സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

കൂടത്തായി കൊലപാതക പരമ്പര; പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം ഇന്ന് തുടങ്ങും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിസ്താരം ഇന്ന് തുടങ്ങും. ഡിവൈഎസ്പി ഹരിദാസിനെയാണ് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിസ്തരിക്കുന്നത് റോയ് മാത്യുവിനെ കൊലപ്പെടുത്തിയ കേസിലാണ് വിചാരണ. ഇതിനകം എല്ലാ സാക്ഷികളേയും പ്രോസിക്യൂഷന്‍ വിസ്തരിച്ച്‌ കഴിഞ്ഞു. ഒരു സാക്ഷിയെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. 2011ല്‍ കേസിലെ ഒന്നാം പ്രതി ജോളി തന്‍റെ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കൂടത്തായി കൊലപാതക […]
Read more

ദേശീയപാതയിൽ യുവ ദമ്പതികൾക്ക് നേരെ ആക്രമണം

തിരുവനന്തപുരം: ആറ്റിങ്ങൽ ദേശീയപാതയിൽ യുവ ദമ്പതികൾക്ക് നേരെ ആക്രമണം. ആറംഗ അക്രമി സംഘത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ആക്രമണം നടന്ന പതിനാറാം മൈൽ പെട്രോൾ പമ്പിന് സമീപത്തെ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭ്യമായത്. പ്രതികളുടെ മുഖം വ്യക്തമായിട്ടില്ലെങ്കിലും, ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പ്രതികളെ തിരിച്ചറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കഴിഞ്ഞ ദിവസമാണ് സിനിമ കണ്ട ശേഷം മടങ്ങുകയായിരുന്ന യുവ ദമ്പതികൾക്ക് ആറ്റിങ്ങൽ ദേശീയപാതയിൽ വെച്ച് ആക്രമണം നേരിടേണ്ടി വന്നത്. ബൈക്കുകളിൽ പിന്തുടർന്നെത്തിയ ആറംഗ സംഘം ഇരുവരെയും തടഞ്ഞുനിർത്തി […]
Read more

കെഎസ്ആർടിസി ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവിനെ യാത്രക്കാർ പോലീസിൽ ഏൽപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് നിന്നും സുൽത്താൻ ബത്തേരിയിലേക്കുള്ള കെഎസ് ആർടിസി ബസ്സിൽ വെച്ചാണ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. ബത്തേരിയിലേക്ക് ടിക്കറ്റ് എടുത്ത യുവാവാണ് വിദ്യാർത്ഥിനിയെ ഉപദ്രവിച്ചത്. നിരവധി സീറ്റുകൾ ഒഴിഞ്ഞു കിടന്നിട്ടും അതിൽ ഒന്നും ഇരിക്കാതെ വിദ്യാർത്ഥിനി ഒറ്റക്ക് ഇരിക്കുന്ന സീറ്റിൽ വന്നിരുന്നാണ് യുവാവ് അതിക്രമം ആരംഭിച്ചത്. ആദ്യം പെൺകുട്ടി തന്നെ പ്രതികരിക്കുകയും, പിന്നീട് മറ്റ് യാത്രക്കാരും പ്രതികരിച്ചു തുടർന്ന് യുവാവിനെ താമരശ്ശേരി പോലീസിന് കൈമാറി. പെൺകുട്ടി പല തവണ സീറ്റിൽ നിന്ന് മാറിയിരിക്കാൻ പറഞ്ഞെങ്കിലും […]
Read more

വെച്ചൂരിൽ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; നാട്ടുകാരുടെ ഇടപെടലിൽ കുട്ടികൾ രക്ഷപെട്ടു

കോട്ടയം: ആറാം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. വെച്ചൂർ ഔട്ട്‌പോസ്റ്റ് അഞ്ചുമന പാലത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് 2.50-ഓടെയാണ് സംഭവം. സ്കൂൾ കഴിഞ്ഞ് മടങ്ങുകയായിരുന്ന സുഹൃത്തുക്കളായ രണ്ട് കുട്ടികളെ ഈക്കോ വാനിലെത്തിയ സംഘം മുഖത്ത് തോർത്ത് ചുറ്റി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. കുട്ടികൾ ഭയപ്പെട്ട് കുതറിയോടുകയും ഈ സമയം റോഡിലൂടെ വന്ന മറ്റ് യാത്രക്കാർ സമയോജിതമായി ഇടപെടുകയും ചെയ്തതോടെ സംഘം വാഹനം ഓടിച്ചുപോയി. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. സംഭവത്തെക്കുറിച്ച് കല്ലറ പോലീസിൽ വിവരമറിയിച്ചു. […]
Read more

കണിയാമ്പറ്റയിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; അന്വേഷണമാരംഭിച്ച് പൊലീസ്

മാനന്തവാടി: കണിയാമ്പറ്റയിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. കണിയാമ്പറ്റ സ്വദേശിയായ 14 വയസ്സുകാരനെയാണ് ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. ഇന്നലെ ഉച്ചയോടെ വില്ലേജ് ഓഫീസ് റോഡിന് സമീപത്ത് വച്ചാണ് സംഭവം നടന്നത്. കുട്ടിയെ മുള്ളുവേലിയിൽ കിടത്തി ചവിട്ടുകയും തലയിൽ മർദ്ദിക്കുകയും ചെയ്തു. പ്രാണരക്ഷാർത്ഥം കുട്ടി പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കമ്പളക്കാട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

16 വയസ്സുകാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ 4 പേർ അറസ്റ്റിൽ

അന്തിക്കാട്: 16 വയസ്സുകാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ നാല് പ്രതികൾ കസ്റ്റഡിയിൽ. അരിമ്പൂർ നാലാംകല്ല് ചേന്ദംകുളം വീട്ടിൽ ശ്രീഷ്ണവ് (20), വെളുത്തൂർ നങ്ങേലി വീട്ടിൽ സ്മിജിൻ (19), അരിമ്പൂർ സ്വദേശി മാങ്ങാട്ട് വീട്ടിൽ ശ്രീഹരി (19), അരിമ്പൂർ നാലാംകല്ല് കണ്ണോളി വീട്ടിൽ രാജേഷ് (19) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തൃശൂർ റൂറൽ പൊലീസ് പിടികൂടിയ പ്രതികളെ അന്തിക്കാട് പൊലീസ് സറ്റേഷനിൽ എത്തിച്ചു. ജനുവരി 5നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അരിമ്പൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ധനുപ്പൂയ മഹോത്സവത്തിനിടെ നടന്ന […]
Read more

വൃദ്ധദമ്പതികളിൽ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദമ്പതികൾ കടുത്തുരുത്തി പൊലീസിന്റെ പിടിയിൽ

കോട്ടയം: മക്കളില്ലാത്ത വൃദ്ധദമ്പതികളുമായി സൗഹൃദം നടിച്ച് വിശ്വാസം നേടിയെടുത്ത ശേഷം 60 ലക്ഷം രൂപ തട്ടിയെടുത്ത ദമ്പതികളെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. മാഞ്ഞൂർ സ്വദേശി മഹേഷ്, ഭാര്യ വിജി എന്നിവരാണ് പിടിയിലായത്. എസ്.ബി.ഐ കുറുപ്പന്തറ ബ്രാഞ്ചിൽ ഫിക്സഡ് ഡിപ്പോസിറ്റായി നിക്ഷേപിച്ചിരുന്ന തുക, എറണാകുളത്തെ CFCICI ബാങ്കിൽ നിക്ഷേപിച്ചാൽ കൂടുതൽ പലിശ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 2024 ജൂലൈ മുതൽ പലതവണകളായി ചെക്ക് മുഖേനയും മറ്റും പരാതിക്കാരെക്കൊണ്ട് പണം പിൻവലിപ്പിച്ച് പ്രതികൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. പണം […]
Read more

എസ്ഐടിക്ക് മേലെ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെയുള്ള സമരം ശക്തമാക്കുമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കൊള്ള നടത്തിയവരെ സിപിഎം സംരക്ഷിക്കുകയാണെന്നും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയവരെ സംരക്ഷിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. എസ്ഐടിക്ക് മേലെ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തുകയാണ്. എസ്ഐടി അതിന് വഴങ്ങുന്നു എന്നത് ദൗർഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു. എസ്എൻഡിപി- എൻഎസ്എസ് ഐക്യം പാളിയതാണ്. അതിൽ സമുദായ സംഘടനകൾക്ക് തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. അതിൽ ഞാൻ ഒന്നും പറയുന്നില്ല. എൻഎസ്എസിന് എപ്പോഴും ഒരു സമദൂര നിലപാടാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു. […]
Read more

പേയാട് യുവതിയെ ഭർത്താവ് മർദ്ദിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം: പേയാട് യുവതിയെ ഭർത്താവ് മർദിച്ചുകൊലപ്പെടുത്തി. അരുവിപ്പുറം സ്വദേശി വിദ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. രതീഷ് തന്നെയാണ് വിദ്യ കൊല്ലപ്പെട്ട വിവരം സുഹൃത്തുക്കളെ അറിയിച്ചത്. വിവരമറിഞ്ഞ് വീട്ടിലെത്തിയ സുഹൃത്താണ് പൊലീസിൽ വിവരമറിയിച്ചതും പിന്നാലെ രതീഷിനെ കസ്റ്റഡിയിലെടുക്കുന്നതും. വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണം. രതീഷുമായി വിദ്യയുടേത് രണ്ടാം വിവാഹമാണ്. മദ്യലഹരിയിൽ രതീഷും വിദ്യയും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് പൊലീസ് പറഞ്ഞു. വഴക്കുണ്ടായി നേരത്തെ വീട്ടിൽ നിന്ന് പോയ വിദ്യ […]
Read more

ആത്മഹത്യ ചെയ്യാൻ വിളിച്ചുവരുത്തി പെൺസുഹൃത്തിനെ കൊലപ്പെടുത്തി; യുവാവ് പിടിയിൽ

കോഴിക്കോട്: ആത്മഹത്യ ചെയ്യാമെന്ന് വിളിച്ചുവരുത്തിയ ശേഷം പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് പൊലീസ് കസ്റ്റഡിയിൽ. കോഴിക്കോട് എലത്തൂരിലാണ് സംഭവം നടന്നത്. ആത്മഹത്യ ചെയ്യാൻ ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം യുവതിയുടെ സ്റ്റൂൾ തട്ടി മാറ്റുകയായിരുന്നു. വൈശാഖൻ്റെ ഇൻഡസ്ട്രിയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ഇത് ആത്മഹത്യയാണെന്നാണ് കരുതിയത്. എന്നാൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. കേസിൽ പ്രതിയായ വൈശാഖനെ പൊലീസ് കസ്റ്റഡിയിലെടുത്ത് തുടർനടപടികൾ ആരംഭിച്ചു.
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.