സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ആദ്യ ബലാത്സംഘ കേസ് രാഹുൽ; മാങ്കൂട്ടത്തിൽ ഇന്നും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും

കൊച്ചി: വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ പീ‍ഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎഇന്നും ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകും. അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. തിരുവനന്തപുരത്തും പാലക്കാടും വച്ച് യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഈ കാലയളവിൽ രാഹുൽ ഉപയോഗിച്ച ഫോണ്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടുവെങ്കിലും കൈമാറിയില്ല. ഫോണുകള്‍ വിറ്റുവെന്നും നഷ്ടമായെന്നുമാണ് മറുപടി. ചില ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടിയുണ്ടായില്ല. രാഹുലിന് ഈ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് […]
Read more

എസ്‌ഐയെ കുത്തിയ സംഭവം; പ്രതി കൂടുതൽ പോലീസുകാരെ ലക്ഷ്യമിട്ടിരുന്നെന്ന് മൊഴി

കോഴിക്കോട്: പട്ടാപ്പകൽ ടൗൺ സ്റ്റേഷൻ ഗ്രേഡ് എസ്.ഐ.യും പി.ആർ.ഒ.യുമായ പി. ഷാഫിയെ കത്തികൊണ്ട് കുത്തിയ സംഭവത്തിൽ അറസ്റ്റിലായ എടക്കാട് പാറമ്മൽ കൊളപ്പറത്ത് പടിക്കൽ വി. പ്രമോദിയെ കോടതി രണ്ട് ആഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കേസ് കൊലപാതകശ്രമത്തിന് കീഴിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയുടെ നിർദേശപ്രകാരം പ്രതിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. പ്രമോദി മറ്റ് നാല് പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിക്കാൻ പദ്ധതിയുണ്ടായിരുന്നെന്ന് വ്യക്തമാക്കി. മേപ്പയ്യൂർ സ്റ്റേഷൻ ഇൻസ്പെക്ടർ, മുൻ കസബ എസ്.ഐ. സിജിത്ത്, കോഴിക്കോട് സിറ്റിയിലെ […]
Read more

മാളിലെ ആക്രമണം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് ശരിവച്ച് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: നഗരത്തിലെ ഷോപ്പിംഗ് മാളിൽ പൊലീസുകാരനെ മർദ്ദിച്ച സംഭവത്തിൽ സിവിൽ പൊലീസ് ഓഫീസറായ മിഥുൻ റോയിക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയ നടപടി ശരിവച്ച് അന്വേഷണ റിപ്പോർട്ട്. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ തയ്യാറാക്കിയ റിപ്പോർട്ട് സിറ്റി പോലീസ് കമ്മിഷണർക്ക് സമർപ്പിക്കും. സിവിൽ പൊലീസ് ഓഫീസർ മിഥുൻ റോയ്, കൂടെയുണ്ടായിരുന്ന ബന്ധുവായ സ്ത്രീ, ഒരു കൂട്ടം എസ്എഫ്‌ഐ പ്രവർത്തകർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ നിസാരവകുപ്പുകളാണ് ചുമത്തിയത്. കഴിഞ്ഞ ഡിസംബർ 31ന് പുതുവത്സരാഘോഷത്തിനിടെ ശംഖുംമുഖത്തെത്തിയ എസ്എഫ്‌ഐ പ്രവർത്തകരും, മിഥുൻ […]
Read more

വിനോദയാത്രാ സംഘത്തിനു നേരെ ആക്രമം; 4 പേർക്ക് പരുക്ക്, 5 പേർക്കെതിരെ കേസടുത്തു

കോഴിക്കോട്: വയനാട്ടിൽ വിനോദയാത്ര പോയി തിരികെ വരുകയായിരുന്ന ചേളന്നൂർ സ്വദേശികളായ സ്ത്രീകളും ,കുട്ടികളും അടങ്ങുന്ന 42 പേർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഒടുങ്ങാക്കാടിനു സമീപം കാർ മുന്നിലിട്ട് തടഞ്ഞു നിർത്തി ഒരു സംഘം ബസ്സിന് അകത്ത് കയറി പ്രായപൂർത്തിയാകാത്ത കുട്ടികളെയടക്കം മർദ്ദിക്കുകയും, ഒരു സ്ത്രീയുടെ ഫോൺ കവർച്ച ചെയ്യുകയും ചെയ്തു എന്നാണ് പരാതി. ഇന്നലെ രാത്രി 11.15 ഓടെ ചുരം മൂന്നാം വളവിൽ വെച്ച് ബസ് മറ്റൊരു ഗുഡ്സ് വാഹനവുമായി ചെറുതായാട്ട് ഉരസിയിരുന്നു. ഈ പ്രശ്നം പറഞ്ഞു […]
Read more

തിരുവന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം; ഉദ്യോഗസ്ഥന് കേരള പോലീസ് അസോസിയേഷൻറെ പിന്തുണ

തിരുവനന്തപുരം: ഔദ്യോഗിക ഡ്യൂട്ടി നിർവ്വഹിച്ചതിൻ്റെ പേരിൽ തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതാമെന്ന് കേരള പോലീസ് അസോസിയേഷൻ. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കാൻ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഔദ്യോഗിക ഡ്യൂട്ടി ചെയ്തു എന്നതിൻ്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് മാർച്ച് നടത്തുന്നതും സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെയും കുടുംബത്തിൻ്റെയും ഫോട്ടോകൾ പ്രചരിപ്പിച്ച് അധിക്ഷേപിക്കുന്നതും യൂണിവേഴ്സിറ്റി മാർച്ചിൽ ഗുരുതര പരിക്കേറ്റ പോലീസുദ്യോഗസ്ഥൻ ചികിത്സയിലിരിക്കെ, ഒരു കണ്ണേ പോയുള്ളു എന്ന തരത്തിൽ, പരസ്യമായി […]
Read more

മഞ്ചേശ്വരത്ത് കന്നുകാലികളുമായി എത്തിയവരെ അക്രമിച്ച കേസിൽ 6 പേർ പിടിയിൽ

കാസർകോട്: മഞ്ചേശ്വരത്ത് ലോറിയില്‍ നിന്നു കന്നുകാലികളെ ഇറക്കിക്കൊണ്ടിരിക്കെ തൊഴിലാളികളെ അക്രമിച്ച സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം അറ് പേരെ അറസ്റ്റ് ചെയ്തു. കുഞ്ചത്തൂരിലെ അനിൽകുമാർ (23), പെർമുദയിലെ ഭരത് രാജ് (19), ഇച്ചിലങ്കോട്ടെ ഭരത് (19), രക്ഷിത് (21) എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ട് പേരെയുമാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമികളിലൊരാളുടെ മൊബൈൽ ഫോൺ സ്ഥലത്ത് നിന്ന് കണ്ടെത്തിയതാണ് പ്രതികളെ പെട്ടെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞത്. ഇതര സംസ്ഥാനക്കാരായ രണ്ടു പേരെ ഇരുമ്പുവടി കൊണ്ട് അക്രമിച്ച് നരഹത്യയ്ക്ക് […]
Read more

കഞ്ചാവ് വിൽപ്പന തടഞ്ഞ അയൽവാസിക്കെതിരെ ക്രൂരത; പ്രതി പിടിയിൽ

കൊല്ലം: കഞ്ചാവ് കച്ചവടത്തിന് തടസ്സം നിന്നവരെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. പരവൂർ പുക്കുളം സുനാമി ഫ്ലാറ്റിലെ താമസക്കാരനായ കലേഷ് ആണ് പിടിയിലായത്. ഫെബ്രുവരി 10നായിരുന്നു കേസിനാസ്പദമായ സംഭവം. ഫ്ലാറ്റിലെ മറ്റൊരു താമസക്കാരനായ ഗിരീഷ് കലേഷിന്റെ ഫ്ലാറ്റിലെത്തി കഞ്ചാവ് വിൽപ്പന തടഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. കലേഷ് ഗിരീഷിനെ ആക്രമിച്ചതോടെ ബന്ധുവായ സുധീഷ് ഇടപെട്ടു. ഇതോടെ കലേഷ് കൂട്ടാളികളായ രാജൻ എന്ന സേവ്യർ, സജിത്ത് ഗോപു എന്നിവർക്കൊപ്പം ഗിരീഷിനെ ആക്രമിക്കുകയായിരുന്നു. പ്രതി ഗിരീഷിന്‍റെ വയറ്റിലും […]
Read more

അടിവാരത്ത് എംഡിഎംഎയുമായി ബാലുശ്ശേരി സ്വദേശികളായ മൂന്നു യുവാക്കൾ പിടിയിൽ

കോഴിക്കോട്: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി ബാലുശ്ശേരി സ്വദേശികളായ മൂന്നുപേർ പിടിയിൽ. ബാലുശ്ശേരി കിനാലൂർ വെളളച്ചിയിൽ റഹ്നാസ് (30), വട്ടോളി ബസാർ കോറോത്ത് പൊയിൽ അമർജിഹാദ് (29), കരിയാത്തൻകാവ് കൊയിലാട്ട് മുഹമ്മദ് ഫാസിൽ (30) എന്നിവരെയാണ് താമരശ്ശേരി പോലീസ് പിടികൂടിയത്. അടിവാരത്ത് വെച്ചാണ് യുവാക്കൾ പിടിയിലായത്. ഇവരിൽ നിന്നും 73.3 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. ഇവർ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. താമരശ്ശേരി പോലീസും, കോഴിക്കോട് റൂറൽ പോലീസ് മേധാവിക്ക് കീഴിലെ ക്രൈം സ്കോഡും […]
Read more

കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ടൗൺ സ്റ്റേഷനിലെ എസ്ഐക്ക് കുത്തേറ്റു. എസ്ഐ ഷാഫിക്കാണ് കുത്തേറ്റത്. കുത്തിയ ആൾ പിടിയിലായി. വെസ്റ്റ്ഹിൽ സ്വദേശി പ്രമോദ് ആണ് പിടിയിലായത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. ടൗൺ പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ചാണ് എസ്ഐക്ക് കുത്തേറ്റത്. സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ പ്രശ്നം നടക്കുന്നതറിഞ്ഞ് എത്തിയതായിരുന്നു, അപ്പോഴാണ് കുത്തേറ്റത്. ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ടൗൺ സ്റ്റേഷന് മുൻവശത്തായുള്ള ഹോട്ടലിൽ ചായ കുടിക്കാനായാണ് എസ്ഐ ഷാഫി എത്തിയത്. അപ്പോൾ ഹോട്ടലിലെ സപ്ലൈയറും പ്രതിയായ […]
Read more

മഞ്ചേശ്വരത്ത് കന്നുകാലികളുമായി എത്തിയ 2 യുപി സ്വദേശികൾക്ക് ക്രൂരമർദനം

കാസർകോ‍ട്: കാസർകോട് കന്നുകാലികളുമായി എത്തിയവരെ മർ​ദിച്ച സംഭവത്തിൽ 5 പേർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. ഉത്തർപ്രദേശ് സ്വദേശികാളായ ഫർഹാൻ ദാവൂദ് എന്നിവർക്കാണ് മർദനമേറ്റത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്. പുലർച്ചെ ഒന്നരയോടെയാണ് കാസർകോട് മഞ്ചേശ്വരത്ത് പാലക്കാട് നിന്ന് കൊണ്ടുവന്ന കന്നുകാലികളെ ഇറക്കാൻ ശ്രമിക്കുന്നതിനിടെ ചില യുവാക്കളെത്തി തടഞ്ഞത്. ഇവിടെ കന്നുകാലികളെ ഇറക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് തടഞ്ഞതെന്ന് ഉത്തർപ്രദേശ് സ്വദേശികൾ പറയുന്നു. തുടർന്ന് വലിയ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നും ഇരുമ്പ് പൈപ്പും കല്ലും ഉപയോ​ഗിച്ച് തങ്ങളെ അടിച്ചുവെന്ന് ഇവർ പരാതിയിൽ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.