സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

കാസർകോട് വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനില‌യിൽ കണ്ടെത്തി

കാസർകോട്: കാസർകോട് കുമ്പഡാജെയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 67 വയസുള്ള പുഷ്പാവതിയാണ് മരിച്ചത്. ഇവരുടെ മുറിയിൽ പിടിവലി നടന്നതിന്റെ വ്യക്തമായ അടയാളങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പുഷ്പാവതിയുടെ മുഖത്ത് മാന്തിയ പാടുകൾ ഉണ്ടെന്നും കഴുത്തിലുണ്ടായിരുന്ന കരിമണി മാല കാണാതായതായും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

വധശ്രമക്കേസ്: രണ്ടുപേർക്ക് 9 വർഷം കഠിനതടവും 1.20 ലക്ഷം രൂപ പിഴയും

2014 നവംബർ 24-ന് രാത്രി 10 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബവഴക്കിനെത്തുടർന്നുണ്ടായ മുൻവൈരാഗ്യം മൂലം മാരകായുധങ്ങളുമായി പരാതിക്കാരന്റെ വീട്ടിൽ അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. അന്നത്തെ മംഗലംഡാം സബ് ഇൻസ്‌പെക്ടർ ആയിരുന്ന ജമാലുദ്ദീൻ രജിസ്റ്റർ ചെയ്ത കേസിൽ, വടക്കഞ്ചേരി ഇൻസ്‌പെക്ടർമാരായ സി.ആർ. സന്തോഷ്, എസ്.പി. സുധീരൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഗവൺമെന്റ് പ്ലീഡർ പി. മുരളീധരൻ കോടതിയിൽ ഹാജരായി.
Read more

താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനെതിരെ പോക്സോ കേസ്; പ്രതി ഒളിവിൽ

കോഴിക്കോട്: വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകനെതിരെ കേസ്. താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപകൻ താമരശ്ശേരി പൂക്കോട് സ്വദേശി ഇസ്മയിലിന് എതിരെയാണ് പരാതി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന എൻഎസ്എസ് ക്യാമ്പിൽ വെച്ച് തങ്ങൾക്കു നേരെയുണ്ടായ ലൈഗിംക അതിക്രമം സബന്ധിച്ച വിവരം കൗൺസിലിംഗിനിടെയാണ് പെൺകുട്ടികൾ വെളിപ്പെടുത്തിയത്. അധ്യാപകൻ നിരന്തരമായി കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായും പരാതിയിൽ പറയുന്നുണ്ട്. കഴിഞ്ഞ വർഷം സ്കൂളിൽ ചാർജെടുത്ത എൻഎസ്എഎസ് ചുമതലയുള്ള അധ്യാപകനെതിരെ പോക്സോ വകുപ്പുകൾ ചേർത്താണ് പോലീസ് […]
Read more

ചാലക്കുടിയിൽ രാസലഹരിവേട്ട; അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ 

തൃശ്ശൂർ: ചാലക്കുടി നഗരമധ്യത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ   . മറ്റത്തൂർ കൊടകര കാവനാട് സ്വദേശി ചള്ളിയിൽ വീട്ടിൽ അഭിജിത്തിനെയാണ് (21) പിടിയിലായത്. ചാലക്കുടി കെഎസ്ആർടിസി സ്റ്റാന്റിന് സമീപമുള്ള ഗോൾഡൻ നഗറിലെ വീട്ടിൽ  നിന്നമാണ്  എം.ഡി.എം.എ യുമായി യുവാവിനെ പിടികൂടി. ചാലക്കുടി കെഎസ്ആർടിസി സ്റ്റാന്റിന് സമീപം പ്രവർത്തിക്കുന്ന വെഡിങ് ആൽബം സെറ്റിംഗ് ഷോപ്പിലെ ജീവനക്കാരനാണ് അഭിജിത്ത്. സ്ഥാപനത്തിലെ ജീവനക്കാർക്ക് താമസിക്കാനായി എട്ടുമാസം മുൻപ് ഗോൾഡൻ നഗറിൽ വാടകയ്ക്കെടുത്ത വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. […]
Read more

ടിപ്പർ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ

തൃശ്ശൂർ: മാളയിൽ ടിപ്പർ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ സ്റ്റേഷൻ റൗഡി പ്രവീണും (കണ്ണൻ) കൂട്ടാളിയും റിമാന്റിൽ. എതിർദിശയിൽ വന്ന ബസിന് സൈഡ് കൊടുക്കുന്നതിനായി ടിപ്പർ ലോറി സൈഡ് ആക്കിയതിനെ തുടർന്ന് ഉണ്ടായ സംഭവത്തിലാണ് അറസ്റ്റ്.  ടിപ്പർ ലോറി തടഞ്ഞുനിർത്തി ഡ്രൈവറായ പുത്തൻച്ചിറ കണ്ണിക്കുളങ്ങര സ്വദേശി കുഴികണ്ടത്തിൽ വീട്ടിൽ ഷഫീഖ് (55) എന്നയാളെ ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിലാണ് നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ പുല്ലൂറ്റ് നാരായണമംഗലം സ്വദേശി മുല്ലശ്ശേരി വീട്ടിൽ പ്രവീൺ (43), […]
Read more

ജയിൽ സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തി; കൊടി സുനിക്കെതിരെ കേസ്

മലപ്പുറം: ജയിൽ സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കൊടി സുനിക്കെതിരെ കുറ്റിപ്പുറം പോലീസ് കേസെടുത്തു . തവനൂർ ജയിലിലെ ജോയിൻ്റ് സൂപ്രണ്ടാണ് പരാതി നൽകിയത്. കയ്യിൽ കെട്ടിയ ചരട് അഴിച്ചു മാറ്റണമെന്ന് കഴിഞ്ഞ മാസം 11 ന് ജയിൽ ഉദ്യോഗസ്ഥർ കൊടി സുനിയോട് പറഞ്ഞിരുന്നു.എന്നാൽ സുനി അനുസരിക്കാൻ തയാറാവാത്തതോടെ കർശന നിർദേശം നൽക്കുകയായിരുന്നു . ഇതോടെ ചരട് ഊരി ജയിൽ പ്രിസൺ ഓഫീസറുടെ ദേഹത്തേക്ക് എറിഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും ചരടെടുത്ത് കെട്ടിയതിനെ തുടർന്ന് ഒഴിവാക്കാൻ നിർദേശിച്ച […]
Read more

14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; 43കാരന് ജീവപര്യന്തം തടവ് ശിക്ഷ

പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയിൽ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 43കാരന് ജീവപര്യന്തം തടവ് ശിക്ഷ. കർണാടക സ്വദേശി മനോജിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷ വിധിച്ചത്. 60000 രൂപ പിഴയും വിധിച്ചു. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട 14കാരിയെ പീഡിപ്പിച്ച കേസിലാണ് ഇയാളെ ശിക്ഷിച്ചത്. 2023ലായിരുന്നു കേസിന് ആസ്പദമായ സംഭവം. കർണാടക ദാഡി സ്വദേശിയായ മനോജ് ജോലി തേടിയാണ് പാലക്കാട് എത്തിയത്. ഇതിനിടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിക്ക് വയറ് വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയാക്കുകയും പരിശോധനയ്ക്ക് […]
Read more

വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയിൽ ഹാഷിഷും കഞ്ചാവുമായി ഇന്ത്യക്കാരനടക്കം രണ്ട് യാത്രക്കാർ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ തടഞ്ഞ് കസ്റ്റംസ് അധികൃതർ. ഒന്നാം നമ്പർ ടെർമിനലിലും നാലാം നമ്പർ ടെർമിനലിലുമായി നടത്തിയ പരിശോധനകളിലാണ് രണ്ട് യാത്രക്കാർ പിടിയിലായത്. ലഹരിക്കടത്ത് തടയുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് നൽകിയ നേരിട്ടുള്ള നിർദ്ദേശപ്രകാരമായിരുന്നു പരിശോധന .ആദ്യ കേസിൽ, റിപ്പബ്ലിക് ഓഫ് ബെനിനിൽ നിന്ന് ടെർമിനൽ 1-ൽ എത്തിയ ഒരു യുവതിയാണ് പിടിയിലായത്. ബെനിൻ സ്വദേശിനിയായ ഇവർ കുവൈത്തിൽ ഗാർഹിക തൊഴിലാളിയായി […]
Read more

പ്രതികളിൽ നിന്ന് പണപ്പിരിവ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊച്ചി: ലഹരി കേസിലെ പ്രതികളിൽ നിന്ന് കോടതിയിൽ അടയ്ക്കാൻ എന്ന വ്യാജേന പണപ്പിരിവ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെന്ഷൻ. പെരുമ്പാവൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ കെ. വിനോദ്, ജസ്റ്റിൻ ചർച്ചിൽ, സിവിൽ എക്സൈസ് ഓഫീസർ പി വി ഷിവിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ കേസിൽ കോടതിയിൽ അടയ്ക്കാൻ എന്ന വ്യാജേന ഇവർ പണം ആവശ്യപ്പെട്ടു എന്നാണ് പരാതി. വിജിലൻസ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Read more

കണ്ണൂരിലും തിരുവനന്തപുരത്തും ആലുവയിലും ലഹരിവേട്ട; യുവതിയടക്കം നാലുപേര്‍ അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടന്ന പരിശോധനയിൽ യുവതിയടക്കം നാലുപേര്‍ ലഹരിയുമായി പിടിയിൽ. കണ്ണൂര്‍ പാപ്പിനിശ്ശേരിയിൽ രാഹസലഹരിയുമായി യുവതി പിടിയിലായി. കല്ല്യാശ്ശേരി സ്വദേശി ഷിൽനയാണ് എക്സ്സൈസിന്‍റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 0.459 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെടുത്തു. ആലുവയിൽ 50 ഗ്രാം എംഡിഎംഎയുമായി മൂവാറ്റുപ്പുഴ സ്വദേശി ബിലാൽ അറസ്റ്റിലായി. രാവിലെ പത്തുമണിയോടെ ആലുവ പറവൂർ കവലയിൽ വെച്ച്, രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ ലഹരി കണ്ടത്തിയത്. തിരുവനന്തപുരം പാലോട് ലഹരി മരുന്നുമായി രണ്ട് യുവാക്കൾ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.