Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

യുവാവിനെ കെട്ടിയിട്ട് മർദിച്ച സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരി​ഗണിക്കും

പാലക്കാട്: യുവാവിനെ കെട്ടിയിട്ടു മർദിച്ച സംഭവത്തിൽ ജാമ്യാപേക്ഷ ഇന്ന്. അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ അർധ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ മർദനമേറ്റ യുവാവ് ഇന്ന് കോടതിയിൽ ഹാജരാകും. സിജുവിനെ വിശദമായി കേട്ട ശേഷമായിരിക്കും റിമാൻഡിൽ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. ജൂൺ 11 വരെയാണ് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതി പ്രതികളെ റിമാൻഡ് ചെയ്തത്. മെയ് 24 ന് ശനിയാഴ്ചയായിരുന്നു പ്രതികളായ ഷോളയൂർ സ്വദേശി റെജിൻ മാത്യുവും ആലപ്പുഴ സ്വദേശി വിഷ്ണുദാസും ചേർന്ന് ചിറ്റൂർ ആദിവാസി […]
Read more

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 4 പവൻ സ്വർണ്ണവും 32,000 രൂപയും കവര്‍ന്നു

കണ്ണൂർ: കണ്ണൂർ പയ്യന്നൂരില്‍ പൂട്ടിയിട്ട വീട്ടിൽ മോഷണം. വീട് കുത്തിത്തുറന്ന് 4 പവൻ സ്വർണ്ണവും 32,000 രൂപയുമാണ് കവർന്നത്. ടൗണിന് സമീപം താമസിക്കുന്ന ഇ വി ഗീതയുടെ വീട്ടിലാണ് കവർച്ച നടന്നത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ പൂട്ടിയിട്ട വീട്ടിൽ കഴിഞ്ഞ മാസവും സമാന രീതിയിൽ മോഷണം നടന്നിരുന്നു. എന്നാൽ മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. വീട്ടുടമസ്ഥ ഗീതയും കുടുംബവും 10 ദിവസം മുൻപാണ് ബെംഗളൂരുവിൽ താമസിക്കുന്ന മകളുടെ അടുത്തേക്ക് വീട് പൂട്ടിപ്പോയത്. ഞായറാഴ്ച വൈകുന്നേരം […]
Read more

മാവേലി എക്സ്പ്രസിലെ ബാഗ് മോഷണം; പ്രതി പിടിയിൽ

തൃശൂര്‍: ട്രെയിനിൽ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ. തിരുവനന്തപുരം – മംഗലാപുരം മാവേലി എക്‌സ്പ്രസിലെ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച പ്രതിയാണ് പിടിയിലായത്. ആലപ്പുഴ തണ്ണീര്‍മുക്കം സ്വദേശി അജ്മല്‍ ഷായെ (23) പോലീസ് അറസ്റ്റ് ചെയ്തു. പണം, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, എടിഎം കാര്‍ഡുകള്‍, മൊബൈല്‍ ഫോണ്‍ എന്നിയടങ്ങിയ ബാഗാണ് മോഷ്ടിച്ചത്. ആര്‍പിഎഫും റെയില്‍വെ പോലീസും ചേര്‍ന്ന് ഷൊര്‍ണൂര്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഷൊര്‍ണൂര്‍ റെയില്‍വേ പോലീസ് എസ്ഐ അനില്‍ മാത്യു, […]
Read more

സ്കൂട്ടറിൽ പോകുന്നതിനിടെ വാക്കുതർക്കം; 45 കാരൻ ഭാര്യയെ വെട്ടിക്കൊന്നു

കൊച്ചി: 45 കാരൻ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. എറണാകുളം മുനമ്പം പള്ളിപുറത്താണ് സംഭവം. പനമ്പള്ളിനഗർ സ്വദേശി പ്രീതയാണ് കൊല്ലപ്പെട്ടത്. രാത്രി 8.30 ഓടെയായിരുന്നു സംഭവം. സ്കൂട്ടറില്‍ പോകുന്നതിനിടെ വാക്കുതര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് കൊലപാതകം. വാക്കുതര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് സ്കൂട്ടറില്‍ സൂക്ഷിച്ചിരുന്ന കത്തിയുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുത്തേറ്റ് പ്രീത റോഡിലൂടെ ഇറങ്ങിയോടി. പിന്തുടര്‍ന്ന് ചെന്നാണ് ഭര്‍ത്താവ് സുരേഷ് കൊല നടത്തുന്നത്. കഴുത്തിന് പിന്നില്‍ ആഴത്തിലുള്ള കുത്തേറ്റാണ് പ്രീത മരിക്കുന്നത്. സംഭവസ്ഥലത്തുള്ള വീട്ടുകാര്‍ പ്രീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം സുരേഷ് […]
Read more

പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നത പ്രദർശനം; ഒരാൾ അറസ്റ്റിൽ

കൊച്ചി: എറണാകുളം നെട്ടൂരിൽ പെൺകുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി സുധീഷാണ് പിടിയിലായത്. യുവാവിനെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. ബൈക്കിലെത്തി പെണ്‍കുട്ടികള്‍ക്ക് മുന്നിൽ വെച്ച് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. സംഭവത്തിൽ പെണ്‍കുട്ടികള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഇയാള്‍ക്കെതിരെ പാലാരിവട്ടം സ്റ്റേഷനിൽ മോഷണക്കേസ് നിലവിലുണ്ട്. പാലാരിവട്ടത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു സുധീഷ്.
Read more

ഓട്ടോ ഡ്രൈവറെ ചെരുപ്പുകൊണ്ട് മര്‍ദ്ദിച്ചു; യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

ബെംഗളൂരു: ബെംഗളൂരുവില്‍ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച കേസിൽ യുവതിക്കെതിരെ കേസെടുത്ത് പോലീസ്. ബിഹാര്‍ സ്വദേശിയായ പംഖുരി മിശ്ര (28)യാണ് ഓട്ടോ ഡ്രൈവറായ ലോകേഷിനെ ചെരുപ്പുകൊണ്ട് മര്‍ദിച്ചത്. ബെല്ലന്തൂരിലെ സെന്‍ട്രോ മാളിന് സമീപത്ത് വച്ചായിരുന്നു ശനിയാഴ്ച സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോയില്‍ യുവതി ഓട്ടോ ഡ്രൈവറെ തുടര്‍ച്ചയായി ചെരുപ്പുകൊണ്ട് മര്‍ദ്ദിക്കുന്നതാണ് കാണുന്നത്. വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് ഓട്ടോ ഡ്രൈവറായ ലോകേഷ് യുവതിക്കെതിരെ സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. മിശ്രയും ഭര്‍ത്താവും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ തന്റെ വാഹനത്തില്‍ ഇടിച്ചുവെന്നും […]
Read more

ലൈം​ഗി​കാ​തി​ക്ര​മം; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: പോ​ക്സോ കേ​സി​ലെ അ​തി​ജീ​വി​ത​ക്കു​നേ​രെ വീ​ണ്ടും ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. ക​ക്കോ​ടി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ക​ക്കോ​ടി കി​ഴ​ക്കു​മു​റി എ​ട​ക്കാ​ട്ട് താ​ഴം അ​ക്ഷ​യി​നെ​യാ​ണ് (25) ചേ​വാ​യൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​രാ​തി​ക്കാ​രി​യു​ടെ വീ​ടി​ന്റെ പു​റ​ത്തു​ള്ള ബാ​ത്ത്റൂ​മി​ൽ​നി​ന്ന് കു​ളി​ച്ച് പു​റ​ത്തേ​ക്കി​റ​ങ്ങ​വെ പ്ര​തി ബാ​ത്ത്റൂ​മി​ന്റെ വാ​തി​ൽ തു​റ​ന്ന് അ​ക​ത്തേ​ക്ക് ക​ട​ന്ന് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. യു​വ​തി ചേ​വാ​യൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ 2023ൽ ​ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സി​ലെ പ്ര​തി​യാ​ണ് അ​ക്ഷ​യ്. […]
Read more

സുഹൃത്തിനെ തേടിയെത്തിയ 17 കാരി അക്രമികളുടെ വലയിൽ; പെൺകുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി

ചെന്നൈ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പട്ട സുഹൃത്തിനെ തേടി എത്തിയ പെൺ കുട്ടി അകപ്പെട്ടത് അക്രമികളുടെ വലയിൽ. തിരുവണ്ണാമലയിൽ നിന്നു ചെന്നൈയിലെത്തിയ പതിനേഴുകാരിയെയാണ് അക്രമികളിൽ നിന്നു പൊലീസ് രക്ഷപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ആൺ സുഹൃത്ത് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ട്രെയിനിൽ പെൺകുട്ടി ചെന്നൈയിലെത്തിയത്. സെൻട്രൽ സ്റ്റേഷനിൽ ട്രെയിനിറങ്ങി ഏറെ നേരം കാത്തിരുന്നിട്ടും സുഹൃത്ത് എത്തിയില്ല. ഇതിനിടെ പെൺകുട്ടിയെ പരിചയപ്പെട്ട 3 യുവാക്കൾ സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. കുട്ടിയെയും കൂട്ടി ഇവർ ബ്രോഡ്‌വേക്കു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തി. പെൺകുട്ടിയുമായി 3 യുവാക്കൾ […]
Read more

ലഹരിക്കടത്ത്; യുവാവും യുവതിയും അറസ്റ്റിൽ

പാലക്കാട്: കേറ്ററിങ്ങിന്റെ മറവിൽ നടത്തിയ ലഹരിക്കടത്തിൽ യുവാവും യുവതിയും അറസ്റ്റിൽ. കോങ്ങാട് കേരളശ്ശേരി കുണ്ടളശ്ശേരിയിൽ നിന്ന് 1.233 കിലോഗ്രാം മെത്താംഫെറ്റമിനുമായാണ് ഇരുവരും അറസ്റ്റിലായത്. അറസ്റ്റിലായത് മണ്ണൂർ കമ്പനിപ്പടി കള്ളിക്കലിൽ സരിത (30) മങ്കര കണ്ണമ്പരിയാരം കൂട്ടാല സുനിലുമാണ് (30) അറസ്റ്റിലായത്. കേറ്ററിങ് മറയാക്കി ഒന്നരവർഷമായി ലഹരിമരുന്നിന്റെ മൊത്തക്കച്ചവടമാണ് ഇരുവരും നടത്തിയത്. ഇരുവരും പ്ലസ്ടുവിന് ഒരുമിച്ചു പഠിച്ചവരാണ്. യുവതിയുടെ ഭർത്താവ് വിദേശത്താണ്. യുവാവ് അവിവാഹിതനും. ജിഎസ്ടി ഇല്ലാതെ വിലകുറച്ചു സ്വർണം വാങ്ങിത്തരാമെന്നു പറഞ്ഞാണു തന്നെ ബെംഗളൂരുവിൽ കൊണ്ടുപോയതെന്നാണു യുവതി […]
Read more

കുടുംബ വഴക്കിനിടെ തീ കൊളുത്തിയ സംഭവം; ചികിത്സയിലിരുന്ന യുവതി മരിച്ചു

ഇടുക്കി: കുടുംബ വഴക്കിനിടെ ഭർത്താവ് തീ കൊളുത്തിയ ഭാര്യ മരിച്ചു. കുടുംബവഴക്കിനെത്തുടർന്നു മദ്യലഹരിയിലാണ് ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയത്. മാങ്കുളം താളുംകണ്ടം ട്രൈബൽ സെറ്റിൽമെന്റിലെ മിനി(39) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് രഘു തങ്കച്ചനെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് രഘു മിനിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. 90% പൊള്ളലേറ്റ് മിനി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മക്കളില്ലാത്തതിനാൽ ദമ്പതികൾ മാത്രമാണു വീട്ടിൽ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix