുന്നത്. സെൻഡയ, സാഡി സിങ്ക്, ജേക്കബ് ബറ്റലോൺ, ജോൺ ബെർന്താൾ, മാർക്ക് റഫലോ തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തുന്നു. ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ സംവിധാനം ചെയ്യുന്നത് .

ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷൻ ആയ 1.9 ബില്യൺ ഡോളർ നേടിയ ‘നോ വേ ഹോമിന്’ ശേഷം എത്തുന്ന ചിത്രം വലിയ പ്രതീക്ഷകളാണ് ആരാധകർക്കും നല്കികൊണ്ടിരിക്കുന്നത് .ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 2026 ജൂലൈ 31-ന് ചിത്രം പ്രദർശനത്തിനെത്തും .

Recent News

Advertisement
WhiteswanTV Footer