Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

സിപിഎമ്മിന്റെ ബുക്ക് സ്റ്റാളുകൾ തകർത്ത സംഭവം; നഷ്ടപരിഹാര ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: ദുർഗാപൂജയോടനുബന്ധിച്ച് സിപിഎം സ്ഥാപിച്ച ബുക്ക് സ്റ്റാളുകൾ തകർത്ത സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ ഹർജി കൊൽക്കത്ത ഹൈക്കോടതി തള്ളി. സിപിഎമ്മിന്റെ ജാദവ്പുർ ഏരിയ കമ്മിറ്റിയാണ് ഹർജി സമർപ്പിച്ചത്. ജസ്റ്റിസ് പാർത്ഥ പ്രഥിം റോയ് ഉൾപ്പെട്ട സിംഗിൾ വെക്കേഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. സമാന വിഷയത്തിൽ മറ്റൊരു ഹർജി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുണ്ടെന്നും അത് ജനുവരിയിൽ പരിഗണിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ നിലവിലെ ഹർജി പ്രത്യേകം പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് നടപടി. ദുർഗാപൂജയുടെ ഭാഗമായി പശ്ചിമ […]
Read more

കോവളത്തെ സ്പാ പീഡനക്കേസ്: 16കാരി നേരിട്ടത് ക്രൂര പീഡനം

തിരുവനന്തപുരം: കോവളത്തെ സ്പായിൽ 16കാരി ലൈംഗിക ചൂഷണത്തിനിരയായ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടി ക്രൂരമായ പീഡനങ്ങൾക്ക് ഇരയായെന്നാണ് പൊലീസിന് ലഭിച്ച വിവരങ്ങൾ. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ സ്പാ സന്ദർശകരുടെ പട്ടിക തയ്യാറാക്കി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്. ഒരു ദിവസം തന്നെ നിരവധി പേർ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ സൂചിപ്പിക്കുന്നു. പീഡനത്തിന് വഴങ്ങാൻ വിസമ്മതിച്ചപ്പോൾ മാതൃസഹോദരി ദേഹത്ത് തീകൊളുത്തി പൊള്ളലേൽപ്പിച്ചെന്ന ആരോപണവും പരാതിയിലുണ്ട്. തുടർച്ചയായ പീഡനത്തെത്തുടർന്ന് പെൺകുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായും വിവരമുണ്ട്. […]
Read more

പുളിക്കീഴിൽ 3 വയസ്സുകാരിയുടെ മരണം കൊലപാതകം; മൂന്ന് വർഷത്തിന് ശേഷം അമ്മ കസ്റ്റഡിയിൽ

പത്തനംതിട്ട: പത്തനംതിട്ട പുളിക്കീഴിൽ മൂന്ന് വയസ്സുകാരിയുടെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയും നാടോടി വിഭാഗത്തിൽപ്പെട്ടയാളുമായ മഞ്ജുവിനെ മൂന്ന് വർഷത്തിന് ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. 2023 ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. കുഞ്ഞിനെ കൊലപ്പെടുത്തിയത് കാമുകനാണെന്നാണ് മഞ്ജു പൊലീസിന് നൽകിയ മൊഴി. മഞ്ജുവും കാമുകനും ഒരുമിച്ചിരിക്കുമ്പോൾ കുഞ്ഞ് കരഞ്ഞത് ശല്യമായതിനെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് പറയുന്നു. ചങ്ങനാശ്ശേരിയിലായിരുന്നു […]
Read more

ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്; മുഖ്യപ്രതി സമീർ ഹരിയാനയിൽ അറസ്റ്റിൽ

ന്യൂഡൽഹി: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ് കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. വാടക കൊലയാളികളെ ഏർപ്പാടാക്കിയ സമീറിനെ ഹരിയാന പൊലീസാണ് പിടികൂടിയത്. അതേസമയം, രാജസ്ഥാനിലെ കോട്ടയിൽ അറസ്റ്റിലായ മൂന്ന് പ്രതികളുമായി മുംബൈ ക്രൈംബ്രാഞ്ച് സംഘം നഗരത്തിലേക്ക് തിരിച്ചു. ലോറൻസ് ബിഷ്ണോയി സംഘാംഗമായ അനിൽ പണ്ഡിറ്റിന്റെ നിർദേശപ്രകാരമാണ് സമീർ ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അമൃത്സറിൽ ഒരു വ്യാപാരിയെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളായ റൈഹാനെയും ഫൂൽസിങ്ങിനെയുമാണ് ആക്രമണത്തിനായി തിരഞ്ഞെടുത്തത്. 35,000 രൂപയും […]
Read more

കോവളത്തെ സ്പാ പീഡനം; ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ

തിരുവനന്തപുരം: കോവളത്തെ സ്പായിൽ 16കാരി ലൈംഗിക ചൂഷണത്തിനിരയായ കേസിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്‌പെക്ടർ അനുരൂപ് അറസ്റ്റിൽ. ഉള്ളൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്‌പെക്ടറായ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് സ്പായുടെ ഉടമസ്ഥതയിലും സാമ്പത്തിക ഇടപാടുകളിലും അനുരൂപിന് പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ‘ഡ്രീം’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്പാ അനുരൂപിന്റെ ബിനാമി സ്ഥാപനമാണെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ നിഷാന്തിനെ ബിനാമിയാക്കിയാണ് സ്ഥാപനം നടത്തിയിരുന്നതെന്നാണ് വിവരം. സംഭവത്തിൽ അനുരൂപിനെ സസ്‌പെൻഡ് […]
Read more

കോവളം സ്പാ കേസ്; പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

തിരുവനന്തപുരം: കോവളത്ത് പതിനാറുകാരിയെ സ്പായിലെത്തിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികളായ പെണ്‍കുട്ടിയുടെ ഇളയമ്മയെയും ഭര്‍ത്താവിനെയുമാണ് റിമാന്‍ഡ് ചെയ്തത്. ആന്ധ്രാപ്രദേശിൽ നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ഇളയമ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും ഭർത്താവിനെ നെയ്യാറ്റിൻകര ജയിലിലേക്കുമാണ് മാറ്റിയത്. രണ്ട് വയസ്സുള്ളപ്പോൾ മാതാപിതാക്കളെ നഷ്ടപ്പെട്ട പെൺകുട്ടി അമ്മയുടെ ഇളയ സഹോദരിയുടെ സംരക്ഷണത്തിലായിരുന്നു വളർന്നത്. ഈ ബന്ധം മുതലെടുത്ത് പെൺകുട്ടിയെ പണത്തിനുവേണ്ടി വിവിധയിടങ്ങളിൽ വിൽക്കുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്തെന്നാണ് അന്വേഷണത്തിൽ പുറത്തുവന്ന […]
Read more

നിതീഷ് കുമാറിനായി ഒമ്പത് പേരെ കൊലപ്പെടുത്തിയെന്ന് ജെഡിയു എംഎൽഎ; വിവാദമായതോടെ യുടേണ്‍

പട്‌ന: ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിനെ സഹായിക്കാനായി ഒമ്പത് പേരെ കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി ജെഡിയു എംഎൽഎ അനന്ത് കുമാർ സിങ്. പ്രസ്താവന വിവാദമായതോടെ നിലപാട് തിരുത്തിയ എംഎൽഎ, ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്ത് തന്റെ ഒമ്പത് അനുയായികൾ കൊല്ലപ്പെട്ടതാണെന്ന് പിന്നീട് വ്യക്തമാക്കി. എംഎൽഎയുടെ പരാമർശത്തെ തള്ളിയ ജെഡിയു നേതൃത്വം, പ്രസ്താവനയെ ഗൗരവമായി കാണുന്നില്ലെന്നും അറിയിച്ചു. നിതീഷ് കുമാറുമായി ദീർഘകാലത്തെ ബന്ധമുണ്ടെന്നും അദ്ദേഹത്തിന് രാഷ്ട്രീയമായി നിലയുറപ്പിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന കാലത്ത് ഒപ്പം നിന്നത് താനാണെന്നുമായിരുന്നു അനന്ത് കുമാർ സിങ്ങിന്റെ […]
Read more

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈലിന്‌റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ പ്രതി സുഹൈൽ സജീവ് അടക്കം നാലുപേരുടെ ജാമ്യാപേക്ഷ തള്ളി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷകൾ തള്ളിയത്. കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിലാണ് കോടതിയുടെ നടപടി. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കോടതി ഉത്തരവോടെ പ്രതികൾക്ക് ജാമ്യം ലഭിക്കാനുള്ള നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ്.
Read more

സൈനുൽ ആബിദ് വധക്കേസ്: 21 പ്രതികളെയും വെറുതെവിട്ട് കോടതി

കാസർകോട്: പ്രമാദമായ സൈനുൽ ആബിദ് വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ട് കാസർകോട് അഡീഷണൽ സെഷൻസ് കോടതി. കേസിൽ വിചാരണ നേരിട്ട 21 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നാണ് ആബിദിന്റെ കുടുംബത്തിന്റെ ആരോപണം. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കി. 2014 ഡിസംബർ 22നാണ് കേസിനാസ്പദമായ സംഭവം. കാസർകോട് നഗരത്തിലെ എം.ജി. റോഡിലുള്ള ആബിദിന്റെ ഉടമസ്ഥതയിലുള്ള കടയിൽ അതിക്രമിച്ചുകയറിയ ആയുധധാരികളായ സംഘം പിതാവ് കെ.എ. മുഹമ്മദ് കുഞ്ഞിയുടെ കൺമുന്നിൽവെച്ച് ആബിദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാത്രി കട […]
Read more

ഗൂഗിൾ പേയുടെ വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

കൊച്ചി: ഗൂഗിൾ പേ വഴി പണം കൈമാറിയെന്ന് വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് 10,000 രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. പെരുമ്പാവൂർ കാഞ്ഞിരക്കാട് പള്ളിപ്പടി ഭാഗത്ത് കോന്നംകുടി വീട്ടിൽ ആസിഫ് കെ. ഹസൻ (28) ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴ എസ്എച്ച്ഒ സുബിൻ ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഈ മാസം 14ന് മൂവാറ്റുപുഴയിലെ എടിഎമ്മിൽ പണം നിക്ഷേപിക്കാനെത്തിയ ആളിൽനിന്നാണ് പ്രതി പണം തട്ടിയെടുത്തതെന്ന് പൊലീസ് അറിയിച്ചു. എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ കഴിയുന്നില്ലെന്നും പണം നൽകിയാൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix