Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ചെറിയ മീനല്ല ലോറൻസ് ബിഷ്ണോയ്, ഇരുമ്പഴിക്കുള്ളിൽ നിന്ന് അധോലോകം ഭരിക്കുന്ന ബിഷ്ണോയ്; എന്താണ് ബിഷ്ണോയ് ​ഗ്യാങ്ങിന് സൽമാൻ ഖാനോടുള്ള പകയുടെ കാരണം?

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുടെ മണ്ണിൽ വീണ്ടും വെടിയൊച്ചകൾ മുഴങ്ങിക്കേൾക്കുമ്പോൾ, നടുക്കം മാറാതെ ബോളിവുഡ് ലോകം. ഇത്തവണ പ്രമുഖ നടൻ ടൈഗർ ഷ്റോഫിനു നേരെയാണ് അക്രമം അരങ്ങേറിയിരിക്കുന്നത്. ഈ രക്തച്ചൊരിച്ചിലിനു പിന്നിലും മറ്റാരെയുമല്ല, ഇന്ത്യൻ അധോലോകത്തെ പുതിയ പേടിസ്വപ്നമായ ലോറൻസ് ബിഷ്ണോയ് സംഘത്തെയാണ് സംശയിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യയൊട്ടാകെ ചർച്ച ചെയ്യപ്പെടുന്ന ഒരു പേരായി ലോറൻസ് ബിഷ്ണോയ് മാറിയിരിക്കുന്നു. ആരാണ് ഈ കുപ്രസിദ്ധ കുറ്റവാളി? വർഷങ്ങളായി ജയിലറയ്ക്കുള്ളിൽ കഴിയുമ്പോഴും എങ്ങനെയാണ് ഇയാൾ തന്റെ ക്രിമിനൽ സാമ്രാജ്യം അടിയുറപ്പിച്ച് […]
Read more

‘ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചു, അപമര്യാദയായി പെരുമാറി’; ബാലു വര്‍ഗീസിനെതിരെ പരാതിയുമായി യുവതി

തിരുവനന്തപുരം: നടന്‍ ബാലു വര്‍ഗീസിനെതിരെ യുവതിയുടെ വക്കീല്‍ നോട്ടീസ്. സ്വകാര്യ പരിപാടിക്കിടെ മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് ആരോപണം. സംഭവത്തില്‍ പര്യമായി മാപ്പ് പറയണമെന്നും ഇത്തരത്തില്‍ ആവര്‍ത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പുനല്‍കണമെന്നും ആവശ്യപ്പെട്ടാണ് നടന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ദുരനുഭവം ഉണ്ടായ സമയത്ത് തന്നെ ഇക്കാര്യം ചോദ്യം ചെയ്‌തെങ്കിലും അബദ്ധത്തില്‍ സംഭവിച്ചതാണെന്നായിരുന്നു ബാലുവിന്റെ മറുപടിയെന്ന് യുവതി പറയുന്നു. എന്നാല്‍ അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നത് തനിക്ക് ബോധ്യമുണ്ടെന്നും യുവതി വ്യക്തമാക്കി. ഗെയിംസിനിടെ നീന്തല്‍കുളത്തില്‍വെച്ച് ബലമായി ശരീരത്തില്‍ സ്പര്‍ശിച്ചെന്നാണ് പരാതി.
Read more

കോഴിക്കോട് കലക്ടറേറ്റിൽ തസ്തികമാറ്റ വിവാദം; ചട്ടങ്ങൾ മറികടന്നെന്ന് ആരോപണം

കോഴിക്കോട്: കോഴിക്കോട് ജില്ലാ കലക്ടറേറ്റിൽ ജീവനക്കാർക്ക് തസ്തികമാറ്റം നൽകിയതുമായി ബന്ധപ്പെട്ട് വിവാദം. അഞ്ച് വർഷത്തെ സേവനകാലാവധി പൂർത്തിയാക്കണമെന്ന നിബന്ധന പാലിക്കാതെയാണ് കൂടുതൽ ജീവനക്കാർക്ക് തസ്തികമാറ്റം നൽകിയതെന്നാണ് ആരോപണം. സ്പെഷ്യൽ റൂളിൽ അഞ്ച് വർഷത്തെ സേവനകാലാവധി നിർബന്ധമാണെന്ന് പറയുന്നില്ലെന്നാണ് ജില്ലാ കലക്ടറുടെ വിശദീകരണം. മുൻപും സമാനമായ രീതിയിൽ ജീവനക്കാർക്ക് തസ്തികമാറ്റം നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. അതേസമയം, മാനദണ്ഡങ്ങൾ പാലിക്കാതെ തസ്തികമാറ്റം നൽകിയ അഞ്ച് ജീവനക്കാരുടെ ഉത്തരവ് കഴിഞ്ഞ ദിവസം സർക്കാർ റദ്ദാക്കിയിരുന്നു. ഇതോടെ ഇവരെ നേരത്തേ ജോലി ചെയ്തിരുന്ന […]
Read more

വഴി ചോദിക്കാനെന്ന വ്യാജേന വയോധികയുടെ മാല പൊട്ടിച്ചു; 45കാരൻ പിടിയിൽ

കൊച്ചി: വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തി വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതി പിടിയിൽ. ആലങ്ങാട് കരിങ്ങാത്തുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന ചേരാനെല്ലൂർ പുതുവൽസ്ഥലം വീട്ടിൽ ഉമേഷ് (45) ആണ് വരാപ്പുഴ പൊലീസിന്റെ പിടിയിലായത്. രണ്ടര പവൻ തൂക്കമുള്ള സ്വർണമാലയാണ് ഇയാൾ കവർന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കോട്ടുവള്ളിക്കാവ് ക്ഷേത്രത്തിൽ പോയി മകളുടെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന 68കാരിയായ ലതികയുടെ മാലയാണ് സ്കൂട്ടറിലെത്തിയ പ്രതി പൊട്ടിച്ചെടുത്തത്. വഴി ചോദിക്കാനെന്ന വ്യാജേന സമീപത്തെത്തിയ ശേഷമായിരുന്നു മോഷണം. ആൾത്തിരക്കില്ലാത്ത സ്ഥലത്തുവച്ചായിരുന്നു സംഭവം. […]
Read more

തൃശ്ശൂർ പൂരം കലക്കൽ കേസ്; പൊലീസിന് ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച്

തൃശ്ശൂർ: 2024ലെ തൃശ്ശൂർ പൂരം ചടങ്ങുകൾ തടസ്സപ്പെട്ട സംഭവത്തിൽ പൊലീസിന് ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. മുൻ പൊലീസ് കമ്മീഷണർ അങ്കിത് അശോകിന് സംഭവത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) റിപ്പോർട്ടിൽ പറയുന്നത്. ഹൈക്കോടതി നിർദേശങ്ങൾ നടപ്പാക്കാനാണ് കമ്മീഷണർ ശ്രമിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൂരം തടസ്സപ്പെടുത്തിയതിന് പിന്നിൽ പൊലീസിനോ മറ്റ് ബാഹ്യശക്തികൾക്കോ പങ്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എഡിജിപി എം.ആർ. അജിത് കുമാറിന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. എഡിജിപിയുടെ ഭാഗത്തുനിന്ന് കൃത്യനിർവഹണത്തിലെ വീഴ്ച മാത്രമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടിലെ […]
Read more

വണ്ടൂരിൽ 81.733 ഗ്രാം എംഡിഎംഎ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 81.733 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വണ്ടൂർ കാരാടുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. കാരാട് സ്വദേശി ഷൈജേഷ് (34), നിലമ്പൂർ സ്വദേശി മഹേഷ് കുമാർ (35), കാരാട് സ്വദേശി അരുണ്‍ (24) എന്നിവരാണ് അറസ്റ്റിലായത്. നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസിലെ സംഘമാണ് പരിശോധന നടത്തിയത്. ഷൈജേഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയ്ക്ക് പുറമെ ലഹരിമരുന്ന് വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 5,980 രൂപയും മയക്കുമരുന്ന് […]
Read more

അമേരിക്കയിൽ മാതാവ് കൊലപ്പെടുത്തിയ അഞ്ചുവയസുകാരിയുടെ സംസ്കാരത്തിന് പണമില്ല; സഹായം തേടി ഇന്ത്യൻ വംശജനായ പിതാവ്

ന്യൂയോര്‍ക്ക്: അമേരിക്കയിൽ മാതാവ് കൊലപ്പെടുത്തിയ അഞ്ചുവയസുകാരിയുടെ സംസ്കാരച്ചടങ്ങുകൾക്കായി പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഇന്ത്യൻ വംശജനായ പിതാവ് കുൽദീപ് സിങ്. ഊബർ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം മകളുടെ സംസ്കാരച്ചടങ്ങുകൾക്കുള്ള പണം കണ്ടെത്താൻ സഹായം അഭ്യർഥിക്കുകയാണ്. ഒക്ടോബർ 14ന് കൊല്ലപ്പെട്ട മകൾ ഫാബിയാനോ കാബെല്ലോയുടെ സംസ്കാരത്തിനായി 18,000 ഡോളറാണ് വേണ്ടത്. ഇതിനായി ഓൺലൈൻ ധനസമാഹരണ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. ‘എന്റെ മകളെ അത്രയേറെ സ്നേഹിച്ചിരുന്നു. അവൾ ഇല്ലാതായതോടെ എന്റെ ലോകം തന്നെയാണ് ഇല്ലാതായത്’ — സഹായം അഭ്യർഥിച്ചുള്ള കുറിപ്പിൽ കുൽദീപ് സിങ് […]
Read more

ചെന്നിത്തലയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം; നാലുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ കവർന്നു

ആലപ്പുഴ: ചെന്നിത്തലയിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ മോഷണം. ഇറമ്പമൺ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിന് സമീപം സിന്ധുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഉരുളി, വാർപ്പ്, നിലവിളക്കുകൾ എന്നിവയുൾപ്പെടെ നാലുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷണം പോയതായി പരാതി. ബെംഗളൂരുവിൽ അധ്യാപികയായ സിന്ധുവിന്റെ വീട് ആറുമാസമായി പൂട്ടിയിട്ടിരിക്കുകയായിരുന്നു. സിന്ധുവിന്റെ അമ്മ തിരുവനന്തപുരത്തുള്ള കൊച്ചുമക്കളുടെ അടുത്തേക്ക് പോയതോടെയാണ് വീട് അടച്ചിട്ടത്. വല്ലപ്പോഴും വീടും പരിസരവും വൃത്തിയാക്കാൻ എത്തുന്ന സ്ത്രീയാണ് വർക്ക് ഏരിയയിലെ ഗ്രില്ലും അടുക്കളയുടെ പൂട്ടും തകർത്ത നിലയിൽ ആദ്യം കണ്ടത്. തുടർന്ന് വിവരം അറിയിക്കുകയായിരുന്നു. […]
Read more

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തി; യുവാവിന്റെ പോക്കറ്റിൽ നിന്ന് 21.42 ഗ്രാം എംഡിഎംഎ കണ്ടെത്തി

മലപ്പുറം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ യുവാവിന്റെ വസ്ത്രത്തിലെ പോക്കറ്റിൽ നിന്ന് എംഡിഎംഎ കണ്ടെത്തി. സംഭവത്തിൽ പട്ടാമ്പി ആമയൂർ ചിരങ്ങൻതൊടി വീട്ടിൽ സിബിനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. 21.42 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. എടപ്പാളിൽ വെച്ചാണ് സിബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയുടെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് പാന്റിന്റെ പോക്കറ്റിൽ ഒരു പൊതി കണ്ടെത്തിയത്. പൊതിയിൽ ലഹരിമരുന്നാണെന്ന് സംശയം തോന്നിയ ഡോക്ടർ വിവരം രഹസ്യമായി […]
Read more

കോവളം സ്പാ കേസ്; അന്വേഷണം ആന്ധ്രയിലേക്ക്; പ്രത്യേക സംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥർ

തിരുവനന്തപുരം: കോവളം സ്പാ കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ഇന്ന് ആന്ധ്രാപ്രദേശിലേക്ക് തിരിക്കും. കേസിലെ ഇരയായ 16കാരി പഠിച്ച സ്കൂളിൽ തെളിവെടുപ്പ് നടത്തുകയും പെൺകുട്ടിയുടെ സഹോദരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യും. അന്തർസംസ്ഥാന ബന്ധം കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. കൺട്രോൾ റൂം എസിപി സി. ചന്ദ്രകുമാറിനാണ് പുതിയ അന്വേഷണ ചുമതല. പെൺകുട്ടിയെ ആന്ധ്രയിൽനിന്ന് തിരുവനന്തപുരത്തെ സ്പാകളിൽ എത്തിച്ചതെങ്ങനെയെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച ഇടനിലക്കാർ ആരൊക്കെയാണെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix