Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

സിനഗോഗിന് മുന്നിൽ തീയിട്ട സംഭവം; അന്വേഷണം പൂനെയിലേക്ക്

കൊച്ചി: എറണാകുളം കടവുഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കേസിലെ പ്രതി എബിൻ പോളിന്റെ പശ്ചാത്തലം അന്വേഷിക്കുന്നതിനായി അന്വേഷണസംഘം പൂനെയിലെത്തി. എബിൻ പോൾ പഠിച്ച സ്ഥാപനത്തിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. അതേസമയം, എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിനും ഒഴിഞ്ഞുകിടന്ന വീടിനും തീയിട്ട സംഭവങ്ങളിലാണ് പുതിയ കേസുകൾ എടുത്തത്. കേസിൽ നിർണായകമായ പ്രതിയുടെ മൊബൈൽ ഫോണിന്റെ ഫൊറൻസിക് പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. തീയിടാൻ നിർദേശം നൽകിയതായി […]
Read more

കൈക്കൂലി കേസ്; വൈക്കം സിഐ ഷമീർ ഖാനെ സസ്‌പെൻഡ് ചെയ്തു

കോട്ടയം: കൈക്കൂലി ആരോപണത്തെ തുടർന്ന് വൈക്കം സിഐ ഷമീർ ഖാനെ സസ്‌പെൻഡ് ചെയ്തു. അന്വേഷണവിധേയമായാണ് നടപടി. സസ്‌പെൻഷൻ ഉത്തരവ് ഐജി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. തുടർന്ന് ഉത്തരവ് വൈക്കം ഡിവൈഎസ്പിക്ക് കൈമാറി. കഴിഞ്ഞ ദിവസം സിഐക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഗൂഗിൾ പേ വഴി 2,28,000 രൂപ കൈക്കൂലിയായി വാങ്ങിയതായി കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. അസം സ്വദേശിയായ ജോഗട്ട് ഗൊഗോയിയുടെ അക്കൗണ്ടിൽനിന്നാണ് ഈ തുക കൈമാറിയതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. പരിശോധനയ്ക്കിടെ […]
Read more

ഏഷ്യൻ പാരാ ഗെയിംസിനിടെ ലൈംഗികാതിക്രമ പരാതി; ഇന്ത്യൻ പാരാ നീന്തൽ താരത്തെ ജപ്പാനിൽ നിന്ന് തിരിച്ചയച്ചു

ഐച്ചി-നാഗോയ: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ പാരാ ഗെയിംസിനിടെ ലൈംഗികാതിക്രമ പരാതി ഉയർന്നതിനെ തുടർന്ന് ഇന്ത്യൻ പാരാ നീന്തൽ താരം മുഹമ്മദ് ഷംസ് ആലം ഷെയ്ഖിനെ നാട്ടിലേക്ക് തിരിച്ചയച്ചതായി റിപ്പോർട്ട്. സംഭവത്തിൽ താരത്തിനെതിരെ ആജീവനാന്ത വിലക്ക് ഉൾപ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികൾ പരിഗണിക്കുന്നതായി പാരാലിംപിക് കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. താരങ്ങൾ താമസിച്ചിരുന്ന ഫോർ പോയിന്റ്സ് ബൈ ഷെറാട്ടൺ ഹോട്ടലിലെ നേപ്പാൾ വംശജയായ ഹൗസ് കീപ്പിങ് ജീവനക്കാരിയോട് മോശമായി പെരുമാറുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. പരാതിക്കാരിയായ ജീവനക്കാരി […]
Read more

പീരുമേട്ടിൽ ഇരട്ടക്കൊലപാതകം; മദ്യലഹരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി

ഇടുക്കി: പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റിൽ മദ്യലഹരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന പ്രിൻസാണ് കൊലപാതകം നടത്തിയത്. പ്രിൻസിന്റെ ഭാര്യ പ്രിയങ്ക (32), ഭാര്യാമാതാവ് വസന്ത (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയുടെ പിതാവ് ഇസ്രയേലിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഗൾഫിലായിരുന്ന പ്രിയങ്ക അടുത്തിടെയാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയതുമുതൽ പ്രിൻസും പ്രിയങ്കയും തമ്മിൽ കുടുംബപരമായ തർക്കങ്ങളും വഴക്കുകളും നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി മദ്യപിച്ച് ലയത്തിലെത്തിയ […]
Read more

ബീഡി നൽകാത്തതിലുള്ള വൈരാഗ്യം; ബിഹാർ സ്വദേശിയായ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ

തൃശൂർ: ബീഡി ചോദിച്ചിട്ട് നൽകാത്തതിലുള്ള വൈരാഗ്യത്തെ തുടർന്ന് അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കൈപ്പമംഗലം മൂന്നുപീടിക സ്വദേശി തേവർപുരയ്ക്കൽ വീട്ടിൽ രാജപ്പൻ (58) ആണ് അറസ്റ്റിലായത്. ബിഹാർ സ്വദേശിയായ വികാസ് കുമാർ (18) ആണ് ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.35ഓടെ കൈപ്പമംഗലം അറവുശാല കള്ള് ഷാപ്പിന് മുന്നിലായിരുന്നു സംഭവം. ബീഡി ചോദിച്ചിട്ട് നൽകാത്തതിലുള്ള തർക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം. കേസിൽ അറസ്റ്റിലായ രാജപ്പനെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ […]
Read more

ഖത്തർ കെഎംസിസി ഓഫീസിലെ 8 കോടിയുടെ കവർച്ച; ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി

കോഴിക്കോട്: ഖത്തർ കെഎംസിസി ഓഫീസിൽ നിന്ന് എട്ട് കോടി രൂപ കവർന്ന കേസിൽ നിർണായക വഴിത്തിരിവ്. കൊയിലാണ്ടിയിലെ ബിജെപി പ്രാദേശിക നേതാവ് ബാലകൃഷ്ണൻ പൊലീസിൽ കീഴടങ്ങി. കൊയിലാണ്ടി കൊല്ലം സ്വദേശിയായ ഇയാൾ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ജോലി വാഗ്ദാനം ചെയ്ത് തന്നെ ഖത്തറിലേക്ക് കൊണ്ടുപോയെന്നാണ് ബാലകൃഷ്ണൻ പൊലീസിന് നൽകിയ മൊഴി. ഖത്തറിലെ കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കാൻ ആവശ്യപ്പെട്ടതായും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ […]
Read more

ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പ്; രണ്ട് പേർ കൂടി അറസ്റ്റിൽ

മുംബൈ: നടൻ ടൈഗർ ഷ്റോഫിനെതിരായ വെടിവയ്പ്പ് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. അക്രമികൾക്ക് ആയുധങ്ങൾ എത്തിച്ചുനൽകിയവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. പൊലീസിന്റെ കണ്ണുവെട്ടിക്കാൻ പ്രതികൾ മുംബൈയിൽ പലതവണ താമസസ്ഥലം മാറ്റിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഡൽഹിയിൽനിന്ന് പിടികൂടിയ നാല് പ്രതികളെ ഇന്ന് പുലർച്ചെ മുംബൈയിലെത്തിച്ചു. പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. ബോളിവുഡ് താരം സൽമാൻ ഖാനെ ലക്ഷ്യമിട്ടെത്തിയ സംഘം പിന്നീട് സുരക്ഷ കുറവുള്ള മറ്റ് പ്രമുഖ നടന്മാരെയും […]
Read more

എപ്‌സ്റ്റീനുമൊത്തുള്ള ചിത്രങ്ങൾ പുറത്ത്; ഹർദീപ് സിങ് പുരിയോട് വിശദീകരണം തേടി പ്രതിപക്ഷം

ന്യൂഡൽഹി: അമേരിക്കയിൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്‌സ്റ്റീനുമൊത്ത് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻസിപി (ശരദ് പവാർ വിഭാഗം) തുടങ്ങിയ പാർട്ടികളുടെ നേതാക്കളാണ് മന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ടത്. എപ്‌സ്റ്റീനെ കണ്ടത് ഒരു ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ ഭാഗമായാണെന്ന ഹർദീപ് സിങ് പുരിയുടെ മുൻ വിശദീകരണത്തെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. പുറത്തുവന്ന ചിത്രങ്ങളിൽ കൂടിക്കാഴ്ചയുടെ സാഹചര്യം വ്യക്തമാക്കണമെന്നും മന്ത്രി മറുപടി നൽകണമെന്നും നേതാക്കൾ […]
Read more

തൃശ്ശൂർ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി

തിരുവനന്തപുരം: തൃശ്ശൂർ പൂരം അട്ടിമറി കേസിലെ അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി ഡിജിപിക്ക് കൈമാറി. എട്ട് മാസമായിട്ടും റിപ്പോർട്ട് കൈമാറിയില്ലെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. സർക്കാർ അനുമതിക്കായി റിപ്പോർട്ട് നാളെ ഡിജിപി കൈമാറും. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തിരുവമ്പാടി ദേവസ്വത്തിലെ ഭാരവാഹികൾ ഉൾപ്പെടെ എട്ട് പേരാണ് കേസിലെ പ്രതികൾ. സർക്കാർ അനുമതി ആവശ്യമായ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ലഹളയുണ്ടാക്കാൻ ശ്രമിക്കുക, സർക്കാരിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുക, വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളാണ് […]
Read more

ടൈഗർ ഷ്റോഫ് മാത്രമല്ല; ലിസ്റ്റിൽ അമിതാഭ് ബച്ചൻ, ആമിർ ഖാൻ,അക്ഷയ് കുമാർ എന്നിവരും

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്‌റോഫിന് നേരെയുണ്ടായ വെടിവെപ്പ് കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, ആമിർ ഖാൻ, അക്ഷയ് കുമാർ തുടങ്ങിയ പ്രമുഖ താരങ്ങളുടെ വീടുകൾ പ്രതികൾ നിരീക്ഷിച്ചിരുന്നതായാണ് റിപ്പോർട്ട്. താരങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സംഘം നിരന്തരം വിലയിരുത്തിയതായും അന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സൽമാൻ ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾക്ക് ശക്തമായ സുരക്ഷയുള്ളതിനാൽ ഇവരെ ലക്ഷ്യമിടാനുള്ള നീക്കം ഉപേക്ഷിച്ചെന്നാണ് വിവരം. തുടർന്നാണ് താരതമ്യേന കുറഞ്ഞ സുരക്ഷയുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix