Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ശബരിമല സ്വര്‍ണക്കൊള്ള; ശാസ്ത്രീയ പരിശോധനാ ഫലം പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ശാസ്ത്രീയ പരിശോധന ഫലങ്ങൾ സുപ്രധാന കണ്ടെത്തലുകൾ പുറത്ത്. ദ്വാരപാളികളിലും കട്ടിളപ്പാളിയിലെയും സ്വർണം വേർതിരിച്ച ശേഷം, കുറച്ചുകൂടിയ അളവിൽ മാത്രം പാളികളിൽ വീണ്ടും സ്വർണം പൂശി തിരികെ സ്ഥാപിച്ചെന്ന് എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂരിഭാഗം സ്വർണ്ണവും കൊള്ളയടിക്കപ്പെട്ടതായിയാണ് എന്‍എസ്ഐടിയുടെ നിഗമനം. എന്നാൽ പിഎസ് പ്രശാന്തിന്റെ ഭരണസമിതി കഴിഞ്ഞ വർഷം അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ പാളികളിൽ നിന്നുള്ള സ്വർണം മുഴുവനായി നഷ്ടമായിട്ടില്ലെന്നും പരിശോധന ഫലങ്ങളിൽ വ്യക്തമാക്കുന്നു. ശബരിമലയിലെ ദ്വാരപാലക പാളികളും കട്ടിളപ്പാളികളും ഉൾപ്പെടെ […]
Read more

മാസപ്പടി കേസ്; വിശദമായ ചോദ്യാവലി തയ്യാറാക്കി ഇഡി

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണയെ ഇഡി ചോദ്യം ചെയ്യും. സിഎംആര്‍എല്ലില്‍ നിന്നുള്ള 2.78 കോടി രൂപ എങ്ങനെ വിനിയോഗിച്ചതെന്ന് വ്യക്തത വരുത്താനാണ് ഇ ഡി ചോദ്യാവലി തയ്യാറാക്കിയത്. വീണയെ ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ സിഎംആര്‍എല്‍ ഉദ്യോഗസ്ഥർ നൽകിയ മൊഴികളെ അടിസ്ഥാനമാക്കിയാണ് ഇ ഡി ചോദ്യം ചെയ്യലിന് തയ്യാറെടുക്കുന്നത്. എസ്‌എഫ്‌ഐഒ കണ്ടെത്തിയതനുസരിച്ച്, ഇല്ലാത്ത സേവനത്തിന് എക്‌സാലോജിക് കൈപ്പറ്റിയ തുകയ്ക്ക് മറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച് വൻതാത്പര്യമുണ്ടെന്ന് പറയുന്നു. പണം ഉപയോഗിച്ച് സ്വത്തുക്കൾ സമ്പാദിച്ചെങ്കിൽ അത് […]
Read more

രക്ഷാപ്രവർത്തന കേസ്; മുന്‍കൂര്‍ ജാമ്യം തിരിച്ചടിയായി കാണുന്നില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദ്ദനക്കേസിൽ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം അനുവദിച്ച കോടതി നടപടിയെ സർക്കാർ തിരിച്ചടിയായി കാണുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കോടതി ഉത്തരവ് വിശദമായി പരിശോധിച്ച ശേഷം അപ്പീൽ നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ അഡ്വക്കേറ്റ് ജനറലുമായും ഡിജിപിയുമായും ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി പ്രതികളായ അഞ്ചുപേർക്കും മുൻകൂർ ജാമ്യം അനുവദിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരായ […]
Read more

തടവുകാർ കൂടുന്നു, ഒരു സെൻട്രൽ ജയിൽ കൂടി വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തില്‍ തടവുപുള്ളികളുടെ എണ്ണം കൂടുകയാണെന്നും സംസ്ഥാനത്ത് ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജയിലിലെ സൗകര്യങ്ങള്‍ കുറവാണെന്നും ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ആലോചിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ജയില്‍ ആസ്ഥാനത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. സമഗ്രമായ ജയില്‍ പരിഷ്‌കരണത്തിന് സര്‍ക്കാര്‍ നടപടികള്‍ ആരംഭിക്കും. തടവുപുള്ളികളെ നല്ല മാര്‍ഗത്തിലേക്ക് നയിക്കുന്ന തെറ്റുതിരുത്തല്‍ കേന്ദ്രങ്ങളായാണ് കേരളത്തിലെ ജയിലുകള്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ ജയിലുകളിലും വിഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം നടപ്പാക്കി ആധുനികവത്കരണം […]
Read more

ശീതളപാനീയത്തിൽ മദ്യം കലർത്തി യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തു; 10 പേർ അറസ്റ്റിൽ

തെലങ്കാന: കർണാടകയിലെ ദാവൺഗരെയിലെ യലോദഹള്ളിയിൽ 41കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 10 പേർ അറസ്റ്റിൽ. യുവതിയെ ബോധരഹിതമാക്കിയതിന് ശേഷമാണ് ക്രൂരത നടന്നത്. യുവതിക്ക് ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകിയിരുന്നു. ഭർത്താവിനോട് പിണങ്ങി വീടു വിട്ടിറങ്ങിയ നാൽപത്തിയൊന്നുകാരിയാണ് ദാവൺഗെരയിലെ യലോദഹള്ളിയിൽ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായത്. മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പ്രതികൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. കരയുകയായിരുന്ന യുവതിയെ ആശ്വസിപ്പിച്ച് വീട്ടിലെത്തിക്കാമെന്നേറ്റ സംഘത്തിലെ രണ്ടുപേർ യുവതിക്ക് കുടിക്കാൻ ശീതളപാനീയം നൽകിയിരുന്നു. മദ്യം കലർത്തിയ പാനീയമാണ് ഇരുവരും […]
Read more

ബിരിയാണിയിൽ ചത്ത പ്രാണി; 10,000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കോടതി

പുതുച്ചേരി: ബിരിയാണിയിൽ ചത്ത പ്രാണിയെ കണ്ടെത്തിയ സംഭവത്തിൽ റസ്റ്ററന്റിന് ഉപഭോക്തൃ കോടതി പിഴയും അപൂർവ ശിക്ഷയും വിധിച്ചു. പരാതിക്കാരന് 10,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കേസ് നടത്തിപ്പ് ചെലവും റസ്റ്ററന്റ് നൽകണമെന്ന് പുതുച്ചേരി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. കൂടാതെ അഞ്ച് ആഴ്ചകളിൽ ഓരോ ആഴ്ചയും രണ്ട് പ്ലേറ്റ് ഹൈദരാബാദി ചിക്കൻ ബിരിയാണി (ആകെ 10 പ്ലേറ്റ്) പരാതിക്കാരന് സൗജന്യമായി നൽകണമെന്നും നിർദേശിച്ചു. പുതുച്ചേരിയിലെ ബിരിയാണി ആൻഡ് കോ റസ്റ്ററന്റിനെതിരെയാണ് കോടതിയുടെ നടപടി. […]
Read more

കരിപ്പൂർ സ്വർണം പൊട്ടിക്കൽ: അന്വേഷണം ഊർജിതമാക്കി പൊലീസ്

മലപ്പുറം: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കൽ കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. അറസ്റ്റിനിടെ ഓടി രക്ഷപ്പെട്ട മൂന്ന് പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. കേസിൽ വട്ടപ്പൊയിൽ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായതോടെ സിപിഐഎമ്മും പ്രതിരോധത്തിലായിട്ടുണ്ട്. അതേസമയം, മഞ്ചേരി ആനക്കയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിലും സ്വർണം പൊട്ടിക്കൽ സംഘമാണെന്ന് പൊലീസ് സംശയിക്കുന്നു. ഈ കേസിലും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം 13 പേരെയാണ് പൊലീസ് പിടികൂടിയത്. ഇവരിൽ ഒൻപത് പേർ കണ്ണൂർ സ്വദേശികളാണ്. അതിൽ […]
Read more

അസമിൽ 18 കാരിയെ തട്ടിക്കൊണ്ടുപോയി; കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുള്ളിൽ

ദിബ്രുഗഢ്: അസമിൽ പ്രഭാത നടത്തത്തിനിടെ തട്ടികൊണ്ടുപോയ 18 കാരിയായ പെൺകുട്ടിയെ റെയിൽവേ സ്റ്റേഷനിലെ ചാക്കിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യുവതി നടക്കാൻ ഇറങ്ങിയപ്പോൾ അജ്ഞാതരായ പ്രതികൾ ബലമായി വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. ദിബ്രുഗഢ് ജില്ലയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ ഉടൻ തന്നെ പൊലീസ് ഓഫീസിൽ വിവരം അറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിൽ ടിൻസുകിയ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ സംശയാസ്പദമായ ഒരു ബാഗ് കണ്ടെത്തി. പ്ലാറ്റ്‌ഫോമിൽ അസാധാരണമായ നിലയിൽ കാണപ്പെട്ട ബാഗ് യാത്രക്കാരൻ […]
Read more

സ്വർണ്ണക്കൊള്ള കേസ്; സാമ്പിളുകൾ ശേഖരിക്കാൻ ഹൈക്കോടതി അനുമതി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രഭാമണ്ഡലം, വാതിൽ, മുകൾ ഭാഗം എന്നിവയിലെ പാളികൾ ഇളക്കി സാമ്പിളുകൾ ശേഖരിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി അനുമതി നൽകി. കേസിന്റെ അന്വേഷണത്തിൽ നിർണ്ണായകമായ ഘട്ടമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. ശേഖരിക്കുന്ന സാമ്പിളുകളുടെ ലാബ് പരിശോധനാഫലങ്ങൾ കവർച്ചയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ സഹായിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. 2019-ൽ സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിൽ, യഥാർത്ഥ പാളികളിൽ പൊതിഞ്ഞിരുന്ന സ്വർണം ‘സ്ട്രിപ്പിങ് സാൾട്ട്’ എന്ന പ്രത്യേക ഉപ്പ് ഉപയോഗിച്ച് വേർതിരിച്ചെടുത്തുവെന്നാണ് കണ്ടെത്തൽ. ഈ സാമ്പിൾ ഇതിനകം […]
Read more

സിഐയെ ഭീഷണിപ്പെടുത്തിയ സംഭവം: അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കും

കൊച്ചി: കോതമംഗലം സി.ഐയെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് നീക്കം. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. സി.ഐയെ ഭീഷണിപ്പെടുത്തിയതിന് അർജുൻ ആയങ്കിക്കെതിരെ ഐടി ആക്ട് പ്രകാരം കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയ കേസിൽ അർജുൻ ആയങ്കി ഉൾപ്പെടെ ആറുപേരെ കഴിഞ്ഞ മാസം കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് അർജുൻ സമൂഹമാധ്യമത്തിലൂടെ സി.ഐക്കെതിരെ പോസ്റ്റ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix