Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി; 5 പേർ അറസ്റ്റിൽ

കൊച്ചി: ഭർത്താവുമായുള്ള സാമ്പത്തിക തർക്കത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കാർ മോഷ്ടിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. വേങ്ങൂർ അരുവപ്പാറ ഈട്ടുങ്കൽ പടി വീട്ടിൽ വിജയൻ (68), പ്ലാച്ചേരി വീട്ടിൽ അലൻ (26), മഞ്ഞാക്കൽ വീട്ടിൽ രാജൻ (61), മേക്കപ്പാല മാലിക്കുടി വീട്ടിൽ ബേസിൽ ജോർജ് (30), കോട്ടപ്പടി പ്ലാമുട്ടി മാലിയിൽ വീട്ടിൽ ആഷിൽ (25) എന്നിവരാണ് അറസ്റ്റിലായത്. മുവാറ്റുപുഴ ഈസ്റ്റ് മാറാടി ഭാഗത്തെ വീട്ടിലാണ് സംഭവം നടന്നത്. ഈ […]
Read more

കാഫിർ സ്ക്രീൻഷോട്ട് കേസ്; 3 പേർക്ക് കൂടി നോട്ടീസ്

കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർക്ക് കൂടി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകി. റിബേഷ് രാമകൃഷ്ണൻ, മനേഷ്, അതുൽ എന്നിവർക്കാണ് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്. വ്യാജ സ്ക്രീൻഷോട്ട് ആദ്യമായി ഷെയർ ചെയ്തവരെയും പിന്നീട് പ്രചരിപ്പിച്ചവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. നോട്ടീസ് ലഭിച്ചവർ വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ പേജുകളിലും സന്ദേശം പങ്കുവെച്ചവരാണെന്നാണ് സൂചന. […]
Read more

തിരുവന്തപുരത്തെ 17-കാരന്റെ കൊലപാതകം; പിന്നിൽ ഒരുവർഷമായുള്ള പക

തിരുവനന്തപുരം: വെടിവച്ചാം കൊവിലിലെ 17-കാരൻ ശിവസൂര്യയുടെ കൊലപാതകത്തിന് പിന്നിൽ പ്രദേശത്തെ ടര്‍ഫിലുണ്ടായ തര്‍ക്കമെന്ന് പൊലീസ്. ഒരു വര്‍ഷം മുന്‍പ് ഫുട്‌ബോള്‍ കളിക്കിടെ രണ്ട് സംഘം തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അന്ന് ഇരുകൂട്ടരും തമ്മില്‍ സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു. പക്ഷേ, ഇരു സംഘങ്ങളും പക വെച്ചുപുലര്‍ത്തിയിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം എതിര്‍ സംഘത്തിലെ ഒരാളെ ശിവസൂര്യ തുറിച്ചു നോക്കിയത് പ്രകോപനമുണ്ടാക്കി. തുടര്‍ന്ന് സംഘമായി എത്തിയ അഞ്ച് ആളുകളാണ് യുവാവിനെ ആക്രമിച്ചത്. സംഭവത്തില്‍ മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന്‍റെ […]
Read more

ലോട്ടറി ക്ഷേമനിധി ബോർഡിൽ 15 കോടിയുടെ വൻ തട്ടിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ലോട്ടറി ക്ഷേമനിധി ബോർഡിൽ പാവപ്പെട്ട ലോട്ടറി വിൽപ്പനക്കാരുടെയും ഏജന്റുമാരുടെയും പെൻഷൻ തുകയുമായി ബന്ധപ്പെട്ട് നടന്ന വൻ സാമ്പത്തിക തട്ടിപ്പ് പുറത്ത്. ഏകദേശം 15 കോടിയോളം രൂപയുടെ തട്ടിപ്പാണ് ഓഡിറ്റിൽ കണ്ടെത്തിയത്. ലോട്ടറി ഏജന്റുമാരിൽ നിന്ന് പ്രതിമാസം 50 രൂപ വീതം പിരിച്ചും സർക്കാർ ഗ്രാന്റും ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡിലാണ് ഈ ക്രമക്കേട് നടന്നത്. 2014 മുതൽ 2020 വരെ നടന്ന തട്ടിപ്പിൽ ഏകദേശം 14.93 കോടി രൂപ അനധികൃതമായി മാറ്റിയതായി റിപ്പോർട്ടിൽ പറയുന്നു. […]
Read more

രാജസ്ഥാനിൽ പെൺകുട്ടികളെ കടത്താൻശ്രമം; അഞ്ച് പേർ അറസ്റ്റിൽ

ജയ്പൂര്‍: രാജസ്ഥാനില്‍ പെണ്‍കുട്ടികളെ കടത്താന്‍ ശ്രമിച്ച അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ടതെന്ന് കരുതുന്നവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരില്‍ നിന്നും 10 പെണ്‍കുട്ടികളെ രാജസ്ഥാന്‍ പൊലീസ് രക്ഷപ്പെടുത്തി. ജല്‍വാര്‍ ജില്ലയിലായിരുന്നു സംഭവം. രാംകന്യ ബായി, ഭിം ശങ്കര്‍ കഞ്ജാര്‍, അന്‍കുഷ് കഞ്ജാര്‍, രമേഷ് കഞ്ജാര്‍, സന്നി കഞ്ജാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്: മുഹമ്മദ് ഹനീഫ്, അന്‍വര്‍ ഷേയ്ഖ്, രാജേഷ് ദാബ്‌ലെ. ഇവര്‍ കര്‍ണാടക, ബിഹാര്‍, മുംബൈ […]
Read more

പോക്സോ കേസിൽ പ്രായം നിർണയിക്കാൻ എസ്‌എസ്എൽസി ബുക്ക് മതിയെന്ന് ഹൈക്കോടതി

കൊച്ചി: മഞ്ചേരി പോക്സോ കോടതിയിൽ 10 വർഷം തടവിന് ശിക്ഷിച്ച വിധി ഹൈക്കോടതി ശരിവെച്ചു. കുട്ടിയുടെ പ്രായം നിർണയിക്കുന്നതിന് എസ്‌എസ്എൽസി ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും മതിയായ രേഖകളാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. 41കാരനായ മലപ്പുറം സ്വദേശി നൃത്ത പഠനത്തിനെത്തിയ കുട്ടിയെ പീഡിപ്പിച്ചതാണ് കേസ്. ഗർഭിണിയായ പെൺകുട്ടി പിന്നീട് കുഞ്ഞിന് ജന്മം നൽകി. കേസിൽ കുട്ടിക്ക് 18 വയസ്സിന് താഴെയാണെന്ന് തെളിയിക്കാനുള്ള നടപടികളിലായിരുന്നു പ്രശ്നം. പ്രതി ഹൈക്കോടതിയിൽ ഹാജരാക്കിയ രേഖകൾ മതിയായ തെളിവല്ലെന്ന് വാദിച്ചിരുന്നു. എന്നാൽ […]
Read more

കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച കേസ്; മുഖ്യപ്രതി അക്ബര്‍ പിടിയില്‍

കൊച്ചി: കലൂരില്‍ രണ്ട് പെണ്‍കുട്ടികളെ ക്രൂരമായി ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബര്‍ പിടിയിലായി. പാലക്കാട് നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കൊച്ചിയിലെത്തിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. അക്ബറിനെതിരെ മുന്‍പും നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. പോക്‌സോ കേസിലുൾപ്പെടെ പ്രതിയായ ഇയാള്‍ നഗരത്തിലെ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട പ്രധാന കണ്ണിയാണെന്ന വിവരവും അന്വേഷണത്തില്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഡിസംബറില്‍ സെക്‌സ് റാക്കറ്റ് കേസിലും അക്ബര്‍ അറസ്റ്റിലായിരുന്നു. ഹോട്ടല്‍ നടത്തിപ്പിന്റെ മറവില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. […]
Read more

അമേരിക്കയിലെ ഒഹായോയിൽ ആഘോഷ പരിപാടിക്കിടെ വെടിവെപ്പ്

ഒഹായോ: അമേരിക്കയിലെ ടോളിഡോയിൽ നടന്ന പ്രശസ്തമായ ‘ഓൾഡ് വെസ്റ്റ് എൻഡ് ഫെസ്റ്റിവലിനിടെ’ വെടിവെപ്പിൽ എട്ടുപേർക്ക് പരിക്ക്. ശനിയാഴ്ച വൈകിട്ട് 5:37 ഓടെയാണ് അജ്ഞാതരായ അക്രമികൾ ജനക്കൂട്ടത്തിന് നേരെ വെടിയൊടിച്ചത്. എട്ടുപേരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. എല്ലാവരും അപകടനില തരണം ചെയ്തതായി ടോളിഡോ മേയർ വേഡ് കപ്‌സുകീവിച്ച് അറിയിച്ചു. വെടിവെപ്പിനിടയിൽ സ്ഥലത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ച് ആളുകൾ ചിതറിയോടി. ദുരന്ത ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം സംഗീത പരിപാടികളും ഭക്ഷണ വിപണികളും നടക്കുന്ന ഡെലോവെയർ അവന്യൂ, റോബിൻവുഡ് അവന്യൂ […]
Read more

തിരുവനന്തപുരത്ത് സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; പതിനേഴുകാരന്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ പതിനേഴുകാരൻ കൊല്ലപ്പെട്ടു. പെരിങ്ങമല സ്വദേശി ശിവസൂര്യയാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ അജിത്, കാർത്തിക് എന്നിവരെ നരുവാമൂട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുന്നമൂടാണ് സംഭവം നടന്നത്. രണ്ട് ബൈക്കുകളിലായി എത്തിയ സംഘം റോഡിന് സമീപം ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിനിടെ ശിവസൂര്യയെ സുഹൃത്തുക്കൾ പിടിച്ച് തള്ളുകയും റോഡിന് സമീപത്തെ തുണിക്കടയിലെ ചില്ലിലേക്ക് വീഴുകയുമായിരുന്നു. ചില്ല് പൊട്ടി ശിവസൂര്യയുടെ നെഞ്ചിൽ കയറി. പരിക്കേറ്റ ശിവസൂര്യയെ അജിത്തും കാർത്തിക്കും ചേർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമ്പോഴേക്കും […]
Read more

മാസപ്പടി കേസ്; കൂടുതൽ തെളിവുകൾ തേടി കോടതിയെ സമീപിച്ച് ഇഡി

കൊച്ചി: മാസപ്പടി കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി കോടതിയെ സമീപിച്ച് ഇഡി. എറണാകുളം പിഎംഎൽഎ കോടതിയിൽ നൽകിയ ഹർജിയിലൂടെ എസ്‌എഫ്‌ഐഒ (SFIO) കസ്റ്റഡിയിലുള്ള 134 രേഖകൾ ആവശ്യപ്പെട്ടിരിക്കുകയാണ്. വീണ തൈക്കണ്ടിയും സിഎംആർഎൽ കമ്പനിയും തമ്മിൽ 2016-ൽ നടത്തിയ കരാർ, എക്സാലോജിക്-സിഎംആർഎൽ തമ്മിലുള്ള 2017-ലെ കരാർ, എക്സാലോജിക്കിന്റെ സാമ്പത്തിക രേഖകൾ, വീണയുടെ ആദായനികുതി റിട്ടേൺ വിവരങ്ങൾ, വായ്പാ വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള രേഖകളാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. വീണ തൈക്കണ്ടിയേയും സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയേയും ചോദ്യം ചെയ്യുന്നതിനുമുമ്പ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix