Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

കുന്നംകുളത്ത് 40 ഗ്രാം എംഡിഎംഎയുമായി 23കാരൻ പിടിയിൽ

തൃശ്ശൂർ: കുന്നംകുളം പോർക്കളങ്ങാട് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പോർക്കളങ്ങാട് സ്വദേശി ഡാനിയേൽ (23) ആണ് അറസ്റ്റിലായത്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ തൂഫാൻ സ്ട്രൈക്ക് പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്. കുന്നംകുളം സബ് ഇൻസ്‌പെക്ടർ രോഹിതും ഡാൻസാഫ് സംഘവും ചേർന്നാണ് നടപടി സ്വീകരിച്ചത്. പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരമുള്ള തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Read more

ന്യൂമാഹിയിൽ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ

കണ്ണൂർ: ന്യൂമാഹിയിൽ എംഡിഎംഎയുമായി യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി സ്വദേശിനി റുബൈദയും സുഹൃത്ത് അജ്മലുമാണ് പിടിയിലായത്. ഇവരിൽ നിന്ന് 16.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. റുബൈദയ്ക്ക് നേരത്തെയും ലഹരിവിൽപ്പന കേസിൽ പങ്കുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Read more

ലഖ്‌നൗവിൽ കഫേ ഉടമ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു; കാമുകിക്കെതിരെ കൊലക്കേസ്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീണ് 28കാരനായ കഫേ ഉടമ ശിവ ശർമ്മ മരിച്ചു. സംഭവത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കാമുകി ശ്രദ്ധ ദുബെ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കൊലപാതകം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു. ശിവയുടെ അമ്മ രഞ്ജന ശർമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലഖ്‌നൗവിലെ ഹസ്രത്ഗഞ്ചിലാണ് സംഭവം. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ ശ്രദ്ധ ദുബെ ശിവയുടെ അമ്മയെ ഫോണിൽ വിളിച്ച് മകൻ ബാൽക്കണിയിൽ നിന്ന് വീണെന്നും ആശുപത്രിയിലേക്ക് […]
Read more

പനങ്ങാട്, നെട്ടൂർ ആരാധനാലയങ്ങളിൽ മോഷണം; മൂന്ന് പേർ പിടിയിൽ

കൊച്ചി: പനങ്ങാട്, നെട്ടൂർ മേഖലകളിലെ ആരാധനാലയങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. കഴിഞ്ഞ രണ്ടാഴ്ചയായി ക്ഷേത്രങ്ങളും പള്ളികളും കേന്ദ്രീകരിച്ച് നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ടാണ് പനങ്ങാട് പൊലീസ് നടപടി സ്വീകരിച്ചത്. പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി സൈനുദ്ദീൻ അജ്മൽ (18), ഇടക്കൊച്ചി സ്വദേശി മുഹമ്മദ് ആർസം (18), പള്ളുരുത്തിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ സ്വദേശിയായ 17കാരൻ എന്നിവരാണ് പിടിയിലായത്. മാടവന സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്നാണ് മോഷണപരമ്പര ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. […]
Read more

ട്രെയിനുകളിൽ മോഷണം; സിനിമാ സംവിധായകൻ ഷൊർണൂരിൽ പിടിയിൽ

പാലക്കാട്: ട്രെയിനുകളിൽ യാത്രക്കാരുടെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ സിനിമാ സംവിധായകൻ പിടിയിൽ. പാലക്കാട് കരിമ്പ സ്വദേശി കാജാ ഹുസൈനാണ് ഷൊർണൂരിൽ പിടിയിലായത്. അടുത്തിടെ പുറത്തിറങ്ങിയ ‘കള്ളന്മാരുടെ വീട്’ എന്ന സിനിമയുടെ സംവിധായകനാണ് കാജാ ഹുസൈൻ. സ്വയം നിർമിച്ച് സംവിധാനം ചെയ്ത സിനിമ പരാജയപ്പെട്ടതോടെയാണ് ഇയാൾ മോഷണത്തിലേക്ക് തിരിഞ്ഞതെന്നാണ് റിപ്പോർട്ട്. ട്രെയിനുകളിൽ യാത്ര ചെയ്യുന്നവരുടെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളുമാണ് ഇയാൾ മോഷ്ടിച്ചിരുന്നത്.
Read more

കുവൈത്തിൽ വീടുകൾ കേന്ദ്രീകരിച്ച് അനധികൃത ഭക്ഷ്യവിൽപ്പന; മൂന്ന് സ്ഥാപനങ്ങൾക്കെതിരെ നടപടി

കുവൈത്ത് സിറ്റി: കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിൽ സ്വകാര്യ വീടുകൾ കേന്ദ്രീകരിച്ച് അനധികൃതമായി ഭക്ഷണം തയ്യാറാക്കി വിൽപ്പന നടത്തിയിരുന്ന മൂന്ന് സ്ഥാപനങ്ങൾ അധികൃതർ കണ്ടെത്തി. പരിശോധനയിൽ എട്ട് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, ആഭ്യന്തര മന്ത്രാലയം, അഹമ്മദി ഗവർണറേറ്റിലെ നെഗറ്റീവ് ഫിനോമിന കമ്മിറ്റി എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. സ്വകാര്യ വീടുകൾ അനുമതിയില്ലാതെ ഭക്ഷണം തയ്യാറാക്കുന്നതിനും വിൽക്കുന്നതിനുമുള്ള കേന്ദ്രങ്ങളാക്കി മാറ്റിയതായി പരിശോധനയിൽ കണ്ടെത്തി. ആവശ്യമായ അനുമതിയില്ലാതെ ഭക്ഷ്യവസ്തുക്കളുടെ വ്യാപാരം നടത്തിയതിനും […]
Read more

ലൈവായി വധശിക്ഷ കാണാം…!! അമേരിക്കയില്‍ പരസ്യ വധശിക്ഷയും ലൈവ് സ്ട്രീമിങ്ങും

വാഷിങ്ങ്ടണ്‍: ലോകചരിത്രത്തില്‍ തന്നെ ആദ്യമായി പരസ്യ വധശിക്ഷയും ലൈവ് സ്ട്രീമിങ്ങും നടപ്പാക്കാനൊരുങ്ങി അമേരിക്ക. 2009ല്‍ ടെക്‌സസിലെ ഫോര്‍ട്ട് ഹുഡ് സൈന്നിക താവളത്തില്‍ വെടിവെപ്പ് നടത്തി 13 പേരുടെ ജീവനെടുത്ത നിദാല്‍ ഹസന്റെ (56) വധശിക്ഷയാണ് അമേരിക്ക ലൈവായി ടെലികാസ്റ്റ് ചെയ്യാന്‍ പോകുന്നത്. ആര്‍മിയുടെ ഫയറിങ്ങ് സ്‌ക്വാഡ് പ്രതിക്കുനേരെ ഒരുമിച്ച് വെടിയുതിര്‍ത്ത് വധശിക്ഷ നടപ്പിലാക്കും. എല്ലാവര്‍ക്കും കാണാനായി പെന്റഗണ്‍ ആണ് ലൈവ് സ്ട്രീമിങ്ങ് ഒരുക്കുന്നത്. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനി കപ്പലിലെ സൈനികരുമായി കൂടിക്കാഴ്ച്ച നടത്താനെത്തിയ അമേരിക്കന്‍ പ്രതിരോധ […]
Read more

പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ നിന്ന് പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി

പത്തനംതിട്ട: പോക്സോ കേസ് പ്രതി പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു. നിരണം സ്വദേശി സജിത്ത് (32) ആണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് കടന്നുകളഞ്ഞത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പ്രതിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇന്നലെ ഉച്ചയോടെയാണ് സജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പമ്പാ ഷുഗർ ഫാക്ടറിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. സ്റ്റേഷനിൽ ലോക്കപ്പ് സൗകര്യമില്ലാത്തതിനാൽ അകത്തെ മുറിയിലെ തറയിൽ ഉറപ്പിച്ചിരുന്ന ഇരുമ്പുകുറ്റിയിൽ കൈവിലങ്ങ് ഉപയോഗിച്ചാണ് […]
Read more

​മെഡിക്കൽ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിപ്പ്; പ്രതി പിടിയിൽ

തിരുവനന്തപുരം: മെഡിക്കൽ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി കർണാടകയിലെ മണിപ്പാലിൽ പിടിയിലായി. കണ്ണൂർ സ്വദേശി ടോമി കുര്യൻ (49) ആണ് അറസ്റ്റിലായത്. മുട്ടട സ്വദേശിയുടെ മകന് മെഡിക്കൽ പിജി സീറ്റ് വാഗ്ദാനം ചെയ്താണ് ഇയാൾ പണം തട്ടിയെടുത്തതെന്നാണ് പരാതി. മംഗലാപുരത്തെ കനാച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എംഡി റെസ്പിറേറ്ററി മെഡിസിന് പ്രവേശനം നൽകാമെന്ന് പറഞ്ഞാണ് പ്രതി പണം കൈക്കലാക്കിയത്. സ്വന്തം സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ വഴിയും നേരിട്ടുമാണ് […]
Read more

‘റോ’ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് 7.70 ലക്ഷം രൂപ തട്ടി; യുവാവ് അറസ്റ്റിൽ

മലപ്പുറം: മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് 7.70 ലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വടക്കങ്ങര അറക്കൽ വീട്ടിൽ മുഹമ്മദ് ഷിബിലി (30) ആണ് പിടിയിലായത്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രതി അടുപ്പം സ്ഥാപിച്ചു. തുടർന്ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയുടെ വിശ്വാസം നേടിയെടുത്തു. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix