Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

റെയിൽവേ ട്രാക്കിൽ കട്ട കണ്ടെത്തിയ സംഭവം; ബിഹാർ സ്വദേശി അറസ്റ്റിൽ

പാലക്കാട്: ഷൊർണൂരിൽ റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ വെച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമിച്ച കേസിൽ ബിഹാർ സ്വദേശിയെ അറസ്റ്റ് ചെയ്തു. 24കാരനായ ഷുക് ലാൽ മാറിയയെ റിമാൻഡ് ചെയ്തു. ജോലി ലഭിക്കാത്തതിലുള്ള മാനസിക സമ്മർദമാണ് സംഭവത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. ഇന്നലെ രാവിലെ 10.30നും 11.30നും ഇടയിലാണ് സംഭവം നടന്നത്. ഒറ്റപ്പാലം–ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള മൂന്ന് സ്ഥലങ്ങളിലാണ് ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ കണ്ടെത്തിയത്. കോൺക്രീറ്റ് സ്ലാബ്, റെയിൽ കഷ്ണം, ചാക്കിൽ കട്ടപിടിച്ച സിമന്റ് എന്നിവയാണ് ട്രാക്കിലുണ്ടായിരുന്നത്. […]
Read more

താമരശ്ശേരിയിൽ നഗ്നനായി വീടുകളിൽ എത്തി ശല്യം; വീണ്ടും സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: താമരശ്ശേരിയിൽ നഗ്നനായി വീടുകൾക്ക് സമീപമെത്തി ശല്യമുണ്ടാക്കുന്ന അജ്ഞാത യുവാവ് വീണ്ടും എത്തിയതായി പരാതി. താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപമുള്ള ഒതയോത്ത് പ്രദേശത്താണ് സംഭവം. നേരത്തെയും രണ്ടുതവണ സമാനമായ സംഭവങ്ങൾ ഉണ്ടായ സ്ഥലത്താണ് വീണ്ടും യുവാവിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ വീടുകളുടെ പിൻഭാഗത്ത് നഗ്നനായി എത്തിയ യുവാവ് ജനലിലൂടെ അകത്തേക്ക് നോക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽനിന്ന് ഏകദേശം 50 മീറ്റർ മാത്രം അകലെയാണ് ഈ പ്രദേശം. നേരത്തെ സമാനമായ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ […]
Read more

ടൈഗർ ഷ്റോഫിനെ ആക്രമിച്ച സംഘം ആദ്യം ലക്ഷ്യമിട്ടത് സൽമാൻ ഖാനെ

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിനെ ആക്രമിച്ച സംഘം ലക്ഷ്യമിട്ടിരുന്നത് നടൻ സൽമാൻ ഖാനെയായിരുന്നുവെന്ന് മുംബൈ പൊലീസിന്റെ നിഗമനം. സൽമാൻ ഖാന്റെ വസതിയിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളുള്ളതിനാൽ ആക്രമണപദ്ധതി ഉപേക്ഷിച്ചെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. തുടർന്നാണ് താരമായ ടൈഗർ ഷ്റോഫിനെ സംഘം ലക്ഷ്യമിട്ടതെന്നാണ് സൂചന. ടൈഗർ ഷ്റോഫിനെതിരായ ആക്രമണം കൃത്യമായ നിരീക്ഷണത്തിനും ആസൂത്രണത്തിനും ശേഷമാണ് നടത്തിയതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഒരു വിഐപിയെ ലക്ഷ്യമിട്ടാണ് പ്രതികൾ നീങ്ങിയതെന്ന വിവരങ്ങൾ നേരത്തെയും പുറത്തുവന്നിരുന്നു. ബാന്ദ്രയിലെ സൽമാൻ ഖാന്റെ വസതി […]
Read more

എസ്ബിഐക്ക് നേരെ സൈബർ ആക്രമണം; 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (എസ്ബിഐ) നേരെ സൈബർ ആക്രമണം നടന്നതായി റിപ്പോർട്ട്. 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ ലഭ്യമാണെന്നാണ് വിവരം. സംഭവം ബാങ്ക് സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്. പേരുകൾ, മൊബൈൽ നമ്പറുകൾ, ജനനത്തീയതി, ഇമെയിൽ വിലാസം, താമസവിലാസം, വായ്പയുമായി ബന്ധപ്പെട്ട രേഖകൾ തുടങ്ങിയ വിവരങ്ങളാണ് ചോർന്നതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. എന്നാൽ, വിവരച്ചോർച്ച ബാങ്കിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് എസ്ബിഐ വ്യക്തമാക്കി. സൈബർ സുരക്ഷാ സംഭവങ്ങൾ നിരീക്ഷിക്കുന്ന […]
Read more

കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസ്

പത്തനംതിട്ട: കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനു നൽകിയ പരാതിയിൽ അടൂർ പൊലീസാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി. തന്റെ പൊതുപ്രവർത്തനത്തെ അപകീർത്തിപ്പെടുത്താനും ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന വ്യക്തിയാണെന്ന് വരുത്തിത്തീർക്കാനും ശ്രമിച്ചെന്നാണ് ഉദയഭാനുവിന്റെ പരാതിയിലുള്ളത്. ഇതുമായി ബന്ധപ്പെട്ട പരാമർശങ്ങൾ എഫ്ഐആറിലും ഉൾപ്പെടുത്തിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെ.പി. ഉദയഭാനു വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് വന്നത്. ഇതിന് പിന്നാലെയാണ് ഉദയഭാനു […]
Read more

കൊടകരയിൽ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് ആക്രമണം; 2 പേർ അറസ്റ്റിൽ

തൃശ്ശൂർ: കൊടകരയിലെ ബാറിന്റെ പാർക്കിങ് ഏരിയയിൽ വെച്ച് ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് 54കാരനെ ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. കൊടകര മനകുളങ്ങര സ്വദേശികളായ ആദിത്യൻ (22), ആഷിത് (21) എന്നിവരെയാണ് കൊടകര പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ ആദിത്യൻ ക്രിമിനൽ കേസുകളിൽ പ്രതിയും പൊലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്. ഒക്ടോബർ 19ന് രാത്രി 8.30ഓടെ കൊടകര ഗോൾഡൻ ബാറിന്റെ പാർക്കിങ് ഏരിയയിലായിരുന്നു സംഭവം. നെല്ലായി വയലൂർ സ്വദേശി സതീശന്റെ (54) പരിചയക്കാരനായ കാർത്തിക്കുമായി പ്രതികൾ […]
Read more

ഞാറക്കലിൽ പൊലീസുകാർക്ക് കുത്തേറ്റ സംഭവം; മൂന്ന് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: എറണാകുളം ഞാറക്കലിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റ സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. എസ്‌ഐ ജിതിൻ, പൊലീസ് കോൺസ്റ്റബിൾ രാകേഷ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. മുന്ന എന്ന പ്രജിത്ത്, സഹോദരൻ പ്രജീഷ്, വരാപ്പുഴ സ്വദേശി രാഹുൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ മുന്ന നേരത്തെ ഒരു കൊലക്കേസിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അന്ന് ഇയാൾക്ക് പ്രായപൂർത്തിയായിരുന്നില്ല. അടിപിടിക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് […]
Read more

കോവളം സ്പാ പീഡനക്കേസ്; കൂടുതൽ ഉന്നതർ നിരീക്ഷണത്തിൽ; സ്പാകൾക്ക് നിയന്ത്രണം കടുപ്പിക്കാൻ കോർപ്പറേഷൻ

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് ഇരയെന്ന കാര്യം സ്പാ ഉടമയായ പ്രധാന പ്രതിക്ക് അറിയാമായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കേസിൽ ഹെൽത്ത് ഇൻസ്‌പെക്ടറായ അനുരൂപിനെ പെൺകുട്ടി തിരിച്ചറിയൽ പരേഡിൽ തിരിച്ചറിഞ്ഞു. സ്പായുടെ നിയന്ത്രണം അനുരൂപിനായിരുന്നുവെന്നും ഉന്നതരെ സ്പായിലെത്തിച്ചിരുന്നത് ഇയാളാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പെൺകുട്ടിക്ക് വില നിശ്ചയിച്ചതും ഇടനിലക്കാർക്ക് കമ്മിഷൻ തീരുമാനിച്ചതും അനുരൂപാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാൾക്ക് നിരവധി സ്പാ കേന്ദ്രങ്ങളുമായി ബന്ധമുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഉന്നത ബന്ധങ്ങളും അനധികൃത […]
Read more

അൻവർ സാദത്ത് എംഎൽഎയ്ക്ക് വധഭീഷണി; കവർച്ചാ കേസ് പ്രതിക്കെതിരെ കേസ്

കൊച്ചി: അൻവർ സാദത്ത് എംഎൽഎയെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് പോയ യാത്രക്കാരനെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയായ മേയ്ക്കാട് സ്വദേശി ജോബിക്കെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്. കവർച്ചാ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ജോബി ഫേസ്ബുക്കിലൂടെ എംഎൽഎയ്ക്കെതിരെ ഭീഷണി മുഴക്കിയത്. എംഎൽഎയെ കൊല്ലുമെന്നായിരുന്നു ഭീഷണി. കവർച്ചാ കേസ് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് അൻവർ സാദത്ത് എംഎൽഎ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഈ പ്രതികരണമാണ് ജോബിയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. സംഭവത്തിൽ സൈബർ പൊലീസ് […]
Read more

കടകംപള്ളി ബിജു കൊലക്കേസ്; രണ്ട് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കടകംപള്ളി ബിജുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജുവിന്റെ സുഹൃത്തുക്കളായ രണ്ടുപേരെയാണ് കടയ്ക്കാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കടയ്ക്കാവൂർ തൊപ്പിച്ചന്ത പാലംകോണത്തിന് സമീപത്തെ വയലിലാണ് ഇന്നലെ രാവിലെ ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. തെങ്ങിന്റെ ചുവട്ടിൽ അർധനഗ്നമായ നിലയിലായിരുന്നു മൃതദേഹം. തലയ്ക്ക് പിന്നിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും വെട്ടേറ്റ ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix