Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ഇടപ്പള്ളി ​ഗണപതി ക്ഷേത്രത്തിൽനിന്ന് വി​ഗ്രഹം മോഷ്ടിച്ച പ്രതി മറ്റൊരു വീട്ടിൽ ഉരുളി മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി

കൊച്ചി: ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിൽനിന്ന് പിച്ചള വിഗ്രഹം മോഷ്ടിച്ച കേസിലെ പ്രതി മറ്റൊരു വീട്ടിൽ ഉരുളി മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി. എളമക്കര പടപുരയ്ക്കൽ വീട്ടിൽ ആർ. മഹാരാജ് (64) ആണ് അറസ്റ്റിലായത്. ഇയാൾ താമസിച്ചിരുന്ന വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച വിഗ്രഹം കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിൽനിന്ന് പിച്ചള വിഗ്രഹവും കാണിക്കവഞ്ചിക്ക് സമീപത്തുനിന്ന് നാരങ്ങാമാലയും പണവും മോഷണം പോയത്. സംഭവത്തിൽ എളമക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ […]
Read more

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതിയെ രക്ഷിക്കാൻ ശ്രമമെന്ന് ഗോപികയുടെ കുടുംബം

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതിയെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി മരിച്ച പാലക്കാട് സ്വദേശി ഗോപികയുടെ കുടുംബം ആരോപിച്ചു. ഗുരുതരമായ കുറ്റം ചെയ്തിട്ടും പ്രതിയായ സുഹൈൽ സജീവിനെ ജുവനൈൽ ഹോമിലേക്ക് മാറ്റിയതിൽ കുടുംബം ആശങ്ക പ്രകടിപ്പിച്ചു. ഗോപികയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി തുന്നിക്കെട്ടിയശേഷം വീണ്ടും രക്തസാമ്പിൾ ശേഖരിച്ചതിലും കുടുംബം സംശയം ഉന്നയിച്ചു. കേസിൽ മകൾക്ക് നീതി ലഭിക്കുമോ എന്ന ആശങ്കയുണ്ടെന്ന് ഗോപികയുടെ അച്ഛൻ പറഞ്ഞു. മകൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയും […]
Read more

കൊരട്ടി പള്ളിയിൽവെച്ച് കുട്ടിയുടെ സ്വർണപാദസരം മോഷ്ടിച്ചു; യുവതി പിടിയിൽ

തൃശ്ശൂർ: ചാലക്കുടി കൊരട്ടി പള്ളിയിൽ കുട്ടിയുടെ കാലിൽ അണിഞ്ഞിരുന്ന സ്വർണപാദസരം മോഷ്ടിച്ച യുവതിയെ പൊലീസ് പിടികൂടി. തൃശ്ശൂർ കിള്ളന്നൂർ വില്ലേജ് തിരൂർ സ്വദേശി പല്ലൻ വീട്ടിൽ സജന (31) ആണ് പിടിയിലായത്. ഏകദേശം 75,000 രൂപ വിലവരുന്ന സ്വർണപാദസരമാണ് മോഷ്ടിച്ചത്. ഒക്ടോബർ 11ന് വൈകിട്ട് നാലിനും നാലരയ്ക്കും ഇടയിലാണ് സംഭവം. പള്ളിയുടെ അൾത്താരയ്ക്ക് സമീപം വെച്ച് കാക്കുളിശ്ശേരി ഐരാണിക്കുളം സ്വദേശി കൊടിയൻ വീട്ടിൽ ജീന ജെറിന്റെ മകളുടെ കാലിൽ അണിഞ്ഞിരുന്ന പാദസരമാണ് മോഷണം പോയത്. സംഭവമറിഞ്ഞ ഉടൻ […]
Read more

ഇൻസ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി തർക്കം; കോഴിക്കോട് കോളേജ് വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്

കോഴിക്കോട്: ഇൻസ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കോഴിക്കോട് നാദാപുരം കല്ലാച്ചിയിലെ എം.ഇ.ടി കോളേജിൽ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. രണ്ട് വിദ്യാർഥികളെ ഒരു സംഘം ചേർന്ന് ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റതായാണ് വിവരം. കഴിഞ്ഞ വെള്ളിയാഴ്ച കോളേജിലെ സീനിയർ, ജൂനിയർ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. രണ്ട് ദിവസത്തെ അവധിക്കുശേഷം കോളേജ് തുറന്നതോടെയാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. ഇൻസ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട തർക്കം ആദ്യം വാക്കേറ്റത്തിലും പിന്നീട് കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നു. സ്കൂട്ടറിൽ പോവുകയായിരുന്ന രണ്ട് വിദ്യാർഥികളെ […]
Read more

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന് പരാതി

കൊല്ലം: സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 75കാരനെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിമിനെതിരെയാണ് കേസ്. മൂന്ന് പേർ ചേർന്ന് നിർമിക്കുന്ന സിനിമയുടെ നിർമാതാവാണ് താനെന്ന് പറഞ്ഞ് പ്രതി പെൺകുട്ടിക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്തതായാണ് പരാതി. ഇതിനായി പെൺകുട്ടിയിൽ നിന്ന് 10,000 രൂപയും വാങ്ങിയിരുന്നു. എന്നാൽ സിനിമയുടെ കാര്യങ്ങൾ മുന്നോട്ടുപോകാത്തതിനെ തുടർന്ന് പെൺകുട്ടി പണം തിരികെ ആവശ്യപ്പെട്ടു. പണം തിരികെ നൽകാമെന്ന് […]
Read more

മുതിർന്ന പൗരന്മാരെ ഉപദ്രവിച്ചാൽ 3 വർഷം വരെ തടവ്; പുതിയ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കും

തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിനായി കൂടുതൽ ശക്തമായ നിയമവ്യവസ്ഥകളുമായി സർക്കാർ പുതിയ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കും. വയോജനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. മുതിർന്ന പൗരന്മാരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക, പരിചരിക്കാതെ ഉപേക്ഷിക്കുക, വീട്ടിൽനിന്ന് ഇറക്കിവിടുക തുടങ്ങിയ കുറ്റങ്ങൾക്ക് മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കുന്ന വ്യവസ്ഥകൾ ബില്ലിലുണ്ട്. മാതാപിതാക്കളുടെയോ മുതിർന്ന പൗരന്മാരുടെയോ സ്വത്ത് വ്യാജരേഖകൾ ഉപയോഗിച്ചോ ഭീഷണിപ്പെടുത്തിയോ കൈക്കലാക്കാൻ ശ്രമിക്കുന്നവർക്കും ശിക്ഷ ലഭിക്കും. സ്വത്ത് […]
Read more

അനധികൃത കരിങ്കൽ ക്വാറിയിൽ സ്‌ഫോടകവസ്തുക്കൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

മലപ്പുറം: അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കൾ വേങ്ങര പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ചേറൂർ സ്വദേശി ജാഫർ (36) അറസ്റ്റിലായി. കണ്ണമംഗലം വില്ലേജിലെ മഞ്ഞേഞ്ഞങ്ങര പെരണ്ടക്കൽ റോഡിലുള്ള കൊട്ടേക്കാട്ട് പറമ്പിലെ ക്വാറിയിൽ നടത്തിയ പരിശോധനയിലാണ് സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയത്. രണ്ട് പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 163 ജലാറ്റിൻ സ്റ്റിക്കുകളും 235 ഷോക്ക് ട്യൂബുകളുമാണ് പോലീസ് പിടിച്ചെടുത്തത്. കരിങ്കൽ ഖനനത്തിന് ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കളാണ് ഇവ. അനധികൃതമായി ഖനനം നടത്തുന്നതിനായി ഇവ സൂക്ഷിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. അനുമതിയില്ലാതെ ക്വാറി […]
Read more

പുന്നമൂട്ടിൽ ട്രെയിൻ തട്ടി രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

ആലപ്പുഴ: പുന്നമൂട്ടിൽ റെയിൽവേ ട്രാക്കിന് സമീപം ട്രെയിൻ തട്ടി രണ്ടുവയസ്സുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ അഖിലയ്ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. പുന്നമൂട് താനിപ്പള്ളിൽ സിജുവിന്റെ മകൻ അക്ഷിത് (2) ആണ് മരിച്ചത്. 31 വയസ്സുകാരിയായ അഖില നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 6.45ഓടെ ളാഹ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിൻ അമ്മയെയും കുഞ്ഞിനെയും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചുവീണു. ഉടൻ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]
Read more

ചാവക്കാട് നവജാത ശിശുവിന്റെ മരണം; സംസ്കരിച്ച മൃതദേഹം പുറത്തെടുത്തു, പോസ്റ്റ്മോർട്ടം തുടരുന്നു

തൃശ്ശൂർ: ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് എടക്കഴിയൂർ ജുമാമസ്ജിദിൽ സംസ്കരിച്ച മൃതദേഹം പുറത്തെടുത്തു. നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. ഫോറൻസിക് സർജൻ ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലാണ് പരിശോധന. തൃശ്ശൂർ ജില്ലാ സബ് കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതശരീരം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് തൃശ്ശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റും അനുമതി നൽകി. ചാവക്കാട് സ്വദേശികളായ ഇബ്രാഹിം-മുഹ്സിന ദമ്പതികളുടെ നാലുദിവസം പ്രായമായ കുഞ്ഞ് 2021 ജനുവരി […]
Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; രണ്ട് പേർ അറസ്റ്റിൽ

എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. മാമലക്കണ്ടം കൂവപ്പറമ്പിൽ വിഷ്ണു (36), കുട്ടമ്പുഴ മാമലക്കണ്ടം സ്വദേശി വിജയൻ (58) എന്നിവരാണ് അറസ്റ്റിലായത്. ബസ് കണ്ടക്ടറായ വിഷ്ണു പെൺകുട്ടിയെ പെരുമ്പാവൂരിൽനിന്ന് കാറിൽ തട്ടിക്കൊണ്ടുപോയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തുടർന്ന് മാമലക്കണ്ടത്തെ വീട്ടിലെത്തിച്ച് പെൺകുട്ടിയെ തടങ്കലിലാക്കുകയും വിജയൻ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് കേസ്. പെരുമ്പാവൂർ എസ്എച്ച്ഒ എ. അക്ഷയ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്.ഐ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix