Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ഹസീന കൊലക്കേസ്; കടന്നുകളഞ്ഞ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: മണ്ണന്തല ഹസീന കൊലക്കേസിലെ പ്രതിയായ ഭർത്താവ് സുരേഷിനെ തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയാണ് സുരേഷ് മക്കളുടെ മുന്നിൽ ഹസീനയെ കൊലപ്പെടുത്തിയ ശേഷം കാറിൽ കടന്നുകളഞ്ഞത്. സംഭവത്തിന് ശേഷം പൊലീസ് നഗരത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. വൈകുന്നേരം കിള്ളിപ്പാലത്ത് ഉപേക്ഷിച്ച നിലയിൽ ഇയാളുടെ ഫോൺ കണ്ടെത്തി, സിസിടിവി പരിശോധനയിൽ കാർ കരമന വഴി കടന്നുപോയതായും വിവരം ലഭിച്ചു. സുരേഷുമായി പിണങ്ങിയ ഹസീന ചൊവ്വാഴ്ച വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. […]
Read more

മദ്യലോറിയുടെ പരാക്രമം; പൊലീസ് വാഹനം ഉൾപ്പെടെ നിരവധി വാഹനങ്ങൾ തകർന്നു

മലപ്പുറം: പെരിന്തൽമണ്ണ ബിവറേജസ് ഗോഡൗണിൽ മദ്യവുമായി എത്തിയ ലോറി മതിലും ഗേറ്റും ഇടിച്ചുതകർത്തതും തുടർന്ന് നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തിയതുമായ സംഭവത്തിൽ ഡ്രൈവറെ മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് മാനന്തവാടി വിമല നഗർ സ്വദേശി പൊന്നാട്ടിൽ ഡോണിഷ് (38) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. ഗോവയിൽ നിന്ന് മദ്യലോഡുമായി എത്തിയ ലോറി, ഗോഡൗണിൽ വാഹനങ്ങൾ ക്യൂ പാലിക്കണമെന്ന നിർദേശം അംഗീകരിക്കാതെയാണ് മതിലും ഗേറ്റും ഇടിച്ചുതകർത്തതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ലോഡ് ഇറക്കാതെ പെരിന്തൽമണ്ണയിൽ […]
Read more

കൊല്ലത്ത് വയോധികനെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് മറ്റ് കൊലപാതകങ്ങളുമായും ബന്ധമുണ്ടോയെന്ന് അന്വേഷിക്കും

കൊല്ലം: കൊല്ലം നഗരത്തിൽ കമ്മീഷണർ ഓഫീസിന് സമീപം കിടന്നുറങ്ങുകയായിരുന്ന വയോധികനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിക്ക് മറ്റ് കൊലപാതകങ്ങളുമായും ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. തമിഴ്നാട് വാൽപ്പാറയിൽ നിന്ന് പിടിയിലായ തമിഴ്നാട് സ്വദേശി വിജു സുരേഷ് സ്ഥിരം കുറ്റവാളിയാണെന്നും വിവിധ കേസുകളിൽ നോട്ടപ്പുള്ളിയാണെന്നുമുള്ള വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. അലഞ്ഞുതിരിഞ്ഞ് കുറ്റകൃത്യങ്ങൾ നടത്തുന്നതാണ് പ്രതിയുടെ രീതിയെന്നാണ് പൊലീസ് പറയുന്നത്. പണം ആവശ്യപ്പെട്ട് ലഭിക്കാത്തവരെ ആക്രമിക്കുന്ന സ്വഭാവവും ഇയാൾക്കുണ്ടെന്നാണ് കണ്ടെത്തൽ. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ഇയാളുടെ സഞ്ചാരപാതയും കുറ്റകൃത്യങ്ങളുമായുള്ള ബന്ധവും […]
Read more

ഓടുന്ന കാറിൽ 15-കാരിക്ക് നേരെ കൂട്ടബലാത്സംഗം; അഞ്ച് പേർ അറസ്റ്റിൽ

‌ഗുവാഹത്തി: അസമിലെ ബിശ്വനാഥ് ജില്ലയിൽ 15 വയസ്സുകാരിയെ ഓടുന്ന കാറിൽ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാരിയാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ഭക്ഷണം വാഗ്ദാനം ചെയ്താണ് തന്നെ കാറിൽ കയറ്റിയതെന്നും തുടർന്ന് നിരവധി പേർ ചേർന്ന് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും പെൺകുട്ടി പൊലീസിന് മൊഴി നൽകി. സംഭവത്തിൽ പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങൾക്കൊപ്പം തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം […]
Read more

നാലാഞ്ചിറയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ഒളിവിൽ

തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറ ഉദിയന്നൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ഒളിവിൽ. മണ്ണന്തല സ്വദേശിനി ഹസീന (36) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ഭർത്താവ് സുരേഷ് കാറിൽ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന നാല് മക്കളാണ് മാതാപിതാക്കൾ തമ്മിലുള്ള തർക്കത്തിനും തുടർന്ന് നടന്ന കൊലപാതകത്തിനും സാക്ഷികളായത്. രക്തം പുരണ്ട ആയുധവുമായി പുറത്തിറങ്ങിയ പിതാവിനെ കണ്ട കുട്ടികൾ പരിഭ്രാന്തരായി. അമ്മയുടെ മരണവും പിതാവിന്റെ ഒളിവുപോക്കും നാല് കുട്ടികളെയും ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. 19 വർഷം […]
Read more

75-കാരിയെ പീഡിപ്പിച്ച കേസ്; 74-കാരൻ അറസ്റ്റിൽ

കോഴിക്കോട്: വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 75-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 74-കാരനെ എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശി ബിലാലിനെയാണ് എലത്തൂർ ഇൻസ്‌പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read more

7 വയസുകാരിയുടെ കൊലക്കേസ്; പോക്‌സോ കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ പൊലീസ്

കൊച്ചി: വീട്ടുജോലിക്കായി കൊണ്ടുവന്ന ഏഴ് വയസുകാരി ക്രൂര പീഡനത്തിന് ഇരയായി മരിച്ച കേസിൽ പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ പൊലീസ്. കോടതി വിധി വിശദമായി പഠിച്ച് തുടർനടപടികൾ സ്വീകരിക്കാൻ ആലുവ റൂറൽ എസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘവും രൂപീകരിച്ചു. കേസിലെ അന്വേഷണത്തിൽ വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്നതും പരിശോധിക്കുമെന്ന് റേഞ്ച് ഡിഐജി അരുള്‍ ബി കൃഷ്ണ അറിയിച്ചു. കോടതി വിധിയിൽ പൊലീസിനെതിരെ ഉയർന്ന വിമർശനങ്ങളും പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴ […]
Read more

ഓടയിൽ കണ്ടെത്തിയ നാലുവയസുകാരന്റെ മരണം കൊലപാതകം; അമ്മയുടെ കാമുകൻ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ മിരാ ഭയന്ദറിൽ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നാലുവയസുകാരന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്. കുട്ടിയുടെ അമ്മയുടെ കാമുകൻ കുഞ്ഞിനെ മർദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഓടയിൽ ഉപേക്ഷിച്ചതാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. നീൽകമൽ നഗർ പ്രദേശത്തെ ഓടയിൽ നിന്നാണ് ചൊവ്വാഴ്ച നാലുവയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തിൽ ഓടയിൽ വീണ് മരിച്ചതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ശരീരത്തിൽ കണ്ടെത്തിയ മുറിവുകളും പാടുകളും സംശയത്തിനിടയാക്കി. തുടർന്ന് മൃതദേഹം വിശദമായ പോസ്റ്റ്മോർട്ടത്തിനും ഫോറൻസിക് പരിശോധനയ്ക്കും വിധേയമാക്കി. […]
Read more

ഹോൾസെയിൽ കടയുടെ മറവിൽ മയക്കുമരുന്ന് കടത്ത്; രഹസ്യ തുരങ്കം കണ്ടെത്തി

അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ ഡീഗോ അതിർത്തി നഗരത്തിലെ ഒരു സാധാരണ ഹോൾസെയിൽ കടയുടെ മറവിൽ നടന്നിരുന്നത് വൻ മയക്കുമരുന്ന് കടത്താണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ‘ബൈ ഫോർ ലെസ്’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം പുറമേ നോക്കുമ്പോൾ കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വിൽക്കുന്ന ഒരു ഗോഡൗൺ പോലെയായിരുന്നു. എന്നാൽ കാര്യമായ കച്ചവടമോ ഉപഭോക്തൃ തിരക്കോ അവിടെയുണ്ടായിരുന്നില്ല. മെക്‌സിക്കോയിലെ ടിജുവാനയ്ക്ക് സമീപവും അമേരിക്കയിലെ സാൻ ഡീഗോയിലെ ഒട്ടായ് മേസ പോർട്ട് ഓഫ് എൻട്രിക്ക് സമീപവുമായിരുന്നു ഈ കട […]
Read more

കൊല്ലത്ത് വയോധികനെ കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

കൊല്ലം: സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന് സമീപം വയോധികനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തക്കല സ്വദേശിയായ വിജുവിനെയാണ് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. മെയ് 24-ന് അർധരാത്രിയോടെ കൊല്ലം കമ്മിഷണർ ഓഫീസിന് സമീപത്തെ കടത്തിണ്ണയിൽ ഉറങ്ങിക്കിടന്നിരുന്ന രാജേന്ദ്രൻ എന്ന വയോധികൻ കൊല്ലപ്പെട്ട കേസിലാണ് നടപടി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ തമിഴ്നാട്ടിലെ വാൽപാറയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. നാല് പ്രത്യേക പൊലീസ് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ തിരച്ചിലിനൊടുവിലാണ് ലുക്കൗട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix