Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

കോവളത്തെ സ്പാ പീഡനം; ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ

തിരുവനന്തപുരം: കോവളത്തെ സ്പായിൽ 16കാരി ലൈംഗിക ചൂഷണത്തിനിരയായ കേസിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്‌പെക്ടർ അനുരൂപ് അറസ്റ്റിൽ. ഉള്ളൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്‌പെക്ടറായ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് സ്പായുടെ ഉടമസ്ഥതയിലും സാമ്പത്തിക ഇടപാടുകളിലും അനുരൂപിന് പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ‘ഡ്രീം’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്പാ അനുരൂപിന്റെ ബിനാമി സ്ഥാപനമാണെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ നിഷാന്തിനെ ബിനാമിയാക്കിയാണ് സ്ഥാപനം നടത്തിയിരുന്നതെന്നാണ് വിവരം. സംഭവത്തിൽ അനുരൂപിനെ സസ്‌പെൻഡ് […]
Read more

കോവളം സ്പാ കേസ്; പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

തിരുവനന്തപുരം: കോവളത്ത് പതിനാറുകാരിയെ സ്പായിലെത്തിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികളായ പെണ്‍കുട്ടിയുടെ ഇളയമ്മയെയും ഭര്‍ത്താവിനെയുമാണ് റിമാന്‍ഡ് ചെയ്തത്. ആന്ധ്രാപ്രദേശിൽ നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ഇളയമ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും ഭർത്താവിനെ നെയ്യാറ്റിൻകര ജയിലിലേക്കുമാണ് മാറ്റിയത്. രണ്ട് വയസ്സുള്ളപ്പോൾ മാതാപിതാക്കളെ നഷ്ടപ്പെട്ട പെൺകുട്ടി അമ്മയുടെ ഇളയ സഹോദരിയുടെ സംരക്ഷണത്തിലായിരുന്നു വളർന്നത്. ഈ ബന്ധം മുതലെടുത്ത് പെൺകുട്ടിയെ പണത്തിനുവേണ്ടി വിവിധയിടങ്ങളിൽ വിൽക്കുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്തെന്നാണ് അന്വേഷണത്തിൽ പുറത്തുവന്ന […]
Read more

നിതീഷ് കുമാറിനായി ഒമ്പത് പേരെ കൊലപ്പെടുത്തിയെന്ന് ജെഡിയു എംഎൽഎ; വിവാദമായതോടെ യുടേണ്‍

പട്‌ന: ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിനെ സഹായിക്കാനായി ഒമ്പത് പേരെ കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി ജെഡിയു എംഎൽഎ അനന്ത് കുമാർ സിങ്. പ്രസ്താവന വിവാദമായതോടെ നിലപാട് തിരുത്തിയ എംഎൽഎ, ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്ത് തന്റെ ഒമ്പത് അനുയായികൾ കൊല്ലപ്പെട്ടതാണെന്ന് പിന്നീട് വ്യക്തമാക്കി. എംഎൽഎയുടെ പരാമർശത്തെ തള്ളിയ ജെഡിയു നേതൃത്വം, പ്രസ്താവനയെ ഗൗരവമായി കാണുന്നില്ലെന്നും അറിയിച്ചു. നിതീഷ് കുമാറുമായി ദീർഘകാലത്തെ ബന്ധമുണ്ടെന്നും അദ്ദേഹത്തിന് രാഷ്ട്രീയമായി നിലയുറപ്പിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന കാലത്ത് ഒപ്പം നിന്നത് താനാണെന്നുമായിരുന്നു അനന്ത് കുമാർ സിങ്ങിന്റെ […]
Read more

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈലിന്‌റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ പ്രതി സുഹൈൽ സജീവ് അടക്കം നാലുപേരുടെ ജാമ്യാപേക്ഷ തള്ളി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷകൾ തള്ളിയത്. കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിലാണ് കോടതിയുടെ നടപടി. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കോടതി ഉത്തരവോടെ പ്രതികൾക്ക് ജാമ്യം ലഭിക്കാനുള്ള നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ്.
Read more

സൈനുൽ ആബിദ് വധക്കേസ്: 21 പ്രതികളെയും വെറുതെവിട്ട് കോടതി

കാസർകോട്: പ്രമാദമായ സൈനുൽ ആബിദ് വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ട് കാസർകോട് അഡീഷണൽ സെഷൻസ് കോടതി. കേസിൽ വിചാരണ നേരിട്ട 21 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നാണ് ആബിദിന്റെ കുടുംബത്തിന്റെ ആരോപണം. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കി. 2014 ഡിസംബർ 22നാണ് കേസിനാസ്പദമായ സംഭവം. കാസർകോട് നഗരത്തിലെ എം.ജി. റോഡിലുള്ള ആബിദിന്റെ ഉടമസ്ഥതയിലുള്ള കടയിൽ അതിക്രമിച്ചുകയറിയ ആയുധധാരികളായ സംഘം പിതാവ് കെ.എ. മുഹമ്മദ് കുഞ്ഞിയുടെ കൺമുന്നിൽവെച്ച് ആബിദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാത്രി കട […]
Read more

ഗൂഗിൾ പേയുടെ വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

കൊച്ചി: ഗൂഗിൾ പേ വഴി പണം കൈമാറിയെന്ന് വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് 10,000 രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. പെരുമ്പാവൂർ കാഞ്ഞിരക്കാട് പള്ളിപ്പടി ഭാഗത്ത് കോന്നംകുടി വീട്ടിൽ ആസിഫ് കെ. ഹസൻ (28) ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴ എസ്എച്ച്ഒ സുബിൻ ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഈ മാസം 14ന് മൂവാറ്റുപുഴയിലെ എടിഎമ്മിൽ പണം നിക്ഷേപിക്കാനെത്തിയ ആളിൽനിന്നാണ് പ്രതി പണം തട്ടിയെടുത്തതെന്ന് പൊലീസ് അറിയിച്ചു. എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ കഴിയുന്നില്ലെന്നും പണം നൽകിയാൽ […]
Read more

നെടുമ്പാശ്ശേരി അപകടം; സുഹൈലിന്റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി അധികം മദ്യം

കൊച്ചി: നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവിന്റെ സാമ്പിൾ പരിശോധനാഫലം പുറത്ത്. അനുവദനീയമായ പരിധിയുടെ അഞ്ചിരട്ടിയിലധികം മദ്യത്തിന്റെ സാന്നിധ്യം പ്രതിയുടെ ശരീരത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. സുഹൈൽ മദ്യലഹരിയിലായിരുന്നുവെന്ന ദൃക്‌സാക്ഷികളുടെ മൊഴി ശരിവയ്ക്കുന്നതാണ് പരിശോധനാഫലമെന്ന് പൊലീസ് വിലയിരുത്തുന്നു. രക്തത്തിലെ മദ്യത്തിന്റെ അനുവദനീയമായ പരിധി 100 മില്ലിലിറ്ററിൽ 30 മില്ലിഗ്രാം ആണെന്നാണ് കണക്കാക്കുന്നത്. എന്നാൽ സുഹൈലിന്റെ പരിശോധനാഫലത്തിൽ 150 മില്ലിഗ്രാമിലധികം രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഇതോടെ പ്രതിയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനാണ് പൊലീസിന്റെ തീരുമാനം. സുഹൈൽ സജീവിന്റെ […]
Read more

കൊല്ലത്ത് അമ്മയുടെ ശരീരത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; അശ്വതി അച്ചു പിടിയിൽ

കൊല്ലം: ആയൂരിൽ അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസിൽ രണ്ടാം പ്രതിയായ അശ്വതി അച്ചു പിടിയിൽ. ഒളിവിൽ കഴിയുകയായിരുന്ന അശ്വതിയെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഒന്നാം പ്രതിയായ മകൾ അമൃതയെ (18) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അശ്വതിയാണ് വെള്ളം തിളപ്പിച്ചതെന്നും പാത്രത്തിൽ ഒഴിച്ചുവെച്ചശേഷം രാധാമണിയുടെ ദേഹത്തേക്ക് ഒഴിക്കാൻ തന്നോട് ആവശ്യപ്പെട്ടെന്നുമാണ് അമൃതയുടെ മൊഴി. ഈ മാസം 26നാണ് ആയൂർ ഇടമുളയ്ക്കൽ സ്വദേശിനിയായ രാധാമണിക്ക് (61) പൊള്ളലേറ്റത്. വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന […]
Read more

നെടുമ്പാശ്ശേരി അപകടക്കേസ് അട്ടിമറിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചെന്ന് ഡിവൈഎഫ്ഐ

ആലപ്പുഴ: നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ അന്വേഷണം അട്ടിമറിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചെന്ന ആരോപണവുമായി ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി. കോൺഗ്രസ് നേതാവ് എ.എ. ഷുക്കൂർ അപകടം നടന്ന രാത്രിയിൽ ഏതൊക്കെ പൊലീസ് ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും ബന്ധപ്പെട്ടുവെന്നത് പുറത്തുവരണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ഷുക്കൂറിന്റെ ഫോൺ രേഖകൾ പുറത്തുവിടാൻ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു. അപകടക്കേസിലെ പ്രതികൾക്ക് ആലപ്പുഴയിൽ നിന്നുള്ള വനിതാ ജനപ്രതിനിധി പൂർണ പിന്തുണ നൽകിയെന്നും അവരുടെ പിന്തുണയോടെയാണ് ഷുക്കൂർ കേസിൽ ഇടപെട്ടതെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. സംഭവത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോയെന്ന് […]
Read more

ജർമനിയിലേത് തീപിടുത്തമല്ല, തീ വെച്ചത്; പിന്നിൽ ഉടമകൾ തമ്മിലുള്ള തർക്കമെന്ന് റിപ്പോർട്ട്

ഇടുക്കി: ജര്‍മനിയില്‍ മലയാളികള്‍ മരണപ്പെട്ട സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. സംഭവം മനപ്പൂർവ്വം തീവെച്ചതാണെന്നും തീവെപ്പിന് കാരണം അപ്പാര്‍ട്ട്‌മെന്റ് ഉടമകള്‍ തമ്മിലുള്ള തര്‍ക്കമെന്നും റിപ്പോർട്ട്. ഉടമകള്‍ തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നുവെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നും മരിച്ച മലയാളികളുടെ ബന്ധുക്കൾ പറഞ്ഞു. മലയാളികള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ് ഉടമ സ്ഥലത്തില്ലാതിരുന്ന സമയത്താണ് തീവെപ്പ് നടന്നത്. ചൊവ്വാഴ്ച നടന്ന വിവരം മരിച്ചവരുടെ കുടുംബങ്ങള്‍ ഇന്നലെ വൈകിട്ടാണ് അറിയുന്നത്. ‘അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന രണ്ട് വ്യക്തികള്‍ തമ്മിലുണ്ടായ വഴക്കാണ് അപകടത്തിന് കാരണമായത്. ഇവര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix